For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയോധികര്‍ക്ക് താങ്ങും തണലുമേകാം; ഇന്ന് ലോക വയോജന ദിനം

|
International Day for Older Persons 2022 Theme, History And Significance in Malayalam

ആര്‍ക്കും തടഞ്ഞുനിര്‍ത്താന്‍ സാധിക്കാത്ത ഒരു ഘട്ടമാണ് വാര്‍ധക്യകാലം. ജീവിതത്തിന്റെ നല്ലപ്രായം പിന്നിട്ട് എത്തിപ്പെടുന്ന ജീവിതത്തിന്റെ മറ്റൊരു ഘട്ടമാണിത്. ഓരോ രക്ഷിതാക്കളുടെയും കഠിനാധ്വാനത്തിലൂടെയും കഷ്ടപ്പാടിലൂടെയുമാണ് അടുത്ത തലമുറ നല്ല രീതിയില്‍ ജീവിക്കാനാവുന്ന തരത്തിലുള്ള സ്ഥിതിയിലെത്തുന്നത്. അതിനാല്‍ത്തന്നെ ജീവിതത്തിന്റെ സായാഹ്ന ഘട്ടത്തിലേക്ക് കടന്ന വയോജനങ്ങള്‍ക്ക് താങ്ങാകേണ്ടത് ഓരോരുത്തരുടേയും ഉത്തരവാദിത്തമാണ്.

Most read: 2022 ഒക്ടോബര്‍ മാസത്തില്‍ വരുന്ന പ്രധാന ദിവസങ്ങള്‍Most read: 2022 ഒക്ടോബര്‍ മാസത്തില്‍ വരുന്ന പ്രധാന ദിവസങ്ങള്‍

എല്ലാ വര്‍ഷവും ഒക്ടോബര്‍ 1ന് അന്താരാഷ്ട്ര വയോജന ദിനം ആചരിക്കുന്നു. പ്രായമായവരുടെ പ്രശ്‌നങ്ങളെക്കുറിച്ചും ആളുകള്‍ക്ക് അന്തസ്സോടെ വയോധിരാകാന്‍ കഴിയുമെന്ന് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവബോധം വളര്‍ത്താനുമായി ഈ ദിനം ലക്ഷ്യമിടുന്നു. പ്രായമായ വ്യക്തികള്‍ സമൂഹത്തിന് നല്‍കുന്ന സംഭാവനകളെ ആദരിക്കുന്നതിനായി ഈ ദിനം ആഘോഷിക്കുന്നു.

വയോജന ദിനം ചരിത്രം

1990 ഡിസംബര്‍ 14ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയാണ് ഒക്ടോബര്‍ 1 അന്താരാഷ്ട്ര വയോജന ദിനമായി പ്രഖ്യാപിച്ചത്. വാര്‍ദ്ധക്യത്തെക്കുറിച്ചുള്ള വിയന്ന ഇന്റര്‍നാഷണല്‍ പ്ലാന്‍ ഓഫ് ആക്ഷന്‍ പോലുള്ള സംരംഭങ്ങള്‍ ഇതിന് മുമ്പുതന്നെ ഉണ്ടായിരുന്നു. 1982 ലെ വാര്‍ദ്ധക്യത്തെക്കുറിച്ചുള്ള ലോക അസംബ്ലിയും യുഎന്‍ ജനറല്‍ അസംബ്ലിയും ഇത് അംഗീകരിച്ചു. 1991-ല്‍, ജനറല്‍ അസംബ്ലി പ്രായമായവര്‍ക്കുള്ള ഐക്യരാഷ്ട്ര തത്ത്വങ്ങള്‍ അംഗീകരിച്ചു. പ്രായമായവരെ ഉപയോഗമില്ലാത്തവരാക്കി കണക്കാക്കി പലയിടങ്ങളില്‍ ഉപേക്ഷിക്കുന്ന അവസ്ഥ ഇന്നത്തെക്കാലത്ത് നിലവിലുണ്ട്. വൃദ്ധസദനങ്ങളിലും മറ്റുമായി അവരെ ഏല്‍പ്പിച്ച് ഉത്തരവാദിത്തത്തില്‍ നിന്നും കടമയില്‍ നിന്നും ഒഴിഞ്ഞു മാറുന്ന യുവതലമുറ ഈ ലോകത്തുണ്ട്. ഈ ചിന്താഗതിയെല്ലാം മാറ്റി വയോധികര്‍ക്ക് താങ്ങായി നില്‍ക്കാന്‍ നമുക്കോരോരുത്തര്‍ക്കും കൈകോര്‍ക്കാം.

വയോജന ദിനം സന്ദേശം

ഈ വര്‍ഷത്തെ അന്താരാഷ്ട്ര വയോജന ദിനാചരണത്തിന്റെ പ്രമേയം 'മാറുന്ന ലോകത്ത് വയോജനങ്ങളുടെ പ്രതിരോധം' (Resilience of Older Persons in a Changing World) എന്നതാണ്.

വയോജന ദിനം പ്രാധാന്യം

ഇന്നത്തെക്കാലത്ത് ലോക വയോജന ദിനത്തിന് വളരെയധികം പ്രാധാന്യമുണ്ട്. കാരണം ഇത് അവരുടെ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്‍പ്പെടെ വാര്‍ദ്ധക്യത്തിന്റെ വെല്ലുവിളികളെ ഉയര്‍ത്തിക്കാട്ടുന്ന ദിവസമാണ്. ലോക വയോജന ദിനം നമ്മുടെ സമൂഹത്തിന് പ്രായമായവരുടെ സംഭാവനകളെ ഉയര്‍ത്തിക്കാട്ടാനും ലക്ഷ്യമിടുന്നു. എല്ലാ വര്‍ഷവും വിവിധ സന്ദേശത്തോടെയാണ് ഈ ദിനം ആഘോഷിക്കുന്നത്. അത് ദിവസത്തിന്റെ പ്രധാന വശം എടുത്തുകാണിക്കുന്നു. പ്രായമായവര്‍ ഡിജിറ്റല്‍ ലോകത്ത് സജീവമാകേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്ന, എല്ലാ പ്രായക്കാര്‍ക്കും ഡിജിറ്റല്‍ ഇക്വിറ്റി എന്ന പ്രമേയത്തിലാണ് കഴിഞ്ഞ വര്‍ഷം ഈ ദിനം ആഘോഷിച്ചത്.

English summary

International Day for Older Persons 2022 Theme, History And Significance in Malayalam

International Day of Older Persons is observed every year on October 1. Know about the theme, history and significance of the day.
Story first published: Saturday, October 1, 2022, 11:20 [IST]
X
Desktop Bottom Promotion