For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇതിഹാസ നാദം ഇനിയില്ല; എസ്പിബിക്ക് വിട

|

ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. 74 വയസ്സായിരുന്നു. ഓഗസ്റ്റ് 5നാണ അദ്ദേഹത്തെ കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് 13 വരെ ആരോഗ്യനില തൃപ്തികരമായി തന്നെ തുടര്‍ന്നിരുന്നു. സെപ്റ്റംബറില്‍ കോവിഡ് നെഗറ്റീവ് ആയിരുന്നുവെങ്കിലും ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടിലായിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെ വെന്റിലേറ്ററില്‍ തന്നെ തുടരുകയായിരുന്നു അദ്ദേഹം. വെള്ളിയാഴ്ച ഉച്ചക്കാണ് ഇദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞത്.

വാതിലും ജനലും ഇങ്ങനെയാണോ വീട്ടില്‍; എങ്കില്‍

ഗായകന്‍, സംഗീത സംവിധായകന്‍, നടന്‍, ഡബ്ബിംങ് ആര്‍ട്ടിസ്റ്റ്, എന്നീ മേഖലകളില്‍ തന്റെ സാന്നിധ്യം ഉറപ്പിച്ച വ്യക്തിയായിരുന്നു ഇദ്ദേഹം. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് തുടങ്ങി നിരവധി ഭാഷകളിലുള്ള ഇദ്ദേഹത്തിന്റെ ശബ്ദം നമുക്കോരോരുത്തര്‍ക്കും പരിചിതമാണ്. 16 ഇന്ത്യന്‍ ഭാഷകളിലായി 40000-ത്തിലധികം പാട്ടുകള്‍ ഇദ്ദേഹം പാടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. നമ്മുടെ പ്രിയഗായകനെക്കുറിച്ച് നമുക്ക് ചില കാര്യങ്ങള്‍ നോക്കാം.

ഇതിഹാസ നാദം ഇനിയില്ല

ഇതിഹാസ നാദം ഇനിയില്ല

1946- ജൂണ്‍ 4നായിരുന്നു ഇദ്ദേഹത്തിന്റെ ജനനം. ഹരികഥ കലാകാരന്‍മാരായിരുന്ന എസ് പി സാംബമൂര്‍ത്തിയുടേയും ശകുന്തളാമ്മയുടേയും മകനായി ഒരു തെലുങ്ക് ബ്രാഹ്മണ കുടുംബത്തിലായിരുന്നു ഇദ്ദേഹത്തിന്റെ ജനനം. ചെറുപ്പം മുതല്‍ തന്നെ സംഗീതത്തില്‍ വളരെയധികം പ്രാവീണ്യവും കഴിവും ഇദ്ദേഹം പ്രകടിപ്പിച്ചിരുന്നു. ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് ഇദ്ദേഹം ജനിച്ചത്. മകനെ എഞ്ചിനീയറാക്കണമെന്ന അച്ഛന്റെ ആഗ്രഹത്തിന് മുന്നില്‍ വഴങ്ങി ഇദ്ദേഹം എംഞ്ചിനീയറിംഗ് പഠനത്തിനായി ചെന്നെ അനന്ത്പൂരിലെ ജെ എന്‍ ടി യു കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ ചേര്‍ന്നു.

ഇതിഹാസ നാദം ഇനിയില്ല

ഇതിഹാസ നാദം ഇനിയില്ല

എങ്കിലും രോഗാവസ്ഥയില്‍ വലഞ്ഞ് ഇദ്ദേഹം പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ഈ സമയത്തും അദ്ദേഹം സംഗീത പഠനത്തിന് മുടക്കം വരുത്തിയിരുന്നില്ല. ഇളയരാജ അംഗമായിരുന്ന സംഗീത ട്രൂപ്പിന്റെ നേതൃത്വം ഏറ്റെടുക്കുകയും ചെയ്തതോടെ സംഗീത രംഗത്ത് ഇദ്ദേഹത്തിന് കൂടുതല്‍ വഴി തെളിഞ്ഞു. 1966-ല്‍ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ഇദ്ദേഹം പിന്നണി ഗാന രംഗത്തേക്ക് ചുവട് വെച്ചത്. പിന്നീട് തമിഴിലെ മുന്‍നിര നായകന്‍മാരായ എംജിആര്‍, ജെമിനി ഗണേശന്‍, ശിവാജി ഗണേശന്‍ എന്നിവര്‍ക്ക് വേണ്ടിയും തന്റെ ശബ്ദം എസ് പി ബി ഉപയോഗിച്ചു.

ഇതിഹാസ നാദം ഇനിയില്ല

ഇതിഹാസ നാദം ഇനിയില്ല

മലയാളത്തില്‍ കടലും മറുകടലും എന്ന ഗാനം പാടിക്കൊണ്ട് ജി ദേവരാജന്റെ സംഗീതത്തില്‍ കടല്‍പ്പാലം എന്ന ചിത്രത്തിന് വേണ്ടിയാണ് അദ്ദേഹം ആദ്യം പാടിയത്. 1980-ല്‍ അദ്ദേഹം ശങ്കരാഭരണം എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം ലോകമറിയപ്പെടുന്ന ഗായകനായി മാറി. കെ വിശ്വനാഥാണ് ശങ്കരാഭരണം എന്ന ചിത്രം സംവിധാനം ചെയ്തത്. ശങ്കരാഭരണവും ചിത്രത്തിലെ ശങ്കരാ എന്ന് തുടങ്ങുന്ന ഗാനവും ഇന്നും പ്രേക്ഷകരുടെ പ്രിയഗാനമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഇതിഹാസ നാദം ഇനിയില്ല

ഇതിഹാസ നാദം ഇനിയില്ല

എറ്റവും കൂടുതല്‍ പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്ത വ്യക്തി എന്ന നിലക്ക് ഗിന്നസ് റെക്കോര്‍ഡ് ഇദ്ദേഹത്തിന്റെ പേരിലാണ്. നാലുഭാഷയിലായി ആറു തവണയാണ് ഇദ്ദേഹത്തെ തേടി ദേശിയ പുരസ്‌കാരം എത്തിയത്. ശങ്കരാഭാരണത്തിലെ ഓംരാര നാദനു എന്ന ഗാനത്തിനാണ് ഇദ്ദേഹത്തിന് ആദ്യത്തെ ദേശിയ പുരസ്‌കാരം ലഭിച്ചത്.

ഇതിഹാസ നാദം ഇനിയില്ല

ഇതിഹാസ നാദം ഇനിയില്ല

റൊമാന്റിക് ഹിറ്റുകള്‍ എന്നും എസ് പി ബിയുടെ സ്വരത്തില്‍ നിന്ന് ഉയര്‍ന്നതായിരുന്നു. ഗായകന്‍ എന്നതിലുപരി മികച്ച നടനായും ഇദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്. തമിഴ് നാ്ട്, കര്‍ണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളുടെ നിരവധി ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. കര്‍ണാടക സര്‍ക്കാരിന്റെ കര്‍ണാടക രാജ്യോത്സ അവാര്‍ഡ് ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മലയാളികളുടെ മനസ്സില്‍ മറക്കാനാവാത്ത ഒരു പിടി ഗാനങ്ങള്‍ സമ്മാനിച്ച മഹ്ത് വ്യക്തിയാണ് എസ്പിബി.

ഇതിഹാസ നാദം ഇനിയില്ല

ഇതിഹാസ നാദം ഇനിയില്ല

ഗായകന്‍ എന്നതിനോടൊപ്പം തന്നെ നല്ലൊരു അഭിനേതാവ് എന്ന നിലയിലും നമ്മള്‍ പ്രേക്ഷകര്‍ അദ്ദേഹത്തെ ഓര്‍ക്കും. എസ്പിബി പാടി അഭിനയിച്ച കേളടി കണ്‍മണി എന്ന ചിത്രത്തിലെ മണ്ണില്‍ ഇന്ത കാതല്‍ എന്ന ഗാനം ഒരിക്കലും മറക്കാനാവാത്തതാണ് എന്നത് ഇന്നും ഓര്‍മ്മിച്ച് കൊണ്ടിരിക്കുന്ന ഒന്നാണ്. മുദിനമാവ എന്ന കന്നട ചിത്രത്തിന് ഇദ്ദേഹത്തിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

ഇതിഹാസ നാദം ഇനിയില്ല

ഇതിഹാസ നാദം ഇനിയില്ല

2001-ല്‍ ഇദ്ദേഹത്തിന് പത്മശ്രീ ലഭിക്കുകയുണ്ടായി. 2011-ല്‍ ഇദ്ദേഹത്തെ തേടി പത്മഭൂഷണും എത്തി. പിന്നീട് തമിഴ് നാട് ഗവണ്‍മെന്റിന്റെ കലൈമാമണി പുരസ്‌കാരം, കേരള സര്‍ക്കാരിന്റെ ഹരിവരാസനം പുരസ്‌കാരം തുടങ്ങി നിരവധി അവാര്‍ഡുകള്‍ ഇദ്ദേഹത്തെ തേടി എത്തി എന്നുള്ളതാണ്. അമ്പതിലധികം ചിത്രങ്ങള്‍ക്ക് ഇദ്ദേഹം സംഗീതം നിര്‍വ്വഹിച്ചിട്ടുണ്ട്. മലരേ മൗനമാ എന്ന ഗാനം കേട്ട ഓരോ പ്രേക്ഷകനും പ്രണയം മനസ്സില്‍ നിന്ന് വരും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഇതിഹാസ നാദം ഇനിയില്ല

ഇതിഹാസ നാദം ഇനിയില്ല

പുതുതലമുറക്കും പഴയ തലമുറക്കും എല്ലാം വളരെയധികം പ്രിയങ്കരനായ വ്യക്തിയായിരുന്നു എസ് പി ബി. 16 ഭാഷകളിലായി 40000-ത്തിലധികം പാട്ടുകള്‍ പാടിയ ഇദ്ദേഹം ഒരു ഇതിഹാസമായിരുന്നു എന്ന് വരും തലമുറയും ഓര്‍ക്കും. രജനീകാന്ത്, കമലഹാസന്‍, ജെമിനി ഗണേശന്‍, അനില്‍ കപൂര്‍, അര്‍ജുന്‍ സര്‍ജ, രഘുവരന്‍ തുടങ്ങി നിരവധി നായകന്‍മാര്‍ക്ക് ശബ്ദമായി മാറുന്നതിന് എസ്പിബിക്ക് സാധിച്ചിട്ടുണ്ട്. സിനിമാ ലോകത്തിന് ഒരു തീരാനഷ്ടം തന്നെയായിരിക്കും ഈ വിയോഗം എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇനിയും പാടാന്‍ ബാക്കി വെച്ച ഒരു പിടി ഗാനങ്ങള്‍ ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. ലോക സംഗീത ഇതിഹാസത്തിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി.

English summary

Interesting Facts About Veteran Singer S P Balasubrahmaniam In Malayalam

Here in this article we are discussing about the interesting facts about S P Balasubrahmaniam. Take a look.
X