For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സുമംഗലി സീമന്ത സിന്ദൂരം തൊടുന്നതിന് കാരണം...

സുമംഗലി സീമന്ത സിന്ദൂരം തൊടുന്നതിന് കാരണം...

|

സീമന്തത്തില്‍ വിവാഹം കഴിഞ്ഞാല്‍ സ്ത്രീകള്‍ കുങ്കുമം തൊടുന്നതു സാധാരണയാണ്. വിവാഹ വേളയില്‍ വരന്‍ വധുവിന്റെ സീമന്ത രേഖയില്‍ കുങ്കുമം തൊടുവിയ്ക്കുന്നത് ഹൈന്ദവ ആചാര പ്രകാരം ഏറെ പ്രധാന്യമുള്ള ചടങ്ങു കൂടിയാണ്.

പല ചടങ്ങുകളിലും സ്ത്രീകള്‍ക്കു കുങ്കുമം നല്‍കുന്ന ചടങ്ങുണ്ട്. ഇത് സ്ത്രീകളുടെ സുമംഗലീ ഭാഗ്യത്തിനു വേണ്ടി മാത്രമല്ല, സ്ത്രീകള്‍ക്കു നല്‍കുന്ന ബഹുമാനം എന്നു കൂടിയാണ് കണക്കാക്കപ്പെടുന്നത്.

സീമന്തത്തിലെ സിന്ദൂരം സുമംഗലിയുടെ അടയാളം, പുരുഷന്റെ ദീര്‍ഘായുസിന് എന്നതിലുപരിയായി പല കാര്യങ്ങളും ഉള്‍ക്കൊള്ളുന്ന ഒന്നാണ്. ഇതിന് ആചാരപരമായി മാത്രമല്ല, സയന്‍സ്പരമായ വിശദീകരണങ്ങളുമുണ്ട്. ഇതെക്കുറിച്ചറിയൂ

ആരോഗ്യപരമായ വിശദീകരണം

ആരോഗ്യപരമായ വിശദീകരണം

ആരോഗ്യപരമായ വിശദീകരണം നല്‍കാന്‍ കഴിയുന്ന ഒന്നാണ് സീമന്തത്തിലെ സിന്ദൂരം. മെര്‍ക്കുറി, മഞ്ഞള്‍, നാരങ്ങ എന്നിവ ഉപയോഗിച്ചാണ് സിന്ദൂരം തയ്യാറാക്കുന്നത്. ഇത് ബിപി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. പണ്ടു കാലം മുതല്‍ തന്നെ ആയുര്‍വേദത്തില്‍ ഉപയോഗിച്ചിരുന്ന ഒന്നാണിത്. സ്ത്രീകളിലെ പ്രത്യുല്‍പാദന ശേഷിയ്ക്കും ഈ കൂട്ട് സഹായിക്കുന്ന ഒന്നാണ്.

നിറുകയില്‍ നേര്‍രേഖ പകുത്ത്

നിറുകയില്‍ നേര്‍രേഖ പകുത്ത്

നിറുകയില്‍ നേര്‍രേഖ പകുത്ത് ഇവിടെയാണ് സിന്ദൂരം തൊടേണ്ടത്. പകുത്തു വയ്ക്കുന്ന ഭാഗം സ്ത്രീയുടെ യോനീഭാഗത്തെ സൂചിപ്പിയ്ക്കുന്നതായി പറയുന്നു. തന്ത്ര ശാസ്ത്രമാണ് ഈ വിശദീകരണം നല്‍കുന്നത്. കന്യകാത്വം നഷ്ടമായ സ്ത്രീ എന്ന ഒരു സന്ദേശം നല്‍കുന്ന ഒന്നു കൂടിയാണ് ഇത്. സീമന്തത്തില്‍ സിന്ദൂരം ചാര്‍ത്തുന്ന സ്ത്രീ പുരുഷ സംരക്ഷണത്തിലാണെന്നും ഇതു നല്‍കുന്ന സന്ദേശമായി സൂചിപ്പിയ്ക്കപ്പെടുന്നു.

ഇത് സ്ത്രീയുടെ പ്രത്യുല്‍പാദന ശേഷിയെ

ഇത് സ്ത്രീയുടെ പ്രത്യുല്‍പാദന ശേഷിയെ

ഇത് സ്ത്രീയുടെ പ്രത്യുല്‍പാദന ശേഷിയെ സൂചിപ്പിയ്ക്കുന്ന ഒന്നു കൂടിയാണ്. ഗര്‍ഭധാരണത്തിനുള്ള ശേഷിയെ സൂചിപ്പിയ്ക്കുന്ന ഒന്നാണിത്. ചുവന്ന സിന്ദൂരം ആര്‍ത്തവ രക്തത്തിന്റെ ചുവപ്പിനെ കൂടി സൂചിപ്പിയ്ക്കുന്നു. ആര്‍ത്തവമെന്ന പ്രക്രിയ അമ്മയാകാന്‍ കഴിവുള്ള സ്ത്രീയെ സൂചിപ്പിയ്ക്കുന്ന ഒന്നു കൂടിയാണ്. വിവാഹിതയായ സ്ത്രീയ്ക്കാണ് ഇന്ത്യന്‍ സമൂഹം പൊതുവേ അമ്മയാകാന്‍ അനുവാദനം നല്‍കിയിരിയ്ക്കുന്നതും. അവിവാഹിതകളായ അമ്മമാരെ പൊതുവേ സമൂഹം അംഗീകരിയ്ക്കാറുമില്ല.

സ്ത്രീയെ പൊതുവേ ദേവിയായി

സ്ത്രീയെ പൊതുവേ ദേവിയായി

സ്ത്രീയെ പൊതുവേ ദേവിയായി കണക്കാക്കുന്നതാണ് ഇന്ത്യന്‍ സമൂഹം. ലക്ഷ്മീദേവിയാണ് സ്ത്രീയെന്നാണ് വയ്പ്പ്. ദേവതമാര്‍ക്ക്, പ്രത്യേകിച്ചും ദുര്‍ഗ, പാര്‍വ്വതി ദേവിമാര്‍ക്കുള്ള പ്രധാനപ്പെട്ട പൂജാ വസ്തുവാണ് കുങ്കുമം. ഇതും സ്ത്രീയുടെ നിറുകയില്‍ കുങ്കുമം ചാര്‍ത്തുന്നതിനുള്ള കാരണമായി പറയാറുണ്ട്.

വിവാഹത്തിന്റെ ഒരു പ്രധാന ചടങ്ങാണ്

വിവാഹത്തിന്റെ ഒരു പ്രധാന ചടങ്ങാണ്

വിവാഹത്തിന്റെ ഒരു പ്രധാന ചടങ്ങാണ് സ്ത്രീയുടെ നിറുകയില്‍ സിന്ദൂരം അണിയിക്കുകയെന്നത്. ഇത് പുരുഷന്‍ സ്ത്രീയ്ക്കു നല്‍കുന്ന സംരക്ഷണ വാഗ്ദാനം കൂടിയാണ്. പുരുഷന്റെ ദീര്‍ഘായുസിനായി സ്ത്രീ ചെയ്യുന്ന ഒരു കര്‍മം കൂടിയാണിത്.

നമ്മുടെ ശരീരത്തില്‍

നമ്മുടെ ശരീരത്തില്‍

നമ്മുടെ ശരീരത്തില്‍ ഏഴോളം ഊര്‍ജ കേന്ദ്രങ്ങള്‍ അഥവാ ഊര്‍ജ ചക്രങ്ങളുണ്ട്. ഇതില്‍ ഒന്നാണ് നിറുകയിലെ ഈ ഇടം. അന്തസ്രാവി ഗ്രന്ഥി സ്ഥിതി ചെയ്യുന്നയിടും എന്നു പറയാം.

Read more about: pulse life
English summary

Interesting Facts About Sindoor In The Forehead Of Married Woman

Interesting Facts About Sindoor In The Forehead Of Married Woman
Story first published: Monday, September 9, 2019, 15:28 [IST]
X
Desktop Bottom Promotion