For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സുഗതകുമാരി; മലയാള കവിതയുടെ നൈസര്‍ഗ്ഗിക മുഖം

|

കൊവിഡ് കാലം നമുക്ക് വീണ്ടുമൊരു നഷ്ടം കൂടി സമ്മാനിച്ചിരിക്കുകയാണ്. മലയാളികളുടെ പ്രിയപ്പെട്ട കവയിത്രി സുഗതകുമാരി നമ്മെ വിട്ടു പിരിഞ്ഞു. ശ്വാസകോശസംബന്ധമായ രോഗങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുച്ചിരുന്നു. കൊവിഡ് ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. സുഗത കുമാരി എന്ന് പറയുമ്പോള്‍ പലര്‍ക്കും ആദ്യം ഓര്‍മ്മ വരുന്നത് രാത്രിമഴയെന്ന കവിതയാണ്. എന്നാല്‍ സുഗതകുമാരിയമ്മ കവയിത്രിയായും ആക്ടിവിസ്റ്റായും അധ്യാപികയായും എല്ലാവര്‍ക്കും പരിചിതം തന്നെയാണ്.

മനുഷ്യസ്‌നേഹി എന്നതിനേക്കാള്‍ ഒരു പ്രകൃതിസ്‌നേഹിയായി അറിയപ്പെടുന്നതിന് തന്നെയാണ് അവര്‍ എന്നും ആഗ്രഹിച്ചത്. സുഗതകുമാരിയുടെ ജീവിതം ഒരിക്കലും സാഹിത്യ ലോകത്തിന് വേണ്ടി മാത്രം ഉഴിഞ്ഞ് വെച്ചതായിരുന്നില്ല. സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്‍പന്തിയില്‍ തന്നെയായിരുന്നു സുഗതകുമാരിയമ്മയുടെ സ്ഥാനം.

Interesting Facts About Renowned Malayalam Poet-activits Sugathakumari

ധനുമാസത്തിലെ തിരുവാതിര; ഇത്തവണത്തെ വ്രതത്തിന് ചില പ്രത്യേകതകളുണ്ട്ധനുമാസത്തിലെ തിരുവാതിര; ഇത്തവണത്തെ വ്രതത്തിന് ചില പ്രത്യേകതകളുണ്ട്

അറിയപ്പെടുന്ന സ്വാതന്ത്ര സമര സേനാനിയും കവിയുമായിരുന്നു സുഗതകുമാരിയുടെ അച്ഛന്‍. അതുകൊണ്ട് തന്നെ കവിത ഒരിക്കലും ഇവര്‍ക്കൊരു നേരംപോക്കായിരുന്നില്ല. അച്ഛനില്‍ നിന്ന് കിട്ടിയ സമരവീര്യവും പോരാട്ടവും ഒട്ടും ചോര്‍ന്ന് പാവോതെ തന്നെ സുഗതകുമാരിയമ്മയുടെ ഓരോ കവിതകളിലും നമുക്ക് കാണാവുന്നതാണ്.

സുഗതകുമാരി; മലയാള കവിതയുടെ നൈസര്‍ഗ്ഗിക മുഖം

സുഗതകുമാരി; മലയാള കവിതയുടെ നൈസര്‍ഗ്ഗിക മുഖം

ആരുടെ മുന്നിലും മുട്ടു മടക്കാതെ മുന്നോട്ട് പോവുന്ന വ്യക്തിത്വത്തിനുടമയായിരുന്നു അവര്‍. ജീവിതങ്ങളെ പൊലിപ്പിച്ച് കവിതയിലും നേട്ടങ്ങളും ഭാവനാത്മകതയും വരച്ച് കാട്ടി. പ്രതിഫലമാഗ്രഹിക്കാതെ തന്നെയുള്ള സാമൂഹിക പ്രവര്‍ത്തനമാണ് സുഗതകുമാരിയമ്മയുടേത്. പ്രകൃതിയെ ചൂഷണം ചെയ്യുന്നവര്‍ക്ക് എതിരെ എപ്പോഴും തന്റെ പേന പടവാളാക്കിയിരുന്നു ഇവര്‍. സൈലന്റ് വാലി, ആറന്‍മുള പ്രശ്‌നങ്ങളില്‍ ഇവരുടെ ഇടപെടലിന് ഇന്നും നാമെല്ലാവരും സാക്ഷിയാണ്.

സുഗതകുമാരി; മലയാള കവിതയുടെ നൈസര്‍ഗ്ഗിക മുഖം

സുഗതകുമാരി; മലയാള കവിതയുടെ നൈസര്‍ഗ്ഗിക മുഖം

സമകാലീക സംഭവങ്ങളെക്കുറിച്ചും സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ചെല്ലാം തന്റെ കവിതകളില്‍ നിര്‍ഭയത്തോടെ പ്രതിപാദിച്ചിരുന്നു മലയാളികളുടെ പ്രിയ കവയത്രി. ഗുരുവായി കണ്ടിരുന്ന ജി ശങ്കരക്കുറിപ്പിന്റെ മരണത്തിന്റെ സമയത്താണ് അമൃതംഗമയ എന്ന കവിത ഇവരുടെ പേനത്തുമ്പില്‍ വിരിഞ്ഞത്. കേരള സംസ്ഥാന വനിതാ കമ്മീഷന്റെ ചെയര്‍ പേഴ്‌സണായിരുന്നു സുഗതകുമാരി. പ്രകൃതിസംരക്ഷണ സമിതിയുടെ സ്ഥാപക സെക്രട്ടറി കൂടിയായിരുന്നു സുഗതകുമാരിയമ്മ.

സുഗതകുമാരി; മലയാള കവിതയുടെ നൈസര്‍ഗ്ഗിക മുഖം

സുഗതകുമാരി; മലയാള കവിതയുടെ നൈസര്‍ഗ്ഗിക മുഖം

1934-ല്‍ പത്തനംതിട്ടയിലെ ആറന്‍മുളയിലാണ് സുഗതകുമാരിയമ്മ ജനിച്ചത്. ബോധേശ്വരന്‍ അച്ഛനും വി കെ കാര്‍ത്യായനി അമ്മയും ആയിരുന്നുയ സൈലന്റ് വാലി പ്രക്ഷോഭത്തില്‍ ഒരു തരി പോലും ഭയമില്ലാതെ മുന്നോട്ട് നയിച്ച വ്യക്തിത്വത്തിനുടമയായിരുന്നു ഇവര്‍. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് എന്നും മുന്നിലേക്കായിരുന്നു ഇവരുടെ സ്ഥാനം. സാഹിത്യത്തിലെ സമഗ്ര സംഭാവനനകള്‍ക്ക് നല്‍കുന്ന എഴുത്തച്ഛന്‍ പുരസ്‌കാരം 2009-ല്‍ സുഗതകുമാരിയമ്മയെ തേടിയെത്തി. മുത്തുച്ചിപ്പി, പാതിരാപ്പൂക്കള്‍, രാത്രിമഴ, പാവം മാനവഹൃദയം, പ്രണാമം, ഇരുള്‍ ചിറകുകള്‍, അമ്പലമണി, കുറിഞ്ഞിപ്പൂക്കള്‍ തുടങ്ങി നിരവധി കൃതികള്‍ സമ്മാനിച്ച് കൊണ്ടാണ് മലയാളികളുടെ പ്രിയ സാഹിത്യകാരി നമ്മെ വിട്ടു പിരിഞ്ഞത്.

സുഗതകുമാരി; മലയാള കവിതയുടെ നൈസര്‍ഗ്ഗിക മുഖം

സുഗതകുമാരി; മലയാള കവിതയുടെ നൈസര്‍ഗ്ഗിക മുഖം

പ്രകൃതിയെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരേയും അതിന് കൂട്ടു നില്‍ക്കുന്ന അധികാര വര്‍ഗ്ഗത്തിനെതിരേയും എപ്പോഴും സുഗതകുമാരിയമ്മന സ്വീകരിച്ച് നിലപാടുകള്‍ എപ്പോഴും ശക്തമായത് തന്നെയായിരുന്നു. ഇത് സമര വേദികളിലേക്കും മറ്റും ആളിപ്പടര്‍ന്നു എന്നുള്ളത് നാം നേരില്‍ കണ്ടതാണ്. സംസ്ഥാനത്തെ മനോരോഗാശുപത്രികള്‍ നവീകരിക്കുന്നതിന് വേണ്ടി അവര്‍ നടത്തിയ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും എല്ലാം മുന്നില്‍ തന്നെ തെളിഞ്ഞിരിക്കുന്ന നേര്‍രേഖാ ചിത്രം പോലെ സുവ്യക്തം. ഇതിന്റെ ഫലമായി സര്‍ക്കാര്‍ മാനസികാരോഗ്യനയം നടപ്പിലാക്കുകയുണ്ടായി.

സുഗതകുമാരി; മലയാള കവിതയുടെ നൈസര്‍ഗ്ഗിക മുഖം

സുഗതകുമാരി; മലയാള കവിതയുടെ നൈസര്‍ഗ്ഗിക മുഖം

മരണാസന്നയാണ് എന്ന് തിരിച്ചറിവില്‍ അവര്‍ പറഞ്ഞ കാര്യങ്ങള്‍ ഇന്നും മലയാളിയുടെ നെഞ്ചേറ്റുന്നവയാണ്. താന്‍ മരിച്ചാല്‍ സര്‍ക്കാര്‍ നടപടികള്‍ അനുസരിച്ചുള്ള യാതൊരു വിധത്തിലുള്ള ബഹുമതികളും തനിക്ക് വേണ്ടെന്നും പുഷ്പങ്ങള്‍ അര്‍പ്പിക്കരുതെന്നും എത്രയും പെട്ടെന്ന് തന്നെ ദഹിപ്പിക്കണം എന്നും മലയാളത്തിന്റെ പ്രിയ കവയത്രി പറഞ്ഞു വെച്ചിരുന്നു.

നിഷ്ഫലമല്ലീ ജന്‍മം തോഴ-

നിനക്കായ് പാടുമ്പോള്‍

നിഷഫലമല്ലീ ഗാനം,

നീയിതു മൂളി നടക്കുമ്പോള്‍...

ഈ വരികളിലൂടെ മലയാളിയുള്ളിടത്തോളം കാലം ഏവരും സുഗതകുമാരിയമ്മയെ ഓര്‍ക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

English summary

Interesting Facts About Renowned Malayalam Poet-activits Sugathakumari

Interesting Facts About Renowned Malayalam Poet-activits Sugathakumari. Take a look.
X
Desktop Bottom Promotion