Latest Updates
-
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം!
1,500 വിമാനങ്ങള്‍, 1,70,000 ഉദ്യോഗസ്ഥര്‍; ഇന്ത്യന്‍ വ്യോമസേനയെക്കുറിച്ചുള്ള രസകരമായ വസ്തുതകള്‍
ഇന്ത്യ എല്ലാ വര്‍ഷവും ഒക്ടോബര്‍ 8ന് ഇന്ത്യന്‍ എയര്‍ഫോഴ്സ് ദിനമായി ആചരിക്കുന്നു. 'ഭാരതീയ വായു സേന' എന്നും അറിയപ്പെടുന്ന ഇന്ത്യന്‍ വ്യോമസേന 1932 ഒക്ടോബര്‍ 8ന് സ്ഥാപിച്ചത് ബ്രിട്ടീഷ് ഭരണകൂടമാണ്. രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്തതിന് ശേഷമാണ് ഇന്ത്യയിലെ വ്യോമസേന റോയല്‍ ഇന്ത്യന്‍ എയര്‍ഫോഴ്സ് എന്നറിയപ്പെടാന്‍ തുടങ്ങിയത്.
യു.കെയിലെ റോയല്‍ എയര്‍ഫോഴ്സിന്റെ പിന്തുണാ സേനയായി 1932ല്‍ ഇന്ത്യയിലെ വ്യോമസേന ഔദ്യോഗികമായി ഉയര്‍ത്തപ്പെട്ടു. അതിനുശേഷം എല്ലാ വര്‍ഷവും ആ ദിവസം ഇന്ത്യന്‍ വ്യോമസേനാ ദിനമായി ആചരിച്ചുവരുന്നു. വ്യോമസേനാ ദിനത്തില്‍ ഇന്ത്യന്‍ വ്യോമസേനയെക്കുറിച്ചുള്ള ചില രസകരമായ വസ്തുതകള്‍ നിങ്ങള്‍ക്ക് ഇവിടെ വായിച്ചറിയാം.

ഇന്ത്യന്‍ വ്യോമസേനാ ദിനത്തിന്റെ പ്രാധാന്യം
ഇന്ത്യന്‍ സേനയുടെ നിര്‍ണായക ശക്തിയാണ് ഇന്ത്യന്‍ വ്യോമസേന. സ്വാതന്ത്ര്യാനന്തരം പാക്കിസ്ഥാനുമായുള്ള നാല് യുദ്ധങ്ങളും ചൈനയുമായുള്ള ഒരു യുദ്ധവും ഉള്‍പ്പെടെ നിരവധി യുദ്ധങ്ങളില്‍ ഇന്ത്യന്‍ വ്യോമസേന പങ്കെടുത്തിട്ടുണ്ട്. എല്ലാ ഭീഷണികളില്‍ നിന്നും ഇന്ത്യന്‍ മണ്ണിനെയും ദേശീയ താല്‍പ്പര്യങ്ങളെയും സംരക്ഷിക്കുക മാത്രമല്ല, രാജ്യത്തെ പ്രകൃതിദുരന്തങ്ങളിലെ രക്ഷാദൗത്യങ്ങളിലും ഇന്ത്യന്‍ വ്യോമസേന പിന്തുണ നല്‍കുന്നുണ്ട്.

ഇന്ത്യന്‍ വ്യോമസേന: രസകരമായ വസ്തുതകള്‍
ഇന്ത്യന്‍ വ്യോമസേനാ ദിനം ആഘോഷിക്കുന്ന ഈ വേളയില്‍, ഐഎഎഫിനെക്കുറിച്ചുള്ള രസകരമായ, അധികം അറിയപ്പെടാത്ത ചില വസ്തുതകള്‍ ഞങ്ങള്‍ നിങ്ങള്‍ക്കായി പങ്കുവയ്ക്കുന്നു.
* ലോകത്തിലെ നാലാമത്തെ വലിയ വ്യോമസേനയാണ് ഇന്ത്യന്‍ വ്യോമസേന (ഐഎഎഫ്). അമേരിക്കയും ചൈനയും റഷ്യയും മാത്രമാണ് ഇന്ത്യയെക്കാള്‍ മുന്നിലുള്ളത്.
* ഇന്ത്യന്‍ വ്യോമസേനയുടെ മുദ്രാവാക്യം 'നാഭം സ്പര്‍ശം ദീപ്തം', അതായത് 'ആകാശത്തെ തേജസ്സോടെ സ്പര്‍ശിക്കുക' എന്നാണ്. * ഇന്ത്യന്‍ എയര്‍ഫോഴ്സ് അതിന്റെ മുദ്രാവാക്യം ഭഗവദ് ഗീതയുടെ പതിനൊന്നാം അധ്യായത്തില്‍ നിന്നാണ് എടുത്തിട്ടുള്ളത്.

ഇന്ത്യന്‍ വ്യോമസേന: രസകരമായ വസ്തുതകള്‍
* ഫീല്‍ഡ് മാര്‍ഷല്‍ സാം മനേക് ഷായുടെ മരണശേഷം, 5സ്റ്റാര്‍ റാങ്കോടെ ജീവിച്ചിരിക്കുന്ന ഒരേയൊരു ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനാണ് മാര്‍ഷല്‍ ഓഫ് ഇന്ത്യന്‍ എയര്‍ഫോഴ്സ് അര്ജന് സിംഗ്.
* ഏകദേശം 1,70,000 ഉദ്യോഗസ്ഥരും 1,500 വിമാനങ്ങളുമുള്ള ഇന്ത്യന്‍ എയര്‍ഫോഴ്സ്, യുഎസ്, റഷ്യ, ചൈന എന്നിവയ്ക്ക് ശേഷം ലോകത്തിലെ നാലാമത്തെ വലിയ വ്യോമസേനയാണ്. ലോകത്തിലെ ഏറ്റവും ശക്തമായ ഏഴാമത്തെ വ്യോമസേന കൂടിയാണ് ഇന്ത്യന്‍ വ്യോമസേന.
* ഇന്ത്യന്‍ സായുധ സേനയുടെ പരമോന്നത കമാന്‍ഡര്‍ രാഷ്ട്രപതിയാണ്. ദേശീയ പ്രതിരോധത്തിന്റെ ഉത്തരവാദിത്തം മന്ത്രിസഭയ്ക്കാണ്.
* ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ സ്ഥിതിചെയ്യുന്ന ഹിന്‍ഡണ്‍ എയര്‍ഫോഴ്സ് സ്റ്റേഷന്, ഏഷ്യയിലെ ഏറ്റവും വലിയ വ്യോമതാവളമാണ്. ഇത് വലിപ്പത്തില്‍ ലോകത്തിലെ എട്ടാമത്തേതാണ്.

ഇന്ത്യന്‍ വ്യോമസേന: രസകരമായ വസ്തുതകള്‍
* 1971ലെ ഇന്ത്യ-പാകിസ്ഥാന് യുദ്ധത്തിലെ ധീരതയ്ക്ക് മരണാനന്തര ബഹുമതിയായി പരമവീരചക്ര പുരസ്കാരം ലഭിച്ച ആദ്യത്തെയും ഒരേയൊരു ഐ.എ.എഫ് ഉദ്യോഗസ്ഥനുമാണ് ഫ്ളൈയിംഗ് ഓഫീസര്‍ നിര്‍മ്മല്‍ ജിത് സിംഗ് സെഖോണ്‍.
* ഇന്ത്യന്‍ വ്യോമസേനയുടെ ആദ്യ വനിതാ എയര്‍ മാര്‍ഷലാണ് പത്മാവതി ബന്ദോപാധ്യായ. ഇന്ത്യന്‍ സായുധ സേനയിലെ ത്രീ സ്റ്റാര്‍ റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച രണ്ടാമത്തെ വനിതയുമായിരുന്നു അവര്‍.

ഇന്ത്യന്‍ വ്യോമസേന: രസകരമായ വസ്തുതകള്‍
* ഓപ്പറേഷന് പൂമല, ഓപ്പറേഷന് വിജയ്, ഓപ്പറേഷന് മേഘദൂത് തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളുടെ പ്രധാന ഭാഗമായിരുന്നു ഐഎഎഫ്.
* സമാധാന സംരക്ഷണ ദൗത്യങ്ങളില്‍ ഐക്യരാഷ്ട്രസഭയുമായി ചേര്‍ന്നും ഇന്ത്യന്‍ എയര്‍ഫോഴ്സ് പ്രവര്‍ത്തിക്കുന്നു.
* വനിതാ ഫൈറ്റര്‍ പൈലറ്റുമാര്‍, വനിതാ നാവിഗേറ്റര്‍മാര്‍, വനിതാ ഉദ്യോഗസ്ഥര്‍ എന്നിവരെ ഐഎഎഫില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഐഎഎഫിന്റെ റാഫേല്‍ ഫ്ളീറ്റില്‍ പോലും വനിതാ ഫൈറ്റര്‍ പൈലറ്റ് ഉണ്ട്.

ഇന്ത്യന്‍ വ്യോമസേന: രസകരമായ വസ്തുതകള്‍
* ഗുജറാത്ത് ചുഴലിക്കാറ്റ് (1998), സുനാമി (2004), ഉത്തരേന്ത്യയിലെ വെള്ളപ്പൊക്കം എന്നിവയുള്‍പ്പെടെയുള്ള പ്രകൃതിദുരന്തങ്ങളില്‍ ഐഎഎഫ് എല്ലായ്പ്പോഴും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. എന്നിരുന്നാലും, ഉത്തരാഖണ്ഡിലെ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാരെ രക്ഷിക്കുന്നതില്‍ ഐ.എ.എഫ് ഒരു ലോക റെക്കോര്‍ഡ് സൃഷ്ടിച്ചു. 20,000 പേരെ രക്ഷപ്പെടുത്തിയ ആ ദൗത്യത്തിന് 'റാഹത്ത്' എന്നാണ് പേര് നല്‍കിയത്.



Click it and Unblock the Notifications
