Just In
- 7 hrs ago
എത്ര വലിയ കെട്ടിക്കിടക്കുന്ന കൊഴുപ്പും ഉരുക്കും മാര്ഗ്ഗങ്ങള്
- 8 hrs ago
സമ്പത്ത് കുമിഞ്ഞ് കൂടുമെന്ന് സൂചന നല്കും സ്വപ്നങ്ങള്: ഈ സ്വപ്നങ്ങള് നിങ്ങള് കാണാറുണ്ടോ?
- 9 hrs ago
മുഖത്തെ ചെറിയമാറ്റം പോലും അപകടം സൂചിപ്പിക്കുന്നതാണ്
- 11 hrs ago
2021ല് രാഹുദോഷം നീക്കാന് 12 രാശിക്കും ചെയ്യേണ്ടത്
Don't Miss
- News
പ്രത്യാശയും കാരുണ്യയും: മത്സ്യത്തൊഴിലാളികൾക്ക് 2 മറൈൻ ആംബുലൻസുകൾ കൂടി നീറ്റിലിറങ്ങുന്നു
- Movies
മണികണ്ഠന്റെയും അഞ്ജലിയുടെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തുന്നു, സന്തോഷം പങ്കുവെച്ച് നടന്
- Sports
ISL 2020-21: വീണ്ടും സമനില കുരുക്കില് ബ്ലാസ്റ്റേഴ്സ്; ജംഷഡ്പൂരിനെതിരെ ഗോളില്ലാ സമനില
- Finance
ഇസ്രായേലി സ്ഥാപനവുമായി റിലയന്സിന്റെ 15 ദശലക്ഷം ഡോളറിന്റെ കരാര്... കൊവിഡ് റാപ്പിഡ് കിറ്റിനായി
- Travel
ബുധനെയും ശുക്രനെയും വ്യാഴത്തെയും കാണാം..നൈറ്റ് സ്കൈ ടൂറിസവുമായി രാജസ്ഥാന്
- Automobiles
വാണിജ്യ വാഹന നിരയിലേക്ക് എട്ട് പുതിയ മോഡലുകള് അവതരിപ്പിച്ച് ഭാരത് ബെന്സ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഓണപ്പൂക്കളം ഇങ്ങനെ, മുറ്റത്ത് ഐശ്വര്യം ഒഴിയില്ല...
ഓണമിങ്ങെത്തെറായി. ഓണമെന്നു കേള്ക്കുമ്പോള് പൂക്കളവും പിന്നെ സദ്യയുമെല്ലാമാണ് നമ്മുടെ മനസില് ആദ്യം ഓടിയെത്തുക. പണ്ടു കാലത്ത് തൊടിയില് നിന്നും കുട്ടികള് കൂട്ടത്തോടെ പൂക്കള് ശേഖരിച്ച് മുറ്റത്ത് ഓണപ്പൂക്കളം ഒരുക്കാറുണ്ട്. എന്നാല് കാലം പോയതോടെ പലപ്പോഴും പ്ലാസ്റ്റിക് പൂക്കള് പോലും ഓണക്കളത്തില് നിറയുന്നു.
ഓണത്തിന് പൂക്കളമിടുകയെന്നത് പ്രധാനപ്പെട്ട ചടങ്ങു തന്നെയാണ്. ഇതിന് ചില പ്രത്യേക ചിട്ടകളുമുണ്ട്. ഇതെക്കുറിച്ചറിയൂ,

അത്തം
അത്തം മുതലാണ് പൂക്കളമിട്ടു തുടങ്ങുക. അടിച്ചു തളിച്ചു ശുദ്ധമാക്കി ചാണകം മെഴുകിയ തറയിലാണ് പൂക്കളമിടേണ്ടത്. അത്തം മുതല് ഓണം വരെയുള്ള പത്തു ദിവസങ്ങളിലാണ് പൂക്കളം തീര്ക്കുക.

ഓണപ്പൂക്കളത്തില്
ഓണപ്പൂക്കളത്തില് നിര്ബന്ധമായും വേണ്ട ചിലതുണ്ട്. തുമ്പപ്പൂ ഇതില് പ്രധാനപ്പെട്ട ഒന്നാണ്. തുമ്പപ്പൂവില്ലാതെ ഓണപ്പൂക്കളമില്ലെന്നു പറയും. ഇതില് തെച്ചിപ്പൂ, കോളാമ്പി, ചെമ്പരത്തി എന്നിവയെല്ലാം പരമ്പരാഗതമായി ഇട്ടു വരുന്ന പൂക്കളാണ്.

പൂ
അത്തം നാളില് പൂവിടാന് തുടങ്ങും. ഇതേ ദിവസം ഒരു നിര പൂ മാത്രമേ പാടൂവെന്നാണ് ചിട്ട. അത്തത്തിന് ചുവന്ന പൂക്കളിടാനും പാടില്ല. രണ്ടാം ദിവസം രണ്ടു തരം പൂക്കള്, മൂന്നാം ദിനം മൂന്നിനം പൂക്കള് എന്നതാണ് ചിട്ട. പൂക്കളത്തിന്റെ നിരയും വലിപ്പവുമെല്ലാം കൂടി വരും.

ചോതി
ചോതി നാള് മുതലാണ് ചെമ്പരത്തിപ്പൂ ഇടാന് പാടൂ. ഇതു പോലെ മൂലം നാളില് ചതുരാകൃതിയില് പൂക്കളം ഒരുക്കണം എന്നതാണ് ചിട്ട. ഉത്രാടം നാളില്, അതായത് ഓണത്തിന്റെ തലേന്നാണ് കൂടുതല് വലിപ്പത്തില് പൂക്കളമിടേണ്ടത്.

പുഷ്പങ്ങള്
പൂക്കളം ഒരുക്കാനെടുക്കുന്ന
പുഷ്പങ്ങള് വൃത്തിയുള്ളതാകണം. വെള്ളം തളിച്ചു ശുദ്ധിയാക്കിയ ശേഷം ഇടുക. കാരണം മാവേലിത്തമ്പുരാനെ വരവേല്ക്കാനാണ് പൂക്കളമൊരുക്കുന്നത് എന്നതു തന്നെ കാരണം.