For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വലിയ നോമ്പ് എടുക്കേണ്ടത് എങ്ങനെ, അറിഞ്ഞിരിക്കാം ഇതെല്ലാം

|

ക്രിസ്തീയ വിശ്വാസ പ്രകാരം ഈസ്റ്ററിന് മുന്‍പായി വരുന്ന കാലമാണ് നോയമ്പ് കാലം. ഈ നോമ്പ് കാലത്തെ വലിയ നോമ്പ് എന്നാണ് പറയുന്നത്. ഈസ്റ്ററിന് മുന്‍പായി ഏകദേശം ആറാഴ്ചകളോളം ആണ് തപസ്സ് കാലമായി പറയുന്നത്. ഇതില്‍ തന്നെ വിഭൂതി ബുധനാഴ്ച മുതല്‍ പെസഹാ വ്യാഴം വരെയാണ് പ്രധാനമായം തപസ്സ് കാലം ആചരിക്കുന്നത്. അല്ലെങ്കില്‍ പെസഹാവ്യാഴാഴ്ച വരെയോ ആണ് ഈ ദിനം കണക്കാക്കുന്നത്. ചെയ്ത് പോയ പശ്ചാത്തപത്തിന്റേയോ അല്ലെങ്കില്‍ പാപപരിഹാരത്തിന് വേണ്ടിയോ ആണ് ഈ ദിനം നോമ്പ് കാലമായി വിശ്വാസികള്‍ ആചരിക്കുന്നത്.

How to Fast For Lent And Fasting Rules

ഈ ദിനങ്ങളില്‍ ഉപവാസം, നോമ്പ്, മാംസാഹാരം വര്‍ജ്ജിക്കുന്നത്, ആഢംബരങ്ങള്‍
ഒഴിവാക്കുന്നതിലൂടെയെല്ലാമാണ് നോമ്പ് എടുക്കുന്നത്. കേരളത്തില്‍ നോമ്പ് കാലം വലിയ നോമ്പ്, അന്‍പത് നോമ്പ് എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. ഈ ദിനങ്ങളിലെ ആരാധന ക്രമത്തിലും വലിയ മാറ്റങ്ങളാണ് ഉണ്ടാവുന്നത്. 50 നോമ്പ് എന്നാണ് ഈ ദിനം അറിയപ്പെടുന്നതെങ്കിലും യഥാര്‍ത്ഥത്തില്‍ നാല്‍പത് ദിവസമാണ് തപസ് കാലാചരണം എന്നറിയപ്പെടുന്നത്. ഇതില്‍ തന്നെ വിഭൂതി ബുധന്‍ എന്ന ദിനം മുതല്‍ ഈസ്റ്റര്‍ വരെയുള്ള ആഴ്ചകളില്‍ നിന്നെല്ലാം ഞായറാഴ്ചകളെയെല്ലാം ഒഴിവാക്കുന്ന ദിനമാണ് നാല്‍പത് ദിവസമായി കണക്കാക്കുന്നത്.

കാരണം ഞായറാഴ്ചകളിലാണ് ഈസ്റ്റര്‍ വരുന്നത് എന്നതുകൊണ്ടാണ് നോമ്പുകളില്‍ നിന്ന് ഞായറാഴ്ചകളെ ഒഴിവാക്കുന്നത്. ബൈബിളിലെ വിവിധ കാര്യങ്ങള്‍ ഈ നോമ്പുമായി വളരെ അടുത്ത് കിടക്കുന്നതുമാണ്. അമ്പത് നോമ്പില്‍ പ്രധാനപ്പെട്ട ദിനങ്ങള്‍ പ്രാധാന്യം എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം. ഇതില്‍ ആദ്യം വരുന്ന ദിനമാണ് വിഭൂതി ദിനം എന്ന് പറയുന്നത്. വലിയ നോമ്പ് ആരംഭിക്കുന്ന ദിനമായാണ് വിഭൂതി ബുധന്‍ കണക്കാക്കുന്നത്. പ്രാര്‍ത്ഥനകള്‍ക്കും ദിവ്യബലിക്കും ശേഷം വിശ്വാസികളുടെ നെറ്റിയില്‍ വിഭൂതി ചാര്‍ത്തുന്ന ദിനത്തെയാണ് വിഭൂതി ബുധന്‍ എന്ന് പറയുന്നത്.

How to Fast For Lent And Fasting Rules

വിഭൂതി ബുധനില്‍ നെറ്റിയില്‍ ചാര്‍ത്തുന്ന വിഭൂതി എടുക്കുന്നത് കഴിഞ്ഞ വര്‍ഷം ഓശാന ഞായറില്‍ ഉപയോഗിച്ച കുരുത്തോലകള്‍ കത്തിച്ച ചാരമായിരിക്കും. അതിന് ശേഷം നോമ്പ് തുടങ്ങുകയും പിന്നീട് ഓശാന ഞായര്‍ എന്ന ദിനത്തിലേക്ക് എത്തുകയും ചെയ്യുന്നുണ്ട്. ഈസ്റ്ററിന് മുന്നിലുള്ള ഞായറാഴ്ചയാണ് ഓശാനഞായര്‍ അഥവാ കുരുത്തോല പെരുന്നാള്‍ എന്ന് പറയുന്നത്. ഈ ദിനത്തില്‍ പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും യേശുവിന്റെ ജറുസലേമിലേക്കുള്ള യാത്രയെക്കുറിച്ചുള്ള ബൈബിള്‍ വായനയും എല്ലാം ഉണ്ടാവുന്നുണ്ട്. ഇതിന് ശേഷം കുരുത്തോലകള്‍ എടുത്ത് കൊണ്ടുള്ള പ്രദക്ഷിണവും ഉണ്ടാവുന്നുണ്ട്. വിശ്വാസികള്‍ ഈ കുരുത്തോല പവിത്രമായി തന്നെ സൂക്ഷിക്കുന്നുണ്ട്.

പെസഹാവ്യാഴമാണ് അടുത്തതായി വരുന്നത്. ഈസ്റ്ററിന് തൊട്ടു മുന്‍പുള്ള വ്യാഴാഴ്ചയാണ് പെസഹ വ്യാഴം എന്ന് പറയുന്നത്. ഇത് വളരെ വിശുദ്ധ ദിനമായാണ് കണക്കാക്കുന്നത്. യേശു തന്റെ അപോസ്തലന്‍മാരുമായി നടത്തിയ അവസാന അത്താഴമായാണ് ഈ ദിനം കണക്കാക്കുന്നത്. വിശുദ്ധ ബുധന് ശേഷവും ദു:ഖവെള്ളിക്ക് ശേഷവും ആയി വരുന്ന അഞ്ചാമത്തെ ദിവസമാണ് പെസഹവ്യാഴം എന്ന് പറയുന്നത്. ഈ ദിനത്തില്‍ അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മ പുതുക്കലിനായി പെസഹാ വ്യാഴത്തിന് വേണ്ടി പെസഹ അപ്പം ഉണ്ടാക്കുന്നുണ്ട്. ഇത് കൂടാതെ പെസഹ അപ്പത്തിന് മുകളില്‍ കുരുത്തോല മുറിച്ച് കുരിശുണ്ടാക്കി പെസഹ അപ്പത്തിന് മുകളില്‍ വെച്ച് പെസഹ അപ്പം മുറിക്കുന്നു.

\

How to Fast For Lent And Fasting Rules

ദു:ഖവെള്ളിയാഴ്ചയാണ് പിന്നീട് വരുന്നത്. ഈസ്റ്ററിന് തൊട്ടു മുന്‍പുള്ള വെള്ളിയാഴ്ചയെയാണ് ദു:ഖവെള്ളിയാഴ്ചയായി കണക്കാക്കുന്നത്. യേശു സഹിച്ച പീഢനത്തിന്റേയും കാല്‍വരിയിലെ കുരിശുമരണത്തിന്റേയും ഓര്‍മ്മ പുതുക്കുന്ന ഒരു ദിനമായാണ് ഈ ദിനം കണക്കാക്കുന്നത്. ഈ ദിനത്തില്‍ പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും യേശുക്രിസ്തുവിന്റെ പീഢാനുഭവവുമായി ബന്ധപ്പെട്ട് ബൈബിള്‍ ഭാഗങ്ങള്‍ വായിക്കുകയും ചെയ്യുന്നുണ്ട്. ഈ ദിനത്തില്‍ മിക്കവരും ഉപവാസ ദിനമായാണ് കണക്കാക്കുന്നത്. ഈ ദിനത്തില്‍ കുരിശിന്റെ വഴിയും അനുസ്മരിക്കുന്നുണ്ട്.

ഈസ്റ്ററാണ് ഈ നോമ്പിന്റെ അവസാനം വരുന്ന ദിനം. യേശുക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ തിരുനാളായാണ് ഈ ദിനം കണക്കാക്കുന്നത്. ഈസ്റ്ററിന് സ്ഥിരമായി ഒരു തീയ്യതിയില്ല. ഞായറാഴ്ചകളിലാണ് ഈസ്റ്റര്‍ വരുന്നത്. മാര്‍ച്ച് 21-ന് ശേഷം വരുന്ന പൂര്‍ണ ചന്ദ്രന് ശേഷം ഉള്ള ആദ്യത്തെ ഞായറാഴ്ചയാണ് ഈസ്റ്റര്‍ ദിനം വരുന്നത്. ഈ ദിനമാണ് പ്രധാനമായും നോമ്പിന് അവസാനം കുറിക്കുന്നത്. യേശുവിന്റെ ഉയിര്‍പ്പ് തിരുനാളിനെ ആഘോഷിക്കുന്നതാണ് ഈസ്റ്റര്‍ ദിനത്തില്‍.

വ്രതാനുഷ്ഠാനം എങ്ങനെ വേണം?

എങ്ങനെ വ്രതാനുഷ്ഠാനം എടുക്കണം, എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നുള്ളത് വളരെ പ്രധാനപ്പെട്ടതാണ്. ആരോഗ്യപ്രശ്‌നങ്ങളും ശാരീരിക ആവശ്യങ്ങളും നിമിത്തം വിവിധ തരത്തിലുള്ള ഉപവാസം എടുക്കുന്നവരുണ്ട്. എല്ലാവര്‍ക്കും 5-7 ദിവസം നീണ്ടുനില്‍ക്കുന്ന ഉപവാസം എടുക്കുന്നതിന് സാധിക്കുകയില്ല. അതിന് സമാനമായി, എല്ലാവര്‍ക്കും ഭക്ഷണവും വെള്ളവും പൂര്‍ണ്ണമായും ഒഴിവാക്കാനും സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ ഒരു വ്യക്തിയുടെ ഉപവാസം അവനെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ ആയിരിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ടത്. ഒരു വ്യക്തിക്ക് ഉപവാസത്തിന് മുന്‍പ് എന്തെങ്കിലും തരത്തിലുള്ള ആരോഗ്യപരമായ ആശങ്കകള്‍ ഉണ്ടെങ്കില്‍ ഡോക്ടറെ സമീപിക്കേണ്ടതാണ്.

Read more about: fasting വ്രതം
English summary

How to Fast For Lent And Fasting Rules In Malayalam

Here in this article we are sharing the fasting rule and how to fast for lent in malayalam. Take a look.
Story first published: Friday, March 11, 2022, 12:14 [IST]
X
Desktop Bottom Promotion