Just In
Don't Miss
- News
നരേഷുമൊത്ത് ഒരു മുറിയില് എന്തിനാണ് താമസിച്ചത്; തീരാതെ പ്രശ്നങ്ങള്, പവിത്രയ്ക്കെതിരെ രമ്യ
- Movies
'അവിശ്വസനീയമെന്ന് തോന്നി'; ആലിയ ഗര്ഭിണിയാണെന്ന് അറിഞ്ഞപ്പോള് കരഞ്ഞുപോയെന്ന് കരണ് ജോഹര്
- Sports
IND vs ENG: ഭുവിക്കെതിരേ വമ്പന് സിക്സര് പറത്തി സഞ്ജു! ടി20യില് കണക്കു തീര്ക്കാന് ഇന്ത്യ
- Finance
ചൈനയ്ക്ക് കിട്ടിയ കൊട്ട്; മെയ്ഡ് ഇൻ ചെെന വഴി ചൈനീസ് ഉത്പ്പന്നങ്ങളെ ഫീൽഡ് ഔട്ട് ആക്കിയ ബോട്ട്
- Automobiles
ദീപാവലി കളറാക്കാനൊരുങ്ങി കാർ നിർമ്മാതാക്കൾ; ഉടനടി വിപണിയിൽ എത്താനൊരുങ്ങുന്ന മോഡലുകൾ
- Technology
Airtel Plans: പുതിയ സ്മാർട്ട് റീചാർജുകളും റേറ്റ് കട്ടറുകളുമായി എയർടെൽ
- Travel
ഭൂമിദേവിയെ ശുദ്ധിയാക്കുന്ന ഖാര്ച്ചി പൂജ.. ത്രിപുര ഒരുങ്ങുന്നു ആഘോഷങ്ങള്ക്ക്
വാസ്തുപ്രകാരം വീട്ടില് ഫര്ണിച്ചര് വയ്ക്കേണ്ടത് ഇങ്ങനെ
ജീവനുള്ളതും അല്ലാത്തതുമായ എല്ലാ വസ്തുക്കളും ഊര്ജ്ജം ഉള്ക്കൊള്ളുന്നവയാണ്. സ്ഥലങ്ങളുമായും ദിശകളുമായും പരസ്പര ബന്ധമുള്ള ഈ ഊര്ജ്ജം പുരാതന വാസ്തു ശാസ്ത്രത്തിന്റെ ഒരു പ്രധാന ഭാഗമാണ്. ഫര്ണിച്ചറുകള് സ്ഥാപിക്കുന്നത് പോലും ഒരു വീടിന്റെ അന്തരീക്ഷത്തെ സ്വാധീനിക്കുന്നതില് ഒരു പ്രധാന പങ്ക് വഹിക്കുന്നു.
Most
read:
വാസ്തുപ്രകാരം
ഇവ
ചെയ്താല്
ആത്മവിശ്വാസം
വളരും
ജീവിത
വിജയവും
പോസിറ്റിവിറ്റി, സമൃദ്ധി, ആരോഗ്യം എന്നിവ വളര്ത്താന് നിങ്ങളുടെ വീട്ടിലെ ഫര്ണിച്ചറുകള് വാസ്തുപ്രകാരം ക്രമീകരിക്കുക. നിങ്ങളുടെ കിടപ്പുമുറിയുടെ ഒരു പ്രധാന ഭാഗമാണ് ഫര്ണിച്ചറുകള്. അതുകൊണ്ടാണ് വാസ്തു നിയമങ്ങള്ക്കനുസൃതമായി അത് സജ്ജീകരിക്കേണ്ടത്. വാസ്തു നിയമങ്ങള് അനുസരിച്ച് നിങ്ങളുടെ കിടപ്പുമുറിയിലെ ഫര്ണിച്ചറുകള് സജ്ജീകരിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ വഴികള് ഇതാ.

കിടപ്പുമുറിയുടെ സ്ഥാനം
വാസ്തു വിദഗ്ധര് നല്കുന്ന ആദ്യത്തെ വാസ്തു നുറുങ്ങുകളില് ഒന്ന് നിങ്ങളുടെ വീട്ടിലെ പ്രധാന കിടപ്പുമുറിയുടെ ദിശയാണ്. ഈ ശാസ്ത്രമനുസരിച്ച് നിങ്ങളുടെ കിടപ്പുമുറി വീടിന്റെ തെക്കുപടിഞ്ഞാറേ മൂലയിലായിരിക്കണം. വടക്കുകിഴക്ക് മൂലയില് പണിയുന്നത് ഒഴിവാക്കണം, കാരണം ആ സ്ഥലം പൂജാമുറിക്കായി വയ്ക്കേണ്ടതാണ്.

കട്ടില് തെക്ക് അല്ലെങ്കില് കിഴക്ക് ദിശയില് വയ്ക്കുക
നിങ്ങളുടെ കിടപ്പുമുറി ഫര്ണിച്ചറുകള് വാസ്തു പ്രകാരം വിന്യസിക്കുക. നിങ്ങളുടെ കട്ടില് ഒരിക്കലും വാതിലിനോട് എതിര്വശത്ത് സ്ഥാപിക്കരുത്. ഇത് തെക്ക് അല്ലെങ്കില് കിഴക്ക് ദിശയിലായിരിക്കണം. ഈ ലളിതമായ മാറ്റം ചെയ്യുന്നതിലൂടെ എല്ലാ ദിവസവും സുഖകരമായ ഉറക്കം നേടാന് നിങ്ങളെ സഹായിക്കും.
Most
read:വാസ്തുവും
ഫെങ്
ഷൂയിയും
തമ്മിലുള്ള
വ്യത്യാസം
അറിയാമോ?

പടിഞ്ഞാറ് ദിശയില് കട്ടില് വയ്ക്കരുത്
നിങ്ങളുടെ കട്ടിലിന്റെ തല വടക്ക് ദിശയില് വയ്ക്കുന്നത് നിങ്ങള് എപ്പോഴും ഒഴിവാക്കണം. ഇത് പല നാഡീ വൈകല്യങ്ങള്ക്കും മാനസികാരോഗ്യ പ്രശ്നങ്ങള്ക്കും കാരണമാകും. രാത്രിയില് നിങ്ങള്ക്ക് മോശം സ്വപ്നങ്ങള് കാണാന് താല്പ്പര്യമില്ലെങ്കില്, നിങ്ങളുടെ കട്ടിലിന്റെ തല പടിഞ്ഞാറ് ദിശയില് വയ്ക്കരുത്.

തെക്കുപടിഞ്ഞാറ് ദിശയില് അലമാര സ്ഥാപിക്കുക
കിടപ്പുമുറിയിലെ ഫര്ണിച്ചറുകളില് അലമാരയും ഉള്പ്പെടുന്നു. അവ എല്ലായ്പ്പോഴും തെക്കുപടിഞ്ഞാറ് ദിശയിലായിരിക്കണം. ഇത് ചെയ്യുന്നതിലൂടെ ആ മുറിയില് ഉറങ്ങുന്ന എല്ലാവരുടെയും ക്ഷേമം വര്ദ്ധിപ്പിക്കും. വാര്ഡ്രോബുകളുടെ വാതിലുകളില് കണ്ണാടികള് സ്ഥാപിക്കുന്നത് നിങ്ങള് ഒഴിവാക്കണം, കാരണം അവ വീട്ടിലേക്ക് നെഗറ്റീവ് എനര്ജി കൊണ്ടുവരും.
Most
read:ചാണക്യനീതി:
കഷ്ടതകള്
മാത്രം
ഫലം,
ഈ
സ്ഥലങ്ങളില്
ഒരിക്കലും
താമസിക്കരുത്

കിടപ്പുമുറിയില് ഇലക്ട്രോണിക് ഉപകരണങ്ങള് വേണ്ട
ഇലക്ട്രോണിക് ഗാഡ്ജെറ്റുകള് ഓരോ വ്യക്തിയുടെയും ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. എന്നിരുന്നാലും, വാസ്തു പ്രകാരം നിങ്ങള് ഉറങ്ങുന്ന മുറിയില് ഇലക്ട്രോണിക് ഉപകരണങ്ങള് വയ്ക്കുന്നത് അഭികാമ്യമല്ല. കാരണം, ഇവ നെഗറ്റീവ് എനര്ജി സൃഷ്ടിക്കുന്നു, ഇത് നിങ്ങളുടെ ഉറക്കത്തില് പ്രശ്നങ്ങള് ഉണ്ടാക്കുന്നു. നിങ്ങള് മുറിയില് ടിവി സ്ഥാപിക്കുകയാണെങ്കില്, അത് തെക്കുകിഴക്ക് ദിശയിലാണെന്ന് ഉറപ്പാക്കുക.

വാതില് പൂര്ണ്ണമായും തുറക്കുക
വാസ്തു ശാസ്ത്രം അനുസരിച്ച്, നിങ്ങള് മുറിയുടെ വാതിലുകള് പാതി തുറക്കാതെ മുഴുവന് തുറന്നിടണം. എല്ലായ്പ്പോഴും വാതിലുകള് തുറന്നിടാന് കഴിയില്ലെങ്കിലും, നിങ്ങള് അവ തുറക്കുമ്പോഴെല്ലാം, അവ 90 ഡിഗ്രിയിലാണെന്ന് ഉറപ്പാക്കുക. ഇത് ചെയ്യുന്നത് നിങ്ങള്ക്ക് കൂടുതല് അവസരങ്ങള് കൊണ്ടുവരാന് സഹായിക്കും.

വാതിലുകള് ശബ്ദമുള്ളവയാകരുത്
നിങ്ങള് വാതിലുകള് തുറക്കുകയോ അടയ്ക്കുകയോ ചെയ്യുമ്പോള്, അവ ശല്യപ്പെടുത്തുന്ന ശബ്ദമുണ്ടാക്കരുത്. ശല്യപ്പെടുത്തുന്ന ശബ്ദം നിങ്ങളുടെ ഉറക്ക ചക്രത്തെ ബാധിക്കുകയും ചെയ്യും. ശബ്ദമുണ്ടാക്കാതെ വാതിലുകള് തുറക്കുമ്പോള്, അവ വീടിനുള്ളില് ഐക്യം വളര്ത്തുന്നു.

ശരിയായ നിറമുള്ള ഫര്ണിച്ചറുകള് വയ്ക്കുക
ഫര്ണിച്ചറുകളുടെ കാര്യത്തില്, മിക്ക ആളുകളും ഇന്റീരിയറുമായി പൊരുത്തപ്പെടുന്നവയാണ് ഇഷ്ടപ്പെടുന്നത്. എന്നിരുന്നാലും, വാസ്തു ശാസ്ത്ര പ്രകാരം നിങ്ങളുടെ വീടിന് അനുയോജ്യമായ നിറങ്ങള് നിങ്ങള് മനസ്സിലാക്കണം. നീല, റോസ്, പച്ച, ചാര നിറങ്ങള് അനുയോജ്യമായയാണ്. മറ്റ് നിറങ്ങളേക്കാള് ഈ നിറങ്ങള്ക്ക് നിങ്ങള് മുന്ഗണന നല്കണം.
Most
read:2022
മെയ്
മാസത്തിലെ
പ്രധാന
ദിനങ്ങളും
ആഘോഷങ്ങളും

കുട്ടികളുടെ മുറി
നല്ല ആരോഗ്യവും ഭാഗ്യവും കൊണ്ടുവരാന് കുട്ടികളുടെ മുറി എപ്പോഴും പടിഞ്ഞാറ് ദിശയിലായിരിക്കണം. അവരുടെ സ്റ്റഡി ടേബിള് തെക്ക് പടിഞ്ഞാറ് ദിശയില് സ്ഥാപിക്കണം. ഈ മാറ്റങ്ങള് വരുത്തുന്നത് പോസിറ്റിവിറ്റി കൊണ്ടുവരുകയും അവരുടെ പഠന ശേഷി മെച്ചപ്പെടുത്തുകയും ചെയ്യും.

കട്ടിലും കണ്ണാടിയും
കിടപ്പുമുറിയിലെ ഫര്ണിച്ചറുകളുടെ വാസ്തു പ്രകാരം, കിടക്കയ്ക്ക് സമീപം കണ്ണാടികള് സ്ഥാപിക്കാന് പാടില്ല. നിങ്ങളുടെ മുറിയില് കണ്ണാടി ഒഴിവാക്കുന്നത് നെഗറ്റീവ് എനര്ജി ഒഴിവാക്കാനും പേടിസ്വപ്നങ്ങള് ഒഴിവാക്കാനും സഹായിക്കും. നിങ്ങളുടെ കിടപ്പുമുറിയില് കണ്ണാടി ഉണ്ടെങ്കില്, അത് മറ്റൊരു മുറിയിലേക്ക് മാറ്റുക. അഥവാ കണ്ണാടി വയ്ക്കുന്നുവെങ്കില് കണ്ണാടി നിങ്ങളുടെ കട്ടിലിന്റെ ഒരു വശത്തേക്ക് വയ്ക്കണം. കുടുംബാംഗങ്ങളുമായുള്ള തര്ക്കങ്ങള് ഒഴിവാക്കണമെങ്കില് ഇത് മികച്ച വാസ്തു പരിഹാരമാണ്.

കട്ടിലിന് സമീപം ഇരുണ്ട വാള്പേപ്പര് ഉപയോഗിക്കരുത്
കിടപ്പുമുറിയില് ഇരുണ്ട വാള്പേപ്പറോ പെയിന്റിംഗോ വയ്ക്കരുത്. വാസ്തു ശാസ്ത്ര പ്രകാരം, നിങ്ങളുടെ കിടപ്പുമുറിയില് കറുപ്പ് നിറത്തിലുള്ള വാള്പേപ്പറോ പെയിന്റിംഗോ ഉള്ളത് നല്ലതല്ല, കാരണം ഇവ രണ്ടും വീട്ടുകാരുടെ സമാധാനം തകര്ക്കും.
Most
read"ഐശ്വര്യത്തിന്റെ
ലക്ഷണങ്ങളാണ്
നിങ്ങള്
കാണുന്ന
ഈ
സ്വപ്നങ്ങള്

കുളിമുറിക്ക് കുറുകെ കട്ടില് വയ്ക്കരുത്
വാസ്തുപ്രകാരം, കുളിമുറിക്ക് കുറുകെ കട്ടില് വയ്ക്കുന്നത് ഒഴിവാക്കണം. നിങ്ങളുടെ കിടപ്പുമുറി ചെറുതാണെങ്കില്, നിങ്ങള് എപ്പോഴും കുളിമുറിയുടെ വാതില് അടച്ചിരിക്കണം.