Just In
- 24 min ago
ഇവ കഴിക്കല്ലേ.. തലച്ചോറിനു പണി കിട്ടും
- 1 hr ago
ഗർഭം ഒന്നല്ല, പലതാണ് അറിഞ്ഞിരിക്കുക അപകടവും
- 3 hrs ago
ജയ് ഹൈദരാബാദ് പോലീസ്, ജയ് ഡി.സി.പി
- 9 hrs ago
സുവർണാവസരം തട്ടിത്തെറിപ്പിക്കും രാശിക്കാർ ഇവരാണ്
Don't Miss
- News
ഉന്നാവോ കേസ്: കുല്‍ദീപ് സെംഗാറിന് പിറന്നാള്‍ ആശംസയുമായി ബിജെപി എംപി, വിവാദം കത്തുന്നു!!
- Finance
എടിഎം തട്ടിപ്പുകൾ തടയാൻ റിസർവ്വ് ബാങ്ക് പുതിയ നടപടികൾക്ക് ഒരുങ്ങുന്നു
- Sports
ഇന്ത്യ vs വെസ്റ്റ് ഇന്‍ഡീസ്: റെക്കോര്‍ഡിനരികെ കെഎല്‍ രാഹുല്‍
- Movies
ഞാനും ഞാനുമെന്റാളും, അഞ്ചു വര്‍ഷത്തെ പ്രണയം, ഫൈസല്‍ റാസിയുടെയും ശിഖയുടെയും കഥ..!
- Automobiles
ജീപ്പ് ഗ്രാൻഡ് കമാണ്ടർ PHEV ചൈനയിൽ അവതരിപ്പിച്ചു; വില 28.37 ലക്ഷം
- Technology
4500 എംഎഎച്ച് ബാറ്ററി, 33W ഫാസ്റ്റ് ചാർജ്ജുമായി iQOO നിയോ റേസിങ് എഡിഷൻ പുറത്തിറക്കി
- Travel
തണുപ്പിൽ ചൂടുപിടിപ്പിക്കുവാൻ ഈ യാത്രകൾ
കന്യകാത്വം തേടിപ്പോയി,പിന്നാലെ ഡിവോഴ്സ് നോട്ടീസും
ഇന്ത്യന്‍ സമൂഹത്തില്‍ കന്യാത്വത്തിന് വലിയ സ്ഥാനം കല്പ്പിച്ചു പോരുന്നുണ്ട്. ഇതു പ്രധാനമായും സ്ത്രീയുടെ കാര്യത്തിലാണെന്നതും വാസ്തവം. പണ്ടു കാലത്ത് കന്യതാത്വ പരിശോധനയുടെ പേരില്‍ പല കാടന്‍ ആചാരങ്ങളും നിലവിലുമുണ്ടായിരുന്നു. ഇപ്പോഴും തീരെ പിന്നോക്കമായ ചില സ്ഥലങ്ങളില്‍ ഇതു പറഞ്ഞു കേള്‍ക്കുന്നു.
എന്നാല്‍ ഇപ്പോഴും പഠിപ്പും വിവരവുമുള്ള സമൂഹത്തിലെ അംഗമെന്നു വിശ്വസിയ്ക്കുന്നവര്‍ മനസിനുള്ളില്‍ ഏറെ പിന്നോട്ടാണെന്നാണ് ചില സംഭവങ്ങള്‍ തെളിയിക്കുന്നത്. ഇത്തരം ഒരു സംഭവത്തെ കുറിച്ചറിയൂ.

ബംഗളൂരുവില്‍
ഉദ്യാന നഗരിയെന്നു പേരു കേട്ട ബംഗളൂരുവില്‍ അടുത്തിടെ നടന്ന സംഭവമാണിത്. വിവാഹം നടന്ന് ഏതാനും മണിക്കൂറുകള്‍ക്കിടയില്‍ ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം ആവശ്യപ്പെടുകയായിരുന്നു വധു.

വധു
26കാരിയായ വധുവും(സാങ്കേതിക കാരണങ്ങളാല്‍ പേരു വെളിപ്പെടുത്തുന്നില്ല) വരനും എംബിഎ ബിരുദം നേടിയവരും രണ്ടു കമ്പനികളില്‍ ഉദ്യേഗസ്ഥരുമാണ്. ഒരു വിവാഹപരസ്യ സൈറ്റ് വഴിയാണ് വിവാഹിതരാകാന്‍ തീരുമാനിച്ചതും. വീട്ടുകാര്‍ ചേര്‍ന്ന് ആചാര പ്രകാരം പറഞ്ഞുറപ്പിച്ച വിവാഹം.

എന്നാല്‍
എന്നാല്‍ വിവാഹത്തിന്റെ രണ്ടാഴ്ച മുന്‍പ് വധുവിന്റെ അമ്മ അപ്രതീക്ഷിതമായി മരിച്ചു. ഈ വേദന ഉള്ളില്‍ പേറുമ്പോഴും വിവാഹത്തിന് ബന്ധുക്കളുടെ നിര്‍ബന്ധത്താല്‍ വധു തയ്യാറായി. അമ്മ മരിച്ച മാനസിക സംഘര്‍ഷത്തിലൂടെ കടന്നു പോയിരുന്ന പെണ്‍കുട്ടിയുടെ പ്രവൃത്തികളെ സംശയ ദൃഷ്ടിയിലൂടെയാണ് വരന് കണ്ടിരുന്നത്. ഇതിനു കാരണം ഈ പെണ്‍കുട്ടി കടന്നു പോകുന്ന സാഹചര്യമാണെന്നു മനസിലാക്കാന്‍ ഇയാള്‍ക്കു തിരിച്ചറിവുണ്ടായുമില്ല.

വിവാഹ ദിവസം
വിവാഹ ദിവസം രാവിലെ പെണ്‍കുട്ടിയ്ക്ക് പെട്ടെന്ന് ശാരീരിക അസ്വാസ്ഥ്യമുണ്ടായി. പെണ്‍കുട്ടി ഛര്ദിയ്ക്കുകയും ചെയ്തും. ഇതിനു ശേഷം വിവാഹം നടക്കുകയും ചെയ്തു. എന്നാല്‍ പെണ്‍കുട്ടി ഛര്‍ദിച്ച വിവരമറിഞ്ഞ വരന് വിവാഹ ശേഷം ഉടന്‍ പെണ്‍കുട്ടിയെ കൂട്ടി അടുത്തുള്ള ആശുപത്രിയില്‍ കന്യാകാത്വ പരിശോധനയ്ക്കെത്തി. ഗര്‍ഭിണിയാണോ എന്നറിയാനുള്ള പരിശോധനയും നടത്താന്‍ ഇയാള്‍ ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.

ഡിവോഴ്സ് നോട്ടീസ്
ഇത്തരം പരിശോധനകള്‍ക്കുള്ള സമ്മത പത്രം ഒപ്പിടേണ്ടത് പെണ്‍കുട്ടിയായിരുന്നു. ഈ പേപ്പറുകള്‍ കയ്യില്‍ കിട്ടി വായിച്ചു നോക്കിയപ്പോഴാണ് വരന്റെ ഉദ്ദേശ്യത്തെക്കുറിച്ച് വധുവിന് പിടി കിട്ടയത്. പരിശോധനകള്‍ക്കു വിസമ്മതിച്ച് സ്വന്തം വീട്ടിലേയ്ക്കു തിരികെപ്പോയ പെണ്‍കുട്ടി ഇയാള്‍ക്ക് ഡിവോഴ്സ് നോട്ടീസ് അയച്ചിരിയ്ക്കുകയാണിപ്പോള്. ഇത്തരം സംശയ രോഗിയ്ക്കൊപ്പം കഴിയുന്നതിനേക്കാള്‍ വിവാഹം നടന്ന് ഉടന്‍ തന്നെ വേര്‍പെടുത്തുന്നതു തന്നെയാണ് നല്ലതെന്ന തിരിച്ചറിവ് ആ പെണ്കുട്ടിയ്ക്കുണ്ടായി എന്നതും ഇതിനവള്‍ ധൈര്യം കാണിച്ചുവെന്നതുമാണ് വലിയ കാര്യം.