For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അടുക്കള ഇങ്ങനെയങ്കില്‍ ദാരിദ്ര്യം ഫലം

അടുക്കള ഇങ്ങനെയങ്കില്‍ ദാരിദ്ര്യം ഫലം

|

വാസ്തുവിന് നിത്യജീവിതത്തില്‍ വലിയ സ്ഥാനമുണ്ടെന്നു പറയാം. വാസ്തു ശാസ്ത്രമാണ്. അതായത് സയന്‍സാണ്. അന്ധവിശ്വാസമെന്നു പറയാനാകില്ലെന്നര്‍ത്ഥം. നാം ഒരു വീടു പണിയുമ്പോള്‍ വാസ്തുവിന് പ്രധാനപ്പെട്ടൊരു സ്ഥാനം നല്‍കാറുണ്ട്. വാസ്തു പ്രകാരമാണ് വീടിന്റെ സ്ഥാനവും വീട്ടിലെ മുറികളിലെ സ്ഥാനവും, എന്തിന് ചിലപ്പോള്‍ വിട്ടില്‍ ചില വസ്തുക്കള്‍ വയ്ക്കുന്നതിന്റെ സ്ഥാനവുമെല്ലാം നാം നിശ്ചയിക്കാറും.

വാസ്തുദോഷം പലപ്പോഴും നമ്മുടെ ജീവിതത്തില്‍ കഷ്ടനഷ്ടങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കും. വീട്ടില്‍ വഴക്കുകള്‍, സമാധാനമില്ലായ്മ, ദുര്‍നിമിത്തങ്ങള്‍, ധന നഷ്ടം, രോഗങ്ങള്‍ തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും ഇതു വഴിയൊരുക്കും.

ഒരു വീടു പണിയുമ്പോള്‍ വാസ്തു പ്രധാനമായും ശ്രദ്ധിയ്‌ക്കേണ്ട ഒരിടമാണ് അടുക്കള. ഇത് ചില പ്രത്യേക ദിശകളിലും രീതികളിലുമാകുന്നതു നല്ലതും മോശവുമായ ഫലങ്ങള്‍ നല്‍കും. ഇതെക്കുറിച്ചു കൂടുതലറിയൂ.

അടുക്കളയുടെ വലിപ്പം

അടുക്കളയുടെ വലിപ്പം

പ്രധാനമായും ശ്രദ്ധിയ്‌ക്കേണ്ട ഒന്നാണ് അടുക്കളയുടെ വലിപ്പം. അടുക്കള പലരും വളരെ വലുതായി, ചിലപ്പോള്‍ മറ്റു മുറികളേക്കാള്‍ വലുതായി പണിയാറുണ്ട്. വാസ്തു പ്രകാരം ഇതു തെറ്റാണ്. അടുക്കള കിടപ്പുമുറി, സ്വീകരണമുറി എന്നിവയേക്കാള്‍ വലിപ്പം കുറഞ്ഞതാകണം എന്നതാണ് വാസ്തു പ്രകാരമുള്ള കണക്ക്.

അടുക്കള വലുതാകുന്തോറും

അടുക്കള വലുതാകുന്തോറും

അടുക്കള വലുതാകുന്തോറും ചിലവു കൂടുമെന്നാണ് വിശ്വാസം. അതായത് വരവിനേക്കാള്‍ കൂടുതല്‍ ചിലവും ദാരിദ്ര്യവുമാണ് ഫലമായി പറയുന്നത്. വ്യയസ്ഥാനം അതായത് ചിലവു സ്ഥാനമെന്നാണ് അടുക്കള. വ്യയസ്ഥാനം ചുരുങ്ങി വേണം. അല്ലെങ്കില്‍ കൊടിയ ദാരിദ്ര്യമാണ് ഫലമായി പറയുന്നത്.

ബ്രഹ്മസൂത്രം

ബ്രഹ്മസൂത്രം

ഇതുപോലെ ബ്രഹ്മസൂത്രം എന്ന ഒന്നുണ്ട്. വീടിന്റെ കിഴക്ക് അഗ്രവും പടിഞ്ഞാറ് ചുവടുമായി വരുന്ന ഒന്നാണിത്. ഇത് അടയരുത്. വീടിന്റെ നടു ഭാഗത്താണ് ഇതു പ്രധാനമായും പറയുന്നത്.

 ഈശാന കോണ്‍

ഈശാന കോണ്‍

വടക്കു കിഴക്കേ മൂലയില്‍ അടുക്കളയെങ്കില്‍ സന്തോഷമാണ് ഫലം. ഈശാന കോണ്‍ എന്നു പറയാം. കിണറിന്റെ സ്ഥാനവും. അല്ലെങ്കില്‍ സന്താനദുഖം, ദാരിദ്ര്യം, ഗൃഹനാഥനോ നാഥയ്‌ക്കോ രോഗവും ഫലമായി പറയുന്നു. അഗ്നികോണില്‍ യാതൊരു കാരണവശാലും വീടു പണിയുകയുമരുത്. ഇതു പോലെ കന്നി മൂലയിലും അടുക്കള പണിയരുത്.

രണ്ട് അടുക്കള

രണ്ട് അടുക്കള

വീടുകളില്‍ രണ്ട് അടുക്കളയും കണ്ടു വരാറുണ്ട്. വീടിനുള്ളിലും പുറത്തുമായി പലരും പണിയാറുണ്ട്. പ്രത്യേകിച്ചും അടുപ്പുള്ളതു, അടുപ്പു കത്തിയ്ക്കുന്ന വിധത്തില്‍ പുറത്തൊരെണ്ണം പല വീട്ടിലും കാണാം. രണ്ട് അടുക്കള ദോഷമില്ല. എന്നാല്‍ പുറത്തെ അടുക്കളയില്‍ കിഴക്കോട്ടു തിരിഞ്ഞു നിന്നു പാചകം ചെയ്യുന്ന വിധമെങ്കില്‍ ഏറെ നല്ലതാണ്. ഐശ്വര്യമാണ് ഫലം. പുറത്തെ അടുക്കളയ്ക്ക് അളവും പ്രധാനമല്ല.

English summary

How The Kitchen Leads To Poverty

How The Kitchen Leads To Poverty, Read more to know about
Story first published: Friday, November 8, 2019, 14:41 [IST]
X
Desktop Bottom Promotion