Just In
Don't Miss
- Travel
ഭണ്ഡാർദര,മഹാരാഷ്ട്രയിലെ അവധിക്കാല സ്വര്ഗ്ഗം, പോകാം രഹസ്യങ്ങള് തേടി
- Movies
78-ാമത് ഗോള്ഡന് ഗ്ലോബ് പുരസ്കാരങ്ങള്;
- Finance
പാചകവാതക വില വീണ്ടും കൂട്ടി; ഗാര്ഹിക സിലിണ്ടറിന് 25 രൂപ വര്ധിച്ചു
- News
ഹൈക്കോടതി മുന് ജഡ്ജി, പോലീസ് മേധാവി... നിരവധി പ്രമുഖര് ബിജെപിയില് ചേര്ന്നു
- Sports
ടെസ്റ്റ് ചാമ്പ്യന്ഷിപ്പ്: റണ്വേട്ടക്കാരില് ലാബുഷെയ്നെ കടത്തിവെട്ടാന് ജോ റൂട്ട്, ടോപ് ഫൈവ് ഇതാ
- Automobiles
പള്സര് 180F ഔദ്യോഗിക വെബ്സൈറ്റില് നിന്നും പിന്വലിച്ച് ബജാജ്; നിര്ത്തലാക്കിയെന്ന് സൂചന
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കൊറോണ വൈറസിന്റെ ശക്തി എത്രനേരം ?
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നത് തുടരുമ്പോള് ആളുകള് ഏറെ ആശങ്കാകുലരാണ്.കൊറോണ വൈറസ് ലോകമെങ്ങും വ്യാപിച്ച അവസ്ഥയില് ഇതിനെ ചുറ്റിപ്പറ്റി പല മിഥ്യാ ധാരണകളും ആശങ്കകളും ചോദ്യങ്ങളും എല്ലാ കോണില് നിന്നും സജീവമാണ്. കൊറോണ വൈറസിന് ഒരു പ്രതലത്തില് എത്ര സമയം വരെ പ്രവര്ത്തനക്ഷമമായി നിലകൊള്ളാന് സാധിക്കും എന്നതാണ് അതിലൊന്ന്.
most read: ഹോം ക്വാറന്റൈന്:ആരോഗ്യത്തോടെ തുടരാന് ഈ ശീലങ്ങള്

കൊറോണ വൈറസിന്റെ ശക്തി എത്രനേരം
നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് അലര്ജി ആന്ഡ് ഇന്ഫെക്ഷ്യസ് ഡിസീസസ് നടത്തിയ ഗവേഷണത്തില് പകര്ച്ചവ്യാധിയായ കൊറോണ വൈറസിന് മണിക്കൂറുകളോളം വായുവില് തുടരുമെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, ചില പ്രതലങ്ങളില് ഇവ ദിവസങ്ങളോളം പ്രവര്ത്തനക്ഷമമായി തുടരും.

കൊറോണ വൈറസിന്റെ ശക്തി എത്രനേരം
പഠനത്തിന്റെ ഭാഗമായി, ശാസ്ത്രജ്ഞര് വൈറസിനെ ഒരു എയറോസോളില് തളിച്ചു. ചുമ അല്ലെങ്കില് തുമ്മല് വഴിയുണ്ടാവുന്ന തുള്ളികളുടെ തനിപ്പകര്പ്പാക്കി ഉപരിതലത്തില് വൈറസ് എത്രത്തോളം നിലനില്ക്കുമെന്ന് പഠന സംഘം നിരീക്ഷിച്ചു. ന്യൂ ഇംഗ്ലണ്ട് ജേണല് ഓഫ് മെഡിസിനില് പ്രസിദ്ധീകരിച്ച പഠന ഫലങ്ങള് അനുസരിച്ച്, കൊറോണ വൈറസ് എയറോസോള് ഡ്രോപ്റ്റുകളില് 3 മണിക്കൂറോളം പകര്ച്ചവ്യാധിയായി തുടരുന്നു.

കൊറോണ വൈറസിന്റെ ശക്തി എത്രനേരം
ആരോഗ്യമുള്ള ഒരാള് ഈ 3 മണിക്കൂറിനുള്ളില് ഈ തുള്ളികള് ശ്വസിച്ചാല് അവര്ക്ക് എളുപ്പത്തില് രോഗം വരാം എന്നാണ് ഇതിനര്ത്ഥം. കൂടാതെ, നിങ്ങളുടെ കൈകളില് തുള്ളികള് ആയ ശേഷം നിങ്ങളുടെ മൂക്ക്, കണ്ണുകള് അല്ലെങ്കില് വായില് സ്പര്ശിക്കുന്നതും നിങ്ങളെ രോഗബാധിതരാക്കും.
Most read: കൊറോണ: ഈ രക്തഗ്രൂപ്പുകാര് സൂക്ഷിക്കുക

കൊറോണ വൈറസിന്റെ ശക്തി എത്രനേരം
കൊറോണ വൈറസിന് പ്ലാസ്റ്റിക്, സ്റ്റീല് എന്നിവ പോലുള്ള ചില പ്രതലങ്ങളില് മൂന്ന് ദിവസം വരെ ജീവിക്കാന് കഴിയുമെന്ന് പുതിയ ഗവേഷണങ്ങള് സൂചിപ്പിക്കുന്നു. കൂടാതെ, ഹാര്ഡ്ബോര്ഡില് 24 മണിക്കൂര് വരെ വൈറസ് നിലനില്ക്കും. ചെമ്പ് പ്രദലത്തില് വൈറസ് 4 മണിക്കൂര് പ്രവര്ത്തനക്ഷമമായി നിലനില്ക്കും.

കൊറോണ വൈറസിന്റെ ശക്തി എത്രനേരം
ഓരോ 66 മിനിറ്റിലും വൈറസിന് അതിന്റെ 25 ശതമാനം പ്രവര്ത്തനക്ഷമത നഷ്ടപ്പെടുന്നതായി ഗവേഷകര് കണ്ടെത്തി. ഇതിനര്ത്ഥം, വൈറസ് ഓരോ 6 മണിക്കൂറിലും ഉപരിതലത്തില് ഇറങ്ങിയാല്, അതിന്റെ പ്രവര്ത്തനക്ഷമത ഏകദേശം 2 ശതമാനം മാത്രമായിരിക്കും. അതിനാല്, നിങ്ങള്ക്ക് കഴിയുന്നിടത്തോളം വസ്തുക്കള് സ്പര്ശിക്കുന്നത് ഒഴിവാക്കണം.

കൊറോണ വൈറസിന്റെ ശക്തി എത്രനേരം
നിങ്ങള് അങ്ങനെ ചെയ്യുകയാണെങ്കില്പ്പോലും, 40 സെക്കന്ഡ് നേരമൈങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകാതെ മൂക്കും കണ്ണും വായിലും തൊടരുത്. വിരലുകള്ക്കിടയിലും നഖങ്ങള്ക്കുള്ളിലും ശരിയായി വൃത്തിയാക്കുന്നുവെന്ന് ഉറപ്പാക്കുക. കൂടാതെ, നിങ്ങള് പുറത്തായിരിക്കുമ്പോള് മാസ്ക് ധരിക്കുക.
Most read: കൊറോണ: പ്രമേഹ രോഗികള്ക്ക് ശ്രദ്ധിക്കാന്

കൊറോണ വൈറസിന്റെ ശക്തി എത്രനേരം
കൊറോണ വൈറസ് കേസുകളുടെ എണ്ണം ഇന്ത്യയില് 190 കടന്നു. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്ട്ട് അനുസരിച്ച് ആഗോളതലത്തില് രണ്ടര ലക്ഷത്തിനടുത്തായി കോവിഡ് 19 രോഗബാധിതരുടെ എണ്ണം. പതിനായിരത്തിലേറെ പേര് ഇതിനകം ലോകത്ത് മരിച്ചുകഴിഞ്ഞു.