For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകമെമ്പാടും പുതുവര്‍ഷം ആഘോഷങ്ങള്‍ ഓരോ കോണിലും ഇങ്ങനെ

|

ലോകമെമ്പാടും പുതുവര്‍ഷാഘോഷങ്ങള്‍ എങ്ങനെയായിരിക്കണം എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് ലോകത്തിന്റെ ഏത് കോണിലും ആഘോഷങ്ങള്‍ എങ്ങനെയെല്ലാം എന്ന് നോക്കാവുന്നതാണ്. നിങ്ങള്‍ പുതുവത്സര രാവില്‍ ഏതെങ്കിലും വിദേശ രാജ്യത്താണെങ്കില്‍ അതിനനുസരിച്ചുള്ള ആഘോഷങ്ങള്‍ക്ക് നമുക്ക് തുടക്കം കുറിക്കാവുന്നതാണ്. ആവേശകരമായ ഏതെങ്കിലും വിദേശ രാജ്യത്തുനിന്നോ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമൊപ്പം വീട്ടിലായാലും, നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.

ലോകത്തിന്റെ ഓരോ കോണിലും എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് പുതുവര്‍ഷാഘോഷത്തില്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നും ലോകത്തിന്റെ കോണില്‍ എങ്ങനെ ഇത് ആഘോഷിക്കണം എന്ന് നോക്കാവുന്നതാണ്. ലോകമെമ്പാടുമുള്ള, സംസ്‌കാരങ്ങള്‍ അവരുടേതായ തനതായ പുതുവര്‍ഷ പാരമ്പര്യങ്ങളോടെ സ്വാഗതം ചെയ്യുന്നു. അറിയാന്‍ വായിക്കൂ.

സ്‌പെയിന്‍

സ്‌പെയിന്‍

സ്‌പെയിനില്‍, 12 മുന്തിരി പുതുവര്‍ഷത്തില്‍ കഴിക്കുന്നത് പതിവാണ്. പുതുവത്സര രാവില്‍ അര്‍ദ്ധരാത്രിയില്‍ ക്ലോക്കിന്റെ ഓരോ സ്‌ട്രോക്കിലും ഒന്ന് എന്ന കണക്കിലാണ് മുന്തിരി കഴിക്കേണ്ടത്. ഓരോ മുന്തിരിയും വരും വര്‍ഷത്തിലെ ഒരു മാസത്തെ ഭാഗ്യത്തെ പ്രതിനിധീകരിക്കുന്നു. മാഡ്രിഡ്, ബാഴ്സലോണ തുടങ്ങിയ വലിയ നഗരങ്ങളില്‍, ആളുകള്‍ ഒരുമിച്ച് മുന്തിരിപ്പഴം കഴിക്കാനും ചുറ്റിക്കറങ്ങാനും പ്രധാന സ്‌ക്വയറുകളില്‍ ഒത്തുകൂടുന്നു.

കൊളംബിയ

കൊളംബിയ

പുതുവര്‍ഷത്തിന്റെ പ്രതീക്ഷയില്‍, കൊളംബിയയിലെ നിവാസികള്‍ ബ്ലോക്കിന് ചുറ്റും ശൂന്യമായ സ്യൂട്ട്‌കേസുകള്‍ കൊണ്ടാണ് ആഘോഷിക്കുന്നത്. അതൊരു പുതുവര്‍ഷ പാരമ്പര്യമായാണ് കണക്കാക്കുന്നത്. ഇത്തരം അവസ്ഥകളില്‍ ഒഴിഞ്ഞ സ്യൂ്ട്ട്‌കേസുകള്‍ ഭാഗ്യം കൊണ്ട് വരും എന്നാണ് വിശ്വാസം. പുതുവര്‍ഷത്തില്‍ അതുകൊണ്ട് തന്നെ മികച്ച ഒന്നായാണ് കണക്കാക്കുന്നത്.

ഡെന്‍മാര്‍ക്ക്

ഡെന്‍മാര്‍ക്ക്

ദുരാത്മാക്കളെ തുരത്താന്‍ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും വാതിലുകള്‍ക്ക് നേരെ പഴയ പ്ലേറ്റുകളും ഗ്ലാസുകളും എറിഞ്ഞ് ഡെന്മാര്‍ക്കിലെ നിവാസികള്‍ പുതുവര്‍ഷത്തെ വരവേല്‍ക്കുന്നു. അവര്‍ കസേരകളില്‍ നില്‍ക്കുകയും അര്‍ദ്ധരാത്രിയില്‍ ഒരുമിച്ച് ഇതില്‍ നിന്ന് ചാടുകയും ഭാഗ്യം പ്രതീക്ഷിച്ച് ജനുവരിയിലേക്ക് കുതിക്കുകയും ചെയ്യുന്നുണ്ട്.

ഫിന്‍ലാന്‍ഡ്

ഫിന്‍ലാന്‍ഡ്

ഫിന്‍ലാന്‍ഡില്‍, ഉരുകിയ ടിന്‍ വെള്ളമുള്ള ഒരു പാത്രത്തില്‍ ഇട്ടുകൊണ്ടാണ് പുതുവര്‍ഷം ആഘോഷിക്കുന്നത്. ഹൃദയത്തോട് അടുത്ത് നില്‍ക്കുന്നത് എന്ന ഓര്‍മ്മയില്‍ ഒരു മോതിരം എല്ലാവര്‍ക്കും സമ്മാനിക്കുന്നുണ്ട്. പന്നി മാംസം ഉള്‍പ്പെട്ട വിഭവങ്ങള്‍ പരസ്പരം വിളമ്പിയും ഇവര്‍ ആഘോഷിക്കുന്നു.

പനാമ

പനാമ

പുതുവര്‍ഷാരംഭത്തിനായി ദുരാത്മാക്കളെ തുരത്താന്‍, പനാമയിലെ ടെലിവിഷന്‍ കഥാപാത്രങ്ങള്‍, രാഷ്ട്രീയ വ്യക്തികള്‍ തുടങ്ങിയ അറിയപ്പെടുന്ന ആളുകളുടെ (മ്യൂണെക്കോസ്) പ്രതിമകള്‍ കത്തിക്കുന്നത് പാരമ്പര്യമാണ്. പഴയ വര്‍ഷത്തെ പ്രതിനിധീകരിക്കാനാണ് പ്രതിമകള്‍ കത്തിക്കുന്ന ചടങ്ങ് എന്നാണ് വിശ്വാസം.

സ്‌കോട്ട്‌ലന്‍ഡ്

സ്‌കോട്ട്‌ലന്‍ഡ്

സ്‌കോട്ട്‌ലന്‍ഡിലെ ഹോഗ്മാനേയുടെ പുതുവത്സര ആഘോഷവേളയില്‍, രാജ്യത്തുടനീളം 'ഫസ്റ്റ്-ഫൂട്ടിംഗ്' നടത്തപ്പെടുന്നു. പുതുവര്‍ഷത്തില്‍ ഒരു വീടിന്റെ ഉമ്മറപ്പടി കടക്കുന്ന ആദ്യ വ്യക്തി ഭാഗ്യത്തിനായി ഒരു സമ്മാനം കൊണ്ട് വരുന്നു. വരാനിരിക്കുന്ന വര്‍ഷത്തെ ശുദ്ധീകരിക്കാന്‍, സൂര്യന്റെ പ്രതീകമെന്ന് കരുതപ്പെടുന്ന തൂണുകളില്‍ ഭീമാകാരമായ അഗ്‌നിഗോളങ്ങള്‍ വീശിക്കൊണ്ട് ആളുകള്‍ പരേഡ് നടത്തുകയും ചെയ്യുന്നുണ്ട്.

ഫിലിപ്പീന്‍സ്

ഫിലിപ്പീന്‍സ്

വരും വര്‍ഷത്തില്‍ ഐശ്വര്യത്തിന്റെ പ്രതീകമായി നാണയങ്ങളുടെ പ്രതിനിധികളായി പുതുവര്‍ഷ രാവില്‍ ഫിലിപ്പീന്‍സില്‍ ഉടനീളം വൃത്താകൃതിയിലുള്ള രൂപങ്ങള്‍ നിങ്ങള്‍ കണ്ടെത്തും. പല കുടുംബങ്ങളും അവരുടെ ഡൈനിംഗ് ടേബിളില്‍ പഴങ്ങളുടെ കൂമ്പാരങ്ങള്‍ വെക്കുന്നു. ചിലര്‍ അര്‍ദ്ധരാത്രിയില്‍ കൃത്യമായി 12 വൃത്താകൃതിയിലുള്ള പഴങ്ങള്‍ (മുന്തിരിയാണ് ഏറ്റവും സാധാരണമായത്) കഴിക്കുന്നു. പലരും ഭാഗ്യത്തിനായി പോള്‍ക്ക ഡോട്ടുകളും ധരിക്കുന്നു.

 ബ്രസീല്‍

ബ്രസീല്‍

ബ്രസീലിലും ഇക്വഡോര്‍, ബൊളീവിയ, വെനസ്വേല തുടങ്ങിയ മറ്റ് മധ്യ, തെക്കേ അമേരിക്ക രാജ്യങ്ങളിലും പുതുവര്‍ഷ രാവില്‍ പ്രത്യേക അടിവസ്ത്രം ധരിക്കുന്നത് ഭാഗ്യമാണെന്ന് കരുതപ്പെടുന്നു. ഏറ്റവും ജനപ്രിയമായ നിറങ്ങള്‍ ചുവപ്പാണ്. കാരണം ചുവപ്പ് പുതുവര്‍ഷത്തില്‍ സ്‌നേഹം കൊണ്ടുവരുമെന്ന് കരുതപ്പെടുന്നു, മഞ്ഞനിറം പണം കൊണ്ടുവരുമെന്നും പറയുന്നുണ്ട്.

 ഗ്രീസ്

ഗ്രീസ്

പുതുവര്‍ഷത്തിലെ പുനര്‍ജന്മത്തിന്റെ പ്രതീകമായി ഗ്രീസില്‍ പോലും പുതുവര്‍ഷത്തില്‍ വീടുകളുടെ മുന്‍വാതിലില്‍ പരമ്പരാഗതമായി ഒരു ഉള്ളി തൂക്കിയിടുന്നു. പുതുവത്സര ദിനത്തില്‍, ഉള്ളി കൊണ്ട് തലയില്‍ തട്ടിയാണ് മാതാപിതാക്കള്‍ കുട്ടികളെ ഉണര്‍ത്തുന്നത്. ഇത് ഇവര്‍ക്ക് ഭാഗ്യം കൊണ്ട് വരുന്നു എന്നാണ് പറയുന്നത്.

വിളക്കില്‍ നിന്ന് എണ്ണ താഴേക്ക് വീഴുന്നോ; കണ്ടക ശനിദോഷമെന്ന് സൂചനവിളക്കില്‍ നിന്ന് എണ്ണ താഴേക്ക് വീഴുന്നോ; കണ്ടക ശനിദോഷമെന്ന് സൂചന

English summary

How Do People Celebrate New Year Around The World In Malayalam

Here in this article we are sharing how do people celebrate new year around the world in malayalam Take a look.
Story first published: Thursday, December 23, 2021, 12:56 [IST]
X
Desktop Bottom Promotion