For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗരുഡപുരാണം പറയുന്നു; ഈ പാപങ്ങള്‍ ചെയ്താല്‍ അടുത്ത ജന്‍മം ജനനം ഇങ്ങനെ

|

ഹിന്ദുമതത്തില്‍ ഗരുഡപുരാണത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. 18 മഹാപുരാണങ്ങളില്‍ ഒന്നാണ് ഗരുഡപുരാണം. ഭഗവാന്‍ വിഷ്ണുവും അദ്ദേഹത്തിന്റെ വാഹനമായ ഗരുഡനും തമ്മിലുള്ള സംഭാഷണമാണ് ഇതില്‍ വിവരിക്കുന്നത്. ജീവിതം, മരണം, മരണാനന്തര സംഭവങ്ങള്‍ എന്നിവ ഗരുഡപുരാണത്തില്‍ വിശദമായി പറയുന്നുണ്ട്. ഓരോ വ്യക്തിയും ശുദ്ധമായ മനസ്സോടെ ഗരുഡപുരാണം പാരായണം ചെയ്യണം.

Most read: ദാമ്പത്യ പ്രശ്‌നങ്ങള്‍ വരുന്ന വഴി അറിയില്ല; ഈ സാധനങ്ങള്‍ ഒരിക്കലും കട്ടിലിനടിയില്‍ സൂക്ഷിക്കരുത്Most read: ദാമ്പത്യ പ്രശ്‌നങ്ങള്‍ വരുന്ന വഴി അറിയില്ല; ഈ സാധനങ്ങള്‍ ഒരിക്കലും കട്ടിലിനടിയില്‍ സൂക്ഷിക്കരുത്

ഒരു വ്യക്തി തന്റെ ജീവിതത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ഗരുഡപുരാണത്തില്‍ പറയുന്നുണ്ട്. ഓരോ ചുവടിലും വിജയം നേടാനും മരണശേഷം മോക്ഷം നേടാനും ചെയ്യേണ്ട കാര്യങ്ങള്‍ മഹാവിഷ്ണു ഇതില്‍ പറഞ്ഞിട്ടുണ്ട്. ഈ ജന്മത്തില്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ക്കനുസരിച്ചുള്ള ഫലം അടുത്ത ജന്‍മത്തില്‍ ഒരാള്‍ക്ക് ലഭിക്കുന്നു. പാപങ്ങള്‍ക്ക് അനുസരിച്ച് ഒരു വ്യക്തി അടുത്ത ജന്മത്തില്‍ ഏതുതരം ജീവിയായാണ് ജനിക്കുക എന്നും ഗരുഡ പുരാണത്തിലുണ്ട്. അത് എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

സ്ത്രീകളോട് മോശമായി പെരുമാറുന്നവര്‍

സ്ത്രീകളോട് മോശമായി പെരുമാറുന്നവര്‍

സ്ത്രീകളെ ചൂഷണം ചെയ്യുകയോ മോശമായി പെരുമാറുകയോ ചെയ്യുന്നയാള്‍ക്ക് അടുത്ത ജന്മത്തില്‍ ഭയങ്കരമായ അസുഖങ്ങള്‍ പിടിപെടുമെന്ന് ഗരുഡപുരാണം പറയുന്നു. കൂടാതെ, ഗുരുവിന്റെ ഭാര്യയോട് മോശമായി പെരുമാറുന്ന ഒരാള്‍ക്ക് അടുത്തജന്‍മം കുഷ്ഠരോഗിയായി ജനിക്കേണ്ടി വരും.

മറ്റുള്ളവരെ വഞ്ചിക്കുന്നവര്‍

മറ്റുള്ളവരെ വഞ്ചിക്കുന്നവര്‍

ഗരുഡപുരാണം അനുസരിച്ച്, മറ്റുള്ളവരെ വഞ്ചിക്കുന്നവന്‍ അടുത്ത ജന്മത്തില്‍ മൂങ്ങയായി ജനിക്കുന്നു. കള്ളസാക്ഷ്യം പറയുന്ന വ്യക്തി അടുത്ത ജന്മത്തില്‍ അന്ധനായി ജനിക്കുന്നു.

Most read:ഐശ്വര്യം നല്‍കും രുക്മിണി അഷ്ടമി വ്രതം; ശുഭമുഹൂര്‍ത്തവും പൂജാവിധിയുംMost read:ഐശ്വര്യം നല്‍കും രുക്മിണി അഷ്ടമി വ്രതം; ശുഭമുഹൂര്‍ത്തവും പൂജാവിധിയും

ഗുരുനിന്ദ ചെയ്യുന്നവര്‍

ഗുരുനിന്ദ ചെയ്യുന്നവര്‍

ഗുരുവിനോട് മോശമായി പെരുമാറുകയോ അദ്ദേഹത്തിന്റെ വാക്കുകള്‍ അനുസരിക്കാതിരിക്കുകയോ ചെയ്യുന്നവന്‍ ഭഗവാനെ നിന്ദിച്ചതിന്റെ പാപം വഹിക്കണം. അടുത്ത ജന്മത്തില്‍ വെള്ളമില്ലാത്ത കാട്ടില്‍ ബ്രഹ്‌മരക്ഷസിന്റെ രൂപത്തില്‍ അയാള്‍ അലയുമെന്നും ഗരുഡ പുരാണത്തില്‍ പറഞ്ഞിട്ടുണ്ട്.

അക്രമികള്‍

അക്രമികള്‍

ഗരുഡപുരാണം അനുസരിച്ച് കൊള്ളക്കാര്‍, മൃഗങ്ങളെ പീഡിപ്പിക്കുന്നവര്‍, വേട്ടക്കാര്‍ എന്നിവര്‍ അടുത്ത ജന്മത്തില്‍ കശാപ്പുകാരന്റെ കയ്യിലെ ആടുകളായി ജന്‍മമെടുക്കുന്നു.

Most read:സാഹചര്യങ്ങളെ ഭയപ്പെടാത്തവര്‍; ഞായറാഴ്ച ജനിച്ചവരുടെ സ്വഭാവവും പ്രത്യേകതകളുംMost read:സാഹചര്യങ്ങളെ ഭയപ്പെടാത്തവര്‍; ഞായറാഴ്ച ജനിച്ചവരുടെ സ്വഭാവവും പ്രത്യേകതകളും

മാതാപിതാക്കളെ ഉപദ്രവിക്കുന്നവര്‍

മാതാപിതാക്കളെ ഉപദ്രവിക്കുന്നവര്‍

മാതാപിതാക്കളെയോ സഹോദരങ്ങളെയോ ഉപദ്രവിക്കുകയോ പീഡിപ്പിക്കുകയോ ചെയ്യുന്ന വ്യക്തിക്ക് അടുത്ത ജന്മം ലഭിക്കും. പക്ഷേ, അയാള്‍ക്ക് ഭൂമിയില്‍ വരാന്‍ കഴിയില്ല. കാരണം അവന്‍ ഗര്‍ഭപാത്രത്തില്‍ തന്നെ മരിക്കുന്നു.

ഭര്‍ത്താവിനെ ഉപദ്രവിക്കുന്ന സ്ത്രീകള്‍

ഭര്‍ത്താവിനെ ഉപദ്രവിക്കുന്ന സ്ത്രീകള്‍

സുഹൃത്തിനെ ചതിക്കുന്നവര്‍ അടുത്ത ജന്മത്തില്‍ കഴുകന്മാരായി മാറേണ്ടി വരും. ഗുരുവിനെ അപമാനിക്കുന്ന ശിഷ്യന്‍ അടുത്ത ജന്മത്തില്‍ ബ്രഹ്‌മരക്ഷസാകുന്നു. വീട്ടില്‍ കുഴപ്പമുണ്ടാക്കുന്ന, ഭര്‍ത്താവിനെ ഉപദ്രവിക്കുന്ന സ്ത്രീകള്‍ അടുത്ത ജന്മത്തില്‍ അട്ടകളായി മാറുന്നു. ഗരുഡപുരാണം അനുസരിച്ച് ബ്രാഹ്‌മണന്‍ ധര്‍മ്മം പാലിക്കണം. ഒരു ബ്രാഹ്‌മണന്‍ ഈ കര്‍മ്മത്തില്‍ നിന്ന് പിന്തിരിഞ്ഞാല്‍, അവന്‍ അടുത്ത ജന്മത്തില്‍ കാളയായി ജനിക്കുന്നു.

Most read:2023ല്‍ ലക്ഷ്മീദേവിയുടെ അനുഗ്രഹം; ഭാഗ്യവും സമ്പത്തും എന്നും ഈ 4 രാശിക്കൊപ്പംMost read:2023ല്‍ ലക്ഷ്മീദേവിയുടെ അനുഗ്രഹം; ഭാഗ്യവും സമ്പത്തും എന്നും ഈ 4 രാശിക്കൊപ്പം

ദൈവത്തിന്റെ നാമം ജപിച്ചാല്‍

ദൈവത്തിന്റെ നാമം ജപിച്ചാല്‍

സദാസമയവും ഭഗവാന്റെ നാമം ജപിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വ്യക്തിക്ക് എല്ലാ ആശങ്കകളില്‍ നിന്നും മോചനം ലഭിക്കും. ഇതോടൊപ്പം, ജീവിതത്തിന്റെ അവസാന നിമിഷങ്ങളില്‍ രാമനാമം ജപിക്കുന്നവന്‍ ജനനമരണ ചക്രത്തില്‍ നിന്ന് മുക്തനായി മോക്ഷം പ്രാപിക്കുന്നു.

English summary

Garuda Purana Saying About Birth In Next Life According To The Deeds in Malayalam

It has also been told in Garuda Purana that what kind of creature he will be born in the next life. Take a look.
Story first published: Monday, December 12, 2022, 19:38 [IST]
X
Desktop Bottom Promotion