For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മരണാനന്തരം നരകവാസത്തില്‍ നിന്ന് മോചനം; ഗരുഡപുരാണം പറയുന്ന ഈ 5 കാര്യങ്ങള്‍ ശീലിക്കൂ

|

ഹിന്ദുമതത്തിലെ പല മഹാപുരാണങ്ങളിലും സ്വര്‍ഗ്ഗ-നരക സംബന്ധിയായ വിവരങ്ങള്‍ വിശദമായി വിവരിച്ചിട്ടുണ്ട്. ഗരുഡപുരാണത്തില്‍ ഒരു വ്യക്തിയുടെ ജീവിതം, മരണം, മരണാനന്തര അവസ്ഥ എന്നിവയും വിശദീകരിച്ചിട്ടുണ്ട്. ഒരു വ്യക്തി തന്റെ ജീവിതത്തില്‍ ചെയ്യുന്ന ഏതൊരു കര്‍മ്മത്തെയും അടിസ്ഥാനമാക്കി മരണാനന്തരം അയാള്‍ക്ക് പ്രതിഫലം ലഭിക്കുമെന്ന് ഗരുഡപുരാണത്തില്‍ പറഞ്ഞിട്ടുണ്ട്. അതുപ്രകാരം, സല്‍കര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ക്ക് സ്വര്‍ഗത്തില്‍ സ്ഥാനവും ദുഷ്‌കര്‍മങ്ങള്‍ ചെയ്യുന്നവര്‍ക്ക് നരകയാതനകളും അനുഭവിക്കേണ്ടിവരും.

Also read: ചാണക്യനീതി; ഈ 7 കാര്യങ്ങള്‍ മനസില്‍ സൂക്ഷിച്ചില്ലെങ്കില്‍ പണക്കാരന്‍ പോലും പിച്ചക്കാരനാകുംAlso read: ചാണക്യനീതി; ഈ 7 കാര്യങ്ങള്‍ മനസില്‍ സൂക്ഷിച്ചില്ലെങ്കില്‍ പണക്കാരന്‍ പോലും പിച്ചക്കാരനാകും

ശിശുഹത്യ, മോഷണം, നിസ്സഹായരായ ആളുകളെ സഹായിക്കാതിരിക്കുക, ആരാധന നടത്താതിരിക്കുക തുടങ്ങി ജീവിതത്തില്‍ തെറ്റായ പ്രവൃത്തികള്‍ ചെയ്യുന്ന വ്യക്തികളെ നരകത്തില്‍ നിന്ന് രക്ഷിക്കാന്‍ ആര്‍ക്കും കഴിയില്ല. ഗരുഡപുരാണത്തില്‍ ചില കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. മരണാനന്തരമുള്ള നരകയാതനകള്‍ ഒഴിവാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ജീവിതകാലത്ത് ചില പ്രവൃത്തികള്‍ ചെയ്താല്‍ മതി. ഗരുഡപുരാണത്തില്‍ പറഞ്ഞിരിക്കുന്ന ഈ 5 പ്രവൃത്തികളിലൂടെ ഒരു വ്യക്തിക്ക് നരകപാതയില്‍ നിന്ന് മോചനം ലഭിക്കും.

ഗംഗാസ്‌നാനം

ഗംഗാസ്‌നാനം

ഗംഗയില്‍ കുളിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ എല്ലാ പാപങ്ങളും കഴുകി കളയുമെന്ന് പറയപ്പെടുന്നു. അതുകൊണ്ടാണ് ഹിന്ദുമതത്തിലും പുരാണങ്ങളിലും ഗംഗാസ്‌നാനത്തിന് പ്രത്യേക പ്രാധാന്യമുള്ളത്. പൗര്‍ണ്ണമി നാളില്‍ ഒരു വ്യക്തി നിര്‍ബന്ധമായും ഗംഗയില്‍ സ്‌നാനം ചെയ്യണം. ഇതിലൂടെ അവരുടെ പാപങ്ങള്‍ നീങ്ങുകയും നരകത്തില്‍ നിന്ന് മോചനം ലഭിക്കുകയും ചെയ്യുന്നു.

രാമചരിത മാനസം പാരായണം ചെയ്യുക

രാമചരിത മാനസം പാരായണം ചെയ്യുക

ഗരുഡപുരാണമനുസരിച്ച് പതിവായി രാമചരിതമാനസം പാരായണം ചെയ്യുന്ന വ്യക്തികള്‍ നരക യാതനകളില്‍ നിന്ന് മുക്തി നേടുന്നുവെന്ന് പറയപ്പെടുന്നു.

Also read:സകല ദോഷങ്ങളും നീക്കുന്ന അത്യുത്തമ ദിനം; ശനി അമാവാസിയില്‍ ഇത് ചെയ്താല്‍ ജീവിതം മാറുംAlso read:സകല ദോഷങ്ങളും നീക്കുന്ന അത്യുത്തമ ദിനം; ശനി അമാവാസിയില്‍ ഇത് ചെയ്താല്‍ ജീവിതം മാറും

വിഷ്ണു സഹസ്രനാമം

വിഷ്ണു സഹസ്രനാമം

വിഷ്ണു സഹസ്ത്രനാമം പാരായണം ചെയ്യുന്നത് ഒരു വ്യക്തിയുടെ ജീവിതത്തില്‍ ശരിയായ വഴി കാണിക്കുന്നു. ഇത് പാരായണം ചെയ്യുന്നതിലൂടെ, ഒരു വ്യക്തി മോശമായതും തെറ്റായതുമായ പ്രവൃത്തികള്‍ ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുന്നു. അതുവഴി മരണാനന്തരമുള്ള നരകയാതനയില്‍ നിന്ന് അയാള്‍ക്ക് മോചനം ലഭിക്കുമെന്ന് ഗരുഡപുരാണത്തില്‍ പറയുന്നു.

മരങ്ങള്‍ നട്ടുപിടിപ്പിക്കുക

മരങ്ങള്‍ നട്ടുപിടിപ്പിക്കുക

ജീവിതകാലത്ത് മരം നടുന്ന വ്യക്തികള്‍ക്ക് നരകത്തില്‍ നിന്ന് മോചനം ലഭിക്കുമെന്ന് പറയപ്പെടുന്നു. ഗരുഡപുരാണം അനുസരിച്ച്, ഓരോ വ്യക്തിയും തന്റെ ജീവിതത്തില്‍ ഒരിക്കലെങ്കിലും നെല്ലിക്ക, മാവ്, ആല്‍, വേപ്പ്, അശോകം, തുളസി തുടങ്ങിയ മരങ്ങളും ചെടികളും നടണം. ഇത് നരകത്തിലേക്കുള്ള വഴി അടയ്ക്കുന്ന ഒരു മാര്‍ഗമാണ്.

Also read:ചാണക്യനീതി; ഭാര്യയും ഭര്‍ത്താവും ഈ 7 കാര്യം പതിവാക്കിയാല്‍ ദാമ്പത്യജീവിതം സുന്ദരംAlso read:ചാണക്യനീതി; ഭാര്യയും ഭര്‍ത്താവും ഈ 7 കാര്യം പതിവാക്കിയാല്‍ ദാമ്പത്യജീവിതം സുന്ദരം

ആരാധനയും വ്രതാനുഷ്ഠാനവും

ആരാധനയും വ്രതാനുഷ്ഠാനവും

ഗരുഡപുരാണം അനുസരിച്ച് നരകത്തില്‍ നിന്ന് മുക്തി നേടാന്‍ നിങ്ങള്‍ പതിവായി ആരാധന നടത്തണം. ഇതുകൂടാതെ ചതുര്‍ദശി, പൂര്‍ണിമ, അഷ്ടമി, അമാവാസി ദിവസങ്ങളില്‍ പൂജ ചെയ്യുകയും വ്രത അനുഷ്ഠിക്കുകയും ചെയ്യണം.

നരകത്തില്‍ എത്തിക്കുന്ന പ്രവൃത്തികള്‍

നരകത്തില്‍ എത്തിക്കുന്ന പ്രവൃത്തികള്‍

* ബ്രാഹ്‌മണരെ കൊല്ലുന്നവരും ഭ്രൂണഹത്യ നടത്തുന്നവരും മരണശേഷം നരകത്തിലെത്തുന്നു.

* ഗര്‍ഭിണികളെ കൊല്ലുന്നവര്‍ നരകത്തിലെത്തുന്നു

* വഞ്ചനയ്ക്ക് ശേഷം വിഷം നല്‍കി കൊല്ലുന്നവര്‍ മരണശേഷം നരകയാതന അനുഭവിക്കുന്നു

* മതഗ്രന്ഥങ്ങള്‍, ഗ്രന്ഥങ്ങള്‍, വേദങ്ങള്‍-പുരാണങ്ങള്‍ എന്നിവയെ ചോദ്യം ചെയ്യുന്നവര്‍ നരകത്തിലെത്തുന്നു

* വീട്ടിലെത്തുന്ന അതിഥിയെ അനാദരിക്കുകയും വിശക്കുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കാതിരിക്കുന്നവരും നരകത്തിലെത്തുന്നു

* അപരിചിതനായ സ്ത്രീയുമായോ പുരുഷനുമായോ ബന്ധം സ്ഥാപിക്കുന്നവരുടെ ആത്മാവ് മരണശേഷം നരകത്തിലെത്തുന്നു.

Also read:കാല് കയറ്റിവച്ച് ഇരുന്നാല്‍ പാപ്പരാകും; ഈ മോശം ശീലങ്ങള്‍ വരുത്തും ഗ്രഹദോഷം, ഒപ്പം പണനഷ്ടവുംAlso read:കാല് കയറ്റിവച്ച് ഇരുന്നാല്‍ പാപ്പരാകും; ഈ മോശം ശീലങ്ങള്‍ വരുത്തും ഗ്രഹദോഷം, ഒപ്പം പണനഷ്ടവും

നരകത്തില്‍ എത്തിക്കുന്ന പ്രവൃത്തികള്‍

നരകത്തില്‍ എത്തിക്കുന്ന പ്രവൃത്തികള്‍

* നിരാലംബരെയും നിസ്സഹായരെയോ പീഡിപ്പിക്കുന്നവര്‍ നരകത്തിലേക്ക് പോകുന്നു.

* സ്ത്രീകളുടെ മാനം കവരുന്നവരും ഈ ദുഷ്പ്രവൃത്തിയെ പിന്തുണയ്ക്കുന്നവരും മരണശേഷം നേരിട്ട് നരകത്തിലെത്തുന്നു.

* നിരപരാധിക്കെതിരെ കള്ളസാക്ഷ്യം പറയുന്നവര്‍ നരകത്തിലേക്ക് പോകുന്നു

* പഞ്ചദേവന്‍മാരായ മഹാദേവന്‍, ശ്രീഹരി വിഷ്ണു, സൂര്യദേവന്‍, ഗണപതി, ദുര്‍ഗ്ഗ എന്നിവരോട് ഭയമില്ലാത്തവരും അവരെ ആരാധിക്കാത്തവര്‍ നരകത്തിലെത്തുന്നു

* വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി മൃഗങ്ങളെ ബലിയര്‍പ്പിക്കുന്നവര്‍ മരണശേഷം നരകത്തിലെത്തുന്നു.

English summary

Garuda Purana: Doing These Things Will Help You To Get Freedom From Hell After Death

If you want freedom from hell after death, remember these things of Garuda Purana. Take a look.
Story first published: Saturday, January 21, 2023, 14:30 [IST]
X
Desktop Bottom Promotion