Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
Gandhi Jayanti Wishes: മറക്കരുത് മഹാത്മാവിന്റെ ഈ മഹത്വചനങ്ങള്‍
ഇന്ത്യാചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതപ്പെട്ട ദിനമാണ് ഒക്ടോബര്‍ 2. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു പ്രത്യേക ദിവസമാണിത്. നമ്മുടെ രാഷ്ടപിതാവായ മഹാത്മാഗാന്ധിയുടെ ജന്മദിനമാണ് ഒക്ടോബര്‍ 2. ഇന്ത്യയിലെമ്പാടും ഈ ദിനം ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു. ഈ വര്‍ഷം അദ്ദേഹത്തിന്റെ 157 ാം ജന്മവാര്‍ഷികമാണ് നാം ആഘോഷിക്കുന്നത്.
1869 ഒക്ടോബര്‍ 2 ന് ഗുജറാത്തിലെ പോര്‍ബന്ദറില്‍ ആയിരുന്നു മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ജനിച്ചത്. ദക്ഷിണാഫ്രിക്കയിലെ ഒരു അഭിഭാഷകനായിരുന്ന അദ്ദേഹം ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടാന്‍ ഇന്ത്യന്‍ ജനതയെ മുന്നില്‍ നിന്നു നയിച്ചു. അഹിംസയും സത്യവുമായിരുന്നു അദ്ദേഹത്തിന്റെ വഴി. സഹനസമരങ്ങളിലൂടെ നേടിയെടുത്ത ഇന്ത്യന്‍ സ്വാതന്ത്ര്യത്തെ ലോക രാഷ്ട്രങ്ങള്‍പോലും അത്ഭുതത്തോടെയാണ് കാണുന്നത്.
മറ്റ് സ്വാതന്ത്ര്യസമര സേനാനികള്‍ അക്രമ സമരത്തില്‍ വിശ്വസിച്ചപ്പോള്‍ സമാധാനത്തിന്റെ പാതയില്‍ നിന്ന് വ്യതിചലിക്കാതെയായിരുന്നു ഗാന്ധിയുടെ പോരാട്ടങ്ങള്‍. സ്വാതന്ത്ര്യസമരത്തില്‍ ഗാന്ധിജി നല്കിയ വിലപ്പെട്ട സംഭാവനയെ ഇന്നും ഇന്ത്യന്‍ ജനത ഓര്‍ക്കുന്നു. അദ്ദേഹത്തിന്റെ വിവിധ തത്ത്വങ്ങള്‍ രാജ്യത്ത് മാത്രമല്ല ലോകമെമ്പാടും പ്രകീര്‍ത്തിക്കപ്പെടുന്നു. ഈ ഗാന്ധിജയന്തി ദിനത്തില്‍ രാഷ്ട്രപിതാവിന്റെ ചില മഹത്വചനങ്ങള്‍ നമുക്കു നോക്കാം. ഈ സന്ദേശങ്ങല്‍ നിങ്ങളുടെ സുഹൃത്തുക്കളുമായും കൂട്ടുകാരുമായും പങ്കുവയ്ക്കൂ.

ഗാന്ധി വചനങ്ങള്‍
ആദ്യം നിങ്ങളെ അവര്‍ അവഗണിക്കും, പിന്നെ പരിഹസിക്കും, പിന്നെ പുഛിക്കും, പിന്നെ ആക്രമിക്കും.. എന്നിട്ടായിരിക്കും നിങ്ങളുടെ വിജയം
പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക
ഹിംസയിലൂടെ നേടുന്ന വിജയം വിജയമല്ല. അത് തോല്‍വിയാണ്. എന്തെന്നാല്‍ അത് വെറും നൈമിഷകം മാത്രം.
എന്റെ ജീവിതമാണ് എന്റെ സന്ദേശം
പാപത്തെ വെറുക്കുക, പാപിയെ സ്നേഹിക്കുക
ഇന്നു ചെയ്യുന്ന പ്രവര്‍ത്തിയെ ആശ്രയിച്ചായിരിക്കും നമ്മുടെ ഭാവി.
സമാധാനത്തിലേക്ക് ഒരു പാതയില്ല. സമാധാനമാണ് പാത.
ഒരു ശിശുവിന്റെ ശരീരത്തിലും, മനസ്സിലും ആത്മാവിലും ഉള്ള ഏറ്റവും നല്ലതിനെ വികസിപ്പിക്കുന്നതാണ് വിദ്യാഭ്യാസം.
കോപം അഗ്നി പോലെയാണ്, നാശം ഉണ്ടാക്കിയേ അത് അടങ്ങൂ.
സത്യം വെറുമൊരു വാക്കല്ല. ജീവിതം മുഴുവന്‍ സത്യമാക്കി തീര്‍ക്കണം.
പ്രാര്‍ത്ഥനാനിരതനായ ഒരു മനുഷ്യന് തന്നോട് തന്നെയും ലോകത്തോടും സമാധാനം പുലര്‍ത്തും.
ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ്.
എന്റെ ശരീരത്തെ നിങ്ങള്‍ക്ക് തടവിലാക്കാം, മനസിനെ ചങ്ങലയ്ക്കിടാനാവില്ല



Click it and Unblock the Notifications
