For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൂവര്‍ണക്കൊടിയുടെ ചരിത്രം: ത്രിവര്‍ണ പതാക ജന്മമെടുത്തത് ഇങ്ങനെ

|

ഇന്ത്യന്‍ ദേശീയ പതാക എന്നത് ഓരോ ഇന്ത്യക്കാരനും അഭിനമാനകകരമാണ്. സ്വന്തം ജീവനെപ്പോലെ തന്നെയാണ് ഓരോ ഇന്ത്യക്കാരനും ഈ പതാകയേയും കാണുന്നത്. അതുകൊണ്ട് തന്നെ ഒരു തരത്തിലും ഇന്ത്യയുടെ ജീവനാഡിയായ പതാകയെ അപമാനിക്കാന്‍ നാം ആരും തയ്യാറാവില്ല. എന്നാല്‍ ദേശീയ പതാകയുടെ സ്രഷ്ടാവ് ആരാണെന്ന് നിങ്ങള്‍ക്കറിയാമോ? പിംഗളി വെങ്കയ്യ എന്ന വ്യക്തിയാണ് ഇതിന് പിന്നില്‍ എന്ന് നമുക്കെല്ലാം അറിയാം. എന്നാല്‍ അതിന് മുന്‍പും സ്വാതന്ത്ര്യത്തിന് എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പും ഒരു ദേശീയ പതാക നിര്‍മ്മിച്ചെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ തീവ്രമായി നടന്നിരുന്നു.

Flag Adoption Day 2022

സ്വാതന്ത്ര്യ ദിനത്തില്‍ നാം ഓരോരുത്തരും കൊടിയുയര്‍ത്തുമ്പോള്‍ ആ കൊടിക്ക് പിന്നിലെ ചരിത്രവും പ്രാധാന്യവും മാറ്റങ്ങളും എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഇന്ത്യയുടെ ദേശീയ പതാക അഡോപ്റ്റ് ചെയ്യപ്പെട്ട ദിനം അഥവാ ഫ്‌ളാഗ് അഡോപ്ഷന്‍ ഡേ എല്ലാ വര്‍ഷവും ജൂലൈ 22-നാണ് ആചരിക്കുന്നത്. ഇന്ത്യ സ്വതന്ത്രമാവുന്നതിന് ഒരു മാസം മുന്‍പ് തന്നെ അതായത് 1947 ജൂലൈ 22-ന് തന്നെ ഈ ദിനം ഇന്ന് കാണുന്ന പതാകയുടെ രൂപത്തില്‍ നമ്മുടെ ദേശീയ പതാകയെ മാറ്റിയയിരുന്നു. ഇന്നത്തെ രൂപത്തില്‍ ത്രിവര്‍ണ പതാക സ്വീകരിച്ച ദിവസത്തിന്റെ ഓര്‍മ്മക്കായാണ് ഈ ദിനം ആചരിക്കുന്നത്. ഈ ദിനത്തെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും അതിന്റെ ചരിത്രത്തെക്കുറിച്ച് അറിയുന്നതിനും ഈ ലേഖനം വായിക്കാം.

ചരിത്രം

ചരിത്രം

1947-ലാണ് ഇന്ത്യ സ്വതന്ത്രമായത് എന്ന് നമുക്കെല്ലാം അറിയാം. ബ്രീട്ടീഷ് ഭരണം അവസാനിക്കുമ്പോള്‍ രാജ്യം അതിന്റെ സ്വാതന്ത്ര്യത്തെ ആഘോഷിക്കുകയായിരുന്നു. ഈ സ്വാതന്ത്ര്യത്തേയും നമ്മുടെ രാജ്യത്തേയും സൂചിപ്പിക്കുന്നതിനും പ്രതിനിധീകരിക്കുന്നതിനും ഇന്ത്യന്‍ ദേശീയ പതാകക്കുള്ള പങ്ക് ഒഴിവാക്കാന്‍ ആവാത്തതാണ്. ഓരോ തലമുറ കഴിയുന്തോറും നമുക്ക് പല വിധത്തിലുള്ള മാറ്റങ്ങളും സംഭവിക്കുന്നു. എന്നാല്‍ ഒരിക്കലും മാറാതെ നില്‍ക്കുന്നതാണ് നമ്മുടെ ദേശീയ പതാകയോടുള്ള സ്‌നേഹവും ആദരവും. ഇത് എത്ര തലമുറ കഴിഞ്ഞാലും അതുപോലെ തന്നെ നിലനില്‍ക്കുന്നു.

പ്രാധാന്യം

പ്രാധാന്യം

മഹാത്മാഗാന്ധി, ബാലഗംഗാധര തിലക്, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, രാഷ്ട്രത്തിനും അതിന്റെ ഏകത്വത്തിനും വേണ്ടി ജീവന്‍ നല്‍കിയ നേതാക്കളാണ് എന്ന് നമുക്കറിയാം. നമുക്ക് അവരോടുള്ള സ്‌നേഹവും ബഹുമാനവും എല്ലാം എക്കാലവും നിലനില്‍ക്കുന്നതാണ്. നമ്മുടെ ദേശീയ പതാകക്ക് നമ്മുടെ ജീവിതത്തിലും നമ്മുടെ സംസ്‌കാരത്തിലും ഉള്ള പ്രാധാന്യം നിസ്സാരമല്ല. ഇത് നമ്മുടെ ഏകീകരണത്തേയും ഇന്ത്യയുടെ വിവിധ മതങ്ങളേയും സംസ്‌കാരത്തേയും എല്ലാം സൂചിപ്പിക്കുന്നു. നാനാത്വത്തില്‍ ഏകത്വം എന്നാണ് നമ്മുട വാക്യം തന്നെ. അതിനെ അന്വര്‍ത്ഥമാക്കുന്നതാണ് നമ്മുടെ ദേശീയ പതാകയും.

വസ്തുതകള്‍

വസ്തുതകള്‍

ദേശീയ പതാകയെക്കുറിച്ചുള്ള ഫാക്ട്‌സ് അഥവാ വസ്തുതള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. അതില്‍ മൂന്ന് നിറങ്ങളാണ് ഉള്ളത് എന്ന് നമുക്കറിയാം. മുകളിലെ കുങ്കുമനിറം നടുവിലെ വെളുത്ത നിറം താഴെയുള്ള പച്ച നിറം പിന്നീട് നീല നിറത്തില്‍ അശോക ചക്രം. മുകളില്‍ കാണുന്ന കുങ്കുമ നിറം സൂചിപ്പിക്കുന്നത് നമ്മുചെ രാജ്യത്തിന്റെ ശക്തിയേയും ധൈര്യത്തേയും ആണ്. വെളുത്ത നിറം സൂചിപ്പിക്കുന്നത് നമ്മുടെ രാജ്യത്തിന്റേയും സത്യവും നീതിയും ധര്‍മ്മവും സമാധാനവും ആണ്. പച്ച നിറം സൂചിപ്പിക്കുന്നതാവട്ടെ ഭൂമിയുടെ വളര്‍ച്ചയും ഫലഭൂയിഷ്ടതയും ഐശ്വര്യവും ആണ്.

വസ്തുതകള്‍

വസ്തുതകള്‍

1857-ലാണ് ഒന്നാം സ്വാതന്ത്ര്യ സമരം എന്ന ആദ്യത്തെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടം ആരംഭിച്ചത്. ഈ സമയത്ത് ബ്രിട്ടീഷ് ഭരണാധികളാണ് ഒരൊറ്റ ഇന്ത്യന്‍ പതാക എന്ന ആശയത്തിന് തുടക്കം കുറിച്ചത്. ഇതിന്റെ ഡിസൈന്‍ എന്ന് പറയുന്നത് പാശ്ചാത്യ ഹെറാള്‍ഡിക് സ്റ്റാന്റേഡ് ആയിരുന്നു. അതിന് ശേഷം പിന്നീട് 1921-ല്‍ മഹാത്മാഗാന്ധിയാണ് കോണ്‍ഗ്രസിന് വേണ്ടി ഇന്ത്യന്‍ ദേശീയ പതാക എന്ന ആശയം മുന്നോട്ട് വെച്ചത്. ഇത് രൂപകല്‍പ്പന ചെയ്തത് പിംഗളി വെങ്കയ്യയാണ്. എന്നാല്‍ ഇദ്ദേഹം രൂപകല്‍പ്പന ചെയ്ത പതാകയില്‍ അശോക ചക്രത്തിന് പകരം ചര്‍ക്കയാണ് ഉണ്ടായിരുന്നത്.

വസ്തുതകള്‍

വസ്തുതകള്‍

1923 ഏപ്രില്‍ 13-നാണ് ജാലിയന്‍ വാലാബാഗ് ദുരന്തം സംഭവിക്കുന്നത്. പഞ്ചാബിലെ അമൃത്സര്‍ എന്ന സ്ഥലത്ത് ഇരുപതിനായിരത്തിനടുത്തു വരുന്ന ആളുകള്‍് ഒരു യോഗം ചേരുന്നതായി വിവരം ലഭിച്ച ഡയര്‍ എന്ന ബ്രീട്ടീഷ് ജനറല്‍ സായുധരായ ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ ആവശ്യപ്പെട്ടു. ഇതിനെത്തുടര്‍ന്ന് നിരവധി പേരാണ് മരണപ്പെട്ടത്. ചരിത്രം കണ്ട ഏറ്റവും വലിയ കൂട്ടക്കൊലകളില്‍ ഒന്നായിരുന്നു ജാലിയന്‍ വാലാബാഗ്. ഇതില്‍ പ്രതിഷേധിച്ച് നാഗ്പൂരില്‍ നടന്ന ഘോഷയാത്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആദ്യമായി ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി.

വസ്തുതകള്‍

വസ്തുതകള്‍

1947- ജൂണ്‍ 23-ന് ഇന്ത്യയുടെ പതാകയെക്കുറിച്ച് പഠിക്കാന്‍ ഒരു സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ഈ സമിതിയാണ് ദേശീയ പതാകയില്‍ മാറ്റം കൊണ്ട് വന്ന് ഇന്ന് കാണുന്ന പതാകയാക്കി മാറ്റിയത്. ത്രിവര്‍ണ പതാകയില്‍ ചര്‍ക്കക്ക് പകരം അശോക ചക്രം സ്ഥാപിച്ച് കൊണ്ടുള്ള മാറ്റമാണ് വരുത്തിയത്. അശോകചക്രവര്‍ത്തിയുടെ ധര്‍മ്മചക്രം എന്ന അര്‍ത്ഥത്തിലായിരുന്നു ഈ മാറ്റം. ഇത് സംബന്ധിച്ച പ്രമേയം 1947- ജൂലൈ 22-ന് നമ്മുട് സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റു ഭരണഘടനാ നിര്‍മ്മാണ സഭയില്‍ അവതരിപ്പിച്ചു.

വസ്തുതകള്‍

വസ്തുതകള്‍

1947- ഓഗസ്റ്റ് 15-ന് അര്‍ദ്ധരാത്രിയില്‍ ആണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത്. എന്നാല്‍ ഈ സമയം പതാക ഉയര്‍ത്തിയില്ല. അതിന് കാരണം രാത്രിയില്‍ പതാക ഉയര്‍ത്തരുത് എന്ന ബ്രിട്ടന്റേയും ഇന്ത്യയുടെയും നിയമത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. പകരം ഈ ദിനത്തില്‍ ഇന്ത്യയുടെ വനിതകളുടെ സമ്മാനം എന്ന നിലക്ക് ഹന്‍സ മേത്ത പതാക അസംബ്ലിയില്‍ സമര്‍പ്പിച്ചു. അതിന് ശേഷം ഇന്നത്തെ രാഷ്ട്രപതി ഭവന്‍ എന്നറിയപ്പെടുന്ന ഗവണ്‍മെന്റ് ഹൗസില്‍ മന്ത്രിസഭ സത്യപ്രതിഞ്ജ ചെയ്ത് അധികാരമേല്‍ക്കുമ്പോള്‍ പതാക ഉയര്‍ത്തി.

ഇന്ത്യന്‍ ദേശീയപതാകയെപ്പറ്റി നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ഇന്ത്യന്‍ ദേശീയപതാകയെപ്പറ്റി നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനായി പോരാടിയ ധീരനേതാക്കള്‍ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനായി പോരാടിയ ധീരനേതാക്കള്‍

English summary

Flag Adoption Day 2022: Know Date, History, Origin, Significance and Facts about Tricolour in Malayalam.

Here in this article we are discussing about the date, history, origin, significance and facts about the tricolor of flag on flag adoption day in malayalam.. Take a look.
X
Desktop Bottom Promotion