For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

November 2022 Vrat And Festivals: നവംബര്‍ മാസത്തിലെ പ്രധാന വ്രതങ്ങളും ഉത്സവങ്ങളും

|

ഹിന്ദുമതത്തില്‍ ധാരാളം വ്രതങ്ങളും ഉത്സവങ്ങളുമെല്ലാമുണ്ട്. നവംബര്‍ മാസത്തിലേക്ക് കടക്കുകയാണ് നാം. ഉത്സവത്തിന്റെയും വ്രതാനുഷ്ഠാനത്തിന്റെയും കാര്യത്തില്‍ നവംബര്‍ മാസം വളരെ പ്രത്യേകതയുള്ളതാണ്. ഒരു ഇടവേളയ്ക്കുശേഷം വിവാഹത്തിനുള്ള മുഹൂര്‍ത്തം ഈ മാസം മുതല്‍ ആരംഭിക്കാന്‍ പോകുന്നു.

Most read: നവംബറില്‍ 5 വലിയ ഗ്രഹങ്ങള്‍ക്ക് സ്ഥാനചലനം; ഈ 4 രാശിക്ക് നേട്ടങ്ങള്‍Most read: നവംബറില്‍ 5 വലിയ ഗ്രഹങ്ങള്‍ക്ക് സ്ഥാനചലനം; ഈ 4 രാശിക്ക് നേട്ടങ്ങള്‍

അതുപോലെ തുളസി വിവാഹം, ദേവ ദീപാവലി തുടങ്ങി നിരവധി പ്രധാന വ്രതാനുഷ്ഠാനങ്ങള്‍ ഈ മാസം വരുന്നുണ്ട്. ഗ്രഹനിലയനുസരിച്ചും ഈ മാസം വളരെ പ്രാധാന്യമുള്ളതാണ്. പല വലിയ ഗ്രഹങ്ങളും ഈ മാസം രാശി മാറുന്നുണ്ട്. ഒപ്പം ചന്ദ്രഗ്രഹണവും നവംബര്‍ മാസത്തില്‍ വരാന്‍ പോകുന്നു. 2022 നവംബര്‍ മാസത്തിലെ പ്രധാന വ്രതങ്ങളും ഉത്സവദിനങ്ങളും ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

ഗോപാഷ്ടമി - നവംബര്‍ 01, ചൊവ്വാഴ്ച

ഗോപാഷ്ടമി - നവംബര്‍ 01, ചൊവ്വാഴ്ച

കാര്‍ത്തിക മാസത്തിലെ ശുക്ല അഷ്ടമി ദിവസം ഗോപാഷ്ടമി എന്നാണ് അറിയപ്പെടുന്നത്. ഈ ഉത്സവം ശ്രീകൃഷ്ണന് സമര്‍പ്പിച്ചിരിക്കുന്ന ഉത്സവമാണ്. മഥുര, വൃന്ദാവനം തുടങ്ങിയ ഇടങ്ങളില്‍ ഇത് വളരെ പ്രസിദ്ധമായ ഉത്സവമാണ്. ഈ ദിവസം പശുക്കുട്ടികളെ അലങ്കരിച്ച് പൂജിക്കുന്ന ഒരു ആചാരമുണ്ട്.

പ്രബോധിനി ഏകാദശി - നവംബര്‍ 04 ഞായര്‍, വെള്ളി

പ്രബോധിനി ഏകാദശി - നവംബര്‍ 04 ഞായര്‍, വെള്ളി

കാര്‍ത്തിക മാസത്തിലെ ശുക്ല പക്ഷ തിഥിയിലെ ഏകാദശിയാണ് ദേവോത്ഥാന ഏകാദശി. ഇതിന് പ്രത്യേക പ്രാധാന്യമുണ്ട്, ഈ ദിവസം മഹാവിഷ്ണു യോഗ നിദ്രയില്‍ നിന്ന് ഉണരുന്നുവെന്ന് വിശ്വസിക്കുന്നു. ഈ ഏകാദശിയെ പ്രബോധിനി ഏകാദശി എന്നും വിളിക്കുന്നു. ഹിന്ദു കലണ്ടര്‍ അനുസരിച്ച് നവംബര്‍ 03ന് വൈകുന്നേരം 07:30 ന് ഇത് ആരംഭിക്കും. നവംബര്‍ 4ന് വൈകുന്നേരം 06:08ന് അവസാനിക്കും.

Most read:വ്യക്തിത്വ വികസനത്തിന് വാസ്തുവിലുണ്ട് ചെറിയ ചില വഴികള്‍Most read:വ്യക്തിത്വ വികസനത്തിന് വാസ്തുവിലുണ്ട് ചെറിയ ചില വഴികള്‍

വൈകുണ്ഠ ചതുര്‍ദശി - 06 നവംബര്‍, ഞായര്‍

വൈകുണ്ഠ ചതുര്‍ദശി - 06 നവംബര്‍, ഞായര്‍

എല്ലാ വര്‍ഷവും കാര്‍ത്തിക മാസത്തിലെ ശുക്ല പക്ഷത്തിലെ ചതുര്‍ദശി തിഥിയിലാണ് ബൈകുണ്ഠ ചതുര്‍ദശി ആഘോഷിക്കുന്നത്. ഈ ദിവസം മഹാവിഷ്ണുവിനെയും ശിവനെയും ആരാധിക്കുന്നത് അവരുടെ അനുഗ്രഹങ്ങള്‍ നേടിത്തരുമെന്നാണ് വിശ്വാസം. ഈ ദിവസം ശ്രീഹരിയെ ആരാധിക്കുകയോ വ്രതം അനുഷ്ഠിക്കുകയോ ചെയ്യുന്ന വ്യക്തി മരണശേഷം വൈകുണ്ഠത്തില്‍ എത്തുന്നുവെന്ന് വിശ്വസിക്കുന്നു. ഈ ദിവസം മഹാവിഷ്ണുവിനെയും ശിവനെയും ആരാധിച്ചാല്‍ എല്ലാത്തരം പാപങ്ങളും നശിക്കുമെന്നാണ് വിശ്വാസം. പുരാണങ്ങള്‍ അനുസരിച്ച്, ഈ ദിവസമാണ് ശിവന്‍ മഹാവിഷ്ണുവിന് സുദര്‍ശന ചക്രം നല്‍കിയത്.

ദേവ ദീപാവലി - 07 നവംബര്‍, തിങ്കള്‍

ദേവ ദീപാവലി - 07 നവംബര്‍, തിങ്കള്‍

സനാതന ധര്‍മ്മത്തില്‍ ദീപാവലിക്ക് സമാനമായി ദേവ ദീപാവലിയും ആഘോഷിക്കപ്പെടുന്നു. ദീപാവലിയുടെ ചെറിയ പതിപ്പാണ് ഇത്. ദീപാവലിക്ക് ശേഷം വരുന്ന പൗര്‍ണ്ണമിയിലാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. ഇത് ത്രിപുരോത്സവം അല്ലെങ്കില്‍ ത്രിപുരാരി പൂര്‍ണിമ എന്നും അറിയപ്പെടുന്നു. ദേവ ദീപാവലി ആഘോഷിക്കാന്‍ ദേവന്മാരും ദേവതകളും പോലും സ്വര്‍ഗത്തില്‍ നിന്ന് ഇറങ്ങിവരുമെന്ന് ഐതിഹ്യങ്ങള്‍ പറയുന്നു.

Most read:ആത്മീയ സന്തോഷത്തിനായി ദിനവും ശീലിക്കേണ്ട കാര്യങ്ങള്‍Most read:ആത്മീയ സന്തോഷത്തിനായി ദിനവും ശീലിക്കേണ്ട കാര്യങ്ങള്‍

കാര്‍ത്തിക പൂര്‍ണിമ, ചന്ദ്രഗ്രഹണം - നവംബര്‍ 8, ചൊവ്വ

കാര്‍ത്തിക പൂര്‍ണിമ, ചന്ദ്രഗ്രഹണം - നവംബര്‍ 8, ചൊവ്വ

ഈ ദിവസം ശ്രീഹരി വിഷ്ണു വേദങ്ങളെ സംരക്ഷിക്കുന്നതിനായി മത്സ്യ അവതാരം എടുത്തുവെന്ന് പറയപ്പെടുന്നു. ഇതുകൂടാതെ ത്രിപുരാസുരന്‍ എന്ന അസുരനെ പരമശിവന്‍ വധിച്ചതും ഈ ദിവസമാണ്. ഇതില്‍ സന്തുഷ്ടനായ ശ്രീഹരി വിഷ്ണു മഹാദേവനെ ത്രിപുരാരി എന്ന് വിളിക്കുകയുണ്ടായി. ഇക്കാരണത്താല്‍ ഈ ദിവസം ത്രിപുരി പൂര്‍ണിമ എന്നും അറിയപ്പെടുന്നു. കാര്‍ത്തിക പൂര്‍ണ്ണിമ നാളില്‍ ചന്ദ്രോദയ സമയത്ത് മഹാദേവനെ ആരാധിക്കുന്നു. ഇത് ചെയ്യുന്നതിലൂടെ ശിവന്‍ പ്രസാദിക്കുകയും തന്റെ ഭക്തര്‍ക്ക് അനുഗ്രഹം നല്‍കുകയും ചെയ്യുന്നു. കാര്‍ത്തിക പൂര്‍ണിമ നാളില്‍ ഗംഗാ നദിയില്‍ സ്‌നാനം ചെയ്യുന്നത് വര്‍ഷം മുഴുവനും ഗംഗയില്‍ കുളിക്കുന്നതിന് തുല്യമാണെന്നാണ് വിശ്വാസം.

സങ്കഷ്ടി ചതുര്‍ത്ഥി - നവംബര്‍ 12, ശനിയാഴ്ച

സങ്കഷ്ടി ചതുര്‍ത്ഥി - നവംബര്‍ 12, ശനിയാഴ്ച

ഗണേശ ചതുര്‍ത്ഥി വ്രതം ഗണപതിക്ക് സമര്‍പ്പിച്ചിരിക്കുന്ന ഉത്സവമാണ്. ഈ ദിവസം ഗണപതിക്കായി പ്രത്യേക ആരാധനകള്‍ നടത്തുന്നു. പഞ്ചാംഗമനുസരിച്ച്, എല്ലാ മാസത്തിലും രണ്ട് ചതുര്‍ഥികള്‍ ഉണ്ട്. ഒന്ന് ശുക്ലപക്ഷത്തിലും ഒന്ന് കൃഷ്ണ പക്ഷത്തിലും. എല്ലാ മാസവും വരുന്ന കൃഷ്ണ പക്ഷത്തിലെ ചതുര്‍ത്ഥിയെ സങ്കഷ്ടി ചതുര്‍ത്ഥി എന്നും ശുക്ല പക്ഷത്തിലെ ചതുര്‍ത്ഥിയെ വിനായക ചതുര്‍ത്ഥി എന്നും വിളിക്കുന്നു.

കാലഭൈരവ ജന്മോത്സവം - നവംബര്‍ 16, ബുധന്‍

കാലഭൈരവ ജന്മോത്സവം - നവംബര്‍ 16, ബുധന്‍

മഹാദേവന്റെ ഉഗ്രരൂപമായാണ് കാലഭൈരവനെ കണക്കാക്കുന്നത്. കാലഭൈരവനെ ആരാധിക്കുന്നതിലൂടെ എല്ലാ രോഗങ്ങളും ദുഃഖങ്ങളും മാറുമെന്നാണ് വിശ്വാസം. ഇതുകൂടാതെ, ഒരു വ്യക്തിക്ക് മരണഭയത്തില്‍ നിന്ന് മോചനവും ലഭിക്കുന്നു. കാലഭൈരവനെ സ്മരിക്കുന്നത് ഭയത്തെ മറികടക്കാനുള്ള ശക്തി നല്‍കും. സനാതന കാലഘട്ടം മുതല്‍ തന്നെ ഹിന്ദുമതത്തില്‍ കാലഭൈരവന്റെ ആരാധനയ്ക്ക് പ്രത്യേക പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം കാലഭൈരവ ജന്മോത്സവം നവംബര്‍ 16 ബുധനാഴ്ചയാണ്.

Most read:മോശം സമയത്തെ അതിജീവിക്കാന്‍ ചാണക്യനീതി പറയുന്ന കാര്യങ്ങള്‍Most read:മോശം സമയത്തെ അതിജീവിക്കാന്‍ ചാണക്യനീതി പറയുന്ന കാര്യങ്ങള്‍

പ്രതിമാസ ശിവരാത്രി - 22 നവംബര്‍, ചൊവ്വ

പ്രതിമാസ ശിവരാത്രി - 22 നവംബര്‍, ചൊവ്വ

എല്ലാ മാസവും കൃഷ്ണപക്ഷത്തിലെ ചതുര്‍ദശി തിഥിയിലാണ് പ്രതിമാസ ശിവരാത്രി ആഘോഷിക്കുന്നത്. ഈ ദിവസം ശിവനെ ആരാധിക്കുന്നു, പലരും വ്രതം അനുഷ്ഠിക്കുന്നു. ഈ വ്രതാനുഷ്ഠാനം എല്ലാ പ്രശ്നങ്ങളും നീക്കുമെന്ന് പറയപ്പെടുന്നു. ഈ വ്രതം സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അനുഷ്ഠിക്കാവുന്നതാണ്.

ശ്രീരാമ വിവാഹോത്സവം - നവംബര്‍ 28, തിങ്കളാഴ്ച

ശ്രീരാമ വിവാഹോത്സവം - നവംബര്‍ 28, തിങ്കളാഴ്ച

ഈ ദിവസമാണ് സീതാദേവിയുടെയും ശ്രീരാമന്റെയും വിവാഹം നടന്നതെന്ന് വിശ്വസിക്കപ്പെടുന്നു. ശ്രീരാമചരിതമാനസത്തില്‍ തുളസീദാസ് ഈ സംഭവത്തിന്റെ വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ ദിവസം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ശ്രീരാമനേയും സീതയേയും ഈ ശുഭവേളയില്‍ ആരാധിക്കുന്നു. ഇതുകൂടാതെ രാമായണത്തിലെ ബാലകാണ്ഡത്തിലെ സീതാരാമ വിവാഹഭാഗം പാരായണം ചെയ്താല്‍, നിങ്ങളുടെ കുടുംബജീവിതത്തില്‍ നിങ്ങള്‍ക്ക് സന്തോഷം ലഭിക്കുമെന്നും പറയപ്പെടുന്നു.

Most read:വിശ്വാസങ്ങള്‍ മറഞ്ഞുകിടക്കുന്ന പുണ്യപുരാതന ഗംഗ; അറിയുമോ ഈ കാര്യങ്ങള്‍Most read:വിശ്വാസങ്ങള്‍ മറഞ്ഞുകിടക്കുന്ന പുണ്യപുരാതന ഗംഗ; അറിയുമോ ഈ കാര്യങ്ങള്‍

നവംബര്‍ 2022 പ്രധാന ഉത്സവങ്ങള്‍

നവംബര്‍ 2022 പ്രധാന ഉത്സവങ്ങള്‍

നവംബര്‍ 01, ചൊവ്വാഴ്ച - ദുര്‍ഗാഷ്ടമി വ്രതം, ഗോപാഷ്ടമി

നവംബര്‍, 02 ബുധന്‍ - അക്ഷയ നവമി വ്രതം

നവംബര്‍ 4, വെള്ളിയാഴ്ച - ദേവോത്ഥാന ഏകാദശി

നവംബര്‍ 5, ശനിയാഴ്ച - പ്രദോഷ വ്രതം, തുളസി വിവാഹം

നവംബര്‍ 6, ഞായര്‍ - വൈകുണ്ഠ ചതുര്‍ദശി

നവംബര്‍ 7, തിങ്കള്‍ - ദേവ ദീപാവലി

നവംബര്‍ 8, ചൊവ്വാഴ്ച - കാര്‍ത്തിക പൂര്‍ണിമ, ചന്ദ്രഗ്രഹണം

നവംബര്‍ 11, വെള്ളി - സൗഭാഗ്യ സുന്ദരി വ്രതം

നവംബര്‍ 16, ബുധന്‍ - വൃശ്ചിക സംക്രാന്തി, കാലഭൈരവ ജന്മോത്സവം

നവംബര്‍ 21, തിങ്കള്‍ - പ്രദോഷ വ്രതം

നവംബര്‍ 22, ചൊവ്വാഴ്ച - പ്രതിമാസ ശിവരാത്രി

നവംബര്‍ 23, ബുധന്‍ - മാര്‍ഗ ശീര്‍ഷ അമാവാസി

നവംബര്‍ 27, ഞായറാഴ്ച - ഗണേശ ചതുര്‍ത്ഥി വ്രതം

നവംബര്‍ 28, തിങ്കള്‍ - ശ്രീരാമ വിവാഹോത്സവം

നവംബര്‍ 30, ബുധനാഴ്ച - മിത്ര സപ്തമി

English summary

Festivals and Vrats in the month of November 2022 in Malayalam

November 2022 Festivals and Vrats List in Malayalam: Let us know about the list of fasts and festivals falling in November month. Take a look.
Story first published: Saturday, October 29, 2022, 11:00 [IST]
X
Desktop Bottom Promotion