Just In
Don't Miss
- Finance
പച്ചക്കറി വില കത്തിക്കയറിയോ... ഇല്ല! ഈ വിഷുവിന് വിലക്കയറ്റമില്ലാത്ത പച്ചക്കറി വിപണി, കീശയ്ക്ക് ആശ്വാസം
- News
ബിജെപിക്ക് അധികാരം ലഭിച്ചാൽ ഗൂർഖകളുടെ പ്രശ്നങ്ങൾ പരിഹരിക്കും; അമിത് ഷാ
- Movies
കല്യാണം പോലും കഴിച്ചിട്ടില്ല, പ്രശ്നങ്ങള് വേറെയും ഉണ്ട്; ഫിറോസിനെതിരെ ആരോപണങ്ങളുമായി വനിതാ മത്സരാര്ഥികള്
- Sports
രാജസ്ഥാന് വന് തിരിച്ചടി; ബെന് സ്റ്റോക്ക്സ് ഐപിഎല്ലില് നിന്ന് പുറത്ത്
- Automobiles
കൈനിറയെ ഫീച്ചറും, ആഢംബരവും; ടൈഗൂണില് പ്രതീക്ഷവെച്ച് ഫോക്സ്വാഗണ്
- Travel
മസാല തേനില് പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മാര്ച്ചിലെ പ്രധാന ദിനങ്ങളും ആഘോഷങ്ങളും
വിവിധ സംസ്കാരങ്ങളുടെയും മതങ്ങളുടെയും നാടാണ് ഇന്ത്യ. അതിനാല് വര്ഷം മുഴുവനും നിരവധി ആഘോഷങ്ങള് കൊണ്ട് സമൃദ്ധവുമാണ് നമ്മുടെ നാട്. ശീതകാലത്തിന്റെ അവസാനവും വേനല്ക്കാലത്തിന്റെ ആരംഭവും കുറിക്കുന്നതാണ് മാര്ച്ച് മാസം. ഇന്ത്യയുടെ വടക്കന് പ്രദേശങ്ങളിലെ പ്രധാന ഉത്സവങ്ങളിലൊന്നാണ് ഹോളി. ഈ വര്ഷം മാര്ച്ച് 29 നാണ് ഹോളി ആഘോഷം.
Most read: മരണം അടുത്തെത്തിയ സൂചനകള്; ശിവപുരാണം പറയുന്നത്
ഇതിനൊപ്പം മഹാ ശിവരാത്രി, ദയാനന്ദ സരസ്വതി ജയന്തി, പാര്സി ന്യൂ ഇയര് എന്നിവയും മാര്ച്ച് മാസത്തിലെ സുപ്രധാന ദിനങ്ങളാണ്. 2021 മാര്ച്ചിലെ ഉത്സവങ്ങളുടെയും പ്രധാന ദിവസങ്ങളുടെയും പട്ടിക ഇതാ.

ദയാനന്ദ സരസ്വതി ജയന്തി (മാര്ച്ച് 8, 2021)
2021 മാര്ച്ച് 8 തിങ്കളാഴ്ചയാണ് ദയാനന്ദ സരസ്വതി ജയന്തി. ഭാരത സമൂഹത്തിന്റെ വികസനത്തിന് വളരെയധികം സംഭാവന നല്കിയ മഹാനായ തത്ത്വചിന്തകനും പരിഷ്കര്ത്താവുമായ ദയാനന്ദ സരസ്വതിയെ ഈ ദിവസം സ്മരിക്കുന്നു. ലോകമെമ്പാടുമുള്ള പ്രശസ്തമായ സ്കൂളുകളും കോളേജുകളും ഉള്ള ആര്യ സമാജത്തിന്റെ സ്ഥാപകന് കൂടിയാണ് അദ്ദേഹം.

അന്താരാഷ്ട്ര വനിതാദിനം (മാര്ച്ച് 8, 2021)
മാര്ച്ച് 8 തിങ്കളാഴ്ച തന്നെയാണ് അന്താരാഷ്ട്ര വനിതാ ദിനവും വരുന്നത്. ഈ ദിവസം, ലോകമെമ്പാടും കുടുംബങ്ങളിലും സമൂഹത്തിനും സ്ത്രീകള് നല്കിയ സംഭാവനകളെ മാനിച്ച് അവരോട് ആദരവ് കാണിക്കുന്നു. വനിതാദിനം ആഘോഷിക്കുന്നതിനായി ലോകമെമ്പാടും വിവിധ പരിപാടികളും നടന്നുവരുന്നു.
Most read: വാസ്തുദോഷം നീക്കണോ? ഈ മൃഗങ്ങളെ വളര്ത്തൂ

മഹാ ശിവരാത്രി (മാര്ച്ച് 11, 2021)
മാര്ച്ച് 11 വ്യാഴാഴ്ചയാണ് മഹാശിവരാത്രി. ഇന്ത്യയിലെ ഹിന്ദുവിശ്വാസികളുടെ ആഘോഷ ദിവസമാണ് ഇത്. ഈ ദിവസം ഭക്തര് പരമശിവനെ ആരാധിക്കുകയും അദ്ദേഹത്തിന്റെ പ്രീതിക്കായി ആരാധനകള് നടത്തുകയും ചെയ്യുന്നു.

രാമകൃഷ്ണ ജയന്തി (മാര്ച്ച് 15, 2021)
ഭാരത ചരിത്രത്തില് ഏറെ പ്രാധാന്യമുള്ള പരിഷ്കര്ത്താവും സന്യാസിവര്യനുമാണ് ശ്രീരാമകൃഷ്ണ പരമഹംസന്. കല്ക്കത്തയില് ജനിച്ച അദ്ദേഹത്തിന് വലിയൊരു കൂട്ടം അനുയായികള് കൂടിയുണ്ട്. സ്വാമി വിവേകാനന്ദന്റെ ഗുരുവായിരുന്നു അദ്ദേഹം.

പാര്സി ന്യൂ ഇയര് (മാര്ച്ച് 20, 2021)
2021 മാര്ച്ച് 20 ശനിയാഴ്ചയാണ് പാര്സി ന്യൂ ഇയര് വരുന്നത്. പേര്ഷ്യയിലെ രാജാവിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്. മിക്ക പാര്സികളും ഈ ദിവസം ആഘോഷിക്കുകയും പുതിയ തുടക്കങ്ങള് അടയാളപ്പെടുത്തുകയും ചെയ്യുന്നു. ഇറാനിയന് കലണ്ടറിന്റെ ഒരു പ്രധാന ഭാഗമായി ഈ ദിനം വ്യാപകമായി ആഘോഷിക്കപ്പെടുന്നു.
Most read: ഭാഗ്യത്തിന്റെ വാഹകരാണ് ഈ പക്ഷികള്

ഷഹീദ് ദിവസ് (മാര്ച്ച് 23, 2021)
രാജ്യത്തിനായി ജീവന് നല്കിയ മഹത്തായ വിപ്ലവകാരികളെ അനുസ്മരിക്കുന്നതിനാണ് ഷഹീദ് ദിനം അല്ലെങ്കില് രക്തസാക്ഷി ദിനം ആചരിക്കുന്നത്. ഈ ദിവസം, ബ്രിട്ടീഷുകാര്ക്കെതിരേ അവസാന ശ്വാസം വരെ പോരാടിയ ഭഗത് സിംഗ്, ശിവറാം രാജ്ഗുരു, സുഖ്ദേവ് ഥാപ്പര് എന്നിവര്ക്ക് രാഷ്ട്രം ആദരാഞ്ജലികള് അര്പ്പിക്കുന്നു.

ഹോളിക ദഹന് (മാര്ച്ച് 28, 2021)
ഹിന്ദു പുരാണ പ്രകാരം തിന്മയ്ക്കെതിരായ നന്മയുടെ വിജയത്തെ അടയാളപ്പെടുത്തുന്ന ഹോളിക ദഹനമാണ് മാര്ച്ച് 28ന്. ഹോളിക എന്ന രാക്ഷസന്റൈ രൂപം തയാറാക്കി ആളുകള് ഈ ദിവസം ഒത്തുകൂടി കത്തിക്കുന്നു. ചില ഭക്തര് ഈ ദിവസം രാത്രി ഹോളി ആഘോഷങ്ങളും ആരംഭിക്കുന്നു.

ഹോളി (മാര്ച്ച് 29, 2021)
2021 ലെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് ഹോളി. ഈ ദിനം ആഘോഷിക്കാന് ആളുകള് ആകാംക്ഷയോടെ കാത്തിരിക്കുന്നു. 2021 മാര്ച്ച് 29 ആളുകള് ഈ ദിവസം ഒത്തുചേരുകയും ആഘോഷങ്ങള് നടത്തുകയും ചെയ്യുന്നു. വസന്തത്തിന്റെ ഉത്സവം എന്നും ഹോളിയെ വിളിക്കുന്നു.
Most read: രാവിലെ കണി ഇതെങ്കില് ദിവസം ഗതിപിടിക്കില്ല

ശിവാജി ജയന്തി (മാര്ച്ച് 31, 2021)
2021 മാര്ച്ചിലെ മറ്റൊരു ഉത്സവമാണ് ശിവാജി ജയന്തി. ഭാരതം കണ്ട ഏറ്റവും മഹാനായ രാജാവായി കണക്കാക്കപ്പെടുന്ന ഛത്രപതി ശിവാജിയുടെ സിദ്ധാന്ധങ്ങളും ദര്ശനങ്ങളും ഈ ദിവസം ആളുകള് ആഘോഷിക്കുന്നു. ഈ ദിനത്തില് രാജ്യത്തിന്റെ പല ഭാഗത്തും വിവിധ പരിപാടികളും നടക്കുന്നു.

മറ്റ് വിശേഷ ദിവസങ്ങള്
മാര്ച്ച് 5, 2021, വെള്ളിയാഴ്ച
കാലാഷ്ടമി
മാര്ച്ച് 9, 2021, ചൊവ്വാഴ്ച
വിജയ ഏകാദശി
മാര്ച്ച് 10, 2021, ബുധനാഴ്ച
പ്രദോഷ വ്രതം
മാര്ച്ച് 14, 2021, ഞായര്
മീന സംക്രാന്തി
മാര്ച്ച് 17, 2021, ബുധനാഴ്ച
വിനായക ചതുര്ത്ഥി
മാര്ച്ച് 25, 2021, വ്യാഴാഴ്ച
നരസിംഹ ദ്വാദശി
മാര്ച്ച് 26, 2021, വെള്ളിയാഴ്ച
പ്രദോഷ വ്രതം