Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
2022 ജൂലൈ മാസത്തില ഉത്സവങ്ങളും വ്രതാനുഷ്ഠാനങ്ങളും
ഇംഗ്ലീഷ് കലണ്ടറിലെ ഏഴാം മാസമാണ് ജൂലൈ. വിശ്വാസങ്ങളുടെ കാര്യത്തിലും ഏറ്റവും പവിത്രമാണ് ഈ മാസം. പല പ്രധാന വ്രതങ്ങളും ഉത്സവങ്ങളും ഈ മാസത്തില്‍ വരുന്നുണ്ട്. ഹിന്ദു കലണ്ടര്‍ പ്രകാരം ശ്രാവണ മാസം ആരംഭിക്കും. ദേവശയനി ഏകാദശി മുതല്‍ ചാതുര്മാസവും ജൂലൈ മുതല്‍ ആരംഭിക്കും. ഈ മാസം ആഷാഢ പൂര്‍ണ്ണിമ വ്രതം, ജഗന്നാഥ രഥയാത്ര, ഗുരുപൂര്‍ണിമ എന്നിവയും ജൂലൈ മാസത്തിലാണ്. പ്രധാനപ്പെട്ട പല വ്രതാനുഷ്ഠാനങ്ങളും ജൂലൈ മാസത്തില്‍ വരുന്നുണ്ട്. അവ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

2022 ജൂലൈയിലെ ഉത്സവങ്ങള്‍
ജൂലൈ 1, വെള്ളി - ജഗന്നാഥ രഥയാത്ര
ജൂലൈ 10, ഞായര്‍ - ദേവശയനി ഏകാദശി, ആഷാഢ ഏകാദശി
ജൂലൈ 11, തിങ്കള്‍ - പ്രദോഷ വ്രതം
ജൂലൈ 14, വ്യാഴം - ശ്രാവണ മാസം തുടക്കം
ജൂലൈ 13, ബുധന്‍ - ഗുരുപൂര്‍ണിമ വ്രതം, ആഷാഢ പൂര്‍ണ്ണിമ വ്രതം
ജൂലൈ 16, ശനിയാഴ്ച - സങ്കഷ്ടി ചതുര്‍ത്ഥി, കര്‍ക്കടക സംക്രാന്തി
ജൂലൈ 24, ഞായര്‍ - കാമിക ഏകാദശി
ജൂലൈ 25, തിങ്കള്‍ - പ്രദോഷ വ്രതം
ജൂലൈ 26, ചൊവ്വാഴ്ച - പ്രതിമാസ ശിവരാത്രി
ജൂലൈ 28, വ്യാഴം - ശ്രാവണ അമാവാസി
ജൂലൈ 31, ഞായര്‍ - ഹരിയാലി തീജ്

ജഗന്നാഥ പുരി രഥയാത്ര
ഹിന്ദുമതത്തില്‍ ജഗന്നാഥ രഥയാത്രയ്ക്ക് വളരെ പവിത്രമായ പ്രാധാന്യമുണ്ട്. ഈ യാത്രയിലൂടെ ഭഗവാന് ജഗന്നാഥന് വര്‍ഷത്തിലൊരിക്കല്‍ പ്രസിദ്ധമായ ഗുണ്ടിച മാതാ ക്ഷേത്രം സന്ദര്‍ശിക്കുമെന്ന് പറയപ്പെടുന്നു.

ദേവശയനി ഏകാദശി
ആഷാഢമാസത്തില്‍ മഹാവിഷ്ണുവിനെ ആരാധിക്കുന്നത് ഒരു പ്രത്യേക പുണ്യമാണെന്ന് പറയപ്പെടുന്നു. ഈ ദിവസം മുതല്‍ മഹാവിഷ്ണു നാല് മാസത്തേക്ക് യോഗ നിദ്രയിലേക്ക് പോകുന്നു എന്നാണ് വിശ്വാസം.

പ്രദോഷ വ്രതം
ഹിന്ദുമത വിശ്വാസമനുസരിച്ച്, ഓരോ പ്രദോഷ വ്രതവും ചിട്ടയോടും നിഷ്കളങ്കതയോടും കൂടി ആചരിക്കുന്ന വ്യക്തിക്ക് അവരുടെ കഷ്ടപ്പാടുകള്‍ നശിക്കും. ഈ വ്രതം അനുഷ്ഠിക്കുന്നതില്‍ പരമശിവന് സന്തുഷ്ടനാകുന്നു, ഭക്തര്‍ക്ക് അനുഗ്രഹങ്ങള്‍ നല്കുന്നു.

ശ്രാവണ മാസം
ശ്രാവണ മാസം ഹിന്ദുമതത്തില്‍ വളരെ പവിത്രമാണ്. ഈ മാസത്തില്‍ ഭോലേനാഥിനെ യഥാവിധി ആരാധിക്കുന്നതിലൂടെ ഭോലേശങ്കരന് പ്രസാദിക്കുകയും എല്ലാ പ്രശ്നങ്ങളില്‍ നിന്നും മുക്തി നല്‍കുകയും ചെയ്യുമെന്നാണ് മതവിശ്വാസം.

ഗുരു പൂര്‍ണിമ വ്രതം, ആഷാഢ പൂര്‍ണിമ വ്രതം
ആഷാഢമാസത്തിലെ പൗര്‍ണ്ണമിയെ ഗുരുപൂര്‍ണിമ എന്ന് വിളിക്കുന്നു. ഈ ദിവസം ഗുരുവിനെ ആരാധിക്കുന്നു. ഗുരുപൂര്‍ണിമയില്‍ ഗുരുവിനെ ആരാധിക്കുകയും അവരുടെ അനുഗ്രഹം വാങ്ങുകയും ചെയ്യുന്നു.

സങ്കഷ്ടി ചതുര്‍ത്ഥി, കര്‍ക്കടക സംക്രാന്തി
വിശ്വാസമനുസരിച്ച്, കര്‍ക്കടക സംക്രാന്തിയോട് ചേര്‍ന്നുള്ള ദേവശയനി ഏകാദശി ദിവസം മുതല്‍, ദേവതകള്‍, പ്രധാനമായും മഹാവിഷ്ണു നാല് മാസം നിദ്രയിലാഴുന്നു.

കാമിക ഏകാദശി
ഈ ദിവസം വ്രതം അനുഷ്ഠിക്കുന്ന ഭക്തര്‍ക്ക് മഹാവിഷ്ണുവിന്റെ അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം. ക്ഷേത്രത്തില്‍ പോയി നെയ്യ് വിളക്ക് ദാനം ചെയ്യുന്ന ഭക്തര്‍, അവരുടെ പൂര്‍വ്വികര്‍ സ്വര്‍ഗ്ഗലോകത്ത് സന്തോഷത്തോടെ ജീവിക്കുന്നുവെന്നും വിശ്വസിക്കപ്പെടുന്നു.

പ്രദോഷ വ്രതം
ഈ ദിവസം ശിവനെ പ്രത്യേകം ആരാധിക്കുന്നു. ഹിന്ദുമത വിശ്വാസമനുസരിച്ച്, ഓരോ പ്രദോഷവും ചിട്ടയോടും നിഷ്കളങ്കതയോടും കൂടി ആചരിക്കുന്ന വ്യക്തിയുടെ ജീവിതത്തില്‍ കഷ്ടപ്പാടുകള്‍ ഇല്ലാതാകുന്നു.

പ്രതിമാസ ശിവരാത്രി
പ്രതിമാസ ശിവരാത്രി ദിനത്തില്‍ രാത്രി ശിവനെയും പാര്‍വതി ദേവിയെയും ആരാധിക്കുന്നു. വ്രതമനുഷ്ഠിക്കുന്നതിലൂടെ, ശിവന്റെയും ശക്തിയുടെയും അനുഗ്രഹത്താല്‍ ഭക്തരുടെ ആഗ്രഹങ്ങളും നിറവേറ്റുന്നു.

ശ്രാവണ അമാവാസി
ഈ മാസം മുതല്‍ ശ്രാവണ മാസം ആരംഭിക്കുന്നു, ഇതിനെ ഹരിയാലി അമാവാസി എന്നും വിളിക്കുന്നു. എല്ലാ അമാവാസിയും പോലെ, ശ്രാവണ അമാവാസിയിലും പൂര്‍വ്വികരുടെ ശാന്തിക്കായി പിണ്ഡസമര്‍പ്പണവും ദാനവും ചെയ്യേണ്ടത് പ്രധാനമാണ്.

ഹരിയാലി തീജ്
ഈ ദിവസം ശിവ-പാര്‍വതിമാരുടെ ആരാധനയ്ക്കും ഉപവാസത്തിനും പ്രധാനമാണ്. ശിവപുരാണം അനുസരിച്ച്, ഈ ദിവസമാണ് ശിവന്റെയും പാര്‍വതിയുടെയും പുനഃസംഗമം. ഹരിയാലി തീജ് ദിനത്തില്‍, വിവാഹിതരായ സ്ത്രീകള്‍ തങ്ങളുടെ ഭര്ത്താക്കന്മാരുടെ ദീര്‍ഘായുസ്സിനായി ഉപവാസം അനുഷ്ഠിക്കുന്നു.



Click it and Unblock the Notifications
