For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗാന്ധിജയന്തിയോടൊപ്പം ഓർക്കേണ്ട വ്യക്തിത്വം

|

സ്വതന്ത്ര്യ ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയായിരുന്നു ലാൽബഹദൂർ ശാസ്ത്രി. ഒക്ടബർ 2 അതായത് ഇന്ന് ഗാന്ധിജയന്തിയോടൊപ്പം തന്നെ വളരെയധികം പ്രാധാന്യം അർഹിക്കുന്ന പേര് തന്നെയാണ് ലാൽബഹദൂർ ശാസ്ത്രി എന്നത്. മഹാത്മാഗാന്ധിയുടെ ആദര്‍ശങ്ങൾ പിന്തുടർന്ന് ജീവിച്ച മഹത് വ്യക്തിത്വത്തിന് ഉടമയാണ് ഇദ്ദേഹം എന്ന കാര്യത്തിൽ തര്‍ക്കമേ വേണ്ട. ലളിത ജീവിതം നയിച്ചും താൻ പിന്തുടർന്ന ആശയങ്ങൾ മുറുകെപ്പുണർന്നും വഴികാട്ടിയായി ഏകദേശം രണ്ടരവർഷത്തോളം ഇദ്ദേഹം നമ്മുടെ രാജ്യത്തെ നയിച്ചു പോന്നു. ജയ്ജവാൻ ജയ് കിസാൻ എന്ന പ്രശസ്തമായ മുദ്രാവാക്യം നമുക്ക് മുന്നിൽ അവതരിപ്പിച്ചതും ഇദ്ദേഹം തന്നെയാണ്.

ഉത്തർപ്രദേശിൽ ജനിച്ച ഇദ്ദേഹത്തിന് 1926-ലാണ് ശാസ്ത്രി എന്ന ബഹുമതി ലഭിച്ചത്. മഹാത്മാഗാന്ധിയോടൊപ്പം തന്നെ നിസ്സഹകരണ പ്രസ്ഥാനത്തിലും സത്യാഗ്രഹത്തിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. വര്‍ഷങ്ങളോളമാണ് നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ഇദ്ദേഹം ജയിൽ വാസം അനുഭവിച്ചത്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിന് ശേഷം 1964 ജൂൺ 9നാണ് ലാൽബഹദൂർ ശാസ്ത്രി പ്രധാന മന്ത്രിയായി ചുമതലയേറ്റത്. സ്വതന്ത്ര ഇന്ത്യയിലെ റയില്‍വേ, ആഭ്യന്തര മന്ത്രിയായതിന് ശേഷമാണ് ഇദ്ദേഹം പ്രധാനമന്ത്രിയായി ചുമതലയേറ്റത്.

 Facts About Lal Bahadur Shastri

വളരെയധികം സൗമ്യനും ശാന്തശീലനും ആയിരുന്നു ഇദ്ദേഹം. 1964-ൽ നെഹ്റുവിന്റെ മരണശേഷം ഇന്ത്യയെ നയിക്കാൻ ഇനിയാര് എന്ന ചോദ്യത്തിനുള്ള ഉറച്ച ഉത്തരമായിരുന്നു ലാൽബഹദൂർ ശാസ്ത്രി. ആ സമയത്ത് തന്നെ പ്രധാന മന്ത്രി പദത്തിന് വേണ്ടി മൊറാർജി ദേശായിയുടേയും ഇന്ദിരാഗാന്ധിയുടേയും പേരുകൾ ഉയർന്ന് വന്നുവെങ്കിലും ജനസമ്മതൻ അന്നും ശാസ്ത്രി തന്നെയായിരുന്നു. ശ്രീവാസ്തവ എന്ന തന്‍റേ ജാതിപ്പേര് പണ്ടേ ഉപേക്ഷിച്ച് ശാസ്ത്രി എന്ന ബിരുദം ലഭിച്ചതോടെ അത് തന്‍റെ പേരിനോട് ചേർത്തും അദ്ദേഹം എല്ലാവർക്കും മാതൃകയായി.

1995-ൽ കേന്ദ്രറെയിൽവേ മന്ത്രിയായിരുന്നു. ഈ സമയത്താണ് തമിഴ്നാട്ടിൽ ഉണ്ടായ ട്രെയിൻ അപകടത്തിന്‍റ് ഉത്തരവാദിത്വം ഏറ്റെടുത്ത് ഇദ്ദേഹം രാജി വെച്ചത്. ഇന്ന് അധികാരക്കസേരയിൽ പിടിച്ച് തൂങ്ങി ഇരിക്കുന്ന എല്ലാവർക്കും ഇദ്ദേഹം നല്ലൊരു മാതൃക തന്നെയാണെന്ന് നിസംശയം നമുക്ക് പറയാൻ സാധിക്കും. രാജി വെച്ചെങ്കിലും അദ്ദേഹത്തോട് നമ്മുടെ ജനതക്കുള്ള സ്നേഹത്തിന് ഒരു കുറവും വന്നിരുന്നില്ല എന്നതിന്‍റെ മികച്ച ഉദാഹരണമാണ് വീണ്ടും ശാസ്ത്രി ഗതാഗത മന്ത്രിയായി ചുമതലയേറ്റതിന് പിന്നിൽ. 1964 മുതൽ 1966 വരെയുള്ള രണ്ട് വർഷക്കാലം നല്ലൊരു പ്രധാനമന്ത്രിയായി തന്നെ ഇദ്ദേഹം ഭരണം കാഴ്ച വെച്ചു.

റാൻ ഓഫ് കച്ചിലെ പാകിസ്ഥാൻറെ നുഴഞ്ഞ് കയറ്റത്തെ നേരിടേണ്ടി വന്നതും ശാസ്ത്രിയുടെ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നായിരുന്നു. 1966 ജനുവരിയിലാണ് താഷ്കന്‍റ് കരാറിൽ ഇദ്ദേഹം ഒപ്പുവെച്ചത്. അന്ന് രാത്രി തന്നെ ഹൃദയാഘാതത്തിന്‍റെ രൂപത്തിൽ മരണം ഇദ്ദേഹത്തെ പുൽകി. എന്നാൽ ഇദ്ദേഹത്തിന്‍റെ മരണം ഒരു കൊലപാതകമാണെന്ന് പല തരത്തിലുള്ള സംശയങ്ങളും അന്ന് നിലവിലുണ്ടായിരുന്നു. ഇദ്ദേഹത്തിന്‍റെ രാജ്യത്തോടുള്ള സ്നേഹവും കടപ്പാടും എല്ലാം ലോകരാഷ്ടങ്ങള്‍ക്കിടയിൽ ഇന്ത്യക്ക് തലയുയർത്തി നിൽക്കുന്നതിനുള്ള സാഹചര്യം ഒരുക്കി.

English summary

Facts About Lal Bahadur Shastri

On Lal Bahadur Shastri's birth anniversary, here are some facts about him. Take a look.
Story first published: Wednesday, October 2, 2019, 11:00 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X