For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സമാധാന സന്ദേശമുയര്‍ത്തി ഇന്ന് നബി ദിനം

|

മുസ്ലിം മത വിശ്വാസികള്‍ ഈ വര്‍ഷം ഒക്ടോബര്‍ 19ന് മുഹമ്മദ് നബിയുടെ ജന്‍മദിനം നബിദിനമായി ആഘോഷിക്കുന്നു. ഈദ് മിലാദ്-ഉന്‍-നബി എന്നും ഇത് അറിയപ്പെടുന്നു. ഇസ്ലാമിക ചാന്ദ്ര കലണ്ടറിലെ മൂന്നാമത്തെ മാസമായ റബി-ഉള്‍-അവ്വല്‍ മാസത്തിലാണ് ഈ ദിവസം ആചരിക്കുന്നത്. കേരളത്തിലെ മസ്ജിദുകളും മദ്റസകളും കേന്ദ്രീകരിച്ച് ഈ ദിവസം മീലാദാഘോഷം സംഘടിപ്പിക്കുന്നു. പ്രവാചകപ്പിറവിയുടെ പുണ്യസ്മരണകളുയര്‍ത്തുന്ന സന്ദേശജാഥകള്‍, കുട്ടികളുടെ കലാപരിപാടികള്‍, മൗലീദ് പാരായണം തുടങ്ങിയവയാണ് നബിദിനത്തിന്റെ ഭാഗമായി നടക്കാറ്.

Most read: ചന്ദ്രന്‍ അമൃത് വര്‍ഷിക്കുന്ന രാത്രി; ശരത് പൂര്‍ണിമയില്‍ ഇത് ചെയ്താല്‍ സൗഭാഗ്യം കൂടെ

ഇന്ന് നബി ദിനം

ഇന്ന് നബി ദിനം

മുഹമ്മദ് നബി ജനിച്ചത് സൗദി അറേബ്യയിലെ മക്കയില്‍ 570 AD ല്‍ ആണെന്ന് വിശ്വസിക്കപ്പെടുന്നു. 610 ല്‍ അദ്ദേഹം മക്കയ്ക്കടുത്തുള്ള ഹീറ എന്ന ഗുഹയില്‍ വച്ച് ജ്ഞാനോദയം പ്രാപിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു. പിന്നീട് അദ്ദേഹം ഇസ്ലാം മതത്തിന്റെ വിശുദ്ധ ഗ്രന്ഥമായ ഖുറാനിലെ പാഠങ്ങള്‍ പ്രചാരപ്പെടുത്തി.

അല്ലാഹുവിന്റെ അവസാന ദൂതന്‍

അല്ലാഹുവിന്റെ അവസാന ദൂതന്‍

എല്ലാ മനുഷ്യര്‍ക്കും സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പ്രചരിപ്പിച്ച അല്ലാഹുവിന്റെ അവസാന ദൂതനായിരുന്നു അദ്ദേഹം. എട്ടാം നൂറ്റാണ്ടില്‍ പ്രവാചകന്റെ ഭവനം ഒരു പ്രാര്‍ത്ഥനാ ഹാളായി മാറ്റിയപ്പോള്‍ ഈ ദിവസം വളരെ ജനപ്രീതി നേടി. ഇപ്പോഴത്തേതില്‍ നിന്ന് വ്യത്യസ്തമായി, വളരെ വ്യത്യസ്തമായ രൂപത്തിലായിരുന്നു അന്നത്തെ കാലത്ത് ഈ ദിവസം ആചരിച്ചത്.

മൗലീദ്‌

മൗലീദ്‌

പതിനൊന്നാം നൂറ്റാണ്ടില്‍, ഈജിപ്തിലെ പ്രമുഖ വംശജര്‍ മൗലിദ് ആചരിച്ചു. ഈ ദിവസം പാരായണങ്ങളും പ്രാര്‍ത്ഥനകളും കൊണ്ട് നിറഞ്ഞിരിക്കും. സിറിയ, തുര്‍ക്കി, മൊറോക്കോ, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഈ ദിവസം ആചരിക്കാന്‍ തുടങ്ങിയത് 12ാം നൂറ്റാണ്ടിലാണ്.

Most read:ജനനത്തീയതി പ്രകാരം ഭാഗ്യം വരുത്താന്‍ നിങ്ങള്‍ സൂക്ഷിക്കേണ്ടത് ഇതെല്ലാം

വ്യത്യസ്ത ദിനങ്ങളില്‍ ആഘോഷം

വ്യത്യസ്ത ദിനങ്ങളില്‍ ആഘോഷം

ഇസ്ലാമിലെ രണ്ട് പ്രധാന വിഭാഗങ്ങളായ സുന്നികളും ഷിയകളും ഒരേ മാസത്തിലെ വ്യത്യസ്ത ദിവസങ്ങളില്‍ നബിദിനം ആഘോഷിക്കുന്നു. റബി-ഉല്‍-അവ്വല്‍ മാസത്തിലെ പന്ത്രണ്ടാം ദിവസം സുന്നികള്‍ നബിദിനം ആചരിക്കുമ്പോള്‍, ഷിയാകള്‍ മാസത്തിലെ 17ാം ദിവസമാണ് ഇത് ആഘോഷിക്കുന്നത്.

ജന്‍മദിനം ആഘോഷിക്കാത്തവര്‍

ജന്‍മദിനം ആഘോഷിക്കാത്തവര്‍

വിവിധ രാജ്യങ്ങളിലുടനീളമുള്ള ധാരാളം മുസ്ലിംകള്‍ ഈ ദിവസം മതപരമായി പിന്തുടരുമ്പോള്‍, പ്രവാചകന്റെ ജന്മദിനം കൃത്യമായി അറിയില്ലെന്നും അത് നിലവിലില്ലെന്നും വിശ്വസിക്കുന്ന ധാരാളം പേരുണ്ട്. ഈദുല്‍ ഫിത്ര്‍, ഈദുല്‍ അദ്ഹ എന്നിവയൊഴികെയുള്ള മറ്റേതൊരു ഉത്സവവും ഒരുതരം ബിദ്അത്ത് അല്ലെങ്കില്‍ മതപരമായ ആചാരമാണെന്ന് അവര്‍ കരുതുന്നു.

നബിദിന ആശംസകള്‍

നബിദിന ആശംസകള്‍

* നബിദിനത്തിന്റെ ഈ പ്രത്യേക വേളയില്‍ നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും വളരെ സന്തോഷകരവും അനുഗ്രഹീതവുമായ ഒരു ജീവിതം ആശംസിക്കുന്നു.

* നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ എന്നെയും എന്റെ കുടുംബത്തെയും എപ്പോഴും ഓര്‍ക്കുക. നബിദിനാശംസകള്‍

* ഈ മനോഹരമായ അവസരത്തില്‍, നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും അല്ലാഹുവിന്റെ ദിവ്യമായ അനുഗ്രഹങ്ങള്‍ പെയ്യട്ടെ. ഈദ് മിലാദ് ഉന്‍ നബി മുബാറക്.

* ഈ മനോഹരമായ ദിവസത്തില്‍ ഓരോ നിമിഷവും വിലമതിക്കുക, നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും ഉടന്‍ സാക്ഷാത്കരിക്കപ്പെടണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു!

* എനിക്ക് വേണ്ടത് നിങ്ങളില്‍ നിന്നുള്ള പ്രാര്‍ത്ഥനയാണ്. നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ദയവായി എന്നെ ഓര്‍ക്കുക. ഈദ് മിലാദ് ഉന്‍ നബി ആശംസകള്‍!

English summary

Eid-e-Milad-Un-Nabi 2021: Date, history and importance in Malayalam

This year, Eid-e-Milad-Un-Nabi will begin on the evening of October 18, 2021 and will end on the evening of October 19, 2021. Read on to know more.
Story first published: Tuesday, October 19, 2021, 9:30 [IST]
X