For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എന്താണ് ഡ്രൈറണ്‍: അറിയേണ്ടതും അറിഞ്ഞിരിക്കേണ്ടതും

|

ഡ്രൈറണ്‍ എന്ന് നമ്മള്‍ കേട്ടു കൊണ്ടിരിക്കുന്ന ഒന്നാണ്. എന്നാല്‍ എന്താണ് ഡ്രൈറണ്‍ എന്നുള്ളത് അല്‍പം അറിഞ്ഞിരിക്കണം. പുതുവര്‍ഷത്തില്‍ പ്രതീക്ഷ നല്‍കി കൊവിഡ് വാക്‌സിന്‍ വിതരണം നടത്തുന്നതിന് മുന്നോടിയായി കേരളത്തില്‍ ഡ്രൈറണ്‍ സജ്ജമായി. വാക്‌സിന്‍ എത്തുന്നതിന് മുന്നോടിയായി നമ്മുടെ സംസ്ഥാനം ഇതിന് തയ്യാറാണോ എന്ന് മനസ്സിലാക്കുന്നതിന് വേണ്ടിയാണ് ഡ്രൈറണ്‍ നടക്കുന്നത്. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് ഡ്രൈറണ്‍ നടക്കുന്നത്.

Dry Run of COVID-19 Vaccine in All States Today:

 ജനിതക മാറ്റം വന്ന കൊറോണവൈറസ്; ഉടനെ വേണം ചികിത്സ ജനിതക മാറ്റം വന്ന കൊറോണവൈറസ്; ഉടനെ വേണം ചികിത്സ

വാക്‌സിന്‍ ലഭിക്കുന്നത് ആദ്യം ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ്. അതിന്റെ ഫലമായി ആരോഗ്യപ്രവര്‍ത്തകരുടെ പ്രതിനിധിയായി 25 പേര്‍ വീതം ഇതില്‍ പങ്കെടുക്കും. ഇത് നമ്മുടെ രാജ്യത്ത് നടക്കുന്ന രണ്ടാമത്തെ ഡ്രൈ റണ്ണാണ് - ആദ്യത്തേത് ഡിസംബര്‍ 28, 29 തീയതികളില്‍ അസം, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിലായിരുന്നു. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ....

 അറിയേണ്ടതും അറിഞ്ഞിരിക്കേണ്ടതും

അറിയേണ്ടതും അറിഞ്ഞിരിക്കേണ്ടതും

ഇന്ത്യയിലുടനീളം, 259 സ്ഥലങ്ങളിലായി 116 ജില്ലകളില്‍ ഡ്രൈ റണ്‍ നടത്തുന്നു. ഏകദേശം 96,000 വാക്‌സിനേറ്റര്‍മാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 2,360 പേര്‍ക്ക് ദേശീയ പരിശീലകരുടെ പരിശീലനത്തിലും 57,000 ത്തിലധികം പേര്‍ക്ക് 719 ജില്ലകളിലായി ജില്ലാതല പരിശീലനവും നല്‍കിയിട്ടുണ്ട്.

 അറിയേണ്ടതും അറിഞ്ഞിരിക്കേണ്ടതും

അറിയേണ്ടതും അറിഞ്ഞിരിക്കേണ്ടതും

ഓരോ സ്ഥലത്തും 25 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഡമ്മി വാക്‌സിനുകള്‍ സ്വീകരിക്കും. യഥാര്‍ത്ഥത്തില്‍ വാക്‌സിന്‍ സ്വീകരിക്കുമ്പോള്‍ ഉണ്ടാവുന്ന അസൗകര്യങ്ങള്‍ പരിഹരിക്കുന്നതിനും ബുദ്ധിമുട്ടുകളെ ഇല്ലാതാക്കുന്നതിനും ഡ്രൈറണ്‍ സഹായിക്കുന്നുണ്ട്. ഇത് കൂടാതെ രോഗപ്രതിരോധ കുത്തിവയ്പ്പിനെത്തുടര്‍ന്ന് ഉണ്ടാകാവുന്ന പ്രതികൂല സംഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതിലാണ് ഡ്രൈ റണ്ണിന്റെ പ്രധാന ശ്രദ്ധയെന്ന് ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

 അറിയേണ്ടതും അറിഞ്ഞിരിക്കേണ്ടതും

അറിയേണ്ടതും അറിഞ്ഞിരിക്കേണ്ടതും

വാക്‌സിനേഷന്‍ സൈറ്റുകളും അതുമായി ചുമതലപ്പെട്ടവരും ആരോഗ്യ മന്ത്രാലയം തയ്യാറാക്കിയ ചെക്ക്ലിസ്റ്റും സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ എല്ലാ സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും പങ്കുവെച്ചിട്ടുണ്ട്. ഇതെല്ലാം നമ്മുടെ പ്രതീക്ഷ വാനോളം വര്‍ദ്ധിപ്പിക്കുന്നത് തന്നെയാണ്.

 അറിയേണ്ടതും അറിഞ്ഞിരിക്കേണ്ടതും

അറിയേണ്ടതും അറിഞ്ഞിരിക്കേണ്ടതും

ലഖ്നൗവില്‍ ആറ് സ്ഥലങ്ങളില്‍ ഡ്രൈ റണ്‍ നടക്കും. പൂനെയില്‍ നാഗ്പൂര്‍, ജല്‍ന, നന്ദൂര്‍ബാര്‍ എന്നിവ കൂടാതെ മൂന്ന് ആരോഗ്യ കേന്ദ്രങ്ങളില്‍ ഇത് നടക്കും. ഛത്തീസ്ഗഡ് ഏഴ് ജില്ലകളില്‍ ഡ്രൈ റണ്‍ നടത്തും. ഗുജറാത്തിലെ നാല് ജില്ലകളില്‍ ഡ്രൈറണ്‍ നടത്തും. പട്യാലയില്‍ പഞ്ചാബില്‍ ഡ്രൈ റണ്‍ നടത്തും, ഹരിയാന പഞ്ചകുലയില്‍ ഡ്രൈറണ്‍ നടത്തും. കേരളത്തില്‍ തിരുവനന്തപുരം, ഇടുക്കി, വയനാട്, പാലക്കാട് എന്നീ നാല് ജില്ലകളില്‍ ഡ്രൈ റണ്‍ നടക്കും.

 അറിയേണ്ടതും അറിഞ്ഞിരിക്കേണ്ടതും

അറിയേണ്ടതും അറിഞ്ഞിരിക്കേണ്ടതും

കോവിഡ് -19 നുള്ള വാക്‌സിനേഷനായി ഇന്ത്യ കാത്തിരിക്കുകയാണ്. സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ) ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയും ഫാര്‍മ മേജര്‍ ആസ്ട്രാസെനെക്കയും വികസിപ്പിച്ചെടുത്ത കോവിഷീല്‍ഡ് എന്ന വാക്‌സിന്‍ നിര്‍മ്മിക്കുന്നുണ്ട്. അതേസമയം ഭരത് ബയോടെക് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി (ഐസിഎംആര്‍) കോവാക്‌സിന്‍ പങ്കാളികളാക്കിയിട്ടുമുണ്ട്.

 അറിയേണ്ടതും അറിഞ്ഞിരിക്കേണ്ടതും

അറിയേണ്ടതും അറിഞ്ഞിരിക്കേണ്ടതും

മറ്റുള്ള വാക്‌സിനുകളേക്കാള്‍ പെട്ടെന്ന് വിതരണം ചെയ്യാന്‍ എളുപ്പമാണ് ഇത്. താരതമ്യേന അടിസ്ഥാന ആരോഗ്യ ഇന്‍ഫ്രാസ്ട്രക്ചര്‍ ഉള്ള രാജ്യങ്ങള്‍ക്ക് ഈ വാക്‌സിനില്‍ വലിയ പ്രതീക്ഷകളുണ്ട്, അത് ഫൈസറില്‍ നിന്ന് വ്യത്യസ്തമായി -70 ഡിഗ്രി സെല്‍ഷ്യസ് വരെ സൂപ്പര്‍ കൂള്‍ ചെയ്യുന്നതിന് പകരം സാധാരണ റഫ്രിജറേഷനില്‍ സംഭരിക്കാനും കൊണ്ടുപോകാനും കഴിയും എന്നതാണ് സത്യം.

English summary

Dry Run of COVID-19 Vaccine in All States Today: All You Need to Know in Malayalam

All you need to know about covid 19 vaccine dry run in all states in malayalam. Take a look.
Story first published: Saturday, January 2, 2021, 11:27 [IST]
X
Desktop Bottom Promotion