Just In
Don't Miss
- Movies
ബിഗ് ബോസില് വാഴുന്നവര് ആരായിരിക്കും? മേധാവിത്വം ഭാഗ്യലക്ഷ്മിയ്ക്കൊപ്പം, ഇനി വീഴാൻ പോകുന്നവര് ഇവരാണ്
- News
മോദി കേരളത്തിലേക്കും അസമിലേക്കു പോവുന്നു; പക്ഷെ സമരം ചെയ്യുന്ന കര്ഷകരെ കാണുന്നില്ല: പി ചിദംബരം
- Finance
സ്വര്ണ ബോണ്ടുകളില് മാര്ച്ച് 1 മുതല് വീണ്ടും നിക്ഷേപിക്കാം; ഇഷ്യു വില ഗ്രാമിന് 4,662 രൂപ
- Automobiles
ഇന്ത്യയിൽ നിന്നും 20 ലക്ഷം കാറുകളുടെ കയറ്റുമതി പൂർത്തിയാക്കി മാരുതി സുസുക്കി
- Sports
IND vs ENG: കളിച്ച് മൂന്നു പിങ്ക് ബോള് ടെസ്റ്റ് മത്രം, ഇന്ത്യക്കു മടുത്തു? ബോള് കുഴപ്പക്കാരന്!
- Travel
13450 രൂപയ്ക്ക് കേരളത്തില് നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
തിരക്കേറിയ റോഡിൽ ഹെല്‍മറ്റ് ധരിച്ച് ഇവന്‍റെ യാത്ര
ഇരു ചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്നവർക്ക് നിർബന്ധമായും ഹെൽമറ്റ് അത്യാവശ്യമാണ്. അത് മാത്രമല്ല പുറകിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്കും ഹെൽമറ്റ് നിർബന്ധം തന്നെയാണ്. എന്നാൽ ഇന്ന് പലരും അതൊന്നും പാലിക്കാറില്ല. അതിന്‍റെ ഏറ്റവും വലിയ തെളിവ് തന്നെയാണ് ഇരുചക്ര വാഹനാപപകടത്തിൽ മരിക്കുന്നവരുടെ എണ്ണം ദിവസവും വർദ്ധിക്കുന്നത്. ബൈക്ക് ഓടിക്കുന്ന വ്യക്തിയാണെങ്കിലും പുറകിലിരിക്കുന്ന വ്യക്തിയാണെങ്കിലും ഹെൽമറ്റ് നിർബന്ധമായും ധരിച്ചിരിക്കണം. അല്ലെങ്കിൽ എന്തെങ്കിലും തരത്തിലുള്ള അപകടങ്ങൾ ഉണ്ടായാൽ രക്ഷപ്പെടുക എന്നത് പ്രയാസമേറിയത് തന്നെയാണ്.
Most read: ഇഷ്ടഭക്ഷണമായി ദിവസവും കഴിക്കുന്നത് കാൽക്കിലോ പൗഡർ
എന്നാൽ പലരും ഈ നിയമങ്ങൾ ഒന്നും പാലിക്കാതെ തോന്നിയതു പോലെയാണ് ബൈക്ക് ഓടിക്കുന്നതും. പുറകിലിരിക്കുന്നവർക്ക് പോയിട്ട് മുൻപിലിരിക്കുന്നവർക്ക് പോലും ഹെൽമറ്റ് ഇല്ലാത്ത സ്ഥിതിയാണ് നമ്മുടെ ചുറ്റും കാണുന്നത്. നിയമത്തിന് മുന്നിൽ പലപ്പോഴും ഇവർ പിടിക്കപ്പെടുമെങ്കിലും വീണ്ടും ഇത് തന്നെ ആവർത്തിക്കുന്നവരാണ് പലരും. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ഹെൽമറ്റ് വച്ച് യാത്ര ചെയ്യുന്ന ഒരു നായ്ക്കുട്ടിയാണ് ഇന്നത്തെ സോഷ്യൽ മീഡിയയുടെ കണ്ണിലുണ്ണി. കൂടുതൽ അറിയാൻ വായിക്കൂ.

പിൻസീറ്റിലെ സുരക്ഷ
മനുഷ്യമോ മൃഗമോ ആയിക്കോട്ടെ ജീവന്‍ എല്ലാവര്‍ക്കും ഒരുപോലെ തന്നെ പ്രിയപ്പെട്ടതാണ്. അതുകൊണ്ട് തന്നെയാണ് തന്‍റെ പ്രിയപ്പെട്ട വളർത്തു നായക്ക് ഹെൽമറ്റ് വച്ചു കൊടുത്തത്. സുരക്ഷ തന്നെയാണ് പ്രധാനം എന്നതാണ് ഇതിലൂടെ നിങ്ങൾക്ക് കാണിച്ച് തരുന്നത്. ചെന്നൈ നഗരത്തിലാണ് ഇത്തരം ഒരു കാഴ്ച കണ്ടത്. തിരക്കേറിയ റോഡിലൂടെ ഹെൽമറ്റ് വെച്ച് തന്‍റെ യജമാനനോടൊപ്പം പുറകിലെ സീറ്റിൽ ഇരുന്ന് പോവുന്ന ഒരു നായയാണ് ഇന്ന് സോഷ്യൽ മീഡിയയിലെ താരം.

ബൈക്ക് സവാരി ഇങ്ങനെ
ചെന്നൈയിലെ വിരുഗമ്പാക്കത്തിലൂടെയായിരുന്നു നായയുടെ യാത്ര. ഹെല്‍മറ്റ് വെക്കുകയും രണ്ട് കൈയ്യും എടുത്ത് ഉടമയുടെ തോളിൽ പിടിക്കുകയും ചെയ്ത് തന്‍റെ പൂർണ സുരക്ഷ ഉറപ്പ് വരുത്തിയതിന് ശേഷമായിരുന്നു ഇവന്‍റെ യാത്ര. കാഴ്ച കണ്ട ആരോ പകർത്തിയ ഈ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം മുതൽ സോഷ്യല്‍ മീഡിയയിൽ വൈറലാണ്. വീഡിയോയും ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്. നിരവധിയാളുകൾ കാണുകയും പങ്ക് വെക്കുകയും ചെയ്ത് കൊണ്ടിരിക്കുകയാണ് ഈ വീഡിയോ.
|
നല്ലൊരു പാഠം
സുരക്ഷിതത്വം തനിക്ക് മാത്രമല്ല തന്നെ വിശ്വസിച്ച് കൂടെ യാത്ര ചെയ്യുന്നവർക്കും വേണമെന്ന ഈ ഉടമയുടെ നല്ല മനസ്സിനെ വാനോളം പുകഴ്ത്തുകയാണ് ലോകമെങ്ങും. വളരെ അനുസരണയോടെ യാതൊരു വിധ പ്രശ്നങ്ങളും ഇല്ലാതെ നല്ല കൂളായി യാത്ര ചെയ്യുകയാണ് ഈ വിദ്വാൻ. എന്നാൽ ഇതാദ്യമായല്ല ഇത്തരത്തിൽ ഒരു യാത്രക്ക് മൃഗങ്ങൾ തയ്യാറാവുന്നത്. ഡൽഹിയിൽ ഇതിന് മുൻപ് ഉടമയുടെ പിന്നില്‍ ഹെല്‍മറ്റ് ധരിച്ച് യാത്ര ചെയ്ത നായയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മനുഷ്യരേക്കാള്‍ വിവേകം
ഇത്തരത്തിൽ ഒരു കാഴ്ച കണ്ടതിന് മനുഷ്യരേക്കാൾ വിവേകം മൃഗങ്ങൾക്കുണ്ട് എന്നാണ് സോഷ്യൽ മീഡിയയിലെ കമന്‍റ്. അപകടം സംഭവിച്ചതിന് ശേഷം സുരക്ഷയെക്കുറിച്ച് ചിന്തിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാൽ അപകടം വരാതെ ശ്രദ്ധിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. അതുകൊണ്ട് ഹെൽമറ്റ് ധരിച്ച് യാത്ര ചെയ്താൽ അത് നമ്മുടെ ആയുസ്സ് കൂട്ടുക തന്നെയാണ് ചെയ്യുന്നത്. എപ്പോഴും ശ്രദ്ധിക്കേണ്ടതും ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിന് തന്നെയാണ്. അല്ലാത്ത പക്ഷം അകടത്തെ ജീവിതത്തിലേക്ക് ക്ഷണിച്ച് വരുത്തുന്നതിന് തുല്യമായിരിക്കും കാര്യങ്ങൾ.