For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇത്രയേ ഞാന്‍ ചെയ്തുള്ളൂ.. കാര്‍ കുളത്തിലിട്ട് നായ

|

വളര്‍ത്തുമൃഗങ്ങളുടെ ഒരുപാട് വീഡിയോകള്‍ നമ്മള്‍ സമൂഹമാധ്യമങ്ങളില്‍ കണ്ടിട്ടുണ്ടാകും. അവയില്‍ പലതും കണ്ടുകഴിയുമ്പോള്‍ നിങ്ങളുടെ മുഖത്ത് പുഞ്ചിരി വിടര്‍ത്തുന്നവയുമായിരിക്കും. എന്നാല്‍ സ്വന്തം യജമാനന്റെ കാര്‍ ഒരു നായ കാരണം കുളത്തില്‍ വീണാലോ.. അത്തരമൊരു വീഡിയോ കണ്ടാല്‍ എന്തായിരിക്കും നിങ്ങളുടെ ഭാവം? അതു കണ്ട് നിങ്ങള്‍ ചിരിക്കുമോ വിഷമിക്കുമോ? എന്തായാലും വീഡിയോ കണ്ട് തീരുമാനിക്കൂ.

Dog In China Accidentally Drove His Owners SUV Into a Pond

യജമാനന്റെ കാര്‍ വളര്‍ത്തുനായ 'ഓടിച്ച്' കുളത്തിലിട്ട വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി ഓടിക്കൊണ്ടിരിക്കുന്നത്. ചൈനയിലെ സെജിയാങ് പ്രവിശ്യയില്‍ നടന്ന സംഭവം ഇങ്ങനെയാണ്: ജിയ എന്ന കടയുടമ ഒരു കുളത്തിനരികെ തന്റെ വെളുത്ത എസ്.യു.വി കാര്‍ എന്‍ജിന്‍ ഓഫാക്കാതെ പുറത്തിറങ്ങി. കാറിന്റെ ഡ്രൈവിംഗ് സൈഡിലെ ഡോര്‍ തുറന്നടച്ച് പുറകിലേക്ക് ഡിക്കിയില്‍ നിന്ന് സാധനം എടുക്കാനായി നീങ്ങി. കാറിലുണ്ടായിരുന്ന തന്റെ പൂച്ച് എന്ന വളര്‍ത്തുനായയെ ജിയ കാര്യമാക്കിയില്ല. എന്നാല്‍ അതിന്റെ ഭവിഷ്യത്ത് ജിയ അറിയാന്‍ അധികനേരം വേണ്ടിവന്നില്ല.

ജിയ പുറകിലെത്തി കാറിന്റെ ഡിക്കി തുറന്നതും നായയുടെ പരാക്രമത്തില്‍ ഗിയര്‍ തട്ടി ഡ്രൈവിംഗ് മോഡിലായതാണെന്നു തോന്നുന്നു കാര്‍ നീങ്ങി വീണത് മുന്നിലെ കുളത്തില്‍. എന്താണ് സംഭവിച്ചെന്നതറിയാതെ പരിഭ്രാന്തനായി നില്‍ക്കുന്ന ജിയയെയും വീഡിയോയില്‍ കാണാം. കുളത്തില്‍ പൊങ്ങിക്കിടന്ന കാറിന്റെ റൂഫ് ടോപ്പ് വിന്‍ഡോയിലൂടെ പുറത്തിറങ്ങാന്‍ നായ ശ്രമം നടത്തുന്നുണ്ടായിരുന്നു. ജിയ ഉടന്‍ തന്നെ നായയെ രക്ഷിക്കാനായി എത്തി. സഹായത്തിനായി അദ്ദേഹം നാട്ടുകാരെയും വിളിച്ചു. ഒരു തടി പലകയുടെ സഹായത്തോടെ തന്റെ വളര്‍ത്തുമൃഗത്തെ രക്ഷിക്കാന്‍ ജിയക്ക് കഴിഞ്ഞു. നായ സുരക്ഷിതമാണെങ്കിലും കാറിന് എന്ത് സംഭവിച്ചുവെന്ന് സ്ഥിരീകരിച്ചിട്ടില്ല.

English summary

Dog In China Accidentally Drove His Owners SUV Into a Pond

Here is the viral video of a dog in China that accidentally drove its owners car into a pond. Know more.
Story first published: Friday, December 20, 2019, 14:57 [IST]
X
Desktop Bottom Promotion