For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മരണാനന്തര മോക്ഷം വരെ ലഭിക്കും; ഗരുഡപുരാണം പറയുന്ന ഈ കാര്യങ്ങള്‍ ദിനവും ചെയ്യൂ

|
Do These Works Everyday For Happiness And Prosperity According To Garuda Purana in Malayalam

ഹിന്ദുമതത്തില്‍ മൊത്തം 4 വേദങ്ങളും 18 മഹാപുരാണങ്ങളുമുണ്ട്. അറിവിന്റെയും ജീവിതത്തിന്റെയും സത്ത ഈ വേദങ്ങളിലും പുരാണങ്ങളിലും മറഞ്ഞിരിക്കുന്നു. 18 മഹാപുരാണങ്ങളില്‍ ഒന്നാണ് ഗരുഡപുരാണം. ഭഗവാന്‍ വിഷ്ണുവും അദ്ദേഹത്തിന്റെ വാഹനമായ ഗരുഡനും തമ്മിലുള്ള സംഭാഷണമാണ് ഇതില്‍ വിവരിക്കുന്നത്.

Most read: 2022 ഡിസംബര്‍ മാസത്തിലെ പ്രധാന ദിനങ്ങളും ആഘോഷങ്ങളുംMost read: 2022 ഡിസംബര്‍ മാസത്തിലെ പ്രധാന ദിനങ്ങളും ആഘോഷങ്ങളും

ജീവിതം, മരണം, മരണാനന്തര സംഭവങ്ങള്‍ എന്നിവ ഗരുഡപുരാണത്തില്‍ വിശദമായി പറയുന്നുണ്ട്. ഓരോ വ്യക്തിയും ശുദ്ധമായ മനസ്സോടെ ഗരുഡപുരാണം പാരായണം ചെയ്യണം. ചില കാര്യങ്ങള്‍ ഗരുഡപുരാണത്തില്‍ പറഞ്ഞിട്ടുണ്ട്. ദിവസവും ഈ കാര്യങ്ങള്‍ അവ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് നിരവധി പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടാനും സന്തോഷകരമായ ജീവിതം നയിക്കാനും കഴിയും. ഇവ ചെയ്യുന്നതിലൂടെ ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുകയും ഭാഗ്യം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഈ പ്രവൃത്തികള്‍ ചെയ്താല്‍ ഒരു വ്യക്തിക്ക് മരണാനന്തര മോക്ഷം വരെ ലഭിക്കും. ഗരുഡപുരാണം പ്രകാരം, ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും പുരോഗതിയും നിലനിര്‍ത്താന്‍ നിങ്ങള്‍ ദിനവും ചെയ്യേണ്ട ചില കാര്യങ്ങള്‍ ഇതാ.

Most read: വിനാശഫലം, ജീവിതം നശിക്കും; ഈ ആളുകളില്‍ നിന്ന് ഒരിക്കലും ഉപദേശം സ്വീകരിക്കരുത്Most read: വിനാശഫലം, ജീവിതം നശിക്കും; ഈ ആളുകളില്‍ നിന്ന് ഒരിക്കലും ഉപദേശം സ്വീകരിക്കരുത്

അന്നദാനം

ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും വലിയ പുണ്യം എന്നാണ് അന്നദാനത്തെ വിശേഷിപ്പിക്കുന്നത്. ഗരുഡപുരാണം അനുസരിച്ച്, നിങ്ങളുടെ കഴിവിനനുസരിച്ച് എല്ലാ ദിവസവും വിശക്കുന്നവര്‍ക്കും ദരിദ്രര്‍ക്കും ഭക്ഷണം ദാനം ചെയ്താല്‍, നിങ്ങള്‍ക്ക് പുണ്യം ലഭിക്കും. ദാനകര്‍മ്മങ്ങള്‍ ചെയ്യുന്നതിലൂടെ നിങ്ങളുടെ കുടുംബത്തില്‍ ദൈവാനുനുഗ്രഹങ്ങള്‍ നിലനില്‍ക്കുകയും ചെയ്യും.

ധ്യാനം

സന്തോഷത്തോടെയിരിക്കാന്‍ ഒരു വ്യക്തി ആശങ്കകളില്‍ നിന്ന് മുക്തനായിരിക്കണം എന്ന് ഗരുഡപുരാണം പറയപ്പെടുന്നു. ധ്യാനം നിങ്ങളുടെ ശരീരത്തിലും മനസ്സിലും വളരെയേറെ സ്വാധീനം ചെലുത്തുന്നു. ഗരുഡപുരാണമനുസരിച്ച് ധ്യാനം എന്നാല്‍ ധ്യാനവും ജപവും എന്നാണ് അര്‍ത്ഥമാക്കുന്നത്. ഒരു വ്യക്തി എല്ലാ ദിവസവും കുറച്ച് സമയം ശാന്തമായ മനസ്സോടെ ധ്യാനിക്കണം. ഇത് നിങ്ങളു
ടെ മനസ്സിന് സമാധാനം സന്തോഷവും നല്‍കുന്നു.

Most read: ധനികരും മനസലിവുള്ളവരും; ഏകാദശി നാളില്‍ ജനിച്ചവരുടെ സ്വഭാവസവിശേഷതകള്‍Most read: ധനികരും മനസലിവുള്ളവരും; ഏകാദശി നാളില്‍ ജനിച്ചവരുടെ സ്വഭാവസവിശേഷതകള്‍

നിവേദ്യം സമര്‍പിക്കുക

ചിലര്‍ ഭക്ഷണം പാകം ചെയ്ത ശേഷം സ്വയം വിളമ്പി കഴിക്കാന്‍ തുടങ്ങും. എന്നാല്‍ ഗരുഡപുരാണം പറയുന്നത്, വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണം ആദ്യം ദൈവത്തിന് സമര്‍പ്പിക്കണം എന്നാണ്. ഇതുമൂലം ലക്ഷ്മീ ദേവിയുടെ കൃപ വീട്ടില്‍ നിലനില്‍ക്കുകയും അന്നപൂര്‍ണേശ്വരി വീട്ടില്‍ കുടികൊള്ളുകയും ചെയ്യുന്നു. എപ്പോഴും ശുദ്ധമായ ഭക്ഷണം മാത്രം ദൈവത്തിന് നിവേദ്യമായി സമര്‍പ്പിക്കുക.

സ്‌നാനം

ഗരുഡപുരാണം അനുസരിച്ച്, ഓരോ വ്യക്തിയും ദിവസം ആരംഭിക്കേണ്ടത് കുളിച്ചുകൊണ്ടാണ്. ദിവസവും കുളിച്ച് ശുദ്ധനാകുന്ന വ്യക്തി, ദിവസം മുഴുവന്‍ സന്തോഷത്തോടെയും ഉത്സാഹതത്തോടെയുമിരിക്കുന്നു.

Most read: പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിക്കാനുള്ള ശക്തി; പഞ്ചമുഖ ഗണപതി വിഗ്രഹം വീട്ടില്‍ വച്ച് ആരാധിച്ചാലുള്ള നേട്ടങ്ങള്‍Most read: പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിക്കാനുള്ള ശക്തി; പഞ്ചമുഖ ഗണപതി വിഗ്രഹം വീട്ടില്‍ വച്ച് ആരാധിച്ചാലുള്ള നേട്ടങ്ങള്‍

ആരാധന

ഗരുഡപുരാണം അനുസരിച്ച് ഓരോ വ്യക്തിയും രാവിലെ കുളിച്ചതിന് ശേഷം തന്റെ അധിപനായ ദേവനെ ആരാധിക്കണം. ഇതുകൂടാതെ, കുലദേവതയെ ആരാധിക്കുന്നതും ശുഭകരമായി കണക്കാക്കപ്പെടുന്നു.

ദാനം

ഗരുഡപുരാണം അനുസരിച്ച് ദാനം ചെയ്യുന്നത് ഐശ്വര്യദായകമായി കണക്കാക്കപ്പെടുന്നു. ഓരോ വ്യക്തിയും അവനവന്റെ വിശ്വാസത്തിനും കഴിവിനും അനുസരിച്ച് ദാനം ചെയ്യണം. ഇങ്ങനെ ചെയ്താല്‍ നിങ്ങളുടെ വീട്ടില്‍ പണത്തിനും ധാന്യത്തിനും ഒരു കുറവും വരില്ലെന്നാണ് വിശ്വാസം. ഇതോടൊപ്പം കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും.

Most read: സര്‍വ്വരോഗ ശാന്തിക്കും ഐശ്വര്യത്തിനും മിത്ര സപ്തമി; ആരാധന ഇങ്ങനെയെങ്കില്‍ ഫലം സുനിശ്ചിതംMost read: സര്‍വ്വരോഗ ശാന്തിക്കും ഐശ്വര്യത്തിനും മിത്ര സപ്തമി; ആരാധന ഇങ്ങനെയെങ്കില്‍ ഫലം സുനിശ്ചിതം

English summary

Do These Works Everyday For Happiness And Prosperity According To Garuda Purana in Malayalam

It is been told in Garuda Purana that by doing some works everyday you can get rid of troubles and lead a happy life. Read on.
Story first published: Tuesday, November 29, 2022, 15:24 [IST]
X
Desktop Bottom Promotion