For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐശ്വര്യം പടിയിറങ്ങാതിരിക്കാന്‍ ഈ തെറ്റുകള്‍ വേണ്ട

|

ഒരു വീട്ടിലെ പ്രവേശന കവാടത്തിന് വാസ്തുശാസ്ത്രത്തിന് വലിയ പ്രാധാന്യമുണ്ട്. കാരണം പോസിറ്റീവ് അല്ലെങ്കില്‍ നെഗറ്റീവ് ഊര്‍ജ്ജം ഒരു വീട്ടില്‍ പ്രവേശിച്ച് പുറത്തുകടക്കുന്ന സ്ഥലമാണ് വീടിന്റെ പ്രവേശന കവാടം. പ്രധാന വാതിലിലൂടെ കൂടുതല്‍ നെഗറ്റീവ് എനര്‍ജികള്‍ ഒരു വീട്ടില്‍ പ്രവേശിച്ചാല്‍ വീട്ടിലെ ആളുകള്‍ക്ക് അഭിവൃദ്ധിയുണ്ടാവില്ലെന്നത് വാസ്തുപരമായ സത്യമാണ്. മറുവശത്ത്, കൂടുതല്‍ പോസിറ്റീവ് എനര്‍ജി ഒരു വീട്ടില്‍ പ്രവേശിക്കുകയാണെങ്കില്‍ വീട്ടില്‍ ആശ്വര്യവും അഭിവൃദ്ധിയുമുണ്ടാകും.

Most read: ഈ ജീവികള്‍ പറയും നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവുംMost read: ഈ ജീവികള്‍ പറയും നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും

അതിനാല്‍, വീട്ടംഗങ്ങള്‍ക്ക് അഭിവൃദ്ധി നേടിത്തരുന്ന തരത്തില്‍ ഒരു വീടിന്റെ പ്രവേശന കവാടം എങ്ങനെയായിരിക്കണമെന്ന് വാസ്തു നിര്‍ദേശിക്കുന്നു. പ്രവേശന കവാടം നിര്‍മിക്കുന്നതിലെ ചില തെറ്റുകളിലൂടെ നിങ്ങളുടെ വീട്ടിലേക്ക് നെഗറ്റീവ് ഊര്‍ജം പ്രവേശിക്കാനിടയാക്കുന്നു. എന്നാല്‍ ഇത്തരം തെറ്റുകള്‍ ഒഴിവാക്കി എങ്ങനെ വീട്ടില്‍ ഐശ്വര്യവും സമ്പത്തും കുടിയിരുത്താമെന്ന് നിങ്ങള്‍ക്ക് ഈ ലേഖനത്തിലൂടെ വായിച്ചറിയാം. ഒരു വീടിന്റെ പ്രധാന കവാടം ഒരുക്കുമ്പോള്‍ വാസ്തു അനുസരിച്ച് ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ ചില കാര്യങ്ങളുണ്ട്.

പ്രവേശന വാതില്‍; ഈ കാര്യങ്ങള്‍ ചെയ്യാം

പ്രവേശന വാതില്‍; ഈ കാര്യങ്ങള്‍ ചെയ്യാം

* ഒരു വീടിന്റെ പ്രധാന വാതില്‍ ഏറ്റവും വലിയ വാതിലാക്കുക.

* ഘടികാരദിശയിലും അകത്തേക്ക് തുറക്കാവുന്നതുമായ രണ്ട് ഡോറുള്ള പ്രധാന വാതില്‍ ശുഭസൂചനയാണ്.

* പ്രധാന പ്രവേശന കവാടത്തിന് നല്ല നിലവാരമുള്ള മരം ഉപയോഗിക്കുക.

* തുറക്കുമ്പോഴോ അടയ്ക്കുമ്പോഴോ പ്രധാന വാതില്‍ ശബ്ദരഹിതമാണെന്ന് ഉറപ്പാക്കുക.

പ്രവേശന വാതില്‍; ഈ കാര്യങ്ങള്‍ ചെയ്യാം

പ്രവേശന വാതില്‍; ഈ കാര്യങ്ങള്‍ ചെയ്യാം

* പ്രവേശന കവാടം എല്ലായ്‌പ്പോഴും പ്രകാശമയമായിരിക്കണം.

* ഒരു വീടിന്റെ പ്രവേശന കവാടത്തില്‍ മനോഹരമായ നെയിം പ്ലേറ്റ് വേണം; ഇത് സമൃദ്ധിയും സമ്പത്തും സന്തോഷവും ആകര്‍ഷിക്കുന്നു.

* പ്രധാന വാതില്‍ക്കല്‍ ഒരു ഉമ്മറപ്പടി ഉണ്ടായിരിക്കുക; ഇതിലൂടെ സമ്പത്ത് നഷ്ടപ്പെടുന്നത് ഒഴിവാക്കപ്പെടുന്നു.

* പ്രധാന വാതില്‍ എല്ലായ്‌പ്പോഴും മനോഹരവും തിളക്കമുള്ളതുമായിരിക്കണം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, പ്രധാന വാതില്‍ മങ്ങിയതാവാതിരിക്കാന്‍ ശ്രദ്ധിക്കുക.

Most read:കാലിലെ കറുത്ത ചരട്; രഹസ്യമെന്ത് ?Most read:കാലിലെ കറുത്ത ചരട്; രഹസ്യമെന്ത് ?

പ്രവേശന വാതില്‍; ഈ കാര്യങ്ങള്‍ ചെയ്യാം

പ്രവേശന വാതില്‍; ഈ കാര്യങ്ങള്‍ ചെയ്യാം

* പ്രധാന വാതില്‍ ഭൂനിരപ്പിനേക്കാള്‍ അല്‍പ്പം ഉയരത്തിലാക്കുകയും പടിയുടെ എണ്ണം ഒറ്റസംഘ്യയില്‍ ക്രമീകരിക്കുകയും ചെയ്യുക.

* പ്രധാന വാതില്‍ ഭൂനിരപ്പിന് മുകളിലായിരിക്കണം, ഒരു സാഹചര്യത്തിലും താഴെയായിരിക്കരുത്.

* ഒരു വീട്ടില്‍ രണ്ട് പ്രധാന വാതിലുകള്‍ ഉണ്ടാകുന്നത് ഉത്തമമാണ്, ഒന്ന് പ്രവേശനത്തിന് മറ്റൊന്ന് പുറത്തേക്ക്. ഇവ യഥാക്രമം രണ്ട്, ഒന്ന് പാളികളുള്ളവയാകുന്നതാണ് ഉചിതം.

പ്രവേശന വാതില്‍; ഈ കാര്യങ്ങള്‍ ചെയ്യാം

പ്രവേശന വാതില്‍; ഈ കാര്യങ്ങള്‍ ചെയ്യാം

* പ്രവേശന കവാടത്തേക്കാള്‍ ചെറുതായിരിക്കണം പുറത്തുകടക്കാനുള്ള വാതില്‍ അഥവാ പുറകു വശത്തെ വാതില്‍.

* ഏത് കോണില്‍ നിന്നും കുറഞ്ഞത് ഒരടി അകലെയായി മാത്രം പ്രവേശന വാതില്‍ സ്ഥാപിക്കുക.

* ദോഷങ്ങള്‍ ഒഴിവാക്കുന്നതിനും കഷ്ടതകള്‍ നീക്കുന്നതിനുമായി തകര്‍ന്നതോ കേടുപാട് സംഭവിച്ചതോ ആയ വാതിലുകള്‍ ഉടന്‍ മാറ്റിസ്ഥാപിക്കുക.

* ഒരു വീട്ടിലെ ആകെ വാതിലുകളുടെയും ജനലുകളുടെയും എണ്ണം ഇരട്ട സംഘ്യയാണെന്ന് ഉറപ്പുവരുത്തുക (ഉദാ. 2, 4, 6 മുതലായവ) കൂടാതെ 0(10, 20, 30 മുതലായവ) വരാതിരിക്കാനും ശ്രദ്ധിക്കുക

Most read:നിങ്ങള്‍ക്കും പറയാം മുഖം നോക്കി ലക്ഷണംMost read:നിങ്ങള്‍ക്കും പറയാം മുഖം നോക്കി ലക്ഷണം

പ്രധാന വാതില്‍; ഇവ വേണ്ട

പ്രധാന വാതില്‍; ഇവ വേണ്ട

* ചരിവുകള്‍, സ്ലൈഡിംഗ് അല്ലെങ്കില്‍ വൃത്താകൃതിയിലുള്ള പ്രവേശന കവാടങ്ങള്‍ ഒഴിവാക്കുക.

* മറ്റൊരു വീടിന്റെ പ്രധാന കവാടത്തിലേക്ക് നേരിട്ട് അഭിമുഖീകരിക്കുന്ന തരത്തില്‍ പ്രധാന വാതില്‍ ക്രമീകരിക്കാതിരിക്കുക.

* ഒരു ചുറ്റു മതിലിന് അഭിമുഖമായി പ്രധാന വാതില്‍ ഒഴിവാക്കുക.

* ഒരു വീടിന്റെ പ്രധാന വാതിലിനടിയില്‍ ഭൂഗര്‍ഭ മുറി അല്ലെങ്കില്‍ ഭൂഗര്‍ഭ ടാങ്ക് എന്നിവ ഒഴിവാക്കുക.

പ്രധാന വാതില്‍; ഇവ വേണ്ട

പ്രധാന വാതില്‍; ഇവ വേണ്ട

* പ്രധാന വാതിലില്‍ നിഴലുകള്‍ വീഴുന്നത് ഒഴിവാക്കുക, പ്രത്യേകിച്ച് മറ്റ് കെട്ടിടങ്ങള്‍, മരങ്ങള്‍ മുതലായവയുടെ നിഴലുകള്‍.

* പ്രധാന കവാടത്തിന് നേരെ മുന്നിലായി ചെരിപ്പുകള്‍ സൂക്ഷിക്കാതിരിക്കുക, വശങ്ങളില്‍ മാത്രം ചെരിപ്പുകള്‍ സൂക്ഷിക്കുക.

* നെഗറ്റീവ് ഊര്‍ജ്ജം പുറപ്പെടുവിക്കുന്നവയായ മാലിന്യങ്ങളോ ഡസ്റ്റ്ബിനുകളോ പ്രധാന കവാടത്തിനടുത്ത് സൂക്ഷിക്കുക.

* പ്രധാന വാതിലുകള്‍ യാന്ത്രികമായി അടയ്ക്കുന്നത് ഒഴിവാക്കുക.

Most read:വീട്ടില്‍ ഐശ്വര്യം, സമ്പത്ത്; ഫെങ്ഷൂയി ഡ്രാഗണ്‍Most read:വീട്ടില്‍ ഐശ്വര്യം, സമ്പത്ത്; ഫെങ്ഷൂയി ഡ്രാഗണ്‍

പ്രധാന വാതില്‍; ഇവ വേണ്ട

പ്രധാന വാതില്‍; ഇവ വേണ്ട

* റോഡുകളിലേക്ക് അഭിമുഖീകരിക്കുന്ന പ്രധാന കവാടം ഒഴിവാക്കുക.

* ഏതെങ്കിലും മതിലിന്റെ മധ്യഭാഗത്തേക്ക് തുറക്കുന്ന പ്രധാന വാതില്‍ ഒഴിവാക്കുക.

* പ്രധാന വാതിലിന് കറുത്ത നിറം നല്‍കാതിരിക്കുക.

* പ്രധാന കവാടത്തിന് മുന്നില്‍ നേരിട്ട് ക്ഷേത്രങ്ങളോ മറ്റേതെങ്കിലും മതസ്ഥലങ്ങളോ വരാന്‍ പടില്ല.

* പ്രധാന കവാടത്തിന് മുന്നില്‍ തൂണുകള്‍, മരങ്ങള്‍ തുടങ്ങിയ തടസ്സങ്ങള്‍ ഒഴിവാക്കുക.

* പോസിറ്റീവ് ഊര്‍ജം നഷ്ടപ്പെടുത്തും എന്നതിനാല്‍ കമാന ജാലകങ്ങളും വാതിലുകളും ഒഴിവാക്കുക.

English summary

Do's And Don'ts For a Main Entrance Door

Vastu Shastra has great importance for entrance door in a home, as this is the place from where energies enter and exit a house. Read on the do's and don'ts while constructing a main entrance.
Story first published: Friday, May 1, 2020, 17:53 [IST]
X
Desktop Bottom Promotion