For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദു:ശകുനങ്ങള്‍ കാണിക്കും വസ്തുക്കള്‍ ; വീട്ടില്‍ ലക്ഷ്മി ദേവിയെ കുടിയിരുത്തും മുന്‍പ് ഒഴിവാക്കേണ്ടവ

|

ലക്ഷ്മി ദേവി ഐശ്വര്യം കൊണ്ട് വരുന്ന ദേവിയാണ് എന്ന് നമുക്കെല്ലാം അറിയാം. ലക്ഷ്മി ദേവി ഐശ്വര്യത്തിന്റെ ദേവതയാണ്. എന്നാല്‍ ഈ ദീപാവലി ദിനത്തില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. എന്നാല്‍ ഈ ദിനത്തില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ദീപാവലി ദിനത്തില്‍ ലക്ഷ്മി ദേവിയുടെ അനുഗ്രഹത്തിന് വേണ്ടി ചില കാര്യങ്ങള്‍ നമ്മള്‍ ചെയ്യേണ്ടതുണ്ട്. ലക്ഷ്മി ദേവിയുടെ അനുഗ്രഹത്തിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ഉണ്ട്. ദേവിയുടെ അനുഗ്രഹത്തിന് വേണ്ടി ദീപാവലിയോട് അനുബന്ധിച്ച് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്.

Dhanteras 2021: ലക്ഷ്മീ ദേവി പടികയറി വരും ഈ ദിനം; ഐശ്വര്യത്തിന് ചെയ്യേണ്ടത്Dhanteras 2021: ലക്ഷ്മീ ദേവി പടികയറി വരും ഈ ദിനം; ഐശ്വര്യത്തിന് ചെയ്യേണ്ടത്

ലക്ഷ്മി ദേവി ചില ദുശ്ശകുനങ്ങളുള്ള ഒരു വീട്ടില്‍ താമസമാക്കില്ല. ഇവരില്‍ പലപ്പോഴും ജീവിതത്തില്‍ പണത്തിന്റെ ബുദ്ധിമുട്ടും, അസ്വസ്ഥതകളും ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി വീട്ടില്‍ നിന്ന് ലക്ഷ്മീ ദേവിയുടെ അനുഗ്രഹത്തിന് വേണ്ടി ചില കാര്യങ്ങള്‍ വീട്ടില്‍ നിന്ന് ഒഴിവാക്കേണ്ടതുണ്ട്. ദീപാവലിക്ക് മുമ്പ് ആളുകള്‍ വീടുകള്‍ വൃത്തിയാക്കുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും ദീപാവലി ദിനത്തില്‍ വീട്ടില്‍ നിന്ന് ഒഴിവാക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

നിലച്ച ക്ലോക്ക്

നിലച്ച ക്ലോക്ക്

നിങ്ങളുടെ വീട്ടില്‍ ക്ലോക്ക് വര്‍ക്ക് ചെയ്യാതെ ഇരിക്കുന്നതാണെങ്കില്‍ അത് വീട്ടില്‍ നിന്ന് ഒഴിവാക്കേണ്ടതാണ്. ഇത്തരത്തില്‍ ഒരു ക്ലോക്ക് ഉള്ളതെങ്കില്‍ വാസ്തുശാസ്ത്രത്തില്‍ ദോഷകരമാണെന്ന് പറയപ്പെടുന്നു. ക്ലോക്ക് സന്തോഷത്തിന്റെയും പുരോഗതിയുടെയും പ്രതീകമായി കണക്കാക്കപ്പെടുന്നു. നിങ്ങളുടെ വീട്ടില്‍ പൊട്ടിയതോ ഓടാത്തതോ ആയ ക്ലോക്ക് ഉണ്ടെങ്കില്‍, ദീപാവലിക്ക് മുമ്പ് അത് നീക്കം ചെയ്യുക. ഇത് നിങ്ങളുടെ ദോഷത്തെ ഇല്ലാതാക്കുന്നു എന്നുള്ളതാണ് സത്യം.

പൊട്ടിയ ഫര്‍ണിച്ചറുകള്‍

പൊട്ടിയ ഫര്‍ണിച്ചറുകള്‍

വീട്ടിലെ മേശ, കസേര അല്ലെങ്കില്‍ മേശ പോലുള്ള തകര്‍ന്ന ഫര്‍ണിച്ചറുകള്‍ പോലുള്ളവ ഒഴിവാക്കുന്നതാണ് നല്ലത്. വീട്ടിലെ ഫര്‍ണിച്ചറുകള്‍ എല്ലായ്‌പ്പോഴും നല്ല അവസ്ഥയിലായിരിക്കണം. വാസ്തുശാസ്ത്രപരമായി മോശം ഫര്‍ണിച്ചറുകള്‍ വീടിനെ ദോഷകരമായി ബാധിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ നിങ്ങളുടെ വീട്ടില്‍ ദാരിദ്ര്യം വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് ഇക്കാര്യങ്ങള്‍ വീട്ടില്‍ നിന്ന് ഒഴിവാക്കണം.

തകര്‍ന്ന പാത്രങ്ങള്‍

തകര്‍ന്ന പാത്രങ്ങള്‍

പൊട്ടിയ പാത്രങ്ങള്‍ വീട്ടില്‍ ഉണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. വീട്ടില്‍ ഒരിക്കലും പാത്രങ്ങള്‍ പൊട്ടിയത് സൂക്ഷിക്കരുത്. ഈ ദീപാവലിക്ക് വീട്ടില്‍ നിന്ന് പൊട്ടിയ പാത്രങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. പൊട്ടിയ പാത്രങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. തകര്‍ന്ന പാത്രങ്ങള്‍ എങ്കില്‍ അത് വളരെ പെട്ടെന്ന് തന്നെ ഒഴിവാക്കേണ്ടതാണ്. ഇത് ഐശ്വര്യക്കേടിന് കാരണമാകുന്നുണ്ട്.

തകര്‍ന്ന വിഗ്രഹങ്ങള്‍

തകര്‍ന്ന വിഗ്രഹങ്ങള്‍

വീട്ടില്‍ പൊട്ടിയ വിഗ്രങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് സൂക്ഷിച്ച് വെക്കരുത്. തകര്‍ന്ന വിഗ്രഹങ്ങള്‍ വീട്ടില്‍ വെക്കുന്നത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് ഐശ്വര്യക്കേടിലേക്കും ദാരിദ്ര്യത്തിലേക്കും നിങ്ങളെ എത്തിക്കുന്നുണ്ട്. അത്തരം വിഗ്രഹങ്ങള്‍ വീട്ടില്‍ അനര്‍ത്ഥം ഉണ്ടാക്കുന്നു എന്നാണ് വിശ്വസിക്കുന്നത്. വൃത്തിയാക്കിയ ശേഷം, വീടിന്റെ ക്ഷേത്രത്തില്‍ ഒരു പുതിയ ദൈവവിഗ്രഹം സ്ഥാപിക്കുക. അങ്ങനെ ചെയ്യുന്നത് വളരെ ശുഭകരമാണ്.

 പൊട്ടിയ ഗ്ലാസ്സ്

പൊട്ടിയ ഗ്ലാസ്സ്

പൊട്ടിയ ഗ്ലാസ്സ് പലപ്പോഴും വീട്ടില്‍ സൂക്ഷിക്കുന്നത് അശുഭകരമായാണ് കണക്കാക്കുന്നത്. ഇത് ഉടനേ തന്നെ നീക്കം ചെയ്യേണ്ടതാണ്. നിങ്ങളുടെ വീട്ടില്‍ എവിടെയെങ്കിലും ഒരു ജനല്‍, ബള്‍ബ് അല്ലെങ്കില്‍ മുഖം കണ്ണാടി തകര്‍ന്നിട്ടുണ്ടെങ്കില്‍, ദീപാവലിക്ക് മുന്‍പായി അത് നീക്കം ചെയ്യുക. തകര്‍ന്ന ഗ്ലാസ് വസ്തുക്കള്‍ വീടിനുള്ളില്‍ നെഗറ്റീവ് ഊര്‍ജം കൊണ്ടുവരുന്നു എന്നാണ് വിശ്വാസം.

ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍

ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍

നിങ്ങളുടെ വീട്ടില്‍ ബള്‍ബുകള്‍, ട്യൂബ് ലൈറ്റുകള്‍ അല്ലെങ്കില്‍ പവര്‍ സ്വിച്ചുകള്‍ പോലുള്ള വൈദ്യുത ഉപകരണങ്ങള്‍ ഉണ്ടെങ്കില്‍, മോശമായതാണെങ്കില്‍ അവ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ഈ അവസ്ഥയില്‍ അല്‍പം ശ്രദ്ധിച്ചാല്‍ അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. പ്രത്യേകിച്ച് ദീപത്തിന്റെ ഉത്സവമാണ് ദീപാവലി. ദീപാവലി സമയത്ത് ഇരുട്ട് നിര്‍ഭാഗ്യത്തിന്റെ പ്രതീകമായി കണക്കാക്കുകയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു എന്നാണ് വിശ്വാസം.

ഷൂസ് -സ്ലിപ്പറുകള്‍

ഷൂസ് -സ്ലിപ്പറുകള്‍

നിങ്ങളുടെ വീട്ടില്‍ പഴകിയതും കീറിയതുമായ ഷൂസും സ്ലിപ്പറുകളും ഉണ്ടെങ്കില്‍, ദീപാവലിക്ക് വീട് വൃത്തിയാക്കുമ്പോള്‍ അവ കളയാന്‍ മറക്കരുത്. കീറിയ ചെരിപ്പുകളും വീട്ടില്‍ നിഷേധാത്മകതയും നിര്‍ഭാഗ്യവും കൊണ്ടുവരുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. വീട്ടില്‍ ലക്ഷ്മീ ദേവിയെ കുടിയിരുത്തുന്നതിന് വേണ്ടി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.

English summary

Diwali 2021: Inauspicious Things To Throw Away From House Before Deepawali

Here in this article we are sharing about the inauspicious things to throw away from house before deewali. Take a look.
Story first published: Saturday, October 23, 2021, 12:26 [IST]
X
Desktop Bottom Promotion