For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആയിരം വര്‍ഷത്തെ ആരാധനയ്ക്ക് തുല്യം; ധനുര്‍മാസ പൂജാവിധിയും ആരാധനാരീതിയും

|

മുപ്പത് ദിവസത്തെ ഉത്സവമാണ് ധനുര്‍മാസം. ഈ കാലയളവില്‍ മഹാവിഷ്ണുവിനെ പ്രത്യേകമായി ആരാധിക്കുന്നു. ദക്ഷിണേന്ത്യയില്‍ ഈ ഉത്സവം വളരെ ഉത്സാഹത്തോടെ ആഘോഷിക്കപ്പെടുന്നു. ഈ മാസത്തില്‍ വിവാഹം തുടങ്ങിയ ശുഭകാര്യങ്ങള്‍ നിഷിദ്ധമായി കണക്കാക്കപ്പെടുന്നു.

Most read: കണ്ടകശനി, ഏഴരശനി; 2023ല്‍ ശനിദോഷം അകറ്റാന്‍ ജ്യോതിഷ പരിഹാരങ്ങള്‍Most read: കണ്ടകശനി, ഏഴരശനി; 2023ല്‍ ശനിദോഷം അകറ്റാന്‍ ജ്യോതിഷ പരിഹാരങ്ങള്‍

മനുഷ്യന്റെ മനസ്സ് വ്യതിചലിക്കാതിരിക്കാന്‍ അവന്‍ പൂര്‍ണ്ണഹൃദയത്തോടെ ദൈവത്തെ ആരാധിക്കണമെന്ന വിശ്വാസത്തിലാണ് ഇത്. ഡിസംബര്‍ പകുതിക്കും ജനുവരി പകുതിക്കും ഇടയില്‍ വരുന്ന ധനുര്‍മാസത്തെ ശൂന്യ മാസം എന്നും വിളിക്കുന്നു. ഈ വര്‍ഷം ധനുര്‍മാസം ഡിസംബര്‍ 16ന് തുടങ്ങി ജനുവരി 13ന് അവസാനിക്കും.വിഷ്ണു പൂജ ചെയ്യുന്നതിനുള്ള വളരെ വിശേഷപ്പെട്ട സമയമായാണ് ധനുര്‍മാസത്തെ ഭക്തള്‍ കരുതുന്നത്. ദേവന്മാരുടെ രാത്രി അവസാനിക്കുന്ന അവസാന മാസമാണ് ധനുര്‍മാസം. അതിനാല്‍ ഈ സമയത്ത് ദൈവത്തെ ആരാധിക്കുന്നത് ഭാഗ്യമായി കണക്കാക്കപ്പെടുന്നു

ധനുര്‍മാസം 2022 തീയതി

ധനുര്‍മാസം 2022 തീയതി

മുപ്പത് ദിവസത്തെ ഉത്സവമാണ് ധനുര്‍മാസം. ഇത് മധ്യമാര്‍ഗശീര്‍ഷയില്‍ നിന്ന് ആരംഭിച്ച് മധ്യപൗഷില്‍ അവസാനിക്കുന്നു. അങ്ങനെ ഡിസംബര്‍ 16ന് തുടങ്ങി ജനുവരി 13ന് ധനുര്‍മാസം അവസാനിക്കും. ഈ മാസം അവസാനിക്കുന്നത് മകരസംക്രാന്തിയിലാണ്. സൂര്യന്‍ ധനു രാശിയില്‍ പ്രവേശിക്കുമ്പോള്‍ ധനുര്‍മാസം ആരംഭിക്കുന്നു. ഇതിനെ ധനു സംക്രാന്തി എന്നും വിളിക്കുന്നു. സൂര്യന്‍ കര്‍ക്കടകത്തില്‍ നിന്ന് വടക്കോട്ട് നീങ്ങി മകരരാശിയില്‍ പ്രവേശിക്കുമ്പോള്‍ ഉത്തരായനം സംഭവിക്കുന്നു. അതായത് ഉത്തരായന കാലത്താണ് ധനുര്‍മാസം ഉണ്ടാകുന്നത്. ചാപ മാസം, കോദണ്ഡ മാസം, കാര്‍മുക മാസം എന്നിങ്ങനെയും ധനുര്‍മാസം അറിയപ്പെടുന്നു.

ധനുര്‍മാസത്തിന്റെ പ്രാധാന്യം

ധനുര്‍മാസത്തിന്റെ പ്രാധാന്യം

ചില പ്രദേശങ്ങളില്‍ ധനുര്‍മാസത്തെ അശുഭകരമായി കണക്കാക്കുന്നു. ഈ സമയത്ത് പ്രാര്‍ത്ഥനകളും ദൈവിക ചടങ്ങുകളും മാത്രമേ നടത്തൂ. ധനുര്‍മാസത്തിന്റെ പ്രാധാന്യം പഞ്ചരാത്ര ആഗമത്തിലെ ധനുര്‍മാസ മാഹാത്മ്യത്തിലും ആഗ്‌നേയപുരാണത്തിലും സ്മൃതി മുക്താവലി ഗ്രന്ഥത്തിലും പ്രതിപാദിക്കുന്നുണ്ട്. സൂര്യന്‍ ധനു രാശിയില്‍ സഞ്ചരിച്ച് മകര രാശിയിലേക്ക് നീങ്ങി മകരസംക്രാന്തി ദിനത്തില്‍ സമാപിക്കുന്ന സമയമാണ് ധനുര്‍മാസം. ധനുര്‍മാസത്തില്‍ മഹാവിഷ്ണുവിനെ ആരാധിക്കുന്നത് വളരെ ഐശ്വര്യപ്രദമായി കണക്കാക്കപ്പെടുന്നു. ഈ സമയത്ത് വിഷ്ണുസഹസ്രനാമം പാരായണം ചെയ്യുന്നതും നല്ലതാണ്. ധനുര്‍മാസത്തില്‍ ഒരു ദിവസം മഹാവിഷ്ണുവിനെ ആരാധിക്കുന്നത് സഹസ്രാബ്ദങ്ങളോളം ആരാധിച്ചതിന് തുല്യമാണെന്ന് പറയപ്പെടുന്നു.

Most read:സിദ്ധിയോഗവുമായി വര്‍ഷത്തിലെ അവസാന പൗര്‍ണമി, കര്‍മ്മങ്ങള്‍ക്ക് 32 ഇരട്ടി പുണ്യം; ഈ പ്രതിവിധി ചെയ്യൂMost read:സിദ്ധിയോഗവുമായി വര്‍ഷത്തിലെ അവസാന പൗര്‍ണമി, കര്‍മ്മങ്ങള്‍ക്ക് 32 ഇരട്ടി പുണ്യം; ഈ പ്രതിവിധി ചെയ്യൂ

തമിഴ്‌നാട്ടിലെ മാര്‍ഗഴി മാസം

തമിഴ്‌നാട്ടിലെ മാര്‍ഗഴി മാസം

മലയാളം കലണ്ടര്‍ ഒഴികെ, ഒരു ഇന്ത്യന്‍ കലണ്ടറിലും ധനുര്‍മാസം ഒരു സ്വതന്ത്ര മാസമല്ല. തമിഴ്‌നാട്ടില്‍ ഈ സമയത്താണ് മാര്‍ഗഴി മാസമായി ആചരിക്കുന്നത്. തെലുങ്ക്, കന്നഡ, ഗുജറാത്തി, മറാത്തി കലണ്ടറുകളില്‍ ധനുര്‍മാസം ആരംഭിക്കുന്നത് മാര്‍ഗശീര്‍ഷ മാസത്തിലാണ്. ഉത്തരേന്ത്യന്‍ കലണ്ടറില്‍ മാര്‍ഗശീര്‍ഷ അല്ലെങ്കില്‍ പൗഷ മാസത്തിലാണ് ഇത് ആരംഭിക്കുന്നത്. ധനുര്‍മാസത്തില്‍ വരുന്ന ഏകാദശി വളരെ ഐശ്വര്യപ്രദമായി കണക്കാക്കപ്പെടുന്നു.

ധനുര്‍മാസത്തിന്റെ മഹത്വം

ധനുര്‍മാസത്തിന്റെ മഹത്വം

ധനുര്‍മാസത്തിന്റെ മഹത്വം പഞ്ചരാത്ര ആഗമത്തിലെ നാല് അധ്യായങ്ങളില്‍ ഹംസത്തിന്റെ ആകൃതിയിലുള്ള മഹാവിഷ്ണുവും ബ്രഹ്‌മാവും തമ്മിലുള്ള പ്രഭാഷണമായി ചിത്രീകരിച്ചിരിക്കുന്നു. ശൗനക മുനിയുടെ ചോദ്യത്തിന് ഉത്തരമായി മഹാവിഷ്ണുവും ബ്രഹ്‌മാവും തമ്മിലുള്ള സംഭാഷണം സൂത മഹര്‍ഷി വിവരിക്കുന്നു. ആദ്യ അധ്യായത്തില്‍ ധനുര്‍മാസത്തിന്റെ മഹത്വവും പവിത്രതയും, തപസ്സുകള്‍ അനുഷ്ഠിക്കുന്നതിന്റെ നേട്ടങ്ങളും ചര്‍ച്ച ചെയ്യുന്നു. രണ്ടാം അധ്യായത്തില്‍, സത്യസന്ധ രാജാവിന്റെ വിവരണവും ധനുര്‍മാസ വ്രതം അനുഷ്ഠിച്ച് അദ്ദേഹം നേടിയ വിശുദ്ധിയും പറയുന്നു. ധനുര്‍മാസത്തിലെ ദാനം ചെയ്യേണ്ടതിന്റെ ആവശ്യകത മൂന്നാം അദ്ധ്യായത്തില്‍ ചര്‍ച്ചചെയ്യുന്നു. ഒരു ഭക്തന് ചെയ്യാന്‍ കഴിയുന്ന നിരവധി പുണ്യ പ്രവര്‍ത്തികള്‍ ഈ അധ്യായത്തില്‍ പറയുന്നുണ്ട്. വിശക്കുന്നവര്‍ക്കും നിരാലംബര്‍ക്കും ഭക്ഷണം നല്‍കുന്നതാണ് ശ്രീ ഹരിവിഷ്ണുവിന്റെ പാദങ്ങളില്‍ എത്തിച്ചേരാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമെന്ന് വിവരിക്കുന്നു.

ധനുര്‍മാസ പൂജാവിധി

ധനുര്‍മാസ പൂജാവിധി

ഈ മാസത്തില്‍ മഹാവിഷ്ണുവിനെ ആരാധിക്കുന്നത് പ്രധാനമാണ്. ഈ ദിവസങ്ങളില്‍ വിവാഹം, തല മുണ്ടനം തുടങ്ങിയ പ്രവൃത്തികള്‍ നിഷിദ്ധമായി കണക്കാക്കപ്പെടുന്നു. ഈ ദിവസങ്ങളില്‍ ആളുകള്‍ സൂര്യോദയത്തിന് മുമ്പ് ഉണര്‍ന്ന് കുളിക്കുകയും സൂര്യോദയത്തിന് അര മണിക്കൂര്‍ മുമ്പ് പൂജ നടത്തുകയും ചെയ്യുന്നു. ഈ ദിവസങ്ങളില്‍ ഭക്തര്‍ മഹാവിഷ്ണുവിന്റെ ശ്ലോകങ്ങള്‍ ചൊല്ലുന്നു. ദരിദ്രര്‍ക്കും ബ്രാഹ്‌മണര്‍ക്കും ദാനകര്‍മ്മങ്ങള്‍ നല്‍കുന്നു. ഈ ദിവസങ്ങളില്‍ വിഷ്ണുവിനെ ആരാധിക്കുന്നത് ആയിരം വര്‍ഷത്തെ ആരാധനയ്ക്ക് തുല്യമായി കണക്കാക്കപ്പെടുന്നു. ധനുര്‍മാസം മുഴുവന്‍ വെങ്കിടേശ സ്‌തോത്രം പാരായണം ചെയ്യുന്ന ആചാരവുമുണ്ട്.

Most read:ഡിസംബര്‍ 5 മുതല്‍ ലക്ഷ്മീ നാരായണ രാജയോഗം; ഈ 4 രാശിക്ക് സൗഭാഗ്യങ്ങളുടെ ശുഭകാലംMost read:ഡിസംബര്‍ 5 മുതല്‍ ലക്ഷ്മീ നാരായണ രാജയോഗം; ഈ 4 രാശിക്ക് സൗഭാഗ്യങ്ങളുടെ ശുഭകാലം

English summary

Dhanurmasam 2022 Start Date, End Date, Rituals, Puja Vidhi, Story and Significance in Malayalam

Dhanur Masam is considered inauspicious. During this time, only prayers and godly functions are conducted. Read on to know Dhanurmasam 2022 start date, end date, rituals, puja vidhi, story and significance.
X
Desktop Bottom Promotion