For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ വര്‍ഷത്തെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ദിനം നാളെ: അറിയേണ്ട പ്രത്യേകതകള്‍

|

എന്താണ് ഡിസംബര്‍ സോള്‍സൈറ്റിസ്. വര്‍ഷത്തിലെ ഏറ്റവും ചെറിയ ദിവസമായ വിന്‍ര്‍ സോള്‍സൈറ്റിസിലേക്ക് നാം അടുത്ത് കൊണ്ടിരിക്കുകയാണ്. ഇതിന്റെ പ്രത്യേകത എന്താണെന്ന് വെച്ചാല്‍ പകല്‍ സമയം ഇതിന് വളരെ കുറവാണ് എന്നുള്ളതാണ് അറിഞ്ഞിരിക്കേണ്ട കാര്യം. യുകെയിലെ ശൈത്യകാലത്തിന്റെ വരവ് ക്രിസ്മസ് സീസണിലേക്കുള്ള ബില്‍ഡ്-അപ്പില്‍ കൂടുതല്‍ രാത്രികളും കുറഞ്ഞ പകലുകളും ആണ് ഉണ്ടാക്കുന്നത്. എന്നാല്‍ ഈ വര്‍ഷം സോള്‍സൈറ്റിസ് സംഭവിക്കുമ്പോള്‍ എന്താണ് ഇതിന് പിന്നിലെ പ്രത്യേകത എന്ന് നമുക്ക് നോക്കാവുന്നതാണ്.

December Winter Solstice 2021

എന്താണ് എപ്പോഴാണ് വിന്റര്‍ സോള്‍സൈറ്റിസ് സംഭവിക്കുന്നത് എന്ന് നോക്കാം. 2021-ല്‍, ശീതകാല സോള്‍സൈറ്റിസ് ഡിസംബര്‍ 21 ചൊവ്വാഴ്ചയാണ് സംഭവിക്കുന്നത്. ഇത് സാധാരണ സംഭവിക്കുന്നതാണ് എന്ന് പറയുന്നുണ്ടെങ്കിലും അനേകം പ്രത്യേകതകള്‍ ഇതിന് പിന്നിലുണ്ട്. മലയാളത്തില്‍ ഈ പ്രതിഭാസത്തെ ദക്ഷിണായനാന്തം എന്നാണ് പറയുന്നത്. ഇനി അടുത്തത് സംഭവിക്കുന്നത് ഡിസംബര്‍ 22നാണ്. എന്തൊക്കയാണ് ഈ ദിവസത്തിന്റെ പ്രത്യേകത എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. അതിന് വേണ്ടി നിങ്ങളെ ഈ ലേഖനം സഹായിക്കുന്നുണ്ട്.

ഏത് സമയത്ത് സൂര്യോദയവും സൂര്യാസ്തമയവും

ഏത് സമയത്ത് സൂര്യോദയവും സൂര്യാസ്തമയവും

വിന്റര്‍ സോളിസൈറ്റിസ് എന്ന അവസ്ഥയില്‍ പകലിന് ദൈര്‍ഘ്യം വളരെ കുറവായിരിക്കും. വെറും 7 മണിക്കൂര്‍ 49 മിനിറ്റ് 42 സെക്കന്‍ഡ് മാത്രമേ ലോകത്തിന്റെ പല കോണിലും പകല്‍ സമയം ഉണ്ടായിരിക്കുകയുള്ളൂ. സൂര്യന്‍ രാവിലെ 8.03 ന് ഉദിക്കുകയും വൈകുന്നേരം 3.53 ന് അസ്തമിക്കുകയും ചെയ്യുന്നു എന്നതാണ് ഈ ദിവസത്തിന്റെ പ്രത്യേകത. ഭൂമിയുടെ അച്ചുതണ്ട് ഭ്രമണം ചെയ്യുന്ന തീയതിയെ ശീതകാല സോള്‍സൈറ്റിസ് എന്ന് അടയാളപ്പെടുത്തുന്നു, ഉത്തരധ്രുവത്തിന് സൂര്യനില്‍ നിന്ന് അതിന്റെ പരമാവധി ചരിവ് സംഭവിക്കുന്നതാണ് വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ പകല്‍ സമയം നല്‍കുന്നതിന് പിന്നിലെ കാരണങ്ങള്‍.

എന്താണ് വിന്റര്‍ സോള്‍സൈറ്റിസ്

എന്താണ് വിന്റര്‍ സോള്‍സൈറ്റിസ്

ജ്യോതിശാസ്ത്രപരമായ ശീതകാലത്തിന്റെ ആദ്യ ദിവസമായി ഇത് കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, ഈ സമയത്തെ മധ്യശീതകാലം എന്നും വിളിക്കാം, കാരണം അത് കടന്നുപോയതിന് ശേഷം ദിവസങ്ങള്‍ നീണ്ടുനില്‍ക്കുകയും വസന്തത്തിലേക്കുള്ള കൗണ്ട്ഡൗണ്‍ ആരംഭിക്കുകയും ചെയ്യുന്നു. ഈ വര്‍ഷം, ജ്യോതിശാസ്ത്രപരമായ ശൈത്യകാലം 2021 മാര്‍ച്ച് 20 ഞായറാഴ്ച, വടക്കന്‍ അര്‍ദ്ധഗോളത്തിലെ വസന്തകാലം ആരംഭിക്കുന്നത് വരെ നീണ്ടുനില്‍ക്കും.

ഗ്രിഗോറിയന്‍ കലണ്ടര്‍ പറയുന്നത്

ഗ്രിഗോറിയന്‍ കലണ്ടര്‍ പറയുന്നത്

ഗ്രിഗോറിയന്‍ കലണ്ടര്‍ അടിസ്ഥാനമാക്കി വര്‍ഷത്തെ മൂന്ന് മുഴുവന്‍ മാസങ്ങളുള്ള നാല് സീസണുകളായി വിഭജിക്കുന്ന കാലാവസ്ഥാ പ്രവച പ്രകാരം എല്ലാ വര്‍ഷവും ഡിസംബര്‍ 1 ന് ശൈത്യകാലം ആരംഭിക്കുന്നു എന്നതാണ്. ഇതില്‍ സമ്മര്‍ സോള്‍സൈറ്റിസ് വരുന്നത് ഏകദേശം ജൂണ്‍ 20-നടുത്താണ്. ഇത് ജ്യോതിശാസ്ത്ര കലണ്ടറിന് കീഴിലുള്ള വര്‍ഷത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ദിവസവും വേനല്‍ക്കാലത്തിന്റെ ആദ്യ ദിനവുമായാണ് സൂചിപ്പിക്കപ്പെടുന്നത്.

വിന്റര്‍ സോള്‍സൈറ്റിസ് അര്‍ത്ഥമാക്കുന്നത്

വിന്റര്‍ സോള്‍സൈറ്റിസ് അര്‍ത്ഥമാക്കുന്നത്

വിന്റര്‍ സോള്‍സൈറ്റിസ് അര്‍ത്ഥമാക്കുന്നത് എന്തെന്നാല്‍ മനുഷ്യരുടെ ഉത്ഭവം മുതല്‍ അവര്‍ ആഘോഷിച്ച് പോരുന്ന ആചാരങ്ങളോടും ആഘോഷങ്ങളോടും ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്. ഇപ്പോള്‍ ക്രിസ്മസ് ദിനങ്ങള്‍ പോലും ഇത്തരത്തില്‍ പ്രധാനപ്പെട്ട ജ്യോതിശാസ്ത്ര പ്രതിഭാസത്തിന്റെ ആചാരങ്ങളായി ബന്ധപ്പെട്ടിരിക്കുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സൂര്യന്റെ പുനരുജ്ജീവനം എന്നാണ് ഈ ദിനം പറയപ്പെടുന്നത് തന്നെ.

വിശ്വാസങ്ങള്‍ നിരവധി

വിശ്വാസങ്ങള്‍ നിരവധി

വിന്റര്‍ സോള്‍സൈറ്റിസിനോട് അനുബന്ധിച്ച് നിരവധി കാര്യങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. അതില്‍ വരുന്ന ഒന്നാണ് ഡിസംബര്‍ 17-ന് ആരംഭിച്ച സാറ്റേണലിയ (ശനിദേവന്റെ ബഹുമാനാര്‍ത്ഥം) എന്ന പേരില്‍ റോമാക്കാര്‍ക്ക് അവരുടേതായി ആചരിക്കുന്ന പല ചടങ്ങുകളും. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ലോകത്തിന്റെ മറ്റൊരു കോണായ അയര്‍ലന്റിലും ഈ ദിനം ആഘോഷിച്ചിരുന്നു. 5,000 വര്‍ഷം പഴക്കമുള്ള വിശാലമായ ശ്മശാന കുന്നായ ന്യൂഗ്രേഞ്ചില്‍ 120 ഓളം ആളുകളെ തിരഞ്ഞെടുക്കുന്നതിനായി വാര്‍ഷിക ലോട്ടറി ഈ ദിനത്തില്‍ നടത്തുന്നു. ഇത്തരത്തില്‍ വിന്റര്‍ സോള്‍സൈറ്റിസ് എന്ന ദിനം ആഘോഷമാക്കുന്ന ജനത ലോകത്തിന്റെ പല കോണിലും ഉണ്ട് എന്നതാണ് സത്യം.

Sagittarius Horoscope 2022: 12 രാശിക്കാരില്‍ ശ്രേഷ്ഠരാശി; അറിയാം 2022 പുതുവര്‍ഷത്തിലെ മഹാഭാഗ്യംSagittarius Horoscope 2022: 12 രാശിക്കാരില്‍ ശ്രേഷ്ഠരാശി; അറിയാം 2022 പുതുവര്‍ഷത്തിലെ മഹാഭാഗ്യം

English summary

December Winter Solstice 2021: Know Date, Meaning, Sunrise and Sunset Timings of the Shortest day of the year 2021 in Malayalam

December winter solstice 2021; The shortest day of the year 2021 falls on Tuesday 21 December; know sunrise, sunset timings and meaning behind it. Read on
Story first published: Monday, December 20, 2021, 13:48 [IST]
X
Desktop Bottom Promotion