For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെണ്‍മക്കള്‍ക്കായി ഒരു ദിനം; ആഘോഷങ്ങള്‍ ഇങ്ങനെ

|

പെണ്‍മക്കള്‍ക്കായി ഒരു ദിനം ; പേര് സൂചിപ്പിക്കുന്നത് പോലെ, കുടുംബത്തിലെ പെണ്‍മക്കള്‍ക്ക് പ്രത്യേക അനുഭവം നല്‍കാനുള്ള അവസരമായി ആചരിക്കുന്നു. വ്യത്യസ്ത രാജ്യങ്ങള്‍ വ്യത്യസ്ത തീയതികളില്‍ ആഘോഷിക്കുന്നു. ഓരോ രാജ്യങ്ങളിലും വ്യത്യസ്ത ദിനമായാണ് ഈ ദിനം ആഘോഷിക്കുന്നത്. സെപ്റ്റംബറിലെ അവസാന ഞായറാഴ്ചയാണ് ഇത് ഇന്ത്യയില്‍ ആഘോഷിക്കുന്നത്. ഈ വര്‍ഷം സെപ്റ്റംബര്‍ 27-നാണ് പെണ്‍മക്കള്‍ക്ക് വേണ്ടിയുള്ള ദിനം ആഘോഷിക്കുന്നത്.

എന്തുകൊണ്ട് ഈ ദിനം?

Daughters Day 2020 When and Why We Celebrated

ഇന്ത്യയിലും മറ്റ് പല വികസ്വര രാജ്യങ്ങളിലും, പെണ്‍കുഞ്ഞിനെ ഒരു ഭാരമായി കണക്കാക്കുന്നവരാണ്. എന്നാല്‍ പല രാജ്യങ്ങളിലും സാക്ഷരരുമായ നഗരങ്ങളിലെ പെണ്‍കുട്ടികളുടെ അവസ്ഥയില്‍ വലിയ മാറ്റം വന്നിട്ടുണ്ടെങ്കിലും ലോകത്തിന്റെ പല ഭാഗങ്ങളിലും ഇത് ഇപ്പോഴും വ്യാപകമാണ്. പെണ്‍ഭ്രൂണ ഹത്യയും ഇത്തരത്തില്‍ രാജ്യത്ത് ഉടനീളം നടക്കുന്നുണ്ട്. ഇതിന് ചെറിയ ഒരു മാറ്റം സംഭവിച്ചിട്ടുണ്ടെങ്കിലും പോസിറ്റീവായ പല മാറ്റങ്ങളും ഇതിന് വേണ്ടി ശബ്ദമുയര്‍ത്തുന്നുണ്ട്. ഇന്ത്യയില്‍, ഗ്രാമപ്രദേശങ്ങളില്‍ ഇപ്പോഴും പ്രതിവര്‍ഷം ധാരാളം സ്ത്രീ ചൂഷണങ്ങള്‍ നടക്കുന്നുണ്ട്. സ്ത്രീധന സമ്പ്രദായം, ഉയര്‍ന്ന നിലവാരമില്ലാത്ത ജീവിത രീതി, പുരുഷ മേല്‍ക്കോയ്മ, ആണ്‍കുഞ്ഞ് ഇല്ല പെണ്‍കുഞ്ഞാണ് എന്നതിലുള്ള നിരാശ, എന്നിവയെല്ലാം പലപ്പോഴും പെണ്‍കുട്ടികളോടുള്ള പെരുമാറ്റത്തില്‍ മാറ്റം വരുത്തുന്നുണ്ട്.

Daughters Day 2020 When and Why We Celebrated

ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടിയും പെണ്‍കുട്ടികളോടുള്ള ക്രൂരത അവസാനിപ്പിക്കുന്നതിന് വേണ്ടിയും പല വികസ്വര രാജ്യങ്ങളും എല്ലാ പെണ്‍മക്കള്‍ക്കുമായി ഒരു ദിവസം ആഘോഷിക്കാന്‍ തുടങ്ങി. കുടുംബങ്ങള്‍ക്ക് അവരുടെ പെണ്‍മക്കളെയും കുടുംബത്തിലെ അവിശ്വസനീയമായ സാന്നിധ്യത്തെയും അംഗീകരിക്കാന്‍ ഇത് അവസരം നല്‍കുന്നു. ഒരു പെണ്‍കുട്ടി തന്റെ ജീവിതത്തില്‍ നിരവധി വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. അത് മകളോ അമ്മയോ അധ്യാപികയോ ഭാര്യയോ മറ്റാരെങ്കിലുമോ ആകട്ടെ, അവള്‍ അത് ചെയ്യുന്നത് അവളുടെ ഹൃദയത്തിന്റെ കാതലും കരുതലുമാണ് നിങ്ങള്‍ക്ക് നല്‍കുന്നത്. നേരത്തെ, അവളുടെ പങ്ക് തീര്‍ത്തും അശ്രദ്ധമായിരുന്നു, എന്നാല്‍ ഇപ്പോള്‍ ആളുകള്‍ ഒരു പെണ്‍കുഞ്ഞാണെന്ന് മനസിലാക്കുകയും അവളുടെ കുടുംബം മുഴുവന്‍ വൈകാരികമായും സാമ്പത്തികമായും ആ കുഞ്ഞിനെ സ്വീകരിക്കുന്നതിന് തയ്യാറാവുകയും ചെയ്യുന്നുണ്ട്.

Daughters Day 2020 When and Why We Celebrated

എന്നാല്‍ ഇന്നത്തെ ആളുകള്‍ ഈ ദിവസം പൂര്‍ണ്ണ സന്തോഷത്തോടെ ആഘോഷിക്കുകയും മകളെ രാജകുമാരിയെപ്പോലെ പരിഗണിക്കുകയും ചെയ്യുന്നു. അവര്‍ അവളുടെ ചോക്ലേറ്റുകളും സമ്മാനങ്ങളും മറ്റ് വിലയേറിയ സമ്മാനങ്ങളും വാഗ്ദാനം ചെയ്യുന്നു. എപ്പോഴും സ്‌നേഹവും കരുതലും ഉള്ള ഒരു കുടുംബം ലഭിക്കുന്നത് പെണ്‍മക്കള്‍ക്ക് പ്രത്യേകവും അനുഗ്രഹവുമാണ്. പെണ്‍കുട്ടികള്‍ക്ക് വേണ്ടി ഇത്തരത്തില്‍ ഒരു ദിവസത്തിന്റെ ആവശ്യമില്ല. എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് അല്‍പം പ്രാധാന്യവും സ്‌നേഹവും കൂടുതല്‍ നല്‍കുന്നതിന് ഇത്തരത്തില്‍ ഒരു ദിവസം ആഘോഷിക്കപ്പെടേണ്ടത് അത്യാവശ്യം തന്നെയാണ്. ആണ്‍കുട്ടിയെന്നും പെണ്‍കുട്ടിയെന്നും ഉള്ള വിവേചനം അവസാനിപ്പിക്കുന്നതിന് തന്നെയാണ് എപ്പോഴും ശ്രദ്ധിക്കേണ്ടതും.

English summary

Daughters Day 2020 : When and Why We Celebrated

Here in this article we are discussing about daughters Day 2020, when and why we celebrated daughters day. Read on.
X
Desktop Bottom Promotion