For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഗ്രഹസാഫല്യം നല്‍കുന്ന ദത്താത്രേയ ജയന്തി; ആരാധനയും പൂജാരീതിയും

|

24 ഗുരുക്കന്മാരില്‍ നിന്ന് അറിവ് നേടിയ ദത്താത്രേയ ഭഗവാന്‍ പുരാണങ്ങളില്‍ മഹാജ്ഞാനികളില്‍ ഒരാളാണ്. വിഷ്ണുവിന്റെ അവതാരമായി ദത്താത്രേയ ഭഗവാനെ കണക്കാക്കുന്നു. മാര്‍ഗശീര്‍ഷ മാസത്തിലെ പൗര്‍ണ്ണമി ദിനത്തിലാണ് ദത്താത്രേയ ജയന്തി ആഘോഷിക്കുന്നത്. ഈ വര്‍ഷം ദത്താത്രേയ ജയന്തി വരുന്നത് ഡിസംബര്‍ 7 ബുധനാഴ്ചയാണ്.

Most read: ഡിസംബര്‍ 5 മുതല്‍ ലക്ഷ്മീ നാരായണ രാജയോഗം; ഈ 4 രാശിക്ക് സൗഭാഗ്യങ്ങളുടെ ശുഭകാലം

ഹിന്ദു പുരാണങ്ങള്‍ അനുസരിച്ച് ദത്താത്രേയ ഭഗവാന്‍ ബ്രഹ്‌മാവ്, വിഷ്ണു, മഹേശ്വരന്‍ എന്നിവരുടെ സംയോജനമാണ്. ചില സ്ഥലങ്ങളില്‍ ദത്താത്രേയ ഭഗവാനെ വിഷ്ണുവിന്റെ അവതാരമായും കണക്കാക്കപ്പെടുന്നു. വ്രതമനുഷ്ഠിച്ച് ദത്താത്രേയ ഭഗവാനെ ആരാധിക്കുന്നതിലൂടെ ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകുമെന്നാണ് വിശ്വാസം. ദത്താത്രേയ ജയന്തിയുടെ ശുഭസമയവും പൂജാരീതിയും എന്തെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

ദത്താത്രേയ ജയന്തി 2022 ശുഭസമയം

പൂര്‍ണിമ തിഥി ആരംഭം - ഡിസംബര്‍ 7 രാവിലെ 08:01
പൂര്‍ണിമ തിഥി അവസാനം - ഡിസംബര്‍ 8 രാവിലെ 09:37

Most read: കഷ്ടതകളും ഭാഗ്യമാറ്റങ്ങളും; 2023ല്‍ 12 രാശിക്കാരെയും രാഹു ബാധിക്കുന്നത് ഇപ്രകാരം

ദത്താത്രേയ ജയന്തിയുടെ പ്രാധാന്യം

ദത്താത്രേയ പ്രതിഷ്ഠയുള്ള നിരവധി ക്ഷേത്രങ്ങള്‍ ദക്ഷിണേന്ത്യയിലുണ്ട്. മഹാരാഷ്ട്രയില്‍ അദ്ദേഹത്തെ പ്രധാന ദേവനായി കണക്കാക്കുന്നു. ദത്താത്രേയ ഭഗവാന് മൂന്ന് തലകളും ആറ് കൈകളുമുണ്ട്. ദത്താത്രേയ ജയന്തി ദിനത്തില്‍ അദ്ദേഹത്തിന്റെ ശിശുരൂപത്തെ ആരാധിക്കുന്നു. കര്‍ണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ സ്ഥിതി ചെയ്യുന്ന ദത്താത്രേയ ക്ഷേത്രങ്ങളില്‍ വളരെ സന്തോഷത്തോടും ഉത്സാഹത്തോടും കൂടിയാണ് ഈ ദിനം ആഘോഷിക്കുന്നത്.
ഈ പ്രത്യേക ദിവസം വ്രതം അനുഷ്ഠിക്കുകയും പൂര്‍ണ്ണമായ ഭക്തിയോടും സമര്‍പ്പണത്തോടും കൂടി ദത്താത്രേയ ഭഗവാനെ ആരാധിക്കുകയും ചെയ്യുന്നവര്‍ക്ക് സന്തോഷവും ഐശ്വര്യവും ആഗ്രഹ പൂര്‍ത്തീകരണവും നല്‍കി ദത്താത്രേയ ഭഗവാന്‍ അനുഗ്രഹിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

Most read: ഇവരുടെ വാക്കില്‍ ആരും വീണുപോകും; സംസാരപ്രിയരാണ് ഈ 5 രാശിക്കാര്‍

ദത്താത്രേയ ജയന്തി പൂജാവിധി

ഈ ദിവസം ഭക്തര്‍ അതിരാവിലെ എഴുന്നേറ്റ് പുണ്യനദികളില്‍ കുളിക്കുന്നു. തുടര്‍ന്ന് ക്ഷേത്രം സന്ദര്‍ശിക്കുകയും വിളക്കുകള്‍, പൂക്കള്‍, കര്‍പ്പൂരം, മധുരപലഹാരങ്ങള്‍ എന്നിവ ഉപയോഗിച്ച് ദത്താത്രേയ പൂജ നടത്തുന്നു. പൂര്‍ണ്ണിമയുടെ ഈ ശുഭദിനത്തില്‍ ആളുകള്‍ മഹാവിഷ്ണുവിനെയും ആരാധിക്കുന്നു. ദത്താത്രേയ ഭഗവാന്റെ വിഗ്രഹങ്ങള്‍ വീടുകളിലും ക്ഷേത്രങ്ങളിലും പൂജിക്കുന്നതും നല്ലതാണ്. ഈ ഉത്സവത്തിനു മുമ്പ് ഏഴു ദിവസം ഗുരുചരിത്രം പാരായണം ചെയ്യുന്ന സമ്പ്രദായമുണ്ട്. ഇതിനെ ഗുരുചരിത്ര വാരം എന്ന് പറയുന്നു.

ദത്താത്രേയ ഭഗവാനുമായി ബന്ധപ്പെട്ട പ്രത്യേക കാര്യങ്ങള്‍

* ശ്രീമദ് ഭാഗവതം പറയുന്നതനുസരിച്ച്, മഹര്‍ഷി അത്രിയുടെയും അനുസൂയയുടെയും മകനായാണ് ദത്താത്രേയന്‍ ജനിച്ചത്.
* ദത്താത്രേയനില്‍ മൂന്ന് ദേവന്മാരുടെയും രൂപവും ഗുരുവും അടങ്ങിയിരിക്കുന്നു, അതിനാല്‍ അദ്ദേഹത്തെ ശ്രീ ഗുരുദേവദത്തെന്നും പരബ്രഹ്‌മമൂര്‍ത്തി സദ്ഗുരു എന്നും വിളിക്കുന്നു. ദത്താത്രേയന് സത്, രജ, തമ എന്നിവയുടെ പ്രതീകമായ മൂന്ന് തലകളുണ്ട്. ആറ് കൈകള്‍ നിയന്ത്രണം, ഭരണം, സമത്വം, ശക്തി, കരുണ എന്നിവയുടെ യമങ്ങളെ പ്രതിനിധീകരിക്കുന്നു.
* ദത്താത്രേയ ഭഗവാന്‍ ശൈവ, വൈഷ്ണവ, ശാക്ത, തന്ത്ര, നാഥ, ദശനമി എന്നിവയും അവരുമായി ബന്ധപ്പെട്ട നിരവധി വിഭാഗങ്ങളും ഉള്‍പ്പെടുന്നു. പരശുരാമന്റെ ഗുരുവായി അദ്ദേഹം കണക്കാക്കപ്പെടുന്നു.
* പരമശിവന്റെ മൂത്ത പുത്രനായ കാര്‍ത്തികേയന് ദത്താത്രേയന്‍ ശിക്ഷണം നല്‍കിയിട്ടുണ്ട്. വിഷ്ണുഭക്തനായ പ്രഹ്ലാദന് ശിക്ഷണം നല്‍കി മികച്ച രാജാവാക്കിയത് ദത്താത്രേയനാണ്.

Most read: വീടിന് ഐശ്വര്യക്കേടും വീട്ടംഗങ്ങള്‍ക്ക് ദോഷവും; ഈ ദിവസങ്ങളില്‍ തുളസി ചെടിക്ക് വെള്ളമൊഴിക്കരുത്

English summary

Dattatreya Jayanti 2022 Date, Time, Puja Vidhi and Importance in Malayalam

Lord Dattatreya is also considered as an incarnation of Lord Vishnu. Know about Dattatreya Jayanti 2022 date, time, puja vidhi and importance.
Story first published: Tuesday, December 6, 2022, 9:41 [IST]
X
Desktop Bottom Promotion