For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭം തടയാന്‍ പണ്ട് സ്ത്രീയോനിയില്‍ ഈ അപകടം

By Aparna
|

ഫലപ്രദമായ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളെക്കുറിച്ച് പലര്‍ക്കും പല വിധത്തിലുള്ള സംശയങ്ങളാണ്. എന്താണ് കൃത്യമായ ഫലം നല്‍കുന്നത് ഇതുകൊണ്ട് എന്തെങ്കിലും തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുമോ എന്നുള്ളതെല്ലാം ദമ്പതികളുടെ പ്രശ്‌നങ്ങളില്‍ ഗുരുതരമായത് തന്നെയാണ്. ഇന്നത്തെ കാലത്ത് നിരവധി വഴികള്‍ ഉണ്ടെങ്കിലും അത് നിങ്ങളുടെ ആരോഗ്യത്തെക്കൂടി എങ്ങനെ ബാധിക്കുന്നുണ്ട് എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. എന്നാല്‍ ഇന്ന്, പില്‍സ്, കോണ്ടം എന്നിവയൊക്കെ ധാരാളം ഉപയോഗിക്കുന്നവരാണ് പലരും. എന്നാല്‍ പണ്ട് കാലത്ത് ഇതൊന്നുമില്ലാതിരുന്ന സമയത്തും ഗര്‍ഭനിരോധനത്തിന് പല വിധത്തില്‍ ഉള്ള മാര്‍ഗ്ഗങ്ങള്‍ പലരും കണ്ടെത്തിയിരുന്നു.

രാവിലെയുള്ള ഈ ആണ്‍താല്‍പ്പര്യം ആയുസ്സിന്രാവിലെയുള്ള ഈ ആണ്‍താല്‍പ്പര്യം ആയുസ്സിന്

പലരും അപകടകരമായ രീതിയില്‍ ആണ് ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇതിന് ശേഷം ഉണ്ടാവുന്ന അണുബാധയും മറ്റും പലരും കാര്യമാക്കിയിരുന്നില്ല എന്നുള്ളതാണ് സത്യം. സ്ത്രീകളും പുരുഷന്മാരും ഗര്‍ഭാവസ്ഥയെ തടയുന്നതിന് പലതരം അസാധാരണമായ രീതികള്‍ ഉപയോഗിച്ചു. പുരാതന ലോകത്ത് ഗ്രീസ് മുതല്‍ ചൈന വരെ ഉപയോഗിക്കുന്ന ഒന്‍പത് ജനന നിയന്ത്രണ രീതികള്‍ ഇതാ. എന്നാല്‍
ഇന്നത്തെ കാലത്ത് ഇതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ അത് കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നതാണ് എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

അക്കേഷ്യയും തേനും

അക്കേഷ്യയും തേനും

16-ആം നൂറ്റാണ്ടില്‍ ഈജിപ്ഷ്യന്‍, മെസൊപ്പൊട്ടേമിയന്‍ സ്ത്രീകള്‍ അവരുടെ ഗര്‍ഭനിരോധന ശ്രമങ്ങളില്‍ അക്കേഷ്യ (ഒരുതരം വൃക്ഷം) ഉപയോഗിച്ച് വരുമായിരുന്നു. പഴുക്കാത്ത അക്കേഷ്യ പഴങ്ങള്‍ തേനും ഈന്തപ്പഴവും മിക്‌സ് ചെയ്ത് ഉപയോഗിക്കുമായിരുന്നു. അവര്‍ ഒരു കഷണം പഞ്ഞി എടുത്ത് യോനിയില്‍ ഒരു ടാംപൂണ്‍ പോലെ വെക്കുമായിരുന്നു. ഈ ജനന നിയന്ത്രണ രീതി നിങ്ങള്‍ വിചാരിക്കുന്നതിനേക്കാള്‍ ഫലപ്രദമായിരുന്നു എന്നായിരുന്നു ചരിത്രം പറയുന്നത്. അക്കേഷ്യ പശ ലാക്ടിക് ആസിഡ് ആയി മാറുകയും ഇത് ശുക്ലത്തെ നശിപ്പിക്കുകയും ചെയ്യുന്നു.

സില്‍ഫിയം

സില്‍ഫിയം

പുരാതന മിനോവക്കാര്‍, ഈജിപ്തുകാര്‍, റോമാക്കാര്‍, ഗ്രീക്കുകാര്‍ എന്നിവര്‍ സില്‍ഫിയം എന്ന ചെടിയായിരുന്നു ഗര്‍ഭനിരോധനത്തിന് ഉപയോഗിച്ചിരുന്നത്. ഇത് വയറുവേദനയെ ലഘൂകരിക്കാനും ഭക്ഷണം കേടു വരാതിരിക്കുന്നതിനും ശരീരത്തില്‍ സുഗന്ധം പരത്താനും ഗര്‍ഭം തടയാനും അവര്‍ ഈ ചെടി ഉപയോഗിച്ചു. ആറ് നൂറ്റാണ്ടുകളായി, സ്ത്രീകള്‍ സ്വാഭാവിക ഗര്‍ഭനിരോധനത്തിനായി മാസത്തിലൊരിക്കല്‍ സസ്യത്തിന്റെ ഹൃദയത്തിന്റെ ആകൃതിയിലുള്ള വിത്തുകള്‍ എടുത്ത് ഒരു മാസം സ്ഥിരമായി അത് ജ്യൂസായി കുടിക്കുകയാണ് ചെയ്തിരുന്നത്. ഗര്‍ഭനിരോധനത്തിന് വേണ്ടി സ്ത്രീകള്‍ കമ്പിളിയുടെ ചെറിയ കഷ്ണം ഈ ജ്യൂസില്‍ മുക്കി ഇത് യോനിയില്‍ നിക്ഷേപിച്ചിരുന്നു.

Most read:വീര്‍ത്ത് നില്‍ക്കുന്ന വയര്‍ കുടവയറല്ല, ഉള്ളില്‍Most read:വീര്‍ത്ത് നില്‍ക്കുന്ന വയര്‍ കുടവയറല്ല, ഉള്ളില്‍

സില്‍ഫിയം എങ്ങനെ പ്രവര്‍ത്തിക്കുന്നു

സില്‍ഫിയം എങ്ങനെ പ്രവര്‍ത്തിക്കുന്നു

സില്‍ഫിയം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നോ ഗര്‍ഭനിരോധന മാര്‍ഗ്ഗം എത്രത്തോളം ഫലപ്രദമാണെന്നോ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിരുന്നില്ല. 1985-ലെ ഒരു പഠനത്തില്‍ സില്‍ഫിയത്തിന്റെ ചെടി കഴിക്കുമ്പോള്‍ എലികളില്‍ ഇത് ഗര്‍ഭനിരോധനം ഉണ്ടാക്കുന്നുണ്ട് എന്ന് കണ്ടെത്തി. പുരാതന കൃഷിക്കാര്‍ക്ക് സില്‍ഫിയം കൃഷി ചെയ്യാന്‍ കഴിഞ്ഞില്ല - ഇത് ഇന്നത്തെ വടക്കേ ആഫ്രിക്കയിലെ സിറീനിനടുത്ത് മാത്രമാണ് വളര്‍ന്നത്. പിന്നീട് ഇതിന് വംശനാശം സംഭവിക്കുകയാണ് ചെയ്തത്.

തുമ്മുന്നത്

തുമ്മുന്നത്

പുരാതന റോമിലെ സ്ത്രീകളോട് ഗ്രീക്ക് ഗൈനക്കോളജിസ്റ്റായ സോറനസ് ആണ് ഇത്തരത്തില്‍ ഒരു വഴിയെക്കുറിച്ച് പറഞ്ഞ് കൊടുത്തിരുന്നത്. ഒരു പുരുഷന്‍ സ്ഖലനം നടത്തുമ്പോള്‍, തന്റെ സ്ത്രീ പങ്കാളി അവളുടെ ശ്വാസം പിടിച്ച് അല്‍പം അകന്നുപോകണം, അങ്ങനെ ശുക്ലം യോനിയിലേക്ക് നിക്ഷേപിക്കപ്പെടാതിരിക്കാന്‍ സ്ത്രീ ശ്രദ്ധിക്കണം. ഈ അവസരത്തില്‍ തുമ്മല്‍ പോലെ ചെയ്യുന്നതിലൂടെ ശുക്ലം യോനിയിലേക്ക് എത്തുന്നില്ല എന്നാണ് പറയുന്നത്. തുമ്മലിനെ എങ്ങനെ ഫലപ്രദമാക്കാം എന്നതിനെക്കുറിച്ച് സോറനസ് കൂടുതല്‍ വിശദമായി പറയുന്നില്ലെങ്കിലും, അദ്ദേഹത്തിന്റെ നിര്‍ദ്ദേശം പ്രധാനമായും സ്ത്രീയുടെ ശരീരത്തില്‍ നിന്ന് ശുക്ലത്തെ പുറന്തള്ളുന്നതിനാണ്. എന്നാല്‍ ഇത് ഒരിക്കലും പ്രാക്ടിക്കലായ ഒരു വഴിയായിരുന്നില്ല എന്നുള്ളതാണ് വാസ്തവം.

Most read:കുരങ്ങു പനി; നിങ്ങള്‍ക്ക് അറിയേണ്ടതെല്ലാംMost read:കുരങ്ങു പനി; നിങ്ങള്‍ക്ക് അറിയേണ്ടതെല്ലാം

മെര്‍ക്കുറി യോനിയില്‍

മെര്‍ക്കുറി യോനിയില്‍

പണ്ട് ചൈനയില്‍ സ്ത്രീകളില്‍ പ്രത്യുത്പാദന ശേഷി കുറക്കുന്നതിന് വേണ്ടി ഇവരുടെ യോനിയില്‍ മെര്‍ക്കുറി ഒഴിക്കുമായിരുന്നു. (സാധാരണയായി വേശ്യകള്‍ അല്ലെങ്കില്‍ ചക്രവര്‍ത്തിയുടെ വെപ്പാട്ടികള്‍ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ഭരണകക്ഷി അംഗങ്ങള്‍) ഈയം, മെര്‍ക്കുറി, ആര്‍സെനിക് എന്നിവ കുടിക്കുന്ന അവസ്ഥയും പല സ്ഥലങ്ങളിലും നിലനിന്നിരുന്നു. ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഒന്നാണ് ഇത്. വൃക്ക തകരാര്‍ മുതല്‍ മസ്തിഷ്‌ക ക്ഷതം വരെയുള്ള പ്രത്യാഘാതങ്ങളാണ് ഈ സ്ത്രീകളെ കാത്തിരിന്നിരുന്നത്. ചില പുരാതന ഗ്രീക്ക് സ്ത്രീകളും അവരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഇത്തരം മാര്‍ഗ്ഗങ്ങള്‍ തേടിയിരുന്നു.

മുതലയെ ഉപയോഗിക്കാം

മുതലയെ ഉപയോഗിക്കാം

പുരാതന ഈജിപ്ഷ്യന്‍ സ്ത്രീകള്‍ ഗര്‍ഭത്തെ തടയാന്‍ അസാധാരണമായ രീതിയില്‍ ഉള്ള മുതല വിസര്‍ജ്ജനം വരെ ഉപയോഗിച്ചിരുന്നു. മുതലയുടെ മലം പുളിപ്പിച്ച ശേഷം അത് സ്ത്രീകള്‍ അവരുടെ വുള്‍വകളിലോ യോനിയിലോ ചെറുതായി തളിക്കുന്നു. ഇന്ത്യയിലെയും മിഡില്‍ ഈസ്റ്റിലെയും പുരാതന ജനത സമാനമായ ജനന നിയന്ത്രണത്തിനായി ആന മലം ഉപയോഗിച്ചിരുന്നു. മലത്തിലെ ക്ഷാരസ്വഭാവം ശുക്ലത്തെ നശിപ്പിക്കും എന്നായിരുന്നു ഇവരുടെ വിശ്വാസം. മറ്റുചിലര്‍ പറയുന്നത് സ്വാഭാവികമായും ഇത്തരത്തിലുള്ള അസിഡിറ്റി യോനിയിലെ പി.എച്ച് വര്‍ദ്ധിപ്പിക്കുന്നതിലൂടെ ഇത് യഥാര്‍ത്ഥത്തില്‍ ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കുന്നു എന്നാണ് പറയുന്നത്.

Most read:ബീജ വര്‍ദ്ധനവ് ഉറപ്പ് നല്‍കും തേനും വാള്‍നട്ടുംMost read:ബീജ വര്‍ദ്ധനവ് ഉറപ്പ് നല്‍കും തേനും വാള്‍നട്ടും

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

സോറനസ് പറയുന്നതനുസരിച്ച്, ഗര്‍ഭം ധരിക്കാന്‍ ആഗ്രഹിക്കാത്ത ഗ്രീക്ക്, റോമന്‍ സ്ത്രീകള്‍ സെര്‍വിക്‌സില്‍ ഒലിവ് ഓയില്‍ തൈലം പുരട്ടണം എന്നുള്ളതായിരുന്നു. പ്രാകൃതമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നത് സ്ത്രീകളില്‍ പല വിധത്തിലുള്ള അസ്വസ്ഥകള്‍ ഉണ്ടാക്കുന്നുണ്ട് എന്നുള്ളതായിരുന്നു ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നതിന് സോറനസിന്റെ അഭിപ്രായം. സ്ത്രീകള്‍ക്ക് ഒലിവ് ഓയില്‍, തേന്‍, ദേവദാരു റെസിന്‍ അല്ലെങ്കില്‍ ബല്‍സം ട്രീ ജ്യൂസ് എന്നിവ ഉപയോഗിക്കാം. ഒലീവ് ഓയില്‍ ഉപയോഗിക്കുന്നതിലൂടെ ശുക്ലത്തിന്റെ ചലനശേഷി കുറയ്ക്കുന്നതിന് വേണ്ടിയാണ് സ്ത്രീകള്‍ പലപ്പോഴും ഒലീവ് ഓയില്‍ യോനിയില്‍ നിക്ഷേപിച്ചിരുന്നത്.

ഉപ്പും നെയ്യും

ഉപ്പും നെയ്യും

സ്ത്രീകള്‍ എളുപ്പത്തില്‍ ലഭ്യമായ എല്ലാ ചേരുവകളും ഉപയോഗിച്ചാണ് പണ്ട് ഗര്‍ഭനിരോധനം നടത്തിയിരുന്നത്. അതിനാല്‍ എ.ഡി. ഒന്നാം നൂറ്റാണ്ടിലെ പുരാതന ഇന്ത്യന്‍ സ്ത്രീകള്‍ നെയ്യ്, തേന്‍, കൂടാതെ / അല്ലെങ്കില്‍ വൃക്ഷ വിത്തുകള്‍ എന്നിവയുടെ മിശ്രിതത്തില്‍ മുക്കിയ പരുത്തി തുണി അവരുടെ യോനിയില്‍ വെക്കാറുണ്ടായിരുന്നു. ഇത് ശുക്ലത്തിനെ നശിപ്പിക്കും എന്നാണ് പറയുന്നത്. എന്നാല്‍ ഇത് പലപ്പോഴും അസ്വസ്ഥതകളും അണുബാധ പോലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കുന്നവയായിരുന്നു എന്നുള്ളതാണ് സത്യം. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടിയിരുന്നു. എന്നാല്‍ ഇതിലൂടെ പലപ്പോഴും ഗര്‍ഭധാരണത്തെ തടഞ്ഞ് നിര്‍ത്തുന്നതിന് പൂര്‍ണമായും സാധിച്ചിരുന്നില്ല.

Most read:പുറം വേദന കൂടുതലോ, ശ്വാസകോശം അപകടത്തില്‍Most read:പുറം വേദന കൂടുതലോ, ശ്വാസകോശം അപകടത്തില്‍

മാതള നാരങ്ങ

മാതള നാരങ്ങ

ഗ്രീക്ക് ഗൈനക്കോളജിസ്റ്റിന്റെ അഭിപ്രായത്തില്‍ സ്ത്രീകള്‍ മാതളനാരങ്ങ തൊലി പൊടിച്ച് വെള്ളം ചേര്‍ത്ത് യോനിയില്‍ പുരട്ടണം. ഈ ഗര്‍ഭനിരോധന മാര്‍ഗ്ഗം കൂടുതല്‍ ഫലപ്രദമാക്കുന്നതിന് വേണ്ടി മാതള നാരകത്തിന്റെ തോല്‍ എടുത്ത് അത് പൊടിച്ച് യോനിയില്‍ തേക്കുമായിരുന്നു. അതേ സമയം ഇതിന്റെ തോല്‍ എടുത്ത് അത് റോസ് ഓയിലില്‍ മിക്‌സ് ചെയ്ത് പൊടിച്ച് യോനിക്കകത്ത് നിക്ഷേപിക്കുമായിരുന്നു. ഇത് രണ്ടും അത്യന്തം അപകടം നിറഞ്ഞതാണ് എന്ന കാര്യത്തില്‍ സംശയിക്കേണ്ട. എന്നാല്‍ ഇതെല്ലാമായിരുന്നു പണ്ട് ഗര്‍ഭനിരോധനത്തിന് വേണ്ടി സ്ത്രീകള്‍ ഉപയോഗിച്ചിരുന്ന മാര്‍ഗ്ഗങ്ങള്‍.

English summary

Dangerous Birth Control Methods In History

Here in this article we are discussing about the dangerous birth control methods in history. Read on.
X
Desktop Bottom Promotion