Just In
Don't Miss
- News
ഇപി ജയരാജനില്ല, ശൈലജ മട്ടന്നൂരിൽ, കല്യാശ്ശേരിയിൽ വിജിൻ, തളിപ്പറമ്പിൽ എംവി ഗോവിന്ദൻ, സിപിഎം സാധ്യതാ പട്ടിക
- Finance
ഡിജിറ്റല്‍ പേയ്മെന്റ് രംഗത്ത് പുതിയ നീക്കവുമായി റിലയൻസ്, ഒപ്പം ഫേസ്ബുക്കും ഗൂഗിളും
- Movies
അഡോണിയെ ഇഷ്ടമാണെന്ന് എയ്ഞ്ചൽ, ഒടുവിൽ പൂവ് നൽകി പ്രണയം സമ്മതിച്ച് അഡോണി
- Travel
ചത്പാല്‍..ജമ്മുകാശ്മീരിലെ മോഹിപ്പിക്കുന്ന 'ഭൂമിയിലെ സ്വർഗം'
- Sports
ആധുനിക ക്രിക്കറ്റിലെ 'പുള്‍ ഷോട്ട്' രാജാവ് ആര്? ടോപ് ഫൈവില്‍ ഇവര്‍, തലപ്പത്ത് ഹിറ്റ്മാന്
- Automobiles
വിൽപ്പന ഇരട്ടിയാക്കി ടാറ്റ, ഫെബ്രുവരിയിൽ നിരത്തിലെത്തിച്ചത് 27,224 യൂണിറ്റുകൾ
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കൊറോണ: എങ്ങും റോബോട്ടുകള്‍, വീഡിയോ
ലോകത്തെ ഭീതിയിലാഴ്ത്തി എങ്ങും കൊറോണ വൈറസ് പിടിമുറുക്കുന്ന വാര്‍ത്തകള്‍ ദിനംപ്രതി പുറത്തുവരികയാണ്. ആശങ്കാജനകമായ രീതിയില്‍ മരണ നിരക്കും ദിനേന ഉയര്‍ന്നു വരുന്നു. വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ നിന്ന് വാര്‍ത്തകളുമായി നിരവധി വീഡിയോകളും പുറത്തു വരുന്നുണ്ട്. അത്തരത്തിലൊന്ന് സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. കൊറോണ ബാധിതരെന്നു സംശയിച്ച് മാറ്റിപ്പാര്‍പ്പിക്കപ്പെട്ടവര്‍ക്ക് ഒരു റോബോട്ട് ഭക്ഷണം എത്തിച്ചു നല്‍കുന്നതാണ് വീഡിയോ.
ചൈനയിലെ ഹാങ്ഷൂവിലെ ഒരു ഹോട്ടലിലാണ് ലിറ്റില്‍ പീനട്ട് എന്ന ചെറിയ റോബോര്‍ട്ട് സേവനം ചെയ്യുന്നത്. മാരകവും നിഗൂഢവുമായ കൊറോണ വൈറസില്‍ നിന്നുള്ള മരണസംഖ്യ ദിനംപ്രതി വര്‍ദ്ധിക്കുമ്പോള്‍ പകര്‍ച്ചവ്യാധി ഏറാതിരിക്കാനായി ചൈനയില്‍ റോബോട്ടുകളെ ഏറെ ആശ്രയിച്ചു വരുന്നുണ്ട്. ആശുപത്രികളില്‍ രോഗികള്‍ക്ക് മരുന്നു നല്‍കാനും ഭക്ഷണം എത്തിക്കാനുമൊക്കെ റോബോട്ടുകളെയാണ് ഉപയോഗിച്ചു വരുന്നത്.
'എല്ലാവര്ക്കും നമസ്കാരം. ക്യൂട്ട് ലിറ്റില്‍ പീനട്ട് നിങ്ങള്‍ക്ക് ഭക്ഷണം വിളമ്പുന്നു, വിവര്‍ത്തനത്തോടെ റോബോട്ട് വീഡിയോയില്‍ പറയുന്നത് കാണാം. 'നിങ്ങളുടെ ഭക്ഷണം ആസ്വദിക്കൂ. നിങ്ങള്‍ക്ക് മറ്റെന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വെചാറ്റില്‍ സന്ദേശം അയയ്ക്കുക'. ലിറ്റില്‍ പീനട്ട് ഭക്ഷണവുമായി നടന്നു നീങ്ങുന്നു. കഴിഞ്ഞ ദിവസങ്ങളിലായി 16 നിലകളുള്ള ഹോട്ടലില്‍ നിരവധി റോബോട്ടുകളെ വിന്യസിച്ചിരുന്നു. വൈറസുമായോ വൈറസ് ബാധിച്ചവരുമായോ ഉള്ള മനുഷ്യസമ്പര്‍ക്കം പരിമിതപ്പെടുത്തുന്നതിനാണ് ഈ നീക്കം.
Amid a novel #coronavirus outbreak, robots are deployed to deliver meals to travelers in isolation at a hotel in Hangzhou, China. #pneumonia pic.twitter.com/BgWZm4L1m6
— China Xinhua News (@XHNews) January 27, 2020
പകര്‍ച്ചവ്യാധിയെ തടയാന്‍ സഹായിക്കുന്നതിന് ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സിനെ ആശ്രയിക്കുന്ന ഒരേയൊരു രാജ്യം ചൈന മാത്രമല്ല. അമേരിക്കയില്‍ സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ കൊറോണ വൈറസ് അണുബാധകള്‍ സ്ഥിരീകരിച്ചിരുന്നു. ഡോക്ടര്‍മാരിലൂടെയും മെഡിക്കല്‍ സ്റ്റാഫുകളിലൂടെയും രോഗം പടരാതിരിക്കാനുമായി വാഷിംഗ്ടണിലെ എവററ്റിലെ പ്രൊവിഡന്‍സ് റീജിയണല്‍ മെഡിക്കല്‍ സെന്ററിലെ ഉദ്യോഗസ്ഥര്‍ ആദ്യമായി കൊറോണ സ്ഥിരീകരിച്ച രോഗയിയെ ചികിത്സിക്കാനായി റോബോട്ടിന്റെ സഹായം തേടിയിരുന്നു.
ചൈനീസ് ഹെല്‍ത്ത് കമ്മിഷന് അനുമാനിക്കുന്നത് റോബോട്ടുകള്‍ പോലെയുള്ള ടെലി ഹെല്‍ത്ത് ഉപകരണങ്ങള്‍ കൊറോണ ബാധിതരെ ചികിത്സിക്കാനായി ഉപയോഗപ്രദമാക്കുന്നത് വൈറസ് ഒരാളില്‍ നിന്നു മറ്റൊരാളിലേക്ക് പടരുന്നത് തടയുന്നുവെന്നാണ്. എത്ര കുറച്ച് രോഗിയുമായി ഇടപഴകുന്നോ അത്രയും നല്ലതാണ് രോഗത്തിന്റെ വ്യാപനം തടയാനെന്നാണ് ചൈനയിലെ ടഗ് എന്ന റോബോട്ടിനെ നിര്‍മ്മിച്ച എയ്തോണ് കമ്പനിയുടെ എക്സിക്യൂട്ടിവ് പീറ്റര്‍ സെയ്ഫ് പറയുന്നത്. ആശുപത്രികളില്‍ രോഗികള്‍ക്ക് മരുന്ന് എത്തിക്കുന്നതിനായാണ് ടഗിനെ ഉപയോഗിക്കുന്നത്.
ഡെലിവറി, ടെലിഹെല്‍ത്ത് എന്നിവയ്ക്കപ്പുറം റോബോട്ടുകളെ ശുചീകരണത്തിനായും അണുവിമുക്തമാക്കാനും ഉപയോഗിച്ചു വരുന്നു. ബാക്ടീരിയകളെയും വൈറസിനെയും നീക്കാന്‍ പള്‍സ്ഡ് സെനോണ്‍ യു.വി.സി ലൈറ്റ് ഉപയോഗിക്കുന്ന റോബോട്ടുകള്‍ വില്‍ക്കുന്ന ടെക്സസ് ആസ്ഥാനമായുള്ള സാന്‍ അന്റോണിയോ കമ്പനിയായ സെനെക്സ് പറയുന്നത് വുഹാനില്‍ കൊറോണ വൈറസ് ഉണ്ടെന്ന് സംശയിക്കുന്നവരുടെ മുറികള്‍ വൃത്തിയാക്കാന്‍ നിലവില്‍ അവരുടെ റോബോട്ടുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ്.