For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രിസ്മസ് ദിനത്തില്‍ പാതിരാക്കുര്‍ബാനയുടെ പ്രാധാന്യം

|

ക്രിസ്മസ്, ജനനത്തിന്റെയും സന്തോഷത്തിന്റെയും ഉത്സവകാലമാണ്. ദൈവദുതന്റെ ജന്മദിനം ലോകമെങ്ങും ആഘോഷിക്കുകയാണ്. ക്രിസ്മസ് സന്തോഷത്തിന്റേയും സാഹോദര്യത്തിന്റേയും ദിനമാണ്. ഈ ദിനത്തില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഈ മനോഹരവും ആഹ്ലാദഭരിതവുമായ സന്ദര്‍ഭത്തില്‍ നമ്മള്‍ പല വിധത്തിലുള്ള കാര്യങ്ങളും അറിഞ്ഞിരിക്കണം. പാരമ്പര്യങ്ങള്‍ക്കും സന്തോഷത്തിനും പ്രാധാന്യം നല്‍കുന്ന ഈ ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ക്രിസ്മസ് ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ടത് എന്തൊക്കെയെന്ന് നോക്കാം. ഒരു ക്രിസ്തുമസ് രാവ് ദിനത്തില്‍ പള്ളികളില്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാവുന്നതാണ്. പാതിരാ കുര്‍ബാന ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ടതും എന്താണ് പാതിരാ കുര്‍ബാന എന്നും നമുക്ക് നോക്കാവുന്നതാണ്. ഡിസംബര്‍ 25 അടുത്തുവരുമ്പോള്‍, അര്‍ദ്ധരാത്രിയിലെ ഈ പ്രത്യേക പ്രാര്‍ത്ഥനയെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്.

Christmas 2021

പാതിരാ കുര്‍ബാന; ചരിത്രവും പ്രത്യേകതയും

ക്രിസ്മസ് രാവില്‍ അര്‍ദ്ധരാത്രി കുര്‍ബാന ആചരിക്കുന്നത് വളരെ ജനപ്രിയമായ ഒന്നാണ്. ഇതില്‍ എന്താണ് വിശുദ്ധ കുര്‍ബാന എന്ന് നമുക്ക് നോക്കാവുന്നതാണ്. അര്‍ദ്ധരാത്രിയില്‍ പുല്‍ക്കൂട്ടിലാണ് ഉണ്ണിയേശു ജനിച്ചത്. അര്‍ദ്ധരാത്രിയില്‍ ആരംഭിക്കുന്ന ക്രിസ്തുമസ് ദിനത്തിലെ ആദ്യത്തെ പ്രാര്‍ത്ഥനക്രമമാണ് പാതിരാകുര്‍ബാന. യേശുവിന്റെ ജനനത്തോടനുബന്ധിച്ചുള്ള കുര്‍ബാന അല്ലെങ്കില്‍ ആരാധനയുടെ ആഘോഷമാണിത്.

381-384 കാലഘട്ടത്തില്‍ യേശുവിന്റെ ജനനത്തോട് അടുത്ത് തീര്‍ത്ഥാടനം നടത്തിയ ഗലീഷ്യന്‍ സ്ത്രീയായ എഗേറിയയാണ് അര്‍ദ്ധരാത്രിയിലെ ഈ പ്രാര്‍ത്ഥനയെക്കുറിച്ച് തുടക്കത്തില്‍ രേഖപ്പെടുത്തിയത്. ബെത്ലഹേമില്‍, ജറുസലേമിലെ ആദ്യകാല കത്തോലിക്കര്‍ അര്‍ദ്ധരാത്രിയില്‍ വളരെ രഹസ്യമായാണ് ക്രിസ്മസ് ദിനത്തിലെ പ്രാര്‍ത്ഥന നടത്തിയിരുന്നത്. ഇത് എങ്ങനെയെന്ന് എഗേറിയ നിരീക്ഷിച്ചിരുന്നു. പിന്നീട് 430-ല്‍ സിക്സ്റ്റസ് മൂന്നാമന്‍ മാര്‍പാപ്പയുടെ കീഴില്‍ സെന്റ് മേരി മേജറിന്റെ ബസിലിക്കയില്‍ വച്ച് എല്ലാവരും ഈ സമ്പൂര്‍ണ പ്രാര്‍ത്ഥന ആഘോഷിച്ചിരുന്നു.

ഈ ക്രിസ്മസ് രാവ് ആരാധനാക്രമം റോമന്‍ കത്തോലിക്കാ സഭ, ആംഗ്ലിക്കന്‍ കമ്മ്യൂണിയന്‍, ലൂഥറന്‍ സഭകള്‍ എന്നിവ പിന്തുടരുന്നു. ക്രിസ്മസ് ദിനത്തില്‍ 3 കുര്‍ബാനകള്‍ ആഘോഷിക്കാനുള്ള അനുമതി എല്ലാ വൈദികര്‍ക്കും ലഭിച്ചതോടെ പന്ത്രണ്ടാം നൂറ്റാണ്ടോടെ ഈ പാതിരാ കുര്‍ബാനയുടെ ജനപ്രീതി വര്‍ദ്ധിച്ചു. അര്‍ദ്ധരാത്രിയിലും പ്രഭാതത്തിലും പകലും - മൂന്ന് വ്യത്യസ്ത അഭിവൃദ്ധികളും മുന്‍കൂട്ടി നിശ്ചയിച്ച സമയങ്ങളില്‍ ആഘോഷിക്കണം എന്നതായിരുന്നു നിയമം. പുലരുവോളം നീണ്ടുനില്‍ക്കുന്ന ആലാപനം ഉള്‍പ്പെടുന്ന ഒരു ഗംഭീരമായ പ്രാര്‍ത്ഥന ആയിട്ടാണ് ഇതിനെ കണക്കാക്കുന്നത്.

Christmas 2021

ക്രിസ്മസ് നിരോധിച്ച ഇംഗ്ലണ്ട്, ജനുവരിയിലെ ക്രിസ്മസ്; ചരിത്രം രസകരംക്രിസ്മസ് നിരോധിച്ച ഇംഗ്ലണ്ട്, ജനുവരിയിലെ ക്രിസ്മസ്; ചരിത്രം രസകരം

റോമന്‍ കത്തോലിക്കാ സഭ വളരെക്കാലമായി പിന്തുടരുന്ന ഒരു ആചാരമാണ് പാതിരാ കുര്‍ബാന. എന്നിരുന്നാലും, 2009 മുതല്‍, ഈ കുര്‍ബാന അര്‍ദ്ധരാത്രിക്ക് പകരം രാത്രി 10 മണിക്ക് മാര്‍പ്പാപ്പ ആഘോഷിച്ചു. ഈ ആചാരത്തിന്റെ പ്രാധാന്യം 'ക്ഷമയുടെ പ്രാധാന്യത്തെ'യാണ് കാണിക്കുന്നത്. രക്ഷകനായ യേശുവിന്റെ ആഗമനത്തിനായി സന്തോഷത്തോടെ കാത്തിരിക്കുന്നത് ഉള്‍പ്പെടുന്ന ഒരു ജാഗരൂകമായ കുര്‍ബാനയാണ് പാതിരാ കുര്‍ബാന. എല്ലാ വര്‍ഷവും ഈ സന്തോഷകരമായ ചടങ്ങ് ആഘോഷിക്കാന്‍ കുടുംബങ്ങള്‍ ഒത്തുചേരുന്നു.

English summary

Christmas 2021: What is Midnight Mass? Why Do People Go To Church on Christmas Eve In Malayalam

Christmas 2021: What is midnight mass and why do people go to church on Christmas eve in malayalam. Read on.
Story first published: Friday, December 24, 2021, 15:56 [IST]
X
Desktop Bottom Promotion