Just In
Don't Miss
- Movies
'റിയാസിന് എനർജി ഡ്രിങ്ക്, റോബിനെ മൈൻഡ് പോലും ചെയ്തില്ല, ജാസ്മിന്റെ ദേഷ്യം റോബിന് ഗുണം ചെയ്യും'; അശ്വതി
- News
ഭാരത് പെട്രോളിയത്തിന്റെ ഓഹരികളും കേന്ദ്രസര്ക്കാര് വില്ക്കാനൊരുങ്ങുന്നതായി റിപ്പോര്ട്ട്
- Finance
ഒറ്റക്കുതിപ്പില് 50-ലേക്ക്; ഈ കുഞ്ഞന് ബാങ്ക് ഓഹരിയില് നേടാം 36% ലാഭം; വാങ്ങുന്നോ?
- Sports
IPL 2022: ടി20യില് ചരിത്ര നേട്ടവുമായി ബുംറ, മറ്റൊരു ഇന്ത്യന് പേസര്ക്കുമില്ലാത്ത റെക്കോഡ്
- Automobiles
K-Lite 250V ക്രൂയിസറിനൊപ്പം രണ്ട് സ്കൂട്ടറുകളും അവതരിപ്പിച്ച് ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച് Keeway
- Technology
ഓൺലൈനായി വിഐ ഫാൻസി നമ്പർ സ്വന്തമാക്കാനുള്ള എളുപ്പവഴി
- Travel
പേരറിയാത്ത നാട്ടുകാഴ്ചകളും ജീവിതരീതികളും കാണാം.. റിവര് ക്രൂസ് യാത്ര പോകാം
2022ലെ ആദ്യ ചന്ദ്രഗ്രഹണം; സമയവും കാണാന് സാധിക്കുന്ന സ്ഥലങ്ങളും
2022ലെ ആദ്യ ചന്ദ്രഗ്രഹണം മെയ് 16ന് വൈശാഖ പൂര്ണിമ നാളില് നടക്കും. ഇത് ഒരു പൂര്ണ ചന്ദ്രഗ്രഹണമായിരിക്കും. ഇന്ത്യന് സമയം അനുസരിച്ച്, ഈ വര്ഷത്തെ ആദ്യ ചന്ദ്രഗ്രഹണം മെയ് 16ന് രാവിലെ 8:59 മുതല് 10.23 വരെ സംഭവിക്കും. എന്നാല്, ഈ ചന്ദ്രഗ്രഹണം ഇന്ത്യയില് ദൃശ്യമാകില്ല. ഈ വര്ഷത്തില് മൊത്തം രണ്ട് ചന്ദ്രഗ്രഹണങ്ങള് ഉണ്ടാകും, രണ്ടും പൂര്ണ ചന്ദ്രഗ്രഹണമായിരിക്കും. എന്നിരുന്നാലും, ഈ വര്ഷത്തെ അടുത്ത ചന്ദ്ര ഗ്രഹണം ഇന്ത്യയില് കാണാന് കഴിയും. നവംബര് 7, 8 തീയതികളില് ഭാഗിക ചന്ദ്രഗ്രഹണം സംഭവിക്കും. 2022 ലെ ആദ്യ ചന്ദ്രഗ്രഹണത്തിന്റെ കൂടുതല് വിശേഷങ്ങള് ഇതാ.
Most
read:
വാസ്തുവും
ഫെങ്
ഷൂയിയും
തമ്മിലുള്ള
വ്യത്യാസം
അറിയാമോ?

ചന്ദ്രഗ്രഹണം 2022 സമയം
മെയ് 16 ന് ചന്ദ്രഗ്രഹണം രാവിലെ 07:02 ന് ആരംഭിച്ച് ഉച്ചയ്ക്ക് 12:20 ന് അവസാനിക്കും. മെയ് 16 ന് രാവിലെ 08:59 ന് സമ്പൂര്ണ ഗ്രഹണ പ്രഭാവം വരുമെന്ന് പ്രതീക്ഷിക്കുന്നു. ആ സമയത്ത്, 2022 ലെ ആദ്യത്തെ ബ്ലഡ് മൂണ് കൂടുതല് വ്യക്തമായി ദൃശ്യമാകും. മെയ് 16 ന് രാവിലെ 7:02 ന് ചന്ദ്രന് ഭൂമിയുടെ നിഴലിന്റെ പുറം ഭാഗത്തേക്ക് പ്രവേശിക്കുമെന്ന് നാസ അറിയിച്ചു. 08:59ന് ചുവന്ന നിറത്തില് കാണപ്പെടുന്ന ചന്ദ്രന് ഭൂമിയുടെ പൂര്ണ്ണ നിഴലില് ആയിരിക്കും. മെയ് 16 ന് ഉച്ചയ്ക്ക് 12:20 ന് ഗ്രഹണം അവസാനിക്കും.

ചന്ദ്രഗ്രഹണം എവിടെ ദൃശ്യമാകും
തെക്ക്-പടിഞ്ഞാറന് യൂറോപ്പ്, തെക്ക്-പടിഞ്ഞാറന് ഏഷ്യ, ആഫ്രിക്ക, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, പസഫിക് സമുദ്രം, ഇന്ത്യന് മഹാസമുദ്രം, അറ്റ്ലാന്റിക്, അന്റാര്ട്ടിക്ക എന്നിവിടങ്ങളില് ഈ വര്ഷത്തെ ആദ്യ ചന്ദ്രഗ്രഹണം ദൃശ്യമാകും. ഇന്ത്യയില് ഈ ചന്ദ്രഗ്രഹണം കാണാന് സാധിക്കില്ല. 2022-ലെ രണ്ട് ചന്ദ്രഗ്രഹണങ്ങളില് ആദ്യത്തേതാണ് ഇത്. അടുത്തത് 2022 നവംബര് 8ന് നടക്കും. 2023ല് രണ്ട് ചന്ദ്രഗ്രഹണങ്ങളും കാണാം. ആദ്യത്തേത് 2023 മെയ് 5, 6 ഉം രണ്ടാമത്തേത് ഒക്ടോബര് 28, 29 ഉം ആയിരിക്കും.
Most
read:ചാണക്യനീതി:
കഷ്ടതകള്
മാത്രം
ഫലം,
ഈ
സ്ഥലങ്ങളില്
ഒരിക്കലും
താമസിക്കരുത്

ന്ദ്രഗ്രഹണം എത്ര തവണ സംഭവിക്കുന്നു
ഒരു വര്ഷത്തില് രണ്ട് മുതല് അഞ്ച് തവണ വരെ ചന്ദ്രഗ്രഹണം സംഭവിക്കുന്നു. മൂന്ന് വര്ഷത്തിലൊരിക്കല് രണ്ട് തവണയെങ്കിലും പൂര്ണ ചന്ദ്രഗ്രഹണവും സംഭവിക്കുന്നു.

എന്താണ് ചന്ദ്രഗ്രഹണം
സൂര്യനും ഭൂമിയും ചന്ദ്രനും നേര്രേഖയില് വരുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കാറ്. ഈ സന്ദര്ഭത്തില് ഭൂമി ചന്ദ്രനും സൂര്യനും ഇടയിലായിരിക്കും. മറ്റൊരു തരത്തില് പറഞ്ഞാല്, ഭൂമിയെ പ്രദക്ഷിണം ചെയ്തുകൊണ്ടിരിക്കുന്ന ചന്ദ്രന് ഭൂമിയുമായുള്ള ദിശയില് സൂര്യനു നേരെ എതിര്ദിശയില് വരുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുക. വെളുത്തവാവ് ദിവസമായിരിക്കും ചന്ദ്രഗ്രഹണം. ഭാഗിക സൂര്യഗ്രഹണമെന്നപോലെ ഭാഗിക ചന്ദ്രഗ്രഹണവും സംഭവിക്കാറുണ്ട്.
Most
read:2022
മെയ്
മാസത്തിലെ
പ്രധാന
ദിനങ്ങളും
ആഘോഷങ്ങളും

ബ്ലഡ് മൂണ്
പൂര്ണ ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രന് ചുവപ്പ് നിറത്തില് കാണുന്നതിനാല് അതിനെ ബ്ലഡ് മൂണ് എന്ന് വിളിക്കാറുണ്ട്. ഒരു മാസത്തില് രണ്ടാം തവണ കാണുന്ന പൂര്ണ്ണ ചന്ദ്രനെ ബ്ലൂ മൂണ് എന്ന് വിളിക്കുന്നു. സാധാരണയിലും കവിഞ്ഞ് വലിപ്പത്തിലും തിളക്കത്തിലും ചന്ദ്രന് പ്രത്യക്ഷപ്പെടുമ്പോള് അതിനെ സൂപ്പര്മൂണ് എന്ന് വിളിക്കുന്നു. ഭൂമിയില് നിന്നുള്ള അകലം പതിവിലും കുറയുന്നതിനാലാണിത് സംഭവിക്കുന്നച്. ഭ്രമണപഥത്തില് ചന്ദ്രന് ഭൂമിയോടടുത്തു വരുമ്പോള് ചന്ദ്രന്റെ പ്രഭയും വ്യാസവും കൂടുതലായി കാണപ്പെടും