For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചാണക്യനീതി; ഭാര്യയും ഭര്‍ത്താവും ഈ 7 കാര്യം പതിവാക്കിയാല്‍ ദാമ്പത്യജീവിതം സുന്ദരം

|

മഹാനായ സാമ്പത്തിക ശാസ്ത്രജ്ഞനും നയതന്ത്രജ്ഞനുമായ ചാണക്യന്‍. ദാമ്പത്യ ജീവിതം സന്തോഷകരമാക്കാന്‍ അദ്ദേഹം തന്റെ ചാണക്യനീതി എന്ന ഗ്രന്ഥത്തില്‍ നിരവധി കാര്യങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ ബന്ധങ്ങളില്‍ ഒന്നാണ് ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധം.

Also read: ചാണക്യനീതി; ഈ 7 കാര്യങ്ങള്‍ മനസില്‍ സൂക്ഷിച്ചില്ലെങ്കില്‍ പണക്കാരന്‍ പോലും പിച്ചക്കാരനാകുംAlso read: ചാണക്യനീതി; ഈ 7 കാര്യങ്ങള്‍ മനസില്‍ സൂക്ഷിച്ചില്ലെങ്കില്‍ പണക്കാരന്‍ പോലും പിച്ചക്കാരനാകും

ചാണക്യന്‍ തന്റെ ചാണക്യ നീതിയില്‍ ചില പ്രവൃത്തികള്‍ പറഞ്ഞിട്ടുണ്ട്. ദിവസേന അത് ചെയ്താല്‍ ദാമ്പത്യജീവിതം മികച്ചതായി മാറും. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ ഒരിക്കലും അകലുകയുമില്ല. അതിലൂടെ ദാമ്പത്യ ജീവിതം സന്തോഷകരമായി നിലനില്‍ക്കും. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ബന്ധത്തെ ദൃഢമാക്കുന്ന, ചാണക്യന്‍ പറയുന്ന അത്തരം കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

പരസ്പര ബഹുമാനം

പരസ്പര ബഹുമാനം

ദാമ്പത്യ ജീവിതം മികച്ചതാക്കുന്നതിന്, ഭാര്യയും ഭര്‍ത്താവും തമ്മില്‍ സ്‌നേഹവും പരസ്പര ബഹുമാനവും ഉണ്ടായിരിക്കണം എന്നതാണ് ഏറ്റവും പ്രധാനം. സ്‌നേഹവും ബഹുമാനവും ഉള്ള ബന്ധങ്ങള്‍ വളരെ മനോഹരമായിരിക്കുമെന്ന് ചാണക്യനീതിയില്‍ പറഞ്ഞിട്ടുണ്ട്. അതിനാല്‍, ഭാര്യാഭര്‍ത്താക്കന്മാര്‍ എപ്പോഴും പരസ്പരം ബഹുമാനിക്കുകയും സ്‌നേഹിക്കുകയും വേണം.

അമിതമായി അഹങ്കരിക്കരുത്

അമിതമായി അഹങ്കരിക്കരുത്

ചാണക്യന്റെ അഭിപ്രായത്തില്‍ ഭാര്യയും ഭര്‍ത്താവും ഒരു വാഹനത്തിന്റെ രണ്ട് ചക്രങ്ങള്‍ പോലെയാണ്. രണ്ട് ചക്രങ്ങളും ഒരുമിച്ച് മുന്നോട്ട് പോകുമ്പോള്‍ മാത്രമേ ആ ബന്ധം നന്നായി മുന്നേറൂ. ഭാര്യാഭര്‍ത്താക്കന്മാര്‍ ഒന്നിലും അമിതമായി അഹങ്കരിക്കരുതെന്ന് ചാണക്യ നീതിയില്‍ പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ മറ്റുള്ളവരോട് അഹങ്കാരം കാണിച്ചാല്‍ ആ ബന്ധത്തില്‍ തകര്‍ച്ച തുടങ്ങും.

Also read:മരണാനന്തരം നരകവാസത്തില്‍ നിന്ന് മോചനം; ഗരുഡപുരാണം പറയുന്ന ഈ 5 കാര്യങ്ങള്‍ ശീലിക്കൂ</p><p>Also read:മരണാനന്തരം നരകവാസത്തില്‍ നിന്ന് മോചനം; ഗരുഡപുരാണം പറയുന്ന ഈ 5 കാര്യങ്ങള്‍ ശീലിക്കൂ

ക്ഷമാശീലം

ക്ഷമാശീലം

കഠിനമായ സാഹചര്യങ്ങളില്‍ സംയമനം പാലിക്കുന്നവര്‍ക്ക് ഏറ്റവും മോശം സാഹചര്യത്തെ പോലും എളുപ്പത്തില്‍ നേരിടാനാകുമെന്നും ഏത് ബുദ്ധിമുട്ടില്‍ നിന്നും കരകയറാന്‍ കഴിയുമെന്നും ചാണക്യ നീതിയില്‍ പറഞ്ഞിട്ടുണ്ട്. നല്ല ബന്ധം നിലനിര്‍ത്താന്‍ ഭാര്യയും ഭര്‍ത്താവും എപ്പോഴും ക്ഷമാശീലമുള്ളവര്‍ ആയിരിക്കണം. സുഗമമായ ദാമ്പത്യത്തിന് ക്ഷമാശീലം പാലിക്കേണ്ടതും വളരെ അത്യാവശ്യമാണ്.

സ്വകാര്യ കാര്യങ്ങള്‍ ആരുമായും പങ്കുവയ്ക്കരുത്

സ്വകാര്യ കാര്യങ്ങള്‍ ആരുമായും പങ്കുവയ്ക്കരുത്

ഭാര്യയും ഭര്‍ത്താവും തങ്ങളുടെ സ്വകാര്യ കാര്യങ്ങള്‍ ആരോടും പറയരുതെന്ന് ചാണക്യന്‍ പറയുന്നു. ഇത് ചെയ്യുന്നത് നിങ്ങളുടെ ബന്ധത്തെ നശിപ്പിക്കുന്നു. കാരണം ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ മൂന്നാമതൊരാളോട് പങ്കിവയ്ക്കുന്നത് പരസ്പര വിശ്വാസത്തെ തകര്‍ക്കും. ഭാര്യയും ഭര്‍ത്താവും എന്നും ഇക്കാര്യം മനസ്സില്‍ സൂക്ഷിക്കണം.

Also read:ശനിയുടെ രാശിയില്‍ ശുക്രന്റെ സംക്രമണം; 12 രാശിക്കും ജീവിതത്തില്‍ ഗുണദോഷഫലംAlso read:ശനിയുടെ രാശിയില്‍ ശുക്രന്റെ സംക്രമണം; 12 രാശിക്കും ജീവിതത്തില്‍ ഗുണദോഷഫലം

സ്‌നേഹത്തിന് ഒരിക്കലും കുറവുണ്ടാകരുത്

സ്‌നേഹത്തിന് ഒരിക്കലും കുറവുണ്ടാകരുത്

ചാണക്യന്റെ അഭിപ്രായത്തില്‍, ഏതൊരു ബന്ധത്തിന്റെയും ആദ്യ നിയമം സ്‌നേഹമാണ്. ചാണക്യന്റെ അഭിപ്രായത്തില്‍, സ്‌നേഹം ഒരിക്കലും ഒളിപ്പിച്ചുവയ്ക്കാന്‍ പാടില്ല. ഭാര്യാഭര്‍ത്താക്കന്മാരുടെ ബന്ധം ഏറ്റവും പവിത്രമായ ബന്ധങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. ഈ ബന്ധത്തില്‍ കള്ളത്തരത്തിന് സ്ഥാനമില്ല, അതിനാല്‍ അത് ഒഴിവാക്കണം. ദാമ്പത്യ ബന്ധത്തില്‍ എത്രത്തോളം സത്യസന്ധതയുണ്ടോ അത്രത്തോളം ദൃഢമായി മാറും ഭാര്യാഭര്‍തൃ ബന്ധം.

സംശയം പാടില്ല

സംശയം പാടില്ല

ചാണക്യന്റെ നയമനുസരിച്ച്, ഭാര്യാഭര്‍തൃ ബന്ധത്തില്‍ സംശയം പാടില്ല. ഈ ബന്ധത്തെ ദുര്‍ബലപ്പെടുത്തുന്നതില്‍ സംശയത്തിന് വലിയ പങ്കുണ്ട്. ഈ വിഷം ജീവിതത്തില്‍ നിഷേധാത്മകത സൃഷ്ടിക്കാന്‍ തുടങ്ങുന്നു. സംശയം ഉടലെടുത്താല്‍ അത് അത്ര പെട്ടെന്നൊന്നും ദൂരീകരിക്കപ്പെടില്ലെന്നാണ് പറയപ്പെടുന്നത്. ഭാര്യാഭര്‍തൃ ബന്ധത്തില്‍ പക്വത ഉണ്ടാകണം. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള പരസ്പര വിശ്വാസത്തിന് മാത്രമേ ഈ സംശയത്തെ നശിപ്പിക്കാന്‍ കഴിയൂ.

Also read:കാല് കയറ്റിവച്ച് ഇരുന്നാല്‍ പാപ്പരാകും; ഈ മോശം ശീലങ്ങള്‍ വരുത്തും ഗ്രഹദോഷം, ഒപ്പം പണനഷ്ടവുംAlso read:കാല് കയറ്റിവച്ച് ഇരുന്നാല്‍ പാപ്പരാകും; ഈ മോശം ശീലങ്ങള്‍ വരുത്തും ഗ്രഹദോഷം, ഒപ്പം പണനഷ്ടവും

നുണ പറയരുത്

നുണ പറയരുത്

ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ബന്ധം വളരെ പവിത്രമായി കണക്കാക്കപ്പെടുന്നു. ചാണക്യന്റെ അഭിപ്രായത്തില്‍, ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കണമെങ്കില്‍ നുണകള്‍ക്ക് ഇടം നല്‍കരുത്. നുണകള്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ബന്ധത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കും. അതുകൊണ്ട് ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ നുണ പറയുന്നതില്‍ നിന്ന് അകന്നു നില്‍ക്കണം. പരസ്പര ധാരണയിലൂടെയും യോജിപ്പിലൂടെയും മാത്രമേ ഇത് നേടാനാകൂ എന്ന് ചാണക്യന്‍ പറയുന്നു.

English summary

Chanakya Niti: Wife And Husband Should Do These Work Everyday For A Strong Relationship

According to chanakya niti, wife and husband should do these work everyday for a strong relationship. Take a look.
X
Desktop Bottom Promotion