For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചാണക്യനീതി; ഇത്തരം മക്കള്‍ കുടുംബത്തിന് ആപത്ത്, കുട്ടികളെ വളര്‍ത്തേണ്ടത് ഇങ്ങനെ

|

ചാണക്യന്‍ തന്റെ ചാണക്യനീതിയില്‍ കുടുംബത്തെ സംബന്ധിച്ച് പല കാര്യങ്ങളും പരാമര്‍ശിച്ചിട്ടുണ്ട്. ഗന്ധമുള്ള പുഷ്പങ്ങള്‍ നിറഞ്ഞ ഒരു വൃക്ഷം കാടിനെ മുഴുവന്‍ സുഗന്ധമാക്കുന്നതുപോലെ, ഒരു പുത്രനാല്‍ മുഴുവന്‍ രാജവംശത്തിന്റെയും മഹത്വം വര്‍ദ്ധിക്കുമെന്ന് ചാണക്യന്‍ പറഞ്ഞിട്ടുണ്ട്. ചാണക്യന്‍ പറയുന്നതനുസരിച്ച്, ഒരു കുടുംബത്തില്‍ നിരവധി കുട്ടികള്‍ ഉണ്ടായിട്ട് കാര്യമില്ല. അവരുടെ ആധിക്യം കാരണം കുടുംബത്തിന്റെ ബഹുമാനം വര്‍ദ്ധിക്കുന്നില്ല. കുടുംബത്തിന്റെ ബഹുമാനം വര്‍ധിപ്പിക്കാന്‍ സദ്ഗുണസമ്പന്നനായ ഒരു മകന്‍ മാത്രം മതിയെന്ന് ചാണക്യന്‍ പറയുന്നു.

Also read: ഐശ്വര്യപ്രദമായ ജീവിതം ഉറപ്പുനല്‍കും ഗുരു പ്രദോഷ വ്രതം; ശുഭമുഹൂര്‍ത്തവും ആരാധനാരീതിയുംAlso read: ഐശ്വര്യപ്രദമായ ജീവിതം ഉറപ്പുനല്‍കും ഗുരു പ്രദോഷ വ്രതം; ശുഭമുഹൂര്‍ത്തവും ആരാധനാരീതിയും

കുട്ടികളെ വളര്‍ത്തുന്നതിനെക്കുറിച്ചുള്ള ചില കാര്യങ്ങള്‍ ചാണക്യനീതിയില്‍ പറയുന്നുണ്ട്. മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ സദ്ഗുണമുള്ളവരും സ്വഭാവമുള്ളവരുമാക്കണമെന്നും അവരെ പരിപാലിക്കണമെന്നും അവരെ നശിക്കാന്‍ അനുവദിക്കരുതെന്നും ചാണക്യന്‍ പറഞ്ഞിട്ടുണ്ട്. ചാണക്യനീതി പ്രകാരം കുട്ടികളെ നശിപ്പിക്കുന്ന ചില സ്വഭാവങ്ങളും അവരെ നേര്‍വഴിക്ക് നയിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്നും ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

ചീത്ത സ്വഭാവം കുടുംബം തകര്‍ക്കും

ചീത്ത സ്വഭാവം കുടുംബം തകര്‍ക്കും

ധൃതരാഷ്ട്രരുടെ നൂറ് പുത്രന്മാരില്‍ ഒരാളെപ്പോലും ആദരവോടെ ഓര്‍ക്കാന്‍ നമുക്ക് സാധിക്കില്ല. അങ്ങനെയുള്ള നൂറു പുത്രന്മാരാല്‍ കുടുംബത്തിന് ഒരു പ്രയോജനവും ലഭിക്കില്ല. ഒരു ഉണങ്ങിയ മരത്തിന് തീപിടിച്ചാല്‍ ഒരു വനം മുഴുവന്‍ ചാരമാകുന്നത് പോലെ, ഒരു ചീത്ത സ്വഭാവമുള്ള മകന്‍ കുടുംബത്തെ മുഴുവന്‍ നശിപ്പിക്കുമെന്ന് ചാണക്യന്‍ പറയുന്നു. കുടുംബത്തിന്റെ യശസ്സും മാനവും ബഹുമാനവും എല്ലാം തകര്‍ക്കാന്‍ അത് ധാരാളം.

തെറ്റായ കൂട്ടുകെട്ടില്‍ നിന്ന് അകറ്റുക

തെറ്റായ കൂട്ടുകെട്ടില്‍ നിന്ന് അകറ്റുക

തെറ്റായ കൂട്ടുകെട്ടില്‍ നിന്ന് കുട്ടികളെ അകറ്റി നിര്‍ത്തുക. തെറ്റായ കൂട്ടുകെട്ടോടെ വളരുന്ന ഒരു കുട്ടി കുടുംബത്തിന്റെ ബഹുമാനം തകര്‍ക്കുമെന്ന് ചാണക്യന്‍ പറയുന്നു. അതിനാല്‍ ചെറുപ്പം തൊട്ടേ കുട്ടികളെ നല്ല അന്തരീക്ഷത്തില്‍ വളര്‍ത്തുകയും ചീത്ത കൂട്ടുകെട്ടുകളില്‍ നിന്ന് അകറ്റിനിര്‍ത്തുകയും ചെയ്യുക.

Also read:ബുധന്‍ ധനു രാശിയില്‍ നേര്‍രേഖയില്‍; 12 രാശിക്കും ജീവിതത്തില്‍ മാറ്റങ്ങളുടെ കാലംAlso read:ബുധന്‍ ധനു രാശിയില്‍ നേര്‍രേഖയില്‍; 12 രാശിക്കും ജീവിതത്തില്‍ മാറ്റങ്ങളുടെ കാലം

നല്ല വിദ്യാഭ്യാസം നല്‍കുക

നല്ല വിദ്യാഭ്യാസം നല്‍കുക

കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാന്‍ മാതാപിതാക്കള്‍ കഠിനാധ്വാനം ചെയ്യണമെന്ന് ചാണക്യന്‍ പറയുന്നു. മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാത്ത മാതാപിതാക്കള്‍ പിന്നീട് മക്കള്‍ക്ക് ശത്രുക്കളായി മാറും. ചാണക്യന്റെ അഭിപ്രായത്തില്‍, കുട്ടികള്‍ക്ക് അറിവും വിദ്യാഭ്യാസവും നല്‍കേണ്ടത് വളരെ പ്രധാനമാണ്. കാരണം വിദ്യാഭ്യാസത്തിലൂടെ മാത്രമേ ജീവിതം സുഗമമാക്കാന്‍ കഴിയൂ. കുട്ടികള്‍ക്ക് അറിവും വിദ്യാഭ്യാസവും നല്‍കാന്‍ മാതാപിതാക്കള്‍ ചെയ്യുന്ന കഠിനാധ്വാനം ഭാവിയില്‍ നിങ്ങള്‍ക്ക് സദ്ഗുണം സമ്മാനിക്കും.

നല്ല ഗുണങ്ങള്‍ വളര്‍ത്തുക

നല്ല ഗുണങ്ങള്‍ വളര്‍ത്തുക

ചാണക്യനീതിയുടെ രണ്ടാം അധ്യായത്തിലെ പത്താം ശ്ലോകത്തില്‍ പുത്രന്‍മാരെയും പുത്രിമാരെയും നല്ല ഗുണങ്ങളോടെ വളര്‍ത്തണമെന്ന് ചാണക്യന്‍ എഴുതിയിരിക്കുന്നു. അവരെ നല്ല പ്രവൃത്തികള്‍ ചെയ്യാന്‍ പഠിപ്പിക്കുക. നല്ല ഗുണങ്ങളും നല്ല പെരുമാറ്റവും ഉള്ള വ്യക്തികള്‍ക്ക് മാത്രമേ കുടുംബത്തില്‍ ബഹുമാനം ലഭിക്കുകയുള്ളൂ.

Also read:കുംഭത്തില്‍ ശനിയുടെ അസ്തമയം; മാര്‍ച്ച് 05 വരെ ഈ രാശിക്കാര്‍ക്ക് കഷ്ടപ്പാടും ദുരിതകാലവുംAlso read:കുംഭത്തില്‍ ശനിയുടെ അസ്തമയം; മാര്‍ച്ച് 05 വരെ ഈ രാശിക്കാര്‍ക്ക് കഷ്ടപ്പാടും ദുരിതകാലവും

അമിതലാളിത്യം വേണ്ട

അമിതലാളിത്യം വേണ്ട

അമിത ലാളിത്യം കുട്ടികള്‍ക്ക് ഒരു ശാപമായി മാറുമെന്ന് ചാണക്യന്‍ പറയുന്നു. കാരണം സ്‌നേഹത്തോടെ വളര്‍ത്തിയ കുട്ടികള്‍ വളരെ പെട്ടെന്ന് തെറ്റായ ശീലങ്ങളിലേക്ക് വഴുതിവീഴുന്നു. അതുകൊണ്ട് മാതാപിതാക്കള്‍ കുട്ടികളെ അമിതമായി ലാളിക്കരുത്, അവരുടെ ആഗ്രഹങ്ങള്‍ കണ്ടറിഞ്ഞ് മാത്രം നിറവേറ്റുക.

ശാസന പ്രധാനം

ശാസന പ്രധാനം

അമിത ലാളന കൊണ്ട് പുത്രന്മാരില്‍ പല സ്വഭാവ ദൂഷ്യങ്ങളും ഉണ്ടാകുന്നു എന്ന് ചാണക്യനീതിയുടെ പന്ത്രണ്ടാം ശ്ലോകത്തില്‍ പറയുന്നുണ്ട്. അവരുടെ മോശം പ്രവര്‍ത്തികളില്‍ അവരെ ശിക്ഷിക്കുന്നതിലൂടെ, അവരില്‍ നല്ല ഗുണങ്ങള്‍ വികസിക്കുന്നു. അതിനാല്‍ പുത്രന്മാരെയും ശിഷ്യന്മാരെയും അമിതമായി ലാളിക്കരുത്. ഇടയ്ക്കിടെ ശാസിക്കണമെന്നും ചാണക്യന്‍ പറയുന്നു.

Also read:കാല് കയറ്റിവച്ച് ഇരുന്നാല്‍ പാപ്പരാകും; ഈ മോശം ശീലങ്ങള്‍ വരുത്തും ഗ്രഹദോഷം, ഒപ്പം പണനഷ്ടവുംAlso read:കാല് കയറ്റിവച്ച് ഇരുന്നാല്‍ പാപ്പരാകും; ഈ മോശം ശീലങ്ങള്‍ വരുത്തും ഗ്രഹദോഷം, ഒപ്പം പണനഷ്ടവും

സംസ്‌കാരം വളര്‍ത്തുക

സംസ്‌കാരം വളര്‍ത്തുക

കുട്ടികളോട് കര്‍ക്കശമായി പെരുമാറുന്നത് പോലെ തന്നെ അവര്‍ക്ക് സ്നേഹം നല്‍കേണ്ടതും ആവശ്യമാണെന്ന് ചാണക്യന്‍ വിശ്വസിക്കുന്നു. കാരണം ശരിയായ പരിചരണം മാത്രമേ കുട്ടികളെ ഭാവിയിലെ എല്ലാ പ്രശ്നങ്ങളോടും പോരാടാന്‍ പ്രാപ്തരാക്കുന്നുള്ളൂ. അതേസമയം സംസ്‌കാരത്തോടെ വളര്‍ന്ന കുട്ടികള്‍ രാഷ്ട്രനിര്‍മ്മാണത്തില്‍ വലിയ പങ്കുവഹിക്കുന്നു.

English summary

Chanakya Niti Tips For Parenting; These Type Childrens Are Dangerous For The Family

Important things related to dealing with children have been shared in Chanakya Niti. Take a look.
Story first published: Tuesday, January 17, 2023, 17:22 [IST]
X
Desktop Bottom Promotion