For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചാണക്യനീതി; ഈ 7 കാര്യങ്ങള്‍ മനസില്‍ സൂക്ഷിച്ചില്ലെങ്കില്‍ പണക്കാരന്‍ പോലും പിച്ചക്കാരനാകും

|

മികച്ച രാഷ്ട്രതന്ത്രജ്ഞനും നയതന്ത്രജ്ഞനും സാമ്പത്തിക വിദഗ്ധനുമായിരുന്നു ചാണക്യന്‍. ചന്ദ്രഗുപ്ത മൗര്യനെ ഭാരതത്തിന്റെ ചക്രവര്‍ത്തിയാക്കിയത് ചാണക്യന്റെ നയങ്ങളുടെ പിന്‍ബലത്തിലായിരുന്നു. ചെറുപ്രായത്തില്‍ തന്നെ ചാണക്യനെ മൗര്യ സാമ്രാജ്യത്തിന്റെ അധിപനാക്കിയത് അദ്ദേഹമാണ്. എന്നിട്ടും കൊട്ടാരത്തില്‍ നിന്ന് മാറി ഒരു കുടിലിലാണ് അദ്ദേഹം ജീവിതം കഴിച്ചുകൂട്ടിയിരുന്നത്. ചാണക്യന്‍ പറയുന്നതനുസരിച്ച് സംതൃപ്തിയാണ് യഥാര്‍ത്ഥ സമ്പത്ത് എന്നാണ്.

Also read: ചാണക്യനീതി; ഭാര്യയും ഭര്‍ത്താവും ഈ 7 കാര്യം പതിവാക്കിയാല്‍ ദാമ്പത്യജീവിതം സുന്ദരംAlso read: ചാണക്യനീതി; ഭാര്യയും ഭര്‍ത്താവും ഈ 7 കാര്യം പതിവാക്കിയാല്‍ ദാമ്പത്യജീവിതം സുന്ദരം

മനുഷ്യന്റെ സന്തോഷകരമായ ജീവിതത്തിനും ദുരിതങ്ങള്‍ അകറ്റാനുമായി അദ്ദേഹം ചില നയങ്ങളും ഉണ്ടാക്കി. ഇതെല്ലാം അദ്ദേഹത്തിന്റെ ചാണക്യനീതി എന്ന പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്. ഈ നയങ്ങള്‍ സ്വീകരിക്കുന്നതിലൂടെ ഒരാള്‍ക്ക് വിജയത്തിന്റെ കൊടുമുടിയിലെത്താന്‍ സാധിക്കും. ഒരാള്‍ സമ്പന്നനാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ചില കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കണമെന്ന് ചാണക്യന്‍ പറയുന്നു. ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ എത്ര പണക്കാരനായാലും ദരിദ്രനാകാന്‍ അധിക സമയം വേണ്ടിവരില്ല. ചാണക്യന്‍ പറഞ്ഞ അത്തരം കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

സമ്പത്ത് ശരിയായി ഉപയോഗിക്കുക

സമ്പത്ത് ശരിയായി ഉപയോഗിക്കുക

ചാണക്യന്റെ അഭിപ്രായത്തില്‍, പണം സമ്പാദിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അത് ശരിയായി ചെലവഴിക്കുന്നതും കൂടുതല്‍ ബുദ്ധിമുട്ടാണ്. മനുഷ്യന്‍ ഒരിക്കലും പണം പാഴാക്കരുത്. പണത്തിന്റെ അമിത ഉപഭോഗം മനുഷ്യനെ ദാരിദ്ര്യത്തിലേക്ക് നയിക്കുന്നു. മോശം സമയങ്ങളിലേക്കായി പണം എപ്പോഴും ലാഭിച്ച് വയ്ക്കണം. പണം സമ്പാദിക്കാന്‍ മാത്രമല്ല, അത് ശരിയായി ഉപയോഗിക്കാന്‍ പഠിക്കേണ്ടതും ആവശ്യമാണ്. പണം ശരിയായി ഉപയോഗിച്ചില്ലെങ്കില്‍, അത് വെള്ളം പോലെ കൈകളില്‍ നിന്ന് ഒഴുകും. അതിനാല്‍, പണം വിവേകപൂര്‍വ്വം ഉപയോഗിക്കുക.

അളവറിഞ്ഞ് ദാനം ചെയ്യുക

അളവറിഞ്ഞ് ദാനം ചെയ്യുക

ദാനം ചെയ്യുന്നത് വളരെ നല്ല കാര്യമാണ്. എന്നാല്‍ ഒരു മനുഷ്യന്‍ അവന്റെ കഴിവിനനുസരിച്ച് മാത്രം ദാനം ചെയ്യണമെന്നാണ് ചാണക്യന്‍ പറയുന്നത്. വരുമാനത്തില്‍ കവിഞ്ഞ ദാനം നിങ്ങളെ ദരിദ്രരാക്കും. അതുകൊണ്ട് എപ്പോഴും നിങ്ങളുടെ വരുമാനം മനസ്സില്‍ വെച്ചുകൊണ്ട് മാത്രം ചെലവഴിക്കുക. നിങ്ങള്‍ സമ്പാദിക്കുന്നതിനനുസരിച്ച് പണം ലാഭിക്കുകയും അതേ അനുപാതത്തില്‍ തന്നെ മറ്റുള്ളവരെ സഹായിക്കുകയും ചെയ്യുക.

അമിത ചെലവ് ആപത്ത്

അമിത ചെലവ് ആപത്ത്

നിങ്ങളുടെ ചെലവുകള്‍ നിങ്ങള്‍ നിയന്ത്രിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ എത്ര പണം സമ്പാദിച്ചിട്ടും ഒരു കാര്യവുമില്ലെന്ന് ചാണക്യന്‍ പറയുന്നു. കൂടുതല്‍ പണം സമ്പാദിച്ചാലും നിങ്ങള്‍ക്ക് സമ്പന്നനാകാന്‍ കഴിയില്ല. ഒരു പാത്രത്തില്‍ കുറേക്കാലം വെള്ളം സൂക്ഷിച്ചാല്‍ അത് മോശമായി പോകുന്നതുപോലെ, സമ്പത്ത് ശരിയായി ഉപയോഗിച്ചില്ലെങ്കില്‍ അതിന്റെ പ്രാധാന്യവും കുറയുമെന്നും ചാണക്യന്‍ പറയുന്നു.

Also read:രണ്ടുവര്‍ഷക്കാലം ശനി കുംഭത്തില്‍; ജീവിതം മാറ്റിമറിക്കും കഠിന ശനിദോഷം; പരിഹാരത്തിന് ചെയ്യേണ്ടത്Also read:രണ്ടുവര്‍ഷക്കാലം ശനി കുംഭത്തില്‍; ജീവിതം മാറ്റിമറിക്കും കഠിന ശനിദോഷം; പരിഹാരത്തിന് ചെയ്യേണ്ടത്

ക്ഷാമകാലത്തേക്ക് പണം സൂക്ഷിച്ചുവയ്ക്കുക

ക്ഷാമകാലത്തേക്ക് പണം സൂക്ഷിച്ചുവയ്ക്കുക

ഒരു വ്യക്തി ചിന്തിക്കാതെ പണം ചെലവഴിക്കരുതെന്ന് ചാണക്യന്‍ പറയുന്നു. അവരുടെ കഷ്ടതകള്‍ നിറഞ്ഞ ദിവസങ്ങള്‍ക്കായി പണം ലാഭിക്കണം. കൂടാതെ, പ്രയാസകരമായ സമയത്തുപോലും ഒരാള്‍ ഭാര്യയുടെ പണം ഉപയോഗിക്കരുതെന്ന് അദ്ദേഹം പറയുന്നു. ഇതിനായി നിങ്ങള്‍ സമ്പാദിച്ച പണം മാത്രമേ ചെലവഴിക്കേണ്ടതുള്ളൂ.

ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിക്കാതിരിക്കുക

ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിക്കാതിരിക്കുക

ചാണക്യന്റെ നയമനുസരിച്ച് കര്‍മ്മം ചെയ്യാതെ ഒന്നും നേടാനാവില്ല. അതുകൊണ്ട് പണത്തിനായി നിങ്ങള്‍ക്ക് ഒരു ലക്ഷ്യം വേണം. നിരന്തരമായ പരിശ്രമത്തിലൂടെ മാത്രമേ എന്തും നേടാനാകൂ. തൊഴില്‍, വിദ്യാഭ്യാസം, വൈദ്യം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുള്ള സ്ഥലത്ത് വേണം മനുഷ്യന്‍ എപ്പോഴും ജീവിക്കാന്‍ എന്ന് ചാണക്യന്‍ പറയുന്നു. ജോലിയുള്ളിടത്ത് നിങ്ങള്‍ക്ക് എളുപ്പത്തില്‍ പണം ലഭിക്കും.

Also read:കാല് കയറ്റിവച്ച് ഇരുന്നാല്‍ പാപ്പരാകും; ഈ മോശം ശീലങ്ങള്‍ വരുത്തും ഗ്രഹദോഷം, ഒപ്പം പണനഷ്ടവുംAlso read:കാല് കയറ്റിവച്ച് ഇരുന്നാല്‍ പാപ്പരാകും; ഈ മോശം ശീലങ്ങള്‍ വരുത്തും ഗ്രഹദോഷം, ഒപ്പം പണനഷ്ടവും

നല്ല പ്രവൃത്തികള്‍ക്കായി പണം ഉപയോഗിക്കുക

നല്ല പ്രവൃത്തികള്‍ക്കായി പണം ഉപയോഗിക്കുക

പണമുള്ളവര്‍ എപ്പോഴും ശ്രദ്ധിക്കണം. പണം സുരക്ഷിതമായി സൂക്ഷിക്കാന്‍ മറക്കരുത്. എപ്പോഴും മറ്റുള്ളവരുടെ ക്ഷേമത്തിനായി പണം ഉപയോഗപ്പെടുത്തണം. അത് നിങ്ങളുടെ സമ്പത്തും അന്തസ്സും വര്‍ദ്ധിപ്പിക്കും. പണം കൈവശം വച്ചിരിക്കുന്നാല്‍ അത് ക്രമേണ നശിക്കുന്നു. അതിനാല്‍, പണം നല്ല പ്രവൃത്തികള്‍ക്കായി ഉപയോഗിക്കണം.

പണം വരുമ്പോള്‍ അഹങ്കരിക്കരുത്

പണം വരുമ്പോള്‍ അഹങ്കരിക്കരുത്

സ്വന്തം പണത്തില്‍ ആരും അഹങ്കരിക്കരുതെന്നും സ്വഭാവത്തില്‍ എല്ലായ്‌പ്പോഴും വിനയം സൂക്ഷിക്കണമെന്നും ചാണക്യന്‍ പറയുന്നു. പണം വരുന്നതിന് അനുസരിച്ച് നിങ്ങളുടെ മനസ്സില്‍ അഹംഭാവം വരരുത്. അഹംഭാവത്താല്‍ നിങ്ങളുടെ ബുദ്ധി ദുഷിക്കുന്നു. അതുമൂലം ഒരു വ്യക്തിയുടെ സമ്പത്ത് പെട്ടെന്ന് നശിപ്പിക്കപ്പെടുന്നു. അതിനാല്‍ അഹങ്കാരം ഒഴിവാക്കുകയും നിങ്ങളുടെ പെരുമാറ്റത്തില്‍ വിനയം നിലനിര്‍ത്തുകയും ചെയ്യുക.

Also read:വീട്ടിലെ ദുഷ്ടശക്തികളെ അകറ്റാം, കാളസര്‍പ്പദോഷത്തിനും പരിഹാരം; കര്‍പ്പൂരം കൊണ്ടൊരു വിദ്യAlso read:വീട്ടിലെ ദുഷ്ടശക്തികളെ അകറ്റാം, കാളസര്‍പ്പദോഷത്തിനും പരിഹാരം; കര്‍പ്പൂരം കൊണ്ടൊരു വിദ്യ

English summary

Chanakya Niti: Even A Rich Person Can Become Poor If You Don’t Take Care Of These Things

If these things are not taken care of, even a rich person can become poor. Read on to know what Chanakya said.
Story first published: Friday, January 20, 2023, 18:17 [IST]
X
Desktop Bottom Promotion