For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പണം സമ്പാദിക്കാം, സമ്പന്നനാകാം; ചാണക്യന്‍ പറയുന്ന ഈ 6 കാര്യങ്ങള്‍ പിന്തുടരൂ

|

പണ്ടുകാലത്ത് ജീവിച്ചിരുന്ന പ്രഗത്ഭനായ ഒരു സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്നു ചാണക്യന്‍. പണവും സമ്പത്തും സംബന്ധിച്ച നിരവധി നയങ്ങള്‍ അദ്ദേഹം പരാമര്‍ശിച്ചിട്ടുണ്ട്. ഒരു മനുഷ്യന് എങ്ങനെ ദീര്‍ഘകാലത്തേക്ക് സമ്പത്ത് ശേഖരിച്ചുവയ്ക്കാമെന്ന് അദ്ദേഹം തന്റെ ചാണക്യ നീതിയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. വരവ്, ചെലവ്, ആസ്വാദനം, നിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട ചാണക്യന്റെ ഈ നയം മനസ്സിലാക്കിയാല്‍ നിങ്ങള്‍ക്കും സമ്പന്നതയുടം പടവുകള്‍ കയറാം.

Also read: ചൊവ്വയുടെ രാശിമാറ്റം; മാര്‍ച്ച് 13 വരെ സ്വര്‍ണ്ണവില ഉയരും, രാഷ്ട്രീയ അട്ടിമറികള്‍; ഇന്ത്യയിലെ മാറ്റം ഇങ്ങനെAlso read: ചൊവ്വയുടെ രാശിമാറ്റം; മാര്‍ച്ച് 13 വരെ സ്വര്‍ണ്ണവില ഉയരും, രാഷ്ട്രീയ അട്ടിമറികള്‍; ഇന്ത്യയിലെ മാറ്റം ഇങ്ങനെ

ഇന്നത്തെ കാലത്ത്, സന്തോഷകരമായ ജീവിതത്തിന് പണം വളരെ പ്രധാനമാണ്. അത്തരമൊരു സാഹചര്യത്തില്‍, ചാണക്യന്റെ ഈ നയങ്ങള്‍ വളരെ പ്രധാനമാണ്. നമ്മളില്‍ ഓരോരുത്തര്‍ക്കും ജീവിതത്തില്‍ ഒരിക്കലെങ്കിലും സമ്പന്നനാകാനും വലിയ സമ്പത്ത് നേടാനും ആഗ്രഹങ്ങളുണ്ട്. നിങ്ങള്‍ക്കും ഈ ആഗ്രഹമുണ്ടെങ്കില്‍, ചാണക്യനീതിയുടെ ഈ 6 തത്വങ്ങള്‍ പാലിക്കുക. ചാണക്യന്റെ ഈ 6 വാക്കുകള്‍ ജീവിതത്തില്‍ സ്വീകരിച്ചാല്‍, ആര്‍ക്കും സമ്പന്ന ജീവിതം ആസ്വദിക്കാം.

ഒരു ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുക

ഒരു ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുക

കൂടുതല്‍ പണം സമ്പാദിക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ എപ്പോഴും നിങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. തന്റെ ലക്ഷ്യങ്ങള്‍ നിശ്ചയിക്കാന്‍ കഴിയാത്ത ഒരു വ്യക്തിക്ക് ഒരിക്കലും വിജയിക്കാനോ സമ്പന്നനാകാനോ കഴിയില്ല. ശരിയായ രീതിയില്‍ പണം സമ്പാദിക്കണം. ഒപ്പം എപ്പോഴും മനസ്സ് വ്യതിചലിക്കാതെ നിങ്ങളുടെ ലക്ഷ്യത്തില്‍ തന്നെ ഉറച്ചു നില്‍ക്കുക.

സംഭാവനയും ദാനവും ആവശ്യത്തിന് മതി

സംഭാവനയും ദാനവും ആവശ്യത്തിന് മതി

ചാണക്യന്‍ പറയുന്നതനുസരിച്ച്, ക്ഷേത്രത്തില്‍ ദാനം ചെയ്യുന്നത് ദൈവിക കൃപയും സമ്പത്തും വര്‍ദ്ധിപ്പിക്കും. ദൈവാനുഗ്രഹത്താല്‍ വീട്ടില്‍ ഒരിക്കലും ദാരിദ്ര്യം ഉണ്ടാകില്ല. ദാനധര്‍മ്മം ഒരു നല്ല പ്രവൃത്തിയാണെങ്കിലും, അത് ആവശ്യത്തിനുമാത്രം ചെയ്യണം. അമിതമായി ദാനം ചെയ്യുന്നതും നിങ്ങള്‍ക്ക് പണ നഷ്ടത്തിന് കാരണമാകും. അമിതമായ ദാനശീലത്താല്‍ നിങ്ങളുടെ സമ്പത്ത് നശിക്കാന്‍ തുടങ്ങും.

Also read:കണ്ണടച്ച്‌ ആരെയും വിശ്വസിക്കരുത്‌; യഥാര്‍ത്ഥ സുഹൃത്തിനെ മനസിലാക്കാന്‍ ചാണക്യന്‍ പറയുന്ന 7 കാര്യങ്ങള്‍Also read:കണ്ണടച്ച്‌ ആരെയും വിശ്വസിക്കരുത്‌; യഥാര്‍ത്ഥ സുഹൃത്തിനെ മനസിലാക്കാന്‍ ചാണക്യന്‍ പറയുന്ന 7 കാര്യങ്ങള്‍

ഇങ്ങനെയുള്ള സ്ഥലത്ത് ജീവിക്കുക

ഇങ്ങനെയുള്ള സ്ഥലത്ത് ജീവിക്കുക

നിങ്ങള്‍ക്ക് ജീവിതത്തില്‍ സമ്പന്നനാകണമെങ്കില്‍ അല്ലെങ്കില്‍ ആവശ്യത്തിന് പണം വേണമെങ്കില്‍ സമ്പന്നരായ വ്യാപാരികള്‍, വിദ്യാസമ്പന്നരായ ബ്രാഹ്‌മണര്‍, സൈനികര്‍, നദികള്‍, വൈദ്യന്മാര്‍ എന്നിവയും എല്ലാ തൊഴില്‍ മാര്‍ഗങ്ങളും ഉള്ള ഒരു സ്ഥലത്ത് ജീവിക്കണമെന്ന് ചാണക്യന്‍ പറയുന്നു. അത്തരം സ്ഥലങ്ങളില്‍ ജീവിക്കുന്നത് നിങ്ങളുടെ അറിവ് വര്‍ദ്ധിപ്പിക്കുമെന്നും പണത്തിന്റെ ഒഴുക്ക് വര്‍ദ്ധിപ്പിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.

പണം നിക്ഷേപിക്കുക

പണം നിക്ഷേപിക്കുക

വിജയികളും സമ്പന്നരുമെല്ലാം അവരുടെ സമ്പാദ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എല്ലായ്പ്പോഴും ഒരാള്‍, അയാളുടെ മോശം കാലത്തേക്കായി പണം സ്വരൂപിച്ച് വയ്ക്കണം. കാരണം ദാരിദ്ര്യ കാലത്ത് എല്ലാവരും നിങ്ങളെ ഉപേക്ഷിച്ചുപോയാലും ഈ സമ്പാദ്യം നിങ്ങള്‍ക്ക് ഉപയോഗപ്രദമാകും. പണം പാഴാക്കുന്നതിന് പകരം അത് സ്വരൂപിച്ചു വയ്ക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. അത് ഭാവിയിലേക്ക് മാത്രം ഉപയോഗിക്കാനും ശ്രദ്ധിക്കണം.

Also read:ദേവന്മാരുടെ ദിനം; ഉത്തരായനത്തിന്റെ പ്രാധാന്യം, പുണ്യപ്രവൃത്തികള്‍ക്ക് അനുയോജ്യ കാലഘട്ടംAlso read:ദേവന്മാരുടെ ദിനം; ഉത്തരായനത്തിന്റെ പ്രാധാന്യം, പുണ്യപ്രവൃത്തികള്‍ക്ക് അനുയോജ്യ കാലഘട്ടം

പണം അനാവശ്യമായി ചെലവഴിക്കരുത്, ചെലവ് നിയന്ത്രിക്കുക

പണം അനാവശ്യമായി ചെലവഴിക്കരുത്, ചെലവ് നിയന്ത്രിക്കുക

പണം വെള്ളം പോലെ ചെലവഴിക്കുകയും കഷ്ടകാലങ്ങളിലേക്ക് പണം സ്വരുക്കൂട്ടി വയ്ക്കാതിരിക്കുകയും ചെയ്യുന്ന വ്യക്തിയെ ചാണക്യന്‍ വിഡ്ഢി എന്ന് വിളിക്കുന്നു. ഏതൊരു വ്യക്തിക്ക് ജീവിതത്തില്‍ ചില കഷ്ടതകള്‍ നേരിടേണ്ടി വന്നേക്കാം. ബുദ്ധിമുട്ടുള്ള സമയങ്ങളിലേക്കായി പണം ലാഭിച്ച് വയ്ക്കുന്ന വ്യക്തിയെ ബുദ്ധിമാന്‍ എന്ന് വിളിക്കുന്നു. ചാണക്യന്‍ പറയുന്നതനുസരിച്ച്, ലക്ഷ്യമില്ലാതെ ആര്‍ക്കും പണം സമ്പാദിക്കാനാവില്ല. പണം സമ്പാദിക്കുന്നതില്‍, ലക്ഷ്യം ഒരു വ്യക്തിയെ വളരെയധികം സഹായിക്കുന്നു. പണം ലാഭിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം ചെലവ് നിയന്ത്രിക്കുക എന്നതാണ്. ചാണക്യന്റെ അഭിപ്രായത്തില്‍, ഒരു പാത്രത്തിലെ വെള്ളം സൂക്ഷിച്ചുവച്ചാല്‍ അത് മോശമാകുന്നത് പോലെ, കുമിഞ്ഞുകൂടിയ പണം ഉപയോഗിച്ചില്ലെങ്കില്‍ കുറച്ച് കാലത്തിനുശേഷം അതിന് ഒരു വിലയുമില്ല. അതുകൊണ്ട് പണം നിക്ഷേപമായി ഉപയോഗിക്കണം.

കഠിനാധ്വാനവും വെല്ലുവിളികളും

കഠിനാധ്വാനവും വെല്ലുവിളികളും

പണം സമ്പാദിക്കാന്‍ ഒരു വ്യക്തി എപ്പോഴും റിസ്‌ക് എടുക്കണം. ജീവിതത്തില്‍ വെല്ലുവിളികള്‍ നേരിടുന്ന ഒരു വ്യക്തി എപ്പോഴും വിജയിക്കും. തൊഴില്‍ ഏതുമാകട്ടെ, വിജയത്തില്‍ അപകടസാധ്യതയുടെ പങ്ക് കൂടുതലാണ്. അതിനാല്‍ തന്റെ തൊഴിലില്‍ റിസ്‌ക് എടുത്ത് കഠിനാധ്വാനം ചെയ്യുന്നവന് മാത്രമേ വിജയം ലഭിക്കൂ എന്ന് ചാണക്യന്‍ പറയുന്നു. സമ്പാദിക്കുന്ന പണം തെറ്റായ ഉദ്ദേശ്യത്തിനോ ദുഷ്പ്രവൃത്തിയ്ക്കോ വേണ്ടി ചെലവഴിക്കാതിരിക്കാനും ശ്രദ്ധിക്കുക.

Also read:ചാണക്യനീതി; മറ്റുള്ളവരുടെ സങ്കടങ്ങള്‍ അറിയില്ല, ഈ 4 തരം ആളുകളോട് എപ്പോഴും അകലം പാലിക്കണംAlso read:ചാണക്യനീതി; മറ്റുള്ളവരുടെ സങ്കടങ്ങള്‍ അറിയില്ല, ഈ 4 തരം ആളുകളോട് എപ്പോഴും അകലം പാലിക്കണം

English summary

Chanakya Niti: Adopt These 6 Things In Your Life To Get More Money And wealth

If you adopt these 6 words of Chanakya in your life, you can get more money and wealth. Take a look.
Story first published: Thursday, January 12, 2023, 18:29 [IST]
X
Desktop Bottom Promotion