For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലെസ്ബിയൻദമ്പതികൾക്ക് ആദ്യമായി 2ഗർഭപാത്രത്തിൽകുഞ്ഞ്

|

സ്വവർഗ്ഗാനുരാഗം ഒരിക്കലും ഒരു തെറ്റല്ല. നിയമം പോലും വില കൽപ്പിക്കുന്ന ഒന്നാണ് സ്വവർഗ്ഗനാരാഗം. സ്വവർഗ്ഗാനുരാഗം സ്വവർഗ്ഗ ലൈംഗികത എന്നിവയെല്ലാം പരസ്പര സമ്മതത്തോടെയെങ്കിൽ തെറ്റല്ലെന്ന് 2018-ലാണ് സുപ്രീം കോടതി വിധിച്ചത്. അവരുടേതായ എല്ലാ വിധത്തിലുള്ള അവകാശങ്ങളോടെ തന്നെ നമുക്കിടയിൽ ജീവിക്കുന്നതിന് സ്വവർഗ്ഗാനുരാഗികൾക്കും അവകാശമുണ്ട്. അവരെ ഒറ്റപ്പെടുത്തുന്നത് തന്നെ മനുഷ്യാവകാശ ലംഘനമായാണ് നമ്മുടെ രാജ്യത്ത് കണക്കാക്കുന്നത്.

ഇഷ്ടമുള്ള പങ്കാളിക്കൊപ്പം ജീവിക്കുന്നതിന് യാതൊരു വിധത്തിലുള്ള തെറ്റും ഇല്ല. ലെസ്ബിയൻ ദമ്പതികളാണ് ഇത്തരത്തിൽ ഇന്ന് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. സ്വന്തം ഗര്‍ഭപാത്രത്തിൽ തന്നെ കുഞ്ഞ് പിറന്നിരിക്കുകയാണ് ഇവർക്ക്. ഐവിഎഫ് ചികിത്സ വഴിയാണ് ഇരുവർക്കും കുഞ്ഞ് പിറന്നിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലിലാണ് ഇവർ വിവാഹം ചെയ്ത് ഒരുമിച്ച് താമസിക്കാൻ തുടങ്ങിയത്. കൂടുതൽ വായിക്കുന്നതിന് വേണ്ടി...

ബ്രിട്ടീഷ് ദമ്പതികൾ

ബ്രിട്ടീഷ് ദമ്പതികൾ

ബ്രിട്ടീഷ് ദമ്പതികളായ ജോസ്മിന്‍ ഫ്രാൻസിസ്, ഡോണ ഫ്രാന്‍സിസ് എന്നിവർക്കാണ് ഐവിഎഫ് ചികിത്സയിലൂടെ ആൺകുഞ്ഞ് ജനിച്ചത്. 2014-ലാണ് ഇവർ ഓണ്‍ലൈൻ ഡേറ്റിങിലൂടെ പരിചയപ്പെട്ടത്. രണ്ട് മാസം മുൻപാണ് ഇവര്‍ ഐവിഎഫ് ചികിത്സക്കായി എത്തിയത്. ആദ്യത്തെ പ്രാവശ്യം തന്നെ ഇവർക്ക് പോസിറ്റീവ് റിസള്‍ട്ട് ലഭിക്കുകയായിരുന്നു.

ഡോണയിൽ നിന്ന് അണ്ഡം

ഡോണയിൽ നിന്ന് അണ്ഡം

ഡോണയിൽ നിന്ന് അണ്ഡം സ്വീകരിച്ചാണ് ഇവർ ചികിത്സ ആരംഭിച്ചത്. ഡോണയിൽ നിന്ന് അണ്ഡം സ്വീകരിച്ച് ജോസ്മിന്‍റെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുകയാരുന്നു. എന്നാല്‍ ലെസ്ബിയൻ ദമ്പതികൾക്ക് ഐവിഎഫ് ട്രീറ്റ്മെന്‍റിലൂടെ ഗർഭധാരണം സാധ്യമാകുമ്പോൾ ഒരാൾ മാത്രമായിരിക്കും അണ്ഡം സ്വീകരിക്കുന്നതും ഗർഭധാരണം മുതൽ പ്രസവം വരെയുള്ള കാര്യങ്ങൾ ചെയ്യുന്നതും.

ഡോണയിൽ നിന്ന് അണ്ഡം

ഡോണയിൽ നിന്ന് അണ്ഡം

ലണ്ടൻ വുമൺസ് ക്ലിനിക്കിലാണ് ഇത്തരം ഒരു കാര്യം വിദഗ്ധ ഡോക്ടർമാരടങ്ങിയ സംഘത്തിൽ ഉണ്ടായത്. ഇവർ ആദ്യമായി നടത്തിയ പരീക്ഷണ ചികിത്സയായിരുന്നു ഇവരുടേത്. ഒരേ ലിഗത്തിൽ പെട്ടവർ ആയതു കൊണ്ട് മനസ്സു കൊണ്ട് അമ്മയായി ഡോണ. ഡോണയിൽ നിന്ന് അണ്ഡം എടുക്കുന്നതിന് മുൻപ് പതിനെട്ട് മണിക്കൂർ ഇവരുടെ ഗർഭപാത്രത്തിലായിരുന്നു അണ്ഡം ഉണ്ടായിരുന്നത്.

 ആദ്യത്തെ ചികിത്സ

ആദ്യത്തെ ചികിത്സ

ലെസ്ബിയൻ ദമ്പതികൾ ആയതു കൊണ്ട് തന്നെ സ്വന്തമായി ഒരു കുഞ്ഞ് എന്നത് ഇവര്‍ രണ്ടു പേരുടേയും സ്വപ്നമായിരുന്നു. ആദ്യത്തെ ഐ വി എഫ് ട്രീറ്റ്മെന്‍റിൽ തന്നെ ഗർഭം ജോസ്മിന്‍റെ ഗർഭപാത്രത്തിൽ സ്ഥാനം പിടിക്കുകയും ഇത് വിജയകരമാവുകയും ചെയ്തു. ഇരുവർക്കും ആൺകുഞ്ഞാണ് ജനിച്ചത്. ആദ്യത്തെ ചികിത്സ തന്നെ വിജയം കണ്ടതിൽ ഇവർ വളരെയധികം സന്തോഷത്തിലാണ്.

 ഇതിന് മുൻപ്

ഇതിന് മുൻപ്

ഇതിന് മുൻപും 2018-ൽ ഇതേ ട്രീറ്റ്മെന്‍റിലൂടെ ആഷ്ലി - ബ്ലിസ്സ് കോൾട്ടര്‍ ദമ്പതികൾക്കും കുഞ്ഞ് ജനിച്ചിട്ടുണ്ടായിരുന്നു. പക്ഷേ ഇവർ രണ്ടു പേരും ഗർഭം ധരിച്ചിരുന്നു. എന്നാൽ ഭ്രൂണത്തെ വെറും ഇൻക്യുബേറ്റർ ആക്കി സൂക്ഷിക്കുന്നതിന് വേണ്ടി ആദ്യത്തെ അഞ്ച് ദിവസം ബ്ലിസ് കോൾട്ടറുടെ ഗർഭപാത്രത്തിലും പിന്നീട് ആഷ്ലിയിലേക്ക് മാറ്റുകയും ചെയ്തു. ഇരുവർക്കും കുഴപ്പങ്ങൾ ഒന്നുമില്ലാത്ത ഒരു കുഞ്ഞിനെ ലഭിച്ചു.

English summary

British Lesbian Couple First to Carry Baby in Both Their Wombs

British lesbian couple 1st to carry baby in both their wombs. Read on.
Story first published: Monday, December 9, 2019, 15:17 [IST]
X
Desktop Bottom Promotion