For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലക്ഷ്മീദേവി കടാക്ഷിക്കും, സമ്പത്തും ഭാഗ്യവും; പുതുവര്‍ഷത്തില്‍ ഈ ഭാഗ്യവസ്തുക്കള്‍ വീട്ടിലെത്തിക്കൂ

|

2022 വര്‍ഷം വിടവാങ്ങാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. പുതുവര്‍ഷം ജീവിതത്തില്‍ നന്‍മ നല്‍കുമെന്ന പ്രതീക്ഷ എല്ലാവരിലുമുണ്ടാകും. ഭാഗ്യത്തെ കൂടെനിര്‍ത്താന്‍ നിങ്ങള്‍ക്ക് വാസ്തുവിന്റെ കൂട്ടുപിടിക്കാം. 2023 വര്‍ഷം നിങ്ങള്‍ക്ക് മികച്ചതായിരിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ചില വാസ്തു നുറുങ്ങുകള്‍ നിങ്ങള്‍ പരീക്ഷിച്ചാല്‍ മതി. വാസ്തു ശാസ്ത്ര പ്രകാരം, വരാനിരിക്കുന്ന പുതുവര്‍ഷത്തിന്റെ തുടക്കത്തിന് മുമ്പ്, വീട്ടില്‍ സന്തോഷവും ഐശ്വര്യവും വര്‍ദ്ധിപ്പിക്കുന്ന ചില കാര്യങ്ങള്‍ കൊണ്ടുവരിക.

Also read: വര്‍ഷാവസാനം ശുക്രന്‍ മകരം രാശിയില്‍; ഫലങ്ങള്‍ മാറിമറിയും, 12 രാശിക്കും നേട്ടങ്ങളും കോട്ടങ്ങളുംAlso read: വര്‍ഷാവസാനം ശുക്രന്‍ മകരം രാശിയില്‍; ഫലങ്ങള്‍ മാറിമറിയും, 12 രാശിക്കും നേട്ടങ്ങളും കോട്ടങ്ങളും

വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്ന അത്തരം ചില വസ്തുക്കള്‍ വീട്ടില്‍ കൊണ്ടുവരുന്നതിലൂടെ വീട്ടില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറയുകയും സമ്പത്തും സമൃദ്ധിയും കൈവരികയും ചെയ്യുന്നു. നിങ്ങള്‍ എന്തെങ്കിലും തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയുമായി മല്ലിടുകയാണെങ്കില്‍ തീര്‍ച്ചയായും ഈ സാധനങ്ങള്‍ പുതുവര്‍ഷത്തില്‍ നിങ്ങളുടെ വീട്ടിലെത്തിക്കുക.

പിരമിഡ്

പിരമിഡ്

വാസ്തു ശാസ്ത്രത്തില്‍ പിരമിഡിന് പ്രത്യേക പ്രാധാന്യമുണ്ട്. വാസ്തുദോഷമുള്ള വീടിന്റെ ദിശയില്‍ പിരമിഡ് സ്ഥാപിച്ചാല്‍ പുരോഗതി ഉണ്ടാകുമെന്നാണ് വിശ്വാസം. വെള്ളി, പിച്ചള അല്ലെങ്കില്‍ ചെമ്പ് എന്നിവയില്‍ തീര്‍ത്ത പിരമിഡ് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കാന്‍ സഹായിക്കും. പുതുവര്‍ഷത്തില്‍, തീര്‍ച്ചയായും നിങ്ങളുടെ വീട്ടിലേക്ക് ഒരു പിരമിഡ് കൊണ്ടുവരികയും വീട്ടിലെ എല്ലാ അംഗങ്ങളും ഒരുമിച്ച് ഇരിക്കുന്ന ഒരു സ്ഥലത്ത് ഇത് സൂക്ഷിക്കുകയും ചെയ്യുക.

ഹനുമാന്‍ വിഗ്രഹം

ഹനുമാന്‍ വിഗ്രഹം

വീട്ടില്‍ പോസിറ്റീവ് എനര്‍ജി നിലനിര്‍ത്താനും സാമ്പത്തിക സ്ഥിതി ശക്തമായി നിലനിര്‍ത്താനുമായി പുതുവര്‍ഷത്തില്‍ നിങ്ങളുടെ വീട്ടില്‍ പഞ്ചമുഖ ഹനുമാന്റെ ഒരു വിഗ്രഹമോ ഫോട്ടോയോ സ്ഥാപിക്കുക. ഇത് വീടിന്റെ തെക്ക് പടിഞ്ഞാറ് ദിശയില്‍ സ്ഥാപിച്ച് എല്ലാ ദിവസവും പൂജിക്കുന്നത് നിങ്ങള്‍ക്ക് ആശ്വര്യം കൊണ്ടുവരും.

Also read:ഇടവം രാശിയില്‍ ചൊവ്വ നേര്‍രേഖയില്‍; ഈ 5 രാശിക്കാര്‍ക്ക് ജനുവരി 13 മുതല്‍ നല്ലകാലംAlso read:ഇടവം രാശിയില്‍ ചൊവ്വ നേര്‍രേഖയില്‍; ഈ 5 രാശിക്കാര്‍ക്ക് ജനുവരി 13 മുതല്‍ നല്ലകാലം

ലക്ഷ്മി-കുബേര ചിത്രം

ലക്ഷ്മി-കുബേര ചിത്രം

ലക്ഷ്മി ദേവിയുടെ പത്മ ചിഹ്നവും കുബേരന്റെ ചിത്രവും നിങ്ങളുടെ പൂജാമുറിയില്‍ സൂക്ഷിക്കുക. ലക്ഷ്മി ദേവി സമ്പത്തിന്റെ ദേവതയാണ്, കുബേരന്‍ സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവനാണ്. വാസ്തു ശാസ്ത്രപ്രകാരം വീടിന്റെ പ്രവേശന കവാടത്തില്‍ ലക്ഷ്മി-കുബേരന്റെ ചിത്രം വയ്ക്കുന്നത് വീട്ടില്‍ ഐശ്വര്യവും സമ്പത്തും കൊണ്ടുവരും.

വെള്ളം നിറച്ച കുടം

വെള്ളം നിറച്ച കുടം

വാസ്തു ശാസ്ത്ര പ്രകാരം വീട്ടില്‍ നിങ്ങള്‍ ഒരു വെള്ളം നിറച്ച കുടം നിര്‍ബന്ധമായും സൂക്ഷിക്കണം. ഇത് വീടിന്റെ വടക്ക് ദിശയിലാണ് സ്ഥാപിക്കേണ്ടത്.

Also read:2023 ജനുവരി മാസത്തിലെ പ്രധാനപ്പെട്ട ദിവസങ്ങളും ആഘോഷങ്ങളുംAlso read:2023 ജനുവരി മാസത്തിലെ പ്രധാനപ്പെട്ട ദിവസങ്ങളും ആഘോഷങ്ങളും

മയില്‍പ്പീലി

മയില്‍പ്പീലി

ശ്രീകൃഷ്ണന് വളരെ പ്രിയപ്പെട്ടതാണ് മയില്‍പീലി. അത്തരമൊരു സാഹചര്യത്തില്‍ പുതുവര്‍ഷത്തില്‍ ഒരു മയില്‍പ്പീലി വീട്ടില്‍ സൂക്ഷിച്ചാല്‍, ലക്ഷ്മിദേവി വീട്ടിലെത്തും. പുതുവര്‍ഷത്തില്‍ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും വേണമെങ്കില്‍, വീട്ടില്‍ ഒരു മയില്‍പ്പീലി സൂക്ഷിക്കുക.

തുളസി ചെടി

തുളസി ചെടി

സനാതന ധര്‍മ്മത്തില്‍ തുളസി ചെടിയെ ഏറ്റവും പവിത്രമായ സസ്യമായി കണക്കാക്കുന്നു. തുളസി ചെടി ഉള്ള വീട്ടില്‍ ഒന്നിനും ഒരു കുറവും വരില്ലെന്നും വീട്ടില്‍ ഐശ്വര്യം നിറയുമെന്നും വിശ്വാസിക്കുന്നു. പുതുവര്‍ഷത്തില്‍ ഐശ്വര്യം വരാനായി നിങ്ങളുടെ വീട്ടിലൊരു തുളസി ചെടി കൊണ്ടുവരിക.

Also read:ഗരുഡപുരാണം പറയുന്നു, പാപത്തിന്റെ പങ്കാളിയാകും; ഇത്തരക്കാരുടെ വീട്ടില്‍ നിന്ന് ഒരിക്കലും ഭക്ഷണം കഴിക്കരുത്Also read:ഗരുഡപുരാണം പറയുന്നു, പാപത്തിന്റെ പങ്കാളിയാകും; ഇത്തരക്കാരുടെ വീട്ടില്‍ നിന്ന് ഒരിക്കലും ഭക്ഷണം കഴിക്കരുത്

വെള്ളി ആന

വെള്ളി ആന

പുതുവത്സരം ആരംഭിക്കുന്നതിന് മുമ്പ് നിങ്ങളുടെ വീട്ടില്‍ ഒരു വെള്ളി ആനയെ കൊണ്ടുവരിക. ജ്യോതിഷ പ്രകാരം വെള്ളി ആനയ്ക്ക് അത്ഭുതകരമായ ഫലമുണ്ട്. ഇത് വയ്ക്കുന്നതിലൂടെ രാഹു, കേതു എന്നിവയുടെ ദോഷഫലം അവസാനിക്കുകയും ബിസിനസ്സിലും ജോലിയിലും പുരോഗതി ഉണ്ടാവുകയും ചെയ്യും.

ലോഹ ആമ

ലോഹ ആമ

പുതുവര്‍ഷത്തിന് മുമ്പ് തീര്‍ച്ചയായും ഒരു ലോഹ ആമയെ നിങ്ങളുടെ വീട്ടിലേക്ക് എത്തിക്കുക. പലപ്പോഴും ആളുകള്‍ കളിമണ്ണ് അല്ലെങ്കില്‍ മരം കൊണ്ടുള്ള ആമയെ വീട്ടില്‍ എവിടെയെങ്കിലും സൂക്ഷിക്കുന്നു. എന്നാല്‍ ഇതിനു പകരം വെള്ളിയോ പിച്ചളയോ വെങ്കലമോ കൊണ്ടുണ്ടാക്കിയ ആമയെ വീട്ടില്‍ സൂക്ഷിക്കുന്നത് ശുഭകരമാണ്. ഇത് വീടിന്റെ വടക്ക് ദിശയില്‍ സൂക്ഷിക്കുന്നതിലൂടെ നെഗറ്റീവ് എനര്‍ജി നീങ്ങുകയും ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കുകയും ചെയ്യുന്നു.

Also read:പുതുവര്‍ഷ ദിനത്തില്‍ വാസ്തുപ്രകാരം ഈ കാര്യങ്ങള്‍ ചെയ്യൂ; വര്‍ഷം മുഴുവന്‍ ഭാഗ്യം കൂടെനിര്‍ത്താംAlso read:പുതുവര്‍ഷ ദിനത്തില്‍ വാസ്തുപ്രകാരം ഈ കാര്യങ്ങള്‍ ചെയ്യൂ; വര്‍ഷം മുഴുവന്‍ ഭാഗ്യം കൂടെനിര്‍ത്താം

ചിരിക്കുന്ന ബുദ്ധന്‍

ചിരിക്കുന്ന ബുദ്ധന്‍

പുതുവര്‍ഷത്തിന്റെ ശുഭവേളയില്‍ നിങ്ങള്‍ക്ക് വീട്ടില്‍ ഒരു ചിരിക്കുന്ന ബുദ്ധ പ്രതിമ എത്തിക്കാം. ഈ പ്രതിമ എല്ലായ്‌പ്പോഴും വടക്ക്-കിഴക്ക് ദിശയില്‍ വയ്ക്കുക. ഇത് വീട്ടില്‍ സൂക്ഷിച്ചാല്‍ പണത്തിന് ഒരിക്കലും കുറവുണ്ടാകില്ലെന്ന് പറയപ്പെടുന്നു.

English summary

Bring These Vastu Things At home In New Year 2023 For Wealth And Good Luck

Bring these things in the house in the new year 2023 for wealth and good luck as per vastu.
Story first published: Monday, December 26, 2022, 15:00 [IST]
X
Desktop Bottom Promotion