For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മരണത്തെ ഭയപ്പെടുന്ന ആമിര്‍; ഇരുട്ടിനെ ഭയന്ന് ആലിയ

|

ബോളിവുഡ് താരങ്ങള്‍ എപ്പോഴും എല്ലാവര്‍ക്കും അത്ഭുതം തന്നെയാണ്. അമാനുഷികരായാണ് പലപ്പോഴും ഇവരെ സ്‌ക്രീനില്‍ കാണുമ്പോള്‍ നാമെല്ലാം കണക്കാക്കുന്നതും. എന്നാല്‍ ഇവരും നമ്മളെപ്പോലെ ഭയവും ദേഷ്യവും പേടിയും എല്ലാം ഉള്ള വ്യക്തികളാണ് എന്നുള്ളതാണ് സത്യം. പലപ്പോഴും നമ്മള്‍ വിട്ടു പോവുന്ന ചിലതുണ്ട്. താരങ്ങളുടെ ഇമോഷന്‍സ് മനസ്സിലാക്കാന്‍ പലരും ശ്രമിക്കാറില്ല. അതുകൊണ്ട് തന്നെയാണ് ആള്‍ക്കൂട്ടത്തില്‍ ഉപദ്രവിക്കപ്പെടുന്നതും അതില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രതികരിക്കുന്നതും.

സുശാന്തിനെ ഇല്ലാതാക്കിയ ഡിപ്രഷന്‍: അറിയാം

ഇതെല്ലാം ഉപരി നമ്മുടെ താരങ്ങളില്‍ ചില അസാധാരണമായ ചില സ്വഭാവമുള്ളവരുണ്ട്. ഇതില്‍ നമ്മുടെ പ്രിയതാരങ്ങളും ഒട്ടും പുറകിലല്ല എന്നുള്ളതാണ് സത്യം. കാരണം ഭയം എന്നത് എല്ലാവരിലും ഉണ്ട്. എന്നാല്‍ ചില പ്രത്യേക തരത്തിലുള്ള ഭയം ഉണ്ട്. ചില പ്രത്യേക വസ്തുക്കളോട് ചില പ്രേത്യക ജീവികളോട് പ്രത്യേക സ്ഥലത്തോട് ഒക്കെ ഭയമുള്ളവര്‍ ഉണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

ആലിയഭട്ട്

ആലിയഭട്ട്

'ഹൈവേ', 'ഉട്താ പഞ്ചാബ്', 'റാസി', 'ഗല്ലി ബോയ്' തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയയായ നടിയായി മാറിയ താരമാണ് ആലിയ ഭട്ട്. എന്നാല്‍ മനുഷ്യ വികാരങ്ങളുടെ ഇരുണ്ട വശം സ്‌ക്രീനില്‍ അവതരിപ്പിച്ചിട്ടും നടി ഇരുട്ടിനെ ഭയപ്പെടുന്നു എന്നുള്ളതാണ് സത്യം. അതുകൊണ്ട് തന്നെ എപ്പോഴും വെളിച്ചത്തില്‍ നില്‍ക്കുന്നതിനാണ് ഇവര്‍ ആഗ്രഹിക്കുന്നതും.

ആമിര്‍ ഖാന്‍

ആമിര്‍ ഖാന്‍

എല്ലാവര്‍ക്കും മരണഭയം ഉണ്ട്. എന്നാല്‍ ബോളിവുഡിന്റെ മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് ആമിര്‍ഖാനിനും മരണഭയം ഉണ്ട്. ഇതിനെ താനറ്റോഫോബിയ എന്ന് വിളിക്കുന്നു. ഇദ്ദേഹത്തിന് അത് അല്‍പം കൂടുതലാണ് എന്നുള്ളതാണ് സത്യം. ഇത് ഒരു പ്രത്യേക തരത്തിലുള്ള ഭയമാണ്.

അനുഷ്‌ക ശര്‍മ്മ

അനുഷ്‌ക ശര്‍മ്മ

അമാനുഷിക ഹൊറര്‍ ചിത്രമായ 'പാരി' യില്‍ പ്രേതമായി അഭിനയിച്ച അനുഷ്‌ക ശര്‍മ്മ ഏറ്റവും ഭയപ്പെടുന്നത് ഡ്രൈവിംഗിനെയാണ്. സ്വന്തമായി ഡ്രൈവ് ചെയ്ത് പോവുന്നതിന് ഏറെ ഭയപ്പെടുന്ന വ്യക്തിയാണ് അനുഷ്‌ക ശര്‍മ്മ.

അനുപം ഖേര്‍

അനുപം ഖേര്‍

വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ കൊണ്ട് പ്രേക്ഷക മനസ്സില്‍ സ്ഥാനം പിടിച്ച നടന്‍ അനുപം ഖേറിന്റെ ഭയം എന്നത് വളരെ വിചിത്രമായ ഒന്നാണ്. ഒരു ദിവസം തന്റെ ഓര്‍മ്മ നഷ്ടപ്പെടുമോ എന്ന ഭയത്തിലാണ് അദ്ദേഹം ഓരോ ദിവസവും ജീവിക്കുന്നത് തന്നെ.

സെലീന ജെയ്റ്റ്ലി

സെലീന ജെയ്റ്റ്ലി

പലര്‍ക്കും പ്രാണികളെക്കുറിച്ച് വിചിത്രമായ ഒരു ഭയമുണ്ട്. ബോളിവുഡ് നടി സെലീന ജെയ്റ്റ്ലിയും വ്യത്യസ്തമല്ല. അവള്‍ ചിത്രശലഭങ്ങളെ ഭയപ്പെടുന്നു. ചിത്രശലഭങ്ങളോട് ഉള്ള ഇവരുടെ ഭയം വളരെയധികം വിചിത്രമാണ്.

ദീപിക പദുക്കോണ്‍

ദീപിക പദുക്കോണ്‍

ബോളിവുഡില്‍ സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ദീപിക പദുക്കോണ്‍. ദീപിക പദുക്കോണും മിക്ക ആളുകളെയും പോലെ പാമ്പുകളെ ഭയപ്പെടുന്നു. പാമ്പുകളുടെ അസാധാരണമായ ഭയമാണ് ഒഫിഡിയോഫോബിയ. ഇത് മാറ്റാന്‍ ശ്രമിച്ചെങ്കിലും മാറിയിട്ടില്ല എന്നുള്ളത് തന്നെയാണ്.

കങ്കണ റാണത്

കങ്കണ റാണത്

കങ്കണയ്ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടെങ്കിലും സ്വന്തമായി കാര്‍ ഓടിക്കാന്‍ അവര്‍ ഭയപ്പെടുന്നു. സ്റ്റിയറിംഗ് വീലില്‍ തൊടുമ്പോഴെല്ലാം പെട്ടെന്ന് മനസ്സും ശരീരവും മരവിച്ചതായി തോന്നുന്നു എന്നാണ് അവര്‍ പറയുന്നത്. ഇത്തരത്തില്‍ ഭയമുള്ള നിരവധി താരങ്ങള്‍ ഉണ്ട്.

അഭിഷേക് ബച്ചന്‍

അഭിഷേക് ബച്ചന്‍

കുട്ടികളെന്ന നിലയില്‍ എല്ലായ്‌പ്പോഴും പഴങ്ങള്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് പലരും. എന്നിരുന്നാലും, അഭിഷേക് ബച്ചന്‍ പഴങ്ങളെ വെറുക്കുന്നതിനാല്‍ ഇത് സാധ്യമല്ല. തന്റെ ജീവിതത്തില്‍ ഒരിക്കലും ഒരു പഴവും കഴിച്ചിട്ടില്ലെന്ന് ഒരു ഷോയില്‍ പോലും അദ്ദേഹം സമ്മതിച്ചു. കാരണം അദ്ദേഹത്തിന് പഴങ്ങള്‍ ഇഷ്ടമല്ല എന്നതിലുപരി പഴങ്ങളോട് ഭയമാണ് എന്ന് പറയുന്നതാണ് സത്യം.

കത്രീന കൈഫ്

കത്രീന കൈഫ്

'സിന്ദഗി ന മിലേഗി ദൊബാര' യുടെ ടൊമാറ്റിന ഉത്സവ രംഗത്തെ അശ്രദ്ധമായ കത്രീനയെ നാമെല്ലാവരും സ്‌നേഹിച്ചു. എന്നാല്‍ അവര്‍ക്ക് തക്കാളിയോടുള്ള ഭയം അല്‍പം ശ്രദ്ധേയമാണ്. തക്കാളി കഴിച്ചാല്‍ ജീവന്‍ വരെ നഷ്ടപ്പെടും എന്ന് അവര്‍ വിചാരിക്കുന്നു.

അജയ് ദേവ്ഗണ്‍

അജയ് ദേവ്ഗണ്‍

കൈകൊണ്ട് ഭക്ഷണം കഴിക്കുന്നത് വളരെക്കാലമായി നമ്മുടെ ശീലങ്ങളില്‍ ഒന്നാണ്, പക്ഷേ അജയ് കൈകൊണ്ട് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുന്നു. അദ്ദേഹത്തിന് തന്റെ വിരലുകള്‍ ദുര്‍ഗന്ധം വമിക്കുന്നതായി അയാള്‍ക്ക് തോന്നുന്നു. അതുകൊണ്ട് തന്നെ കൈകള്‍ കൊണ്ട് ഭക്ഷണം കഴിക്കാന്‍ ഇദ്ദേഹത്തിന് ഇഷ്ടമില്ല.

പ്രിയങ്ക ചോപ്ര

പ്രിയങ്ക ചോപ്ര

ബോളിവുഡില്‍ അറിയപ്പെടുന്ന താരമായ പ്രിയങ്ക ചോപ്ര ആഗോളതലത്തില്‍ വിജയകരമായ നടിയായി തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. അവള്‍ കുറ്റവാളികളോട് യുദ്ധം ചെയ്യുന്നു, ആഴക്കടലില്‍ മുങ്ങുന്നു, ഇതെല്ലാ നാം കാണുന്നുണ്ട്. പക്ഷേ ഇവര്‍ കുതിരകളെ ഭയപ്പെടുന്നു എന്നുള്ളതാണ് സത്യം.

രണ്‍ബീര്‍ കപൂര്‍

രണ്‍ബീര്‍ കപൂര്‍

രണ്‍ബീറിന് ഒരു ഭയം ഉണ്ട്, അത് വളരെ സാധാരണമാണ്. കാക്കകളെ ഭയപ്പെടുന്ന കത്സരിഡഫോഫോബിയയാണ് അദ്ദേഹം അനുഭവിക്കുന്നത്. കാക്കകളെ ഇദ്ദേഹത്തിന് വളരെയധികം ഭയമാണ്. ഇത് ദുശകുനം നല്‍കുന്നു എന്നാണ് പൊതുവേ ഉള്ള ധാരണ.

അര്‍ജുന്‍ കപൂര്‍

അര്‍ജുന്‍ കപൂര്‍

സീലിംഗ് ഫാനുകളെക്കുറിച്ച് അര്‍ജുന്‍ കപൂറിന് വിചിത്രമായ ഒരു ഭയമുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, അദ്ദേഹത്തിന്റെ വീട്ടില്‍ ഒരു സീലിംഗ് ഫാന്‍ പോലും ഇല്ല എന്നുള്ളതാണ് സത്യം. വളരരെ വിചിത്രമായ ഒരു ഭയമാണ് അദ്ദേഹത്തിന് സീലിംഗ് ഫാനുകളോട് ഉള്ളത്.

സോനം കപൂര്‍

സോനം കപൂര്‍

ഇപ്പോള്‍ എല്ലാ കെട്ടിടങ്ങളിലും എലിവേറ്ററുകള്‍ കാണാം. എന്നാല്‍ നടി സോനം കപൂര്‍ എലിവേറ്ററുകളുടെ വലിയ ആരാധകയല്ല, കാരണം അതില്‍ കയറുമ്പോള്‍ അവര്‍ക്ക് തലകറക്കം അനുഭവപ്പെടുന്നു എന്നാണ് അവര്‍ പറയുന്നത്. അതുകൊണ്ട് തന്നെ ഇവര്‍ എപ്പോഴും സ്‌റ്റെപ് കയറുന്നതിനാണ് താല്‍പ്പര്യപ്പെടുന്നത്.

ഷാറൂഖ് ഖാന്‍

ഷാറൂഖ് ഖാന്‍

കിംഗ് ഖാന്‍ നിരവധി ശക്തമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്, എന്നാല്‍ അദ്ദേഹത്തിന് ഹിപ്പോ-ഫോബിയയുണ്ട്, അത് കുതിരകളെക്കുറിച്ചുള്ള മാനസിക ഭയമാണ്. ഇത്തരം കാര്യങ്ങളില്‍ ഭയപ്പെടുന്ന വ്യക്തിയാണ് നമ്മുടെ കിങ് ഖാന്‍.

പരിനീതി ചോപ്ര

പരിനീതി ചോപ്ര

സെലിബ്രിറ്റികള്‍ ജോലിയ്ക്കായി ലോകമെമ്പാടുമുള്ള വിവിധ നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്നുണ്ട്. ഇവര്‍ക്ക് പല വിധത്തില്‍ ഫ്‌ളൈറ്റുകളിലും മറ്റും യാത്ര ചെയ്യേണ്ടതായി വരുന്നുണ്ട്. എന്നാല്‍ പരിനീതി ചോപ്ര വിമാനം ലാന്‍ഡിംഗ് തന്റെ ഏറ്റവും വലിയ ഭയമാണെന്ന് വെളിപ്പെടുത്തി.

English summary

Bollywood Celebrities And Their Strange Phobias

Here in this article we are discussing about strange phobias of bollywood celebrities. Read on.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X