For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദേവസ്‌നാനം, മനുഷ്യ സ്‌നാനം, രാക്ഷസ സ്‌നാനം; കുളിക്കുന്ന സമയം നിസ്സാരമല്ല

|

കുളി നമ്മുടെ ജീവിതശൈലിയുടെ ഒരു ഭാഗമാണ്. എന്നാല്‍ പലര്‍ക്കും പല സമയങ്ങളിലും കുളിക്കുന്നതിനാണ് താല്‍പ്പര്യം. നമ്മുടെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് കുളി. ആളുകള്‍ ചിലപ്പോള്‍ തമാശയില്‍ ചോദിക്കുന്നത് നാം കേട്ടിരിക്കാം, കുളിക്കാന്‍ അങ്ങനെ പ്രത്യേക സമയമുണ്ടോ എന്നത്. എന്നാല്‍ സത്യത്തില്‍ കുളിക്കാന്‍ സമയമുണ്ട് എന്നുള്ളതാണ് സത്യം. ഓരോ സമയത്തേയും കുളിക്ക് വളരെയധികം പ്രാധാന്യം ഉണ്ട് എന്നുള്ളതാണ്. എന്നിരുന്നാലും, പരമ്പരാഗത വൈദ്യശാസ്ത്രത്തിനും ജ്യോതിഷത്തിനും വളരെയധികം പ്രാധാന്യം നല്‍കിയ മുന്‍ തലമുറയിലെ ആളുകള്‍ പറയുന്നതനുസരിച്ച്, നിങ്ങള്‍ കുളിക്കുന്ന സമയത്തിന് വലിയ പ്രാധാന്യമുണ്ട്. കര്‍ക്കിടക മാസത്തില്‍ ഒരു തേച്ച് കുളി എന്തുകൊണ്ടും നിങ്ങള്‍ക്ക് ഉന്‍മേഷം നല്‍കുന്നത് തന്നെയാണ്.

Best Time In The Day To Take Shower For Prosperous Life In Malayalam

എന്നാല്‍ ഇങ്ങനെ കുളിക്കുമ്പോള്‍ സമയം എന്താണെന്നത് അറിഞ്ഞിരിക്കേണ്ടതാണ്. ഇത്തരത്തില്‍ ജീവിത്തില്‍ കുളി എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത് എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. ആയുര്‍വേദം അനുസരിച്ച്, സൂര്യോദയത്തിന് മുന്‍പും സൂര്യാസ്തമയത്തിന് മുമ്പും കുളിക്കാന്‍ അനുയോജ്യമായ സമയമായാണ് കണക്കാക്കുന്നത്. കാരണം ശരീരം പുനരുജ്ജീവന ത്തിന് എടുക്കുന്ന സമയമാണ് ഇത്. പ്രത്യേകിച്ച് കര്‍ക്കിടക മാസത്തില്‍. അതുകൊണ്ട് തന്നെ കുളിയും മറ്റ് ആരോഗ്യ കാര്യങ്ങളും നല്ലതുപോലെ നടക്കുമ്പോള്‍ കുളിയുടെ കാര്യത്തില്‍ ശ്രദ്ധിക്കുന്നതും മനസ്സിനെയും ശരീരത്തെയും പുനരുജ്ജീവിപ്പിക്കും. കുളിക്കുന്ന കാര്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

വിവിധ തരത്തിലുള്ള കുളികള്‍

വിവിധ തരത്തിലുള്ള കുളികള്‍

സംസ്‌കൃതത്തിലെ ഒരു പുരാതന ശാസ്ത്രഗ്രന്ഥമായ ധര്‍മ്മശാസ്ത്രം വ്യത്യസ്ത സമയപരിധിക്കുള്ളില്‍ വ്യത്യസ്ത തരം കുളികളെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. അവ മുനിസ്നാനം, ദേവസ്നാനം, മനുഷ്യസ്നാനം, രാക്ഷസ്‌നാനം എന്നിവയാണ്. ഇവയെക്കുറിച്ച് നമുക്ക് വിശദമായി നോക്കാവുന്നതാണ്. ജീവിതത്തില്‍ കൃത്യസമയത്ത് കുളിക്കുന്നവര്‍ എന്തുകൊണ്ടും ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. കൂടുതല്‍ അറിയാനും ഓരോ സമയത്തേയും കുളിയുടേയും ഫലം അറിയുന്നതിനും വേണ്ടി വായിക്കൂ.

മുനിസ്നാനം

മുനിസ്നാനം

പുലര്‍ച്ചെ 4 നും 5 നും ഇടയില്‍ കുളിക്കുന്നത് മുനിസ്നാനം എ്ന്ന് പറയുന്നത്. കുളിക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. ഈ സമയത്ത് കുളിക്കുന്നത് സന്തോഷം മികച്ച ആരോഗ്യം, രോഗങ്ങളില്‍ നിന്നുള്ള പ്രതിരോധം, മികച്ച ബുദ്ധി, ഏകാഗ്രത എന്നിവ ഫലം നല്‍കുന്നു. അതുകൊണ്ട് തന്നെയാണ് പഠിക്കുന്ന കുട്ടികളോട് രാവിലെ എഴുന്നേറ്റ് കുളിച്ചിട്ട് ഇരുന്ന് പഠിക്കാന്‍ പറയുന്നത്.

ദേവസ്നാനം

ദേവസ്നാനം

രാവിലെ 5 നും 6 നും ഇടയില്‍ കുളിക്കുന്നതിനെ ദേവസ്‌നാനം അല്ലെങ്കില്‍ ദേവന്മാരുടെ കുളി എന്ന് വിളിക്കുന്നു. പ്രശസ്തി, സമൃദ്ധി, മനസമാധാനം, സുഖപ്രദമായ ജീവിതം എന്നിവയാണ് ഫലം. ഇത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാകാതെ നോക്കുന്നതിന് നിങ്ങള്‍ക്ക് ഈ സമയത്തെ കുളി സഹായിക്കുന്നു. നിങ്ങളെ അനുഗ്രഹിക്കുന്നതിനാല്‍ ഈ സമയം മികച്ച എനര്‍ജിയും പോസിറ്റീവ് ഊര്‍ജ്ജവും നല്‍കുന്നുണ്ട്.

മനുഷ്യസ്‌നാനം

മനുഷ്യസ്‌നാനം

ഈ സമയത്താണ് മനുഷ്യര്‍ കുളിക്കുന്നത്. അതുകൊണ്ട് തന്നെ ഈ സമയം മനുഷ്യരുടെ കുളി എന്നാണ് പറയുന്നത്. സമയം രാവിലെ 6 നും 8 നും ഇടയില്‍ കുളിക്കുന്നതിനെയാണ് മനുഷ്യ സ്‌നാനം എന്ന് പറയുന്നത്. ഈ സമയങ്ങളില്‍ ആളുകള്‍ കുളിച്ചാല്‍ ഭാഗ്യവും ഐക്യവും സന്തോഷവും കാത്തിരിക്കുന്നുവെന്ന് ധര്‍മ്മശാസ്ത്രം പറയുന്നത്. അതുകൊണ്ട് തന്നെ ഈ സമയത്ത് കുളിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

രാക്ഷസ സ്‌നാനം

രാക്ഷസ സ്‌നാനം

കഴിയുന്നിടത്തോളം, രാവിലെ 8 ന് ശേഷം കുളിക്കുന്നത് ഒഴിവാക്കുക. രാവിലെ 8 മണിക്ക് മുമ്പ് നിങ്ങള്‍ക്ക് കുളിക്കാന്‍ കഴിയുന്നില്ലെങ്കില്‍, സൂര്യാസ്തമയത്തിന് തൊട്ടുമുമ്പ് അങ്ങനെ ചെയ്യുക. പുരാതന ശാസ്ത്രമനുസരിച്ച് രാവിലെ 8 മണിക്ക് ശേഷം കുളിക്കുന്നത് ബുദ്ധിമുട്ടുകള്‍, പണം നഷ്ടപ്പെടല്‍, ദാരിദ്ര്യം എന്നിവയിലേക്ക് നയിക്കുന്നു. ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് സൂര്യോദയത്തിനു മുമ്പുള്ള കുളിക്കുശേഷം പഴയകാലക്കാര്‍ അവരുടെ എല്ലാ ദിനചര്യകളും ആരംഭിച്ചത്.

ആയുര്‍വ്വേദവും കുളിയും

ആയുര്‍വ്വേദവും കുളിയും

ആയുര്‍വ്വേദ പ്രകാരം കുളിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് തണുത്ത വെള്ളത്തില്‍ കുളിക്കുന്നത്. തണുത്ത വെള്ളത്തില്‍ കുളിക്കുമ്പോള്‍ തണുപ്പിനെ പേടിച്ച് പലരും ചൂടു വെള്ളത്തില്‍ കുളിക്കാന്‍ ശ്രമിക്കും. എന്നാല്‍ രോഗങ്ങള്‍ ഇല്ലാത്ത അവസ്ഥയില്‍ പരമാവധി പച്ച വെള്ളത്തില്‍ കുളിക്കാന്‍ ശ്രദ്ധിക്കണം. ഇത് ശരീരത്തിന് നല്ല ഊര്‍ജ്ജം നല്‍കുന്നു. മാത്രമല്ല ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ആയുര്‍വ്വേദ പ്രകാരം ഇത് മികച്ചതാണ്

കുളത്തിലെ കുളി

കുളത്തിലെ കുളി

പണ്ടുള്ളവര്‍ കുളത്തിലും നദിയിലും ആണ് കുളിച്ചിരുന്നത്. അവര്‍ക്ക് രോഗങ്ങളും കുറവായിരുന്നു. എന്നാല്‍ ഇന്നത്തെ കാലത്ത് കുളി കുളിമുറിയില്‍ ഒതുങ്ങിയതോടെ പല വിധത്തിലുള്ള രോഗങ്ങളും തല പൊക്കി. ഷവറില്‍ നിന്നുള്ള വെള്ളം തലയിലേക്ക് നേരിട്ട് വീഴുന്നത് പല വിധത്തില്‍ ആരോഗ്യസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ കുളത്തില്‍ കുളിക്കുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങള്‍ കുറവായിരിക്കും.

ഇങ്ങനെയാണ് കുളിയെങ്കില്‍ നിങ്ങള്‍ രോഗിയാവുംഇങ്ങനെയാണ് കുളിയെങ്കില്‍ നിങ്ങള്‍ രോഗിയാവും

കുളിക്കുമ്പോള്‍ കാല്‍ കഴുകാം

കുളിക്കുമ്പോള്‍ കാല്‍ കഴുകാം

ആദ്യം കുളിക്കാന്‍ തുടങ്ങുമ്പോള്‍ കാലിലാണ് വെള്ളമൊഴിക്കേണ്ടത്. അതിനു ശേഷമേ കാലിനു മുകളിലേക്കുള്ള ഭാഗത്ത് വെള്ളമൊഴിക്കാന്‍ പാടുകയുള്ളൂ. അല്ലെങ്കില്‍ ജലദോഷം പോലുള്ള രോഗങ്ങള്‍ നിങ്ങളില്‍ സ്ഥിരമായിരിക്കാം. ശരീരത്തിന്റെ പാദം മുതല്‍ വേണം മുകളിലേക്ക് ശരീരം തണുക്കാന്‍. ശ്വാസംമുട്ട്, നീര് വീഴ്ച, ശരീര വേദന എന്നിവയുള്ളവര്‍ മുകളില്‍ പറഞ്ഞ രീതി പിന്തുടരുന്നത് നല്ലതാണ്.

ശരീരം തുടക്കുമ്പോള്‍

ശരീരം തുടക്കുമ്പോള്‍

ശരീരം തുടക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. കാരണം കുളിച്ച ശേഷം തല തുടക്കാതെ ആദ്യം പുറം ഭാഗമാണ് തുടക്കേണ്ടത്. ശരീര വേദന, പുറം വേദന എന്നിവയുള്ളവര്‍ക്ക് ഇത്തരം പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ ആദ്യം കുളി കഴിഞ്ഞ ശേഷം പുറം തുടക്കുന്നത് നല്ലതാണ്. ഇത് കൂടാതെ എണ്ണ തേച്ച് കുളിക്കുമ്പോഴും വളരെയധികം ശ്രദ്ധിക്കണം. എല്ലാ ദിവസവും എണ്ണ തേച്ച് കുളിക്കേണ്ട ആവശ്യം ഇല്ല. പലരുടേയും വിശ്വാസമനുസരിച്ച് തിങ്കളാഴ്ചയും ബുധനാഴ്ചയും ശനിയാഴ്ചയും എണ്ണ തേച്ച് കുളിക്കാവുന്നതാണ്. എന്നാല്‍ ആഴ്ചയില്‍ മൂന്ന് ദിവസം മാത്രം എണ്ണ തേച്ച് കുളിച്ചാല്‍ മതി. അല്ലെങ്കില്‍ അത് നീര്‍വീഴ്ച പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.

English summary

Best Time In The Day To Take Shower For Prosperous Life In Malayalam

Here in this article we are sharing the best time to get bath for prosperous life. Take a look.
Story first published: Tuesday, July 27, 2021, 13:00 [IST]
X
Desktop Bottom Promotion