For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓണസദ്യയില്‍ ഈ പത്ത് വിഭവങ്ങള്‍ നിര്‍ബന്ധം

|

ഓണം എന്നത് ദേശീയോത്സവമാണ് എന്നത് നമുക്കറിയാം. എന്നാല്‍ ഓണം എന്ന് പറയുമ്പോള്‍ നമുക്ക് ആദ്യം ഓര്‍മ്മ വരുന്നത് എപ്പോഴും ഓണസദ്യ തന്നെയാണ്. ഓണസദ്യയില്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. കാര്യങ്ങള്‍ എന്ന് പറയുമ്പോള്‍ ചില സ്‌പെഷ്യല്‍ വിഭവങ്ങള്‍ തന്നെ. പക്ഷേ എല്ലാ നാട്ടിലും ഓണസദ്യ വ്യത്യസ്തമാണ് എന്ന് നമുക്കറിയാം. എന്നാല്‍ ഓണസദ്യയില്‍ ചിലര്‍ക്ക് ഒഴിവാക്കാനാവാത്ത വിഭവങ്ങളില്‍ പെടുന്ന ചിലതുണ്ട്.

Best Onam Recipes

ഓണസദ്യയിലെ സാധാരണ ഇനങ്ങളില്‍ ഇവ ഉള്‍പ്പെടുന്നു. കായ വറുത്തത്‌ചേന വറുത്തത്, ശര്‍ക്കര ഉപ്പേരി, മാങ്ങ. അച്ചാര്‍, നാരങ്ങാ അച്ചാര്‍, പുളി ഇഞ്ചി, കിച്ചടി, പച്ചടി, ഓലന്‍, സാമ്പാര്‍, എരിശ്ശേരി, അവിയല്‍, പുളിശേരി, കൂട്ടുകറി, സാമ്പാര്‍, രസം, എരിവുള്ള മോര്, ഏത്തപ്പഴം, പപ്പടം പായസം, ചോറ് എന്നിവയാണ് പ്രധാന വിഭവങ്ങള്‍. എന്നാല്‍ ഒരിക്കലും ഒഴിവാക്കാന്‍ പാടില്ലാത്ത ചില വിഭവങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

 എരിശ്ശേരി

എരിശ്ശേരി

എരിശ്ശേരി ഓണസദ്യയില്‍ ഒഴിവാക്കാനാവാത്തതാണ്. മത്തന്‍ എരിശ്ശേരിയില്‍ ചേര്‍ത്ത് വറുത്ത തേങ്ങയുടെ മനോഹരമായ ഗന്ധം നമ്മളെ സദ്യയിലേക്ക് അടുപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. കടുക്, മുളക്, ചതച്ച കറിവേപ്പില എന്നിവയുടെ മനോഹരമായ മിശ്രിതം കൊണ്ടാണ് ഇത് അലങ്കരിക്കുന്നത്. പരമ്പരാഗത വിഭവങ്ങളില്‍ മികച്ചത് തന്നെയാണ് എരിശ്ശേരി.

പുളിശ്ശേരി

പുളിശ്ശേരി

പല വിധത്തില്‍ പല തോതില്‍ പുളിശേരി തയ്യാറാക്കാം. വെള്ളരിക്ക, മോര്, തേങ്ങ, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന പുളിശ്ശേരി നിങ്ങളുടെ രുചി മുകുളങ്ങളെ ഉണര്‍ത്തുന്നു. ഇത് ചോറിനോടൊപ്പം ഉണ്ടെങ്കില്‍ സദ്യക്ക് മറ്റ് കറികള്‍ വേണ്ട എന്ന് തന്നെ നമുക്ക് ഉറപ്പിക്കാം.

നാരങ്ങക്കറി

നാരങ്ങക്കറി

നാരങ്ങ അച്ചാറും നാരങ്ങക്കറിയും രണ്ടും രണ്ടാണ്. നാരങ്ങക്കറി തയ്യാറാക്കുമ്പോള്‍ തന്നെ നാവില്‍ കപ്പലോടിക്കുന്നതിനുള്ള വെള്ളം ഉണ്ടാവും. നാരങ്ങയുടെ കയ്പും, പുളിയും, പുളിയുടെ പുളിയും ശര്‍ക്കരയുടെ ചെറുമധുരവും എല്ലാം ചേര്‍ന്ന് ഒരു പ്രത്യേക ഗന്ധം തന്നെയാണ് നാരങ്ങക്കറി തയ്യാറാക്കുമ്പോള്‍ നമുക്ക് മുന്നില്‍ അനുഭവപ്പെടുന്നത്.

പച്ചടി

പച്ചടി

തെങ്ങ്, തൈര്, പൈനാപ്പിള്‍ എന്നിവയുടെ ഇളം തകര്‍പ്പന്‍ മിശ്രിതമാണ് പച്ചടി എന്നത് സത്യം. എരിവും മുളകും സുഗന്ധവ്യഞ്ജനങ്ങളും എല്ലാം തന്നെ നമ്മുടെ വായില്‍ കപ്പലോടിപ്പിക്കും. നാവില്‍ കൊതിയേറുന്ന ഈ ഭക്ഷണത്തിനായി ഈ രുചികരമായ വിഭവം ചോറിനോടൊപ്പം സദ്യയില്‍ ഒഴിച്ച് കൂടാനാവാത്തതാണ്.

അവിയല്‍

അവിയല്‍

അവിയല്‍ സദ്യയില്‍ ഒഴിച്ച് കൂടാനാവാത്തതാണ് എന്ന് നമുക്കറിയാം. പ്രത്യേകിച്ച് ഓണസദ്യയില്‍. കാരറ്റ്, പച്ചക്കായ, മുരിങ്ങക്കായ, ബീന്‍സ്, പയര്‍, കയ്പ്പക്ക, പടവലങ്ങ, വെള്ളരിക്ക, ചേന, തുടങ്ങിയ നിരവധി പച്ചക്കറികള്‍ മോരില്‍ ചേര്‍ക്കുമ്പോഴാണ് ഈ വിഭവം തയ്യാറാവുന്നത്. സദ്യയില്‍ ഒഴിച്ച് കൂടാനാവാത്തത ഒരു വിഭവം.

രസം

രസം

സദ്യക്കിടയില്‍ അല്‍പം ആരോഗ്യം ശ്രദ്ധിക്കാം. കാരണം രസം അത്തരത്തില്‍ ഒരു വിഭവമാണ്. രസം തയ്യാറാക്കി കഴിക്കുന്നത് നിങ്ങളില്‍ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ദഹന പ്രശ്‌നങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു. കുരുമുളകും തക്കാളിയും അടങ്ങിയ രസം ആരോഗ്യം മാത്രമല്ല നല്ലൊരു രുചിക്കൂട്ടു കൂടിയാണ്.

കൂട്ടുകറി

കൂട്ടുകറി

കറികള്‍ കേമന്‍ കൂട്ടുകറിയാണെന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം കൂട്ടുകറി തയ്യാറാക്കുമ്പോള്‍ അതില്‍ അല്‍പം മധുരവും സദ്യയെ കേമമാക്കുന്നു. കടലയും, ചേനയും വറുത്ത് ചേര്‍ത്ത തേങ്ങയും എല്ലാം ചേര്‍ന്നതാണ് കൂട്ടുകറി. ഇത് നിങ്ങളുടെ സദ്യയിലെ അവിഭാജ്യ ഘടകമാണ് എന്നതാണ് സത്യം.

കാളന്‍

കാളന്‍

കാളന്‍ മോര് കറിക്ക് സമാനമാണ് എന്ന് കരുതിയെങ്കില്‍ തെറ്റി. കാരണം കാളന്‍ തയ്യാറാക്കുന്നവര്‍ക്ക് അല്‍പം പ്രയാസപ്പെടേണ്ടി വരും. കാരണം വെണ്ണ പോലെ അരച്ച തേങ്ങയാണ് ഇതിലെ പ്രധാന ഘടകം. മസാലകള്‍ ഒന്നുമില്ലാതെ തയ്യാറാക്കുന്ന കാളന്‍ എപ്പോഴും മികച്ചത് തന്നെയാണ്.

ഉള്ളി തീയല്‍

ഉള്ളി തീയല്‍

ഈ ഒരു വിഭവം പലപ്പോഴും തെക്കന്‍ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ ഉണ്ടാക്കുന്നത്. നല്ലതുപോലെ വറുത്തരച്ചച തേങ്ങയും ചുവന്നുള്ളിയും ചേര്‍ത്ത് തയ്യാറാക്കിയ തീയ്യല്‍ ഓണത്തിനും പല ദിക്കുകളിലും ഒഴിവാക്കാനാവാത്തതാണ്.

Onam Sadhya Items : ഇലത്തുമ്പ് ഇടത്തോട്ടിടണം; ഓണസദ്യയില്‍ ചിട്ടവട്ടങ്ങള്‍ വെറുതേയല്ലOnam Sadhya Items : ഇലത്തുമ്പ് ഇടത്തോട്ടിടണം; ഓണസദ്യയില്‍ ചിട്ടവട്ടങ്ങള്‍ വെറുതേയല്ല

സദ്യയില്‍ തൊട്ടുകൂട്ടാന്‍ പുളിയിഞ്ചിസദ്യയില്‍ തൊട്ടുകൂട്ടാന്‍ പുളിയിഞ്ചി

പാല്‍പ്പായസം

പാല്‍പ്പായസം

പായസം എന്നത് ഏത് വേണമെന്നതാണ് പലപ്പോഴും സദ്യയിലെ കണ്‍ഫ്യൂഷന്‍. കാരണം പായസമില്ലാത് സദ്യ പൂര്‍ണമാകില്ല എന്നത് തന്നെ. ഒരു സാധാരണ ഓണസദ്യയ്ക്ക് നാല് വ്യത്യസ്ത തരം പായസങ്ങള്‍ തയ്യാറാക്കാം. ഇതില്‍ പാല്‍പ്പായസം തന്നെയാണ് മുന്നില്‍ നില്‍ക്കുന്ന കേമന്‍. പ്രഥമനും ഒട്ടും പുറകിലല്ല എന്നതും അറിയണം.

English summary

Best Onam Recipes And Special Dishes In Malayalam

Onam 2023: Here in this article we are sharing some of the best onam recipes and special dishes in malayalam. Take a look
X
Desktop Bottom Promotion