For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാലിലെ കറുത്ത ചരട്; രഹസ്യമെന്ത് ?

|

പലരും അടുത്ത കാലങ്ങളിലായി നിരീക്ഷിച്ചൊരു കാര്യമായിരിക്കും ന്യൂജെന്‍ ട്രെന്‍ഡ് എന്ന നിലയില്‍ കാലില്‍ കറുത്ത ചരടും കെട്ടി കുട്ടികള്‍ നടക്കുന്നത്. കുട്ടികള്‍ മാത്രമല്ല യുവാക്കളും ഇതില്‍പ്പെടും, ആണും പെണ്ണും. എന്നാല്‍ ഇതിനാല്‍ അവര്‍ക്കുള്ള നേട്ടമെന്താണെന്ന് ചോദിച്ചാല്‍ മറുപടിയായി ചിലപ്പോള്‍ വെറുതേ ഒരു രസത്തിന് എന്ന ഉത്തരമായിരിക്കും ലഭിക്കുക. എന്നാല്‍ ആ രസത്തിനുമപ്പുറം കറുത്ത ചരടുകള്‍ക്കും വിശ്വാസപരമായി ചില സത്യങ്ങള്‍ ജ്യോതിഷശാസ്ത്രം കല്‍പ്പിച്ചു നല്‍കിയിട്ടുണ്ട്. വെറുതേ അങ്ങനെ കെട്ടി നടക്കാനുള്ളതല്ല കറുത്ത ചരടുകള്‍ എന്നുകൂടി അറിഞ്ഞിരിക്കാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കും.

Most read: ഒരു മൊബൈല്‍ നമ്പറിലെന്തിരിക്കുന്നു..!Most read: ഒരു മൊബൈല്‍ നമ്പറിലെന്തിരിക്കുന്നു..!

മതാചാരങ്ങളിലെ കറുപ്പ്

മതാചാരങ്ങളിലെ കറുപ്പ്

ശുഭവും മതപരവുമായ പരിപാടികളില്‍ കറുത്ത നിറം ധരിക്കുന്നത് അല്ലെങ്കില്‍ കറുത്ത നിറമുള്ള വസ്തുക്കള്‍ കൊണ്ടുവരുന്നത് ലോകത്തിലെ പല മതവിഭാഗങ്ങളിലും നിരോധിച്ചിരിക്കുന്നു. കറുത്ത നിറം നിഷേധാത്മകത പ്രചരിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നതിനാലാണിത്. ഹിന്ദുമതത്തില്‍ പോലും കറുത്ത നിറമുള്ള ചരടുകള്‍ മതപരമായ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കാറില്ല. എന്നാല്‍, ചില പ്രത്യേക അവസരങ്ങളില്‍ കറുത്ത നിറം ഫലപ്രദമാണെന്ന് കണക്കാക്കപ്പെടുന്നു.

നെഗറ്റീവ് ഊര്‍ജ്ജത്തെ ആഗിരണം ചെയ്യുന്നു

നെഗറ്റീവ് ഊര്‍ജ്ജത്തെ ആഗിരണം ചെയ്യുന്നു

കറുത്ത ചരട് ധരിക്കുന്നത് ശരീരത്തിലെ നെഗറ്റീവ് ഊര്‍ജ്ജത്തെ ആഗിരണം ചെയ്യുകയും എല്ലാത്തരം അശുഭാപ്തി മനോനിലയെയും പുറന്തള്ളുകയും ചെയ്യുന്നു. ഇതാണ് കറുത്ത ചരട് ഉപയോഗിക്കുന്നതിന് ഒരു കാരണം. കാലില്‍ മാത്രമല്ല ശരീരഭാഗങ്ങള്‍ക്ക് ചുറ്റും കറുത്ത നൂല്‍ ധരിക്കുകയോ ബന്ധിക്കുകയോ ചെയ്യുന്നതിലൂടെ ധാരാളം ഗുണങ്ങളുണ്ട്. ജ്യോതിഷഗ്രന്ഥങ്ങളില്‍ കറുത്ത നൂലിന്റെ പ്രാധാന്യം വിവരിച്ചിരിക്കുന്നു. ജ്യോതിഷപരവും മതപരവുമായ വീക്ഷണകോണില്‍ നിന്ന് മാത്രമല്ല, ഈ ആശയം ശാസ്ത്രീയമായും പ്രയോജനകരമാണെന്ന് തെളിയിക്കപ്പെടുന്നു.

ജ്യോതിഷശാസ്ത്ര നിര്‍ദ്ദേശം

ജ്യോതിഷശാസ്ത്ര നിര്‍ദ്ദേശം

കറുത്ത ചരട് മനുഷ്യരെ മോശം ശക്തികളില്‍ നിന്ന് സംരക്ഷിക്കുന്നു. ഇത് ഒരാളെ ദുഷിച്ച കണ്ണുകളില്‍ നിന്ന് രക്ഷിക്കുകയും ജീവിതത്തില്‍ വിജയിക്കാന്‍ ഒരു വ്യക്തിയെ പ്രാപ്തനാക്കുകയും ചെയ്യുന്നു. കറുത്ത നൂല്‍ ധരിക്കുമ്പോള്‍ എല്ലാ ആചാരങ്ങളും അനുഷ്ഠിച്ചും അറിഞ്ഞും വേണമെന്ന് ജ്യോതിഷശാസ്ത്രം നിര്‍ദ്ദേശിക്കുന്നു. ഒരു കറുത്ത ചരട് കാലിലോ ശരീരത്തിലോ ധരിക്കുന്നതിന് മുമ്പ് ഓര്‍മ്മിക്കേണ്ട ചില കാര്യങ്ങള്‍ നമുക്കു നോക്കാം.

Most read:ലൈംഗികബന്ധത്തിന് ശേഷം സ്പേം പുറത്തേക്കോ, ഗർഭതടസ്സംMost read:ലൈംഗികബന്ധത്തിന് ശേഷം സ്പേം പുറത്തേക്കോ, ഗർഭതടസ്സം

കറുത്ത ചരട് ധരിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കാന്‍

കറുത്ത ചരട് ധരിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കാന്‍

* ഒന്‍പത് കെട്ടുകള്‍ കെട്ടിയിട്ട ശേഷം കറുത്ത ത്രെഡ് ധരിക്കുക.

* കറുത്ത ചരടിനെ മന്ത്രങ്ങള്‍ ഉപയോഗിച്ച് ഊര്‍ജ്ജസ്വലമാക്കിയ ശേഷം ബ്രാഹ്മ മുഹൂര്‍ത്തം പോലുള്ള നല്ല നേരത്ത് ധരിക്കേണ്ടതാണ്. സംക്രമണങ്ങളും ദിശകളും കണക്കിലെടുത്ത് മന്ത്രങ്ങള്‍ ചൊല്ലുക. അതിനായി ഒരു വിദഗ്ദ്ധ ജ്യോതിഷിയെ സമീപിക്കേണ്ടതാമ്.

* 2, 4, 6 അല്ലെങ്കില്‍ 8 വട്ടങ്ങളാക്കി ചുറ്റി ശരീരഭാഗത്തിന് ചുറ്റും കറുത്ത ചരട് ബന്ധിപ്പിക്കുക.

* നിങ്ങള്‍ ഇതിനകം ചുവപ്പ് അല്ലെങ്കില്‍ മഞ്ഞ നിറമുള്ള ചരട് ധരിച്ചിട്ടുണ്ടെങ്കില്‍ നിങ്ങളുടെ കൈയില്‍ കറുത്ത ചരട് ധരിക്കരുത്.

കറുത്ത ചരട് ധരിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കാന്‍

കറുത്ത ചരട് ധരിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കാന്‍

* ശനി, ചൊവ്വ ദിവസങ്ങള്‍ കറുത്ത നിറമുള്ള ചരട് കെട്ടുന്നതിന് ശുഭ സമയമായി കണക്കാക്കപ്പെടുന്നു.

* കറുത്ത നിറം ശനിയെ പ്രതിനിധീകരിക്കുന്നു. അതിനാലാണ് ഗ്രഹങ്ങളുടെ ദശയും സ്ഥാനവും വിശകലനം ചെയ്തതിനുശേഷം അല്ലെങ്കില്‍ ക്ഷുദ്ര ഗ്രഹങ്ങളെ സമാധാനിപ്പിച്ചതിന് ശേഷം ഇത് ധരിക്കേണ്ടത്.

* കറുത്ത നൂല്‍ കെട്ടിയ ശേഷം പതിവായി ഒരു നിര്‍ദ്ദിഷ്ട സമയത്ത് രുദ്ര ഗായത്രി മന്ത്രം ചൊല്ലുക. ഈ ചരടിന്റെ ഫലങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കും. മന്ത്രം:

ഓം തത്പുരുഷായ വിദ്മഹേ മഹാദേവായ ധീമഹീ

തന്നോ രുദ്ര പ്രചോദയാം.

കറുത്ത ചരട് ധരിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കാന്‍

കറുത്ത ചരട് ധരിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കാന്‍

* ക്ഷുദ്ര ശക്തികളെ അകറ്റാന്‍ നിങ്ങളുടെ വീടിന് മുന്നില്‍ ഒരു നാരങ്ങ കറുത്ത ചരടുമായി ബന്ധിപ്പിച്ച് കെട്ടിത്തൂക്കാവുന്നതാണ്.

* ഹനുമാന്റെ അനുഗ്രഹം നേടിയ ശേഷം കഴുത്തില്‍ കറുത്ത നൂല്‍ ധരിക്കുന്നത് വ്യക്തിയെ രോഗങ്ങളോടു പോരാടാന്‍ പ്രാപ്തനാക്കുന്നു. പ്രതിരോധശേഷി കുറവുള്ള കുട്ടികള്‍ക്ക് ഇത് ഗുണം ചെയ്യുമെന്ന് തെളിയിക്കുന്നു.

* മന്ത്രത്താല്‍ ഊര്‍ജ്ജസ്വലമാക്കിയ ശേഷം കറുത്ത നിറമുള്ള ചരട് പൂര്‍ണ്ണ ഭക്തിയോടെ ധരിക്കുന്നത് ഒരാളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന ഏത് വെല്ലുവിളിയെയും അകറ്റുന്നു എന്നു വിശ്വസിക്കപ്പെടുന്നു.

Most read:പെട്ടെന്ന് ഗർഭത്തിന് സെക്സ്ശേഷം തലയിണ അരക്ക് താഴെMost read:പെട്ടെന്ന് ഗർഭത്തിന് സെക്സ്ശേഷം തലയിണ അരക്ക് താഴെ

English summary

Benefits of Wearing Black Thread On Ankle

Know why black thread is tied around the ankle and what are its benefits. Also find out what mantras energize this thread and makes it effective.
X
Desktop Bottom Promotion