For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബ്ലൂ വാരിയറാവാം; കോവിഡ് പോരാളികള്‍ക്ക് സഹായമാവാന്‍ ജോഷ് ആപ്പ് ക്യാമ്പയിന്‍ ഭാഗമാവൂ

|

കൊവിഡ് എന്ന മഹാമാരി മനുഷ്യരാശിക്ക് തന്നെ നാശം വിതച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് രണ്ടാം തരംഗം നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം വളരെയധികം വെല്ലുവിളികളാണ് ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്. ഈ അവസരത്തില്‍ ഈ പ്രതിസന്ധിയെ മറികടക്കുന്നതിന് വേണ്ടി ലോകമെമ്പാടുമുള്ളവര്‍ ഒത്തുചേരുമ്പോള്‍ ഡെയ്‌ലിഹണ്ടിന്റെ ഹ്രസ്വ വീഡിയോ ആപ്പ് ആയ ജോഷ് ഇതില്‍ മുഖ്യ പങ്കാളിത്തം വഹിക്കുന്നു. കൊവിഡ് മുന്നണിപ്പോരാളികളെ സഹായിക്കുന്നതിന് വേണ്ടിയാണ് ഡെയ്‌ലി ഹണ്ട് ബ്ലൂറിബ്ബണ്‍ എന്ന പേരില്‍ #IAmABlueWarrior എന്ന ധനശേഖരണ പരിപാടിക്ക് ജൂണ്‍ 5ന് തുടക്കം കുറിച്ചത്. ഇത് ജൂണ്‍ 18 വരെ നീണ്ട് നില്‍ക്കും.

BlueWarrior!

ബ്ലൂവാരിയര്‍ (#IAmABlueWarrior) ക്യാമ്പയിനിന്റെ ഭാഗമായി ജോഷ് ആപ്പിലെ മുന്‍നിര ഉപഭോക്താക്കളും സെലിബ്രിറ്റികളും എല്ലാം നമുക്കൊപ്പം പൂര്‍ണ പിന്തുണയുമായി എത്തിയിട്ടുണ്ട്. റാപ്പര്‍ ബാദ്ഷാ, ഫൈസു, സമീക്ഷ, അദ്‌നാന്‍, വിശാല്‍, ഫൈസ്, ഭവിന്‍, ഹസ്‌നൈന്‍, ഷാദന്‍ തുടങ്ങി നിരവധി പേരാണ് ഇതിന് വേണ്ടി ശബ്ദമുയര്‍ത്തുന്നത്. കൊവിഡ് മൂലം ദുരിതത്തിലായവരെ സഹായിക്കുന്നതിന് വേണ്ടി ഇവര്‍ നിരവധി ബോധവത്കരണ വീഡിയോകള്‍ നിര്‍മ്മിക്കുകയും ധനശേഖരണത്തിന്റെ ഭാഗമാവുകയും ചെയ്തു. എപ്പോഴും കണ്ടുകൊണ്ടിരിക്കാന്‍ തോന്നിപ്പിക്കുന്ന നിരവധി വീഡിയോകള്‍ ആണ് ജോഷ് ആപ്പിന്റെ പ്രത്യേകത. ഇതിലൂടെ ദശലക്ഷക്കണക്കിന് വരുന്ന തങ്ങളുടെ ഫോളോവേഴ്‌സിനെ 'ബ്ലൂ റിബണ്‍' എന്ന നല്ലൊരു കാര്യത്തിലേക്ക് ജോഷ് ആപ്പ് നയിക്കുന്നത് എടുത്തു പറയേണ്ടതാണ്

ബ്ലൂറിബ്ബണ്‍ ക്യാമ്പയിനിന്റെ ഭാഗമായി 14 ക്രിയേറ്റര്‍മാരെ ഉള്‍ക്കൊള്ളിച്ച് കൊണ്ട് പുതിയൊരു തുടക്കവും ജോഷ് ആപ്പ് ആരംഭിച്ചിരിക്കുന്നു. ബ്ലൂറിബ്ബണ്‍ ക്യാമ്പയിനിനെക്കുറിച്ച് ജോഷ് ഇന്‍സ്റ്റാഗ്രാം വഴി തത്സമയം ആരാധകരുമായി സംവദിക്കുന്നതിനും ഇതുവഴി ബ്ലൂറിബ്ബണ്‍ ക്യാമ്പയിന്‍ ചലഞ്ചിലൂടെ ഈ സംരംഭത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നതിനും ഇവര്‍ ഒരുമിച്ച് നിന്നു.

മോഹക് മഗ്നാനി, ഖുശ്ബു സിംങ്, തരുണ്‍ ഡാന്‍സ് സ്റ്റാര്‍, ആകാന്‍ഷ വോറ, സിമ്രാന്‍, പ്രിന്‍സ് ഗുപ്ത, സോനാല്‍ ബദൗരിയ, ഇശാന്യ എം, ഗംഗ് 13 ഒഫീഷ്യല്‍, പേരി ശീതള്‍, ചെറി ബോംബ്, ദീപക് തുള്‍സിയാന്‍, സഞ്ജന, കിംങ്‌സ് യുണൈറ്റഡ് എന്നീ 14 ഡാന്‍സ് ക്രിയേറ്റര്‍മാരാണ് ഇന്ന് (13 ജൂണ്‍ 2021) ഈ ക്യാമ്പയിനിന് പിന്തുണയേകി ലൈവില്‍ വരുന്നത്. ഇതോടൊപ്പം തന്നെ പ്രശസ്ത സംഗീത സംവിധായകനും നിര്‍മ്മാതാവും ജോഷ് ആപ്പിനു വേണ്ടി മാത്രമായി (14 ജൂണ്‍ 2021) നാളെയെത്തുകയാണ്. അതാരാണെന്നും എന്താണ് നിങ്ങള്‍ക്കായി ഒരുങ്ങുന്നതെന്നും അറിയുവാനായി ജോഷ് ആപ്പിനൊപ്പം ചേരൂ.

നിങ്ങള്‍ക്കും #IAmABlueWarrior ക്യാമ്പയിനിന്റെ ഭാഗമാവാന്‍ കഴിയും, അതിന് വേണ്ടി താഴെ പറയുന്ന 8 ഉപവിഷയങ്ങളില്‍ വീഡിയോ നിര്‍മ്മിക്കാം

1. ഇരട്ടമാസ്‌കിന്റെ ആവശ്യകത
2. വാക്‌സിന്‍ അവബോധം
3. കൊവിഡ് 19 കുറിച്ചുള്ള വസ്തുതകള്‍
4. സാമൂഹിക അകലം
5. സാനിറ്റൈസേഷന്‍ ചെയ്യുന്നതിന്റെ പ്രാധാന്യം
6. കൊവിഡ് 19 ശുചിത്വം
7. വീട്ടില്‍ സുരക്ഷിതരായിരിക്കുക
8. ഓക്‌സിജനെക്കുറിച്ചുള്ള അവബോധം

വീഡിയോകളില്‍ ഉപയോഗിക്കേണ്ട ഹാഷ്ടാഗ് : #IAmABlueWarrior
വീഡിയോകളില്‍ മുകളില്‍ പറഞ്ഞ ഹാഷ്ടാഗ് ഉപയോഗിക്കുന്നതിന് ഒപ്പം തന്നെ നിങ്ങളുടെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈല്‍ ചിത്രം ബ്ലൂവാരിയര്‍ ലോഗോ ആയിരിക്കുകയും വേണം.

ബ്ലൂറിബ്ബണ്‍ ക്യാമ്പയിന്റെ ഭാഗമാവുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യൂ

ബ്ലൂറിബ്ബണ്‍ ക്യാമ്പയിനിന്റെ തുടക്കം മുതല്‍ തന്നെ നമ്മോടൊപ്പം ചേര്‍ന്ന് നിന്ന വ്യക്തിയാണ് പ്രശസ്ത സംഗീത സംവിധായകനായ ക്ലിന്റണ്‍ സെറെജോ. ഇദ്ദേഹം #IAmABlueWarrior ക്യാമ്പയിനിന് വേണ്ടി നിര്‍മ്മിച് 'ദില്‍ സേ ജോടേ' എന്ന ഗാനം ജോഷ് ആപ്പിന് വേണ്ടി സമര്‍പ്പിച്ചിട്ടുണ്ട്. ആപ്പിലെ പല ഇന്‍ഫ്‌ലൂവന്‍സേഴ്‌സും ഉള്‍പ്പെട്ടിരിക്കുന്ന വീഡിയോ ഇതിനകം തന്നെ ജോഷ് ആപ്പിലും ഇന്‍സ്റ്റാഗ്രാമിലും തരംഗമായി മാറിയിട്ടുണ്ട്...ഇതില്‍ കൂടുതല്‍ എന്ത് വേണം!

#IAmABlueWarrior-നായുള്ള ഹിന്ദി ഗാനം ഇവിടെയുണ്ട്

#IAmABlueWarrior- നായുള്ള മലയാള ഗാനം ഇവിടെയുണ്ട്

#IAmABlueWarrior-നായുള്ള കന്നട ഗാനം ഇവിടെയുണ്ട്

#IAmABlueWarrior-നായുള്ള തെലുങ്ക് ഗാനം ഇവിടെയുണ്ട്

#IAmABlueWarrior-നായുള്ള തമിഴ്‌ ഗാനം ഇവിടെയുണ്ട്‌

മഹാമാരിയില്‍ ബുദ്ധിമുട്ടിലായവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്‌പെഷ്യല്‍ ക്യാമ്പയിനിന് ജോഷ് തുടക്കമിട്ടിരിക്കുന്നത്. ഒരാഴ്ചയെന്ന ഈ കുറഞ്ഞ സമയം കൊണ്ട് തന്നെ 3 കോടി രൂപ വരെ ഇതിലൂടെ സമാഹരിക്കാന്‍ സാധിച്ചിട്ടുണ്ട്. ക്യാമ്പയിന്റെ ഭാഗമായി കിട്ടുന്ന മുഴുവന്‍ തുകയും പി എം കെയേഴ്‌സ് ഫണ്ടിലേക്ക് (പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി) ജോഷ് സംഭാവന ചെയ്യും.

#IAmABlueWarrior എന്ന ക്യാമ്പയിന്റെ ഭാഗമായി സൃഷ്ടിക്കുന്ന വീഡിയോകളില്‍ നിന്നും മികച്ച പ്രതികരണമാണ് ഇന്‍സ്റ്റാഗ്രാമിലും ജോഷ് ആപ്പിലും കിട്ടിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഇനി കാത്തു നില്‍ക്കാതെ ഇന്ന് തന്നെ ജോഷ് ആപ്പ് ലോഗിന്‍ ചെയ്യൂ, #IAmABluewarrior challenge-ല്‍ പങ്കെടുക്കൂ, മാനവികതക്കാവട്ടെ ഈ ചെറിയ മാറ്റം

English summary

Be A #BlueWarrior! Participate In Josh App's Campaign To Help India's COVID Warriors

COVID-19 pandemic has turned out to be a threat to humanity, and especially the second wave has been tough for India.
Story first published: Saturday, June 12, 2021, 21:08 [IST]
X
Desktop Bottom Promotion