Just In
- 37 min ago
Shani Asta 2023 : കുംഭത്തില്‍ ശനിയുടെ അസ്തമയം; നേട്ടങ്ങളും കോട്ടങ്ങളും അരികില്‍; 12 രാശിക്കും ഗുണദോഷഫലം
- 5 hrs ago
മുന്നിലെ തടസ്സം നീങ്ങും, ശമ്പള വര്‍ധന, ആഗ്രഹിച്ച കാര്യം സാധിക്കും; ഇന്നത്തെ രാശിഫലം
- 17 hrs ago
താരനുണ്ടാക്കുന്ന ചൊറിച്ചിലും അസ്വസ്ഥതയും പൂര്‍ണമായും അകറ്റും ആയുര്‍വ്വേദം
- 22 hrs ago
മീനം രാശിയില്‍ വ്യാഴത്തിന്റെ അസ്തമയം: ഈ 3 രാശിക്കാര്‍ക്ക് ജീവിതത്തിലെ ഏറ്റവും മോശം സമയം
Don't Miss
- Sports
IND vs AUS: ഇന്ത്യക്കായി കളിക്കാന്‍ റെഡി, ആ കടമ്പ കടന്നു! സൂചന നല്കി സഞ്ജു
- Automobiles
പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി ജാവ 42, യെസ്ഡി റോഡ്സ്റ്റർ ബൈക്കുകൾ
- Movies
ഐശ്വര്യ റായും അഭിഷേക് ബച്ചനും തമ്മിൽ പ്രശ്നങ്ങൾ? തെളിവുകൾ നിരത്തി ആരാധകർ; ചിത്രങ്ങൾ വൈറൽ!
- News
കൊല്ലത്ത് പോലീസിനെതിരെ കുറിപ്പെഴുതി, ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയാക്കി ആത്മഹത്യയ്ക്ക് ശ്രമിച്ച് 16കാരൻ...
- Finance
കൂട്ടുപലിശയുടെ മികവിനൊപ്പം 8.30% പലിശ നേടാം; പണം വളരാന്‍ ഈ സ്ഥിര നിക്ഷേപം നോക്കാം
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
ഈ ഓണാഘോഷം അല്പം വെറൈറ്റിയാണ്: വീഡിയോ കാണാം
ഓണം എന്നത് ആഘോഷങ്ങളുടെ കലവറയാണ്. എന്ത് ആഘോഷിക്കണം, എങ്ങനെ ആഘോഷിക്കണം എന്നതിന് വേണ്ടി കൃത്യമായ തയ്യാറെടുപ്പുകളാണ് എല്ലാവരും എടുക്കുന്നത്. ട്വിറ്ററില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു ഓണാഘോഷത്തെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്. ബാങ്കിലെ ഓണാഘോഷമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. തനതായ രീതിയില്‍ ആണ് ഇവര്‍ ഓണം ആഘോഷിച്ചത്. ബാങ്കിലെത്തിയ ഉപയോക്താവ് ഷെയര്‍ ചെയ്ത വീഡിയോ ആണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മഹാബലിയുടെ വേഷത്തിലാണ് ജീവനക്കാന് ബാങ്കിലെത്തിയത്. കണ്ണൂര്‍ തലശ്ശേരിയില്‍ ആണ് സംഭവം.
നിരവധി ഷെയറുകളും ലൈക്കുകളുമാണ് ഇതിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. നിരവധി പേരാണ് അഭിനന്ദന പ്രവാഹവുമായി എത്തിയിരിക്കുന്നത്. ഇത്തരം ആഘോഷങ്ങള്‍ നമ്മുടെ സംസ്കാരത്തിന്റെ മാറ്റ് കൂട്ടുന്നവയാണ് എന്നതാണ് എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നത്. ആഘോഷമേതായാലും അതില്‍ സന്തോഷം നിറക്കുക എന്നതാണ് നാം ഓരോരുത്തരും ആഗ്രഹിക്കുന്നത്. ഇപ്പോള്‍ തന്നെ മൂന്ന് ലക്ഷത്തില്‍ കൂടുതലാണ് വീഡിയോക്ക് ലഭിച്ച വ്യൂസ്. ബാങ്കിലെ ജീവനക്കാരുടെ ഈ കഴിവിനെ അഭിനന്ദിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. ജോലിയെ നമ്മുടെ സംസ്കാരവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന രീതികള്‍ എന്തുകൊണ്ടും തുടര്‍ന്ന് പോരുന്നത് നല്ലതാണ് എന്നാണ് പലരും വീഡിയോക്ക് താഴെ അഭിപ്രായപ്പെടുന്നത്.
ഓണസദ്യയില്‍
ഒഴിവാക്കാനാവാത്ത
വിഭവങ്ങള്‍
ഇതാണ്
മികച്ചതും അഭിനന്ദനാര്‍ഹവുമായ ഒരു അറ്റംപ്റ്റ് തന്നെയാണ് ഇത്തരത്തില്‍ ഒരു ഓണാഘോഷം എന്നതില്‍ സംശയിക്കാനില്ല. എന്നാല്‍ ഇതിനെതിരെ വിമര്‍ശനവുമായി എത്തുന്നവരും ഒട്ടും കുറവല്ല. ആഘോഷങ്ങളുടെ ഭാഗമായി ഇത്തരം വസ്ത്രം ധരിച്ചതും ഔദ്യോഗിക വസ്ത്രങ്ങള്‍ ധരിക്കാത്തതിനും ജീവനക്കാരനെ വിമര്‍ശിക്കുന്നവരും സമൂഹമാധ്യമത്തില്‍ നിരവധിയാണ്. വസ്ത്രധാരണത്തിന്റെ നിയമത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ളതാണ് ബാങ്ക് ജീവനക്കാരുടെ ആഘോഷം എന്ന തരത്തിലും നിരവധി കമന്റുകള്‍ വരുന്നുണ്ട്.
ഓണം സാധാരണയായി ചിങ്ങമാസത്തിലാണ് ആഘോഷിക്കപ്പെടുന്നത്. മഹാബലി തമ്പുരാന് കേരളത്തില്‍ തന്റെ പ്രജകളെ കാണാന്‍ എത്തുന്നു എന്നതാണ് ഐതിഹ്യം. പത്ത് ദിവസം നീണ്ട് നില്ക്കുന്ന ഈ ഉത്സവത്തിന്റെ അവസാനം എന്ന് പറയുന്നത് തിരുവോണ നാളിലാണ്. തിരുവോണത്തെ വരവേല്‍ക്കുന്നതിന് വേണ്ടി ഈ ദിനത്തില്‍ ആളുകള്‍ അവരുടെ വീടുകള്‍ വൃത്തിയാക്കുകയും അലങ്കരിക്കുകയും ചെയ്യുന്നു. പൂക്കളങ്ങളും ഓണക്കോടിയും ഓണസദ്യയും തയ്യാറാക്കി മാവേലി മന്നനെ വരവേല്‍ക്കുന്നതിന് വേണ്ടി ഈ ദിനം എല്ലാ മലയാളികളും കാത്തിരിക്കുന്നു. ഈ വര്‍ഷത്തെ തിരുവോണ ദിനം സെപ്റ്റംബര്‍ 8 വ്യാഴാഴ്ചയാണ്.
A staff of @TheOfficialSBI Tellicherry dispensing services at the counter dressed as the legendary King Mahabali whose yearly visits fall on the #Onam day. Kudos to his spirit and gumption 👏👏 @opmishra64 #Kerala pic.twitter.com/jELIGsKowl
— Nixon Joseph (@NixonJoseph1708) September 4, 2022