For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗർഭത്തിൽ16 ആഴ്ച;അബോർഷൻ നിർദ്ദേശം,പക്ഷേ അവൾ ജനിച്ചു

|

ഗർഭകാലം ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഏറ്റവും നല്ല സമയമാണ്. എന്നാൽ തന്‍റെ ഉദരത്തിൽ ഒരു ജീവൻ തുടിക്കുന്നുണ്ടെന്ന് അറിഞ്ഞാൽ അതിനെ എങ്ങനെയെങ്കിലും സുരക്ഷിതമായി പുറത്ത് എത്തിക്കുന്നതിന് വേണ്ടിയാണ് എല്ലാ സ്ത്രീകളും ശ്രമിക്കുന്നത്. എന്നാൽ പലപ്പോഴും ഗർഭാവസ്ഥയുടെ ആദ്യ ഘട്ടങ്ങളിൽ സംഭവിക്കുന്ന അബോർഷൻ പലപ്പോഴും സാധാരണമായി സംഭവിക്കുന്ന ഒന്നാണ്. എന്നാൽ ഗർഭകാലം പതിനാറ് ആഴ്ച പിന്നിട്ട ശേഷമാണ് കുഞ്ഞിനെ അബോർട്ട് ചെയ്യണം എന്ന് ഡോക്ടർ ആ അമ്മയോട് പറഞ്ഞത്.

Most read: ഗർഭവും ആര്‍ത്തവവും തെറ്റിദ്ധരിപ്പിക്കും ലക്ഷണംMost read: ഗർഭവും ആര്‍ത്തവവും തെറ്റിദ്ധരിപ്പിക്കും ലക്ഷണം

സ്കോട്ലന്‍റ് സ്വദേശിയായ നതാഷക്കും ഭർത്താവ് സാമിനും ആണ് ഇത്തരം ഒരു കാര്യം അനുഭവിക്കേണ്ടതായി വന്നത്. എന്നാൽ പതിനാറ് ആഴ്ച്ക്ക ശേഷം ആണ് തന്‍റെ കുഞ്ഞിനെ അബോർട്ട് ചെയ്യുന്നതിന് വേണ്ടി ഡോക്ടർ നിര്‍ദ്ദേശിച്ചത്. അംമ്നിയോട്ടിക് ദ്രവം പൊട്ടിപ്പോയതാണ് കുഞ്ഞിനെ രക്ഷിക്കാന്‍ സാധിക്കാതെ വരും എന്നതിന് ഡോക്ടർ പറഞ്ഞത്. എന്നാൽ ഇന്ന് ആ കുഞ്ഞ് യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഇല്ലാതെ പൂർണ ആരോഗ്യത്തോടെ ജീവിക്കുകയാണ്. കൂടുതൽ അറിയാൻ വായിക്കൂ.

പതിനാറ് ആഴ്ച മാത്രമുള്ള ഗര്‍ഭം

പതിനാറ് ആഴ്ച മാത്രമുള്ള ഗര്‍ഭം

പതിനാറ് ആഴ്ച തന്‍റെ ഗർഭം പിന്നിട്ടപ്പോഴാണ് നതാഷക്ക് അംമ്നിയോട്ടിക് ദ്രവം പൊട്ടി പകുതിയും നഷ്ടമായത്. അതുകൊണ്ട് തന്നെ അംമ്നിയോട്ടിക് ദ്രവം നഷ്ടപ്പെട്ടതിനാൽ കുഞ്ഞ് രക്ഷപ്പെടുന്നതിനുള്ള സാധ്യത വെറും രണ്ട് ശതമാനം മാത്രമാണ് എന്ന് ഡോക്ടർമാർ വിധിയെഴുതി. അതുകൊണ്ട് തന്നെ ഗർഭം അബോർട്ട് ചെയ്യുന്നതിന് വേണ്ടി ഡോക്ടർമാര്‍ നിർദ്ദേശിക്കുകയും ചെയ്തു, എന്നാൽ അതിന് മാത്രം നതാഷ തയ്യാറായില്ല.

എന്തും നേരിടുന്നതിന്

എന്തും നേരിടുന്നതിന്

എന്നാൽ തനിക്ക് എന്തും നേരിടുന്നതിന് നതാഷയും സാമും തയ്യാറായി. തനിക്ക് എന്ത് സംഭവിച്ചാലും കുഞ്ഞിനെ രക്ഷിക്കണം എന്നുള്ളതായിരുന്നു നതാഷയുടെ ആഗ്രഹം. അംമ്നിയോട്ട് ദ്രവം പൊട്ടിപ്പോയാൽ പിന്നീട് ഗർഭത്തിൽ കുഞ്ഞിന് തുടരുന്നതിന് വളരെയധികം പ്രതിസന്ധികൾ നേരിടേണ്ടതായി വരുന്നുണ്ട്. കുഞ്ഞിന് പ്രസവിച്ചാലും ജീവനോടെ കിട്ടില്ല എന്നാണ് ഡോക്ടര്‍മാർ പറഞ്ഞതും. എന്നാൽ അതേ ആശുപത്രിയിൽ തന്നെ നതാഷ തന്‍റെകുഞ്ഞിന് ജന്മം നൽകുകയാണ് ചെയ്തത്.

ആശുപത്രിയിൽ ബാക്കി ദിവസങ്ങൾ

ആശുപത്രിയിൽ ബാക്കി ദിവസങ്ങൾ

ആശുപത്രിയിൽ ബാക്കി ദിവസങ്ങള്‍ തള്ളിനീക്കിയാണ് നതാഷ തന്‍റെ ഗര്‍ഭകാലം പൂർത്തിയാക്കിയത്. ആശുപത്രിയിൽ തന്നെ പ്രസവം വരെ നതാഷ മുന്നോട്ട് പോയി. തന്‍റെ കുഞ്ഞിനെ ജീവനോടെ തിരിച്ച് കിട്ടില്ല എന്ന് തന്നെ നതാഷ ഉറപ്പിച്ചിരുന്നു. എങ്കിലും നതാഷ തന്‍റെ പെണ്‍കുഞ്ഞിന് ജന്മം നൽകുകയുണ്ടായി. പ്രസവ ശേഷവും വളരെയധികം ആരോഗ്യ പ്രതിസന്ധികൾ നതാഷ അനുഭവിച്ചിരുന്നു.

തൂക്കക്കുറവ് ഒരു പ്രശ്നം

തൂക്കക്കുറവ് ഒരു പ്രശ്നം

മാസം തികയാതെ പ്രസവിച്ചത് കൊണ്ട് തന്നെ കുഞ്ഞിനെ രണ്ട് മാസത്തോളം ആശുപത്രിയിൽ തന്നെ നിർത്തി. മാത്രമല്ല പ്രസവ ശേഷം നതാഷക്ക് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും കുഞ്ഞിന് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും അനുഭവിക്കേണ്ടതായി വന്നു. ഫെയ്ത്ത് അഥവാ വിശ്വാസം എന്നാണ് കുഞ്ഞിന്‍റെ പേര്. 22 മാസം പ്രായമാണ് ഇന്ന് ഫെയ്ത്തിനുള്ളത്. യാതൊരു വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഇന്ന് ഫെയ്ത്തിനില്ല.

സാധാരണ അവസ്ഥയിൽ

സാധാരണ അവസ്ഥയിൽ

സാധാരണ അവസ്ഥയിൽ 37-38 ആഴ്ചയോട് അനുബന്ധിച്ചാണ് അംമ്നിയോട്ടിക് ദ്രവം പുറത്തേക്ക് വരുന്നത്. എന്നാൽ നതാഷക്ക് പതിനാറാം ആഴ്ചയിലാണ് അംമ്നിയോട്ടിക് ദ്രവം പൊട്ടിപ്പോയത്. ഗർഭിണികളിൽ വെറും ആറ് ശതമാനം സ്ത്രീകളിൽ മാത്രമാണ് ഇത്തരം ഒരു അവസ്ഥ ഉണ്ടാവുന്നത്. ഇന്ന് പൂർണ ആരോഗ്യവതിയായാണ് ഫെയ്ത്ത് അമ്മക്കും അച്ഛനും ഒപ്പം ജീവിക്കുന്നത്.

English summary

Baby Survives After Mother's Water Breaks At 16 Weeks

Baby was born after her mother's water broke at 16 weeks. Read on.
Story first published: Thursday, November 7, 2019, 17:56 [IST]
X
Desktop Bottom Promotion