For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2023ല്‍ ആണുബോംബ് ആക്രമണം, അന്യഗ്രഹജീവികളുടെ വരവ്‌; ബാംബ വാംഗയുടെ പ്രവചനങ്ങള്‍

|

ഭാവി പ്രവചിക്കുന്നവര്‍ ഭൂമിയില്‍ നിരവധി ഉണ്ടായിട്ടുണ്ട്. പുരാണങ്ങളില്‍ നിന്നുതന്നെ ഇതിനെക്കുറിച്ച് നമുക്ക് അറിവുള്ളതാണ്. ലോകമെമ്പാടും നിരവധി പ്രവാചകന്മാര്‍ ഉണ്ടായിട്ടുണ്ട്. അവരുടെ പ്രവചനങ്ങള്‍ ആദ്യം തെറ്റിദ്ധരിക്കപ്പെട്ടെങ്കിലും കാലക്രമേണ അവ യാഥാര്‍ത്ഥ്യമായി. ബാബ വാംഗയും അത്തരത്തിലുള്ള ഒരു പ്രവാചകനാണ്. ബള്‍ഗേറിയയില്‍ ജനിച്ച ബാബ വാംഗയുടെ പ്രവചനങ്ങള്‍ എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ സംഭവങ്ങള്‍ കൃത്യമായി പ്രവചിച്ച വ്യക്തിയാണ് വാംഗ.

Most read: സമ്പാദിച്ച പണം എന്നെന്നും കൈയ്യില്‍ നില്‍ക്കാന്‍ ചാണക്യന്‍ പറയുന്ന സൂത്രം

2022ല്‍ ഇതുവരെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമായി വന്നിട്ടുണ്ട്. ഇപ്പോള്‍ നാം 2022 വര്‍ഷത്തിന്റെ അന്തിമഘട്ടത്തിലാണ്, 2023 ലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ് ലോകം. ഇത്തരമൊരു സാഹചര്യത്തില്‍ 2023ല്‍ രാജ്യത്തും ലോകത്തും എന്ത് സംഭവിക്കും എന്ന ആകാംക്ഷയാണ് ജനങ്ങളുടെ മനസ്സിലുള്ളത്. 2023 വര്‍ഷത്തില്‍ സംഭവിക്കാവുന്ന ചില കാര്യങ്ങള്‍ ബാബ വാംഗ പ്രവചിച്ചു വച്ചിട്ടുണ്ട്. ബാബ വാംഗയുടെ 2023 വര്‍ഷത്തിലേക്കുള്ള പ്രവചനങ്ങള്‍ ഇവയാണ്.

ആരാണ് ബാബ വാംഗ

ആരാണ് ബാബ വാംഗ

1911ല്‍ ബള്‍ഗേറിയയിലാണ് ബാബ വാംഗ ജനിച്ചത്. യഥാര്‍ത്ഥ പേര് വംഗേലിയ പാണ്ഡേവ ഗുഷ്റ്റെറോവ എന്നാണ്. കുട്ടിക്കാലത്ത് തന്നെ അവള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു. ഭാവിയിലേക്കുള്ള കാഴ്ചകള്‍ കാണാന്‍ ദൈവം തനിക്ക് അപൂര്‍വ്വ സമ്മാനം തന്നുവെന്നായിരുന്നു അവരുടെ അവകാശവാദം. രണ്ടാം ലോകമഹായുദ്ധകാലത്ത് പ്രവചനങ്ങള്‍ നടത്താന്‍ തുടങ്ങിയതോടെയാണ് വാംഗ പ്രശസ്തയായത്. ഡയാന രാജകുമാരിയുടെ മരണം, 2004ലെ സുനാമി, ബരാക് ഒബാമയുടെ പ്രസിഡന്റ് സ്ഥാനം, സോവിയറ്റ് യൂണിയന്റെ പിരിച്ചുവിടല്‍ എന്നിവയായിരുന്നു അവരുടെ യാഥാര്‍ത്ഥ്യമായ ചില പ്രവചനങ്ങള്‍. 1996ല്‍ 85ാം വയസിലാണ് ബാബ വാംഗ മരിക്കുന്നത്. 5079 വരെ ആയിരക്കണക്കിന് വര്‍ഷങ്ങളുടെ ഭാവി അവര്‍ പ്രവചിച്ചുവച്ചിട്ടുണ്ട്.

2023-ലെ ബാബ വാംഗയുടെ പ്രവചനങ്ങള്‍

2023-ലെ ബാബ വാംഗയുടെ പ്രവചനങ്ങള്‍

2023ല്‍ സൗര കൊടുങ്കാറ്റ് മുതല്‍ ഏഷ്യയില്‍ ആണവ സ്‌ഫോടനങ്ങള്‍ വരെ നടക്കുമെന്ന് ചില ഭയപ്പെടുത്തുന്ന പ്രവചനങ്ങള്‍ ബാബ വാംഗ നടത്തിയിരുന്നു.

Most read:2022 നവംബര്‍ മാസത്തിലെ പ്രധാന ദിവസങ്ങള്‍

സോളാര്‍ സുനാമി

സോളാര്‍ സുനാമി

ബാബ വാംഗയുടെ അഭിപ്രായത്തില്‍ 2023ല്‍ ഒരു സോളാര്‍ കൊടുങ്കാറ്റ് അല്ലെങ്കില്‍ ഒരു സോളാര്‍ സുനാമി സംഭവിക്കും. ഇത് ഭൂമിയുടെ കാന്തിക കവചത്തെ സാരമായി ബാധിക്കും. ഭൂമിയുടെ വേഗതയില്‍ വലിയ മാറ്റം വന്നാല്‍ അതിന്റെ അനന്തരലങ്ങള്‍ വലുതായിരിക്കും. ഈ മാറ്റം ഒരു ദുരന്തത്തിന് സമാനമായ അവസ്ഥയിലേക്ക് നയിക്കും.

രാജ്യങ്ങള്‍ ജൈവായുധം ഉപയോഗിക്കും

രാജ്യങ്ങള്‍ ജൈവായുധം ഉപയോഗിക്കും

ബാബ വാംഗയുടെ പ്രവചനമനുസരിച്ച് ഒരു വലിയ രാജ്യം ജൈവ ആയുധങ്ങള്‍ ഉപയോഗിച്ച് ആളുകളെ ആക്രമിക്കും. നിലവിലെ സാഹചര്യം നോക്കുകയാണെങ്കില്‍, റഷ്യ-ഉക്രൈന്‍ യുദ്ധം ലോകമെമ്പാടും ഒരു ഭീഷണിയായി മാറിയിട്ടുണ്ട്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഉക്രൈനെതിരേ ആണവായുധം പ്രയോഗിക്കുമെന്ന് നിരവധി തവണ ഭീഷണി മുഴക്കിയിട്ടുമുണ്ട്.

Most read:വ്യക്തിത്വ വികസനത്തിന് വാസ്തുവിലുണ്ട് ചെറിയ ചില വഴികള്‍

അന്യഗ്രഹ ആക്രമണം

അന്യഗ്രഹ ആക്രമണം

ബാബ വാംഗയുടെ അഭിപ്രായത്തില്‍ 2023ല്‍ ലോകം മുഴുവന്‍ അന്ധകാരത്തിലാകും. അന്യഗ്രഹജീവിക ഭൂമിയെ ആക്രമിക്കാന്‍ വരുമെന്നും ദശലക്ഷക്കണക്കിന് ആളുകള്‍ അതില്‍ മരിക്കുമെന്നും ബാംബ വാംഗ പ്രവചിച്ചുവച്ചിട്ടുണ്ട്.

ഏഷ്യയില്‍ ആണവ സ്‌ഫോടനം

ഏഷ്യയില്‍ ആണവ സ്‌ഫോടനം

2023 ല്‍ ഏഷ്യയില്‍ ഒരു ആണവ സ്‌ഫോടനം നടന്നേക്കാമെന്ന് ബാബ വാംഗ പ്രവചിക്കുന്നു. ഒരു ആണവ നിലയത്തില്‍ ഒരു സ്‌ഫോടനം ഉണ്ടായേക്കാം, അതുമൂലം വിഷ മേഘങ്ങള്‍ ഏഷ്യാ ഭൂഖണ്ഡത്തെ മൂടും, അതിന്റെ ഫലമായി പല രാജ്യങ്ങളും ഗുരുതരമായ രോഗങ്ങള്‍ വരുമെന്നും അവരുടെ പ്രവചനത്തില്‍ പറയുന്നു.

Most read:വാസ്തു പ്രകാരം നിങ്ങളുടെ ഉയര്‍ച്ചയ്ക്കായി വീട്ടില്‍ സ്ഥാപിക്കാവുന്ന പെയിന്റിംഗുകള്‍

ലബോറട്ടറികളില്‍ മനുഷ്യരെ നിര്‍മിക്കും

ലബോറട്ടറികളില്‍ മനുഷ്യരെ നിര്‍മിക്കും

2023ഓടെ പരീക്ഷണശാലകളില്‍ മനുഷ്യന്‍ ജനിക്കുമെന്ന് ബാബ വാംഗ പ്രവചിക്കുന്നു. ആളുകളുടെ സ്വഭാവവും ചര്‍മ്മത്തിന്റെ നിറവും വരെ ലാബുകളില്‍ നിന്ന് തീരുമാനിക്കാം. ജനന പ്രക്രിയ പൂര്‍ണ്ണമായും നിയന്ത്രിക്കപ്പെടുമെന്നാണ് ഇതിനര്‍ത്ഥം.

മനുഷ്യന്‍ ശുക്രനിലെത്തും

മനുഷ്യന്‍ ശുക്രനിലെത്തും

ബാബ വാംഗയുടെ പ്രവചനമനുസരിച്ച് 2028ല്‍ മനുഷ്യന്‍ ശുക്രനിലെത്തും. 2028ല്‍ ബഹിരാകാശ സഞ്ചാരി ശുക്രനില്‍ കാലുകുത്തുമെന്നാണ് ബാബ വാംഗയുടെ പ്രവചനം. ഇത് മാത്രമല്ല, 2046 ആകുമ്പോഴേക്കും മനുഷ്യജീവിതം വളരെയധികം പുരോഗതി കൈവരിച്ചിട്ടുണ്ടാകും. ശരീരത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളും മാറ്റിസ്ഥാപിക്കാനും ഒരു വ്യക്തിക്ക് 100 വര്‍ഷത്തിലധികം ജീവിക്കാനും അന്ന് സാധിക്കുമെന്നും ബാബ വാംഗ പ്രവചിക്കുന്നു.

Most read:ആത്മീയ സന്തോഷത്തിനായി ദിനവും ശീലിക്കേണ്ട കാര്യങ്ങള്‍

2022ല്‍ യാഥാര്‍ത്ഥ്യമായ പ്രവചനങ്ങള്‍

2022ല്‍ യാഥാര്‍ത്ഥ്യമായ പ്രവചനങ്ങള്‍

2022ല്‍ ചില രാജ്യങ്ങളില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് സ്ഥിതിഗതികള്‍ വഷളാകുമെന്ന് ബാബ വാംഗ പ്രവചിച്ചിരുന്നു. പോര്‍ച്ചുഗലിലും ഇറ്റലിയിലും പല പ്രദേശങ്ങളിലും വരള്‍ച്ച ഉണ്ടായിട്ടുണ്ട്. അതേ സമയം, ഓസ്ട്രേലിയയും ഏഷ്യന്‍ രാജ്യങ്ങളും 2022ല്‍ കടുത്ത വെള്ളപ്പൊക്കത്തെയും അഭിമുഖീകരിച്ചു.

English summary

Baba Vanga's Prediction for 2023 in Malayalam; Earth's orbit to change, solar tsunami, nuclear explosion

Baba Vanga's Prediction for 2023 in Malayalam; Blind mystic Baba Vanga made five shocking predictions for 2023. Check Baba Vanga's predictions for 2023. Read on.
Story first published: Wednesday, November 9, 2022, 9:55 [IST]
X
Desktop Bottom Promotion