Just In
- 17 min ago
തിരുവോണത്തിന് മുന്പൊരു ഓണം: പിള്ളേരോണത്തെക്കുറിച്ച് അറിയാം
- 1 hr ago
രണ്ട് ശുഭയോഗങ്ങളോടെ ശ്രാവണ പൂര്ണിമ ഇന്ന്; വ്രതമെടുത്താല് സര്വ്വൈശ്വര്യം
- 3 hrs ago
Surya Gochar 2022: സൂര്യന് ചിങ്ങം രാശിയിലേക്ക്; 12 രാശിക്കും ഗുണദോഷഫലം
- 7 hrs ago
Daily Rashi Phalam: ജോലികള് തടസ്സങ്ങളില്ലാതെ പൂര്ത്തിയാകും, ഗുണകരമായ ദിനം; രാശിഫലം
Don't Miss
- Technology
VI: തിരിച്ചെത്തുമോ വിഐ? വിഐയും 4ജിയും പിന്നെ കുറച്ച് സ്വപ്നങ്ങളും
- News
ഹാഷിഷ് ഓയിലുമായി മദ്രസ അധ്യാപകനും സുഹൃത്തും അറസ്റ്റില്; തൃശൂരിൽ കര്ശന പരിശോധന
- Movies
'ചേട്ടാ, അവിടെപ്പോയി ഇടിച്ച് പൊളിച്ച് വരരുതെന്ന് ശ്രീനിഷും പേർളിയും പറഞ്ഞിരുന്നു'; സൗഹൃദത്തെ കുറിച്ച് നവീൻ!
- Travel
യുദ്ധം തകര്ത്ത യുക്രെയ്നെ നേരിട്ടു കാണാം.. വാര് ടൂറിസവുമായി ട്രാവല് ഏജന്സി
- Automobiles
ഹീറോയുടെ പിന്തുണയോടെ പുതിയ Nightster ക്രൂയിസർ ബൈക്ക് അവതരിപ്പിച്ച് Harley-Davidson
- Sports
ധോണിയുടെ ഏതൊക്കെ റെക്കോര്ഡുകള് റിഷഭ് തകര്ക്കും?
- Finance
നിക്ഷേപകർക്ക് സന്തോഷിക്കാം; സ്ഥിര നിക്ഷേപത്തിന് പലിശ നിരക്കുയർത്തി ഈ ബാങ്ക്, നേടാം 8.25% പലിശ
2022 ജൂലൈയിലെ പ്രധാന ആഘോഷ ദിനങ്ങള്
എല്ലാ മാസവും ലോകത്തങ്ങളോളമിങ്ങോളം ചില പ്രധാനപ്പെട്ട ദിവസങ്ങളും സംഭവങ്ങളും ആഘോഷിക്കുന്നു. അത്തരത്തില് ജൂലൈ മാസത്തിലും ദേശീയമോ ആഗോളമോ ആയ പ്രാധാന്യമുള്ള നിരവധി സുപ്രധാന ദിവസങ്ങള് ആഘോഷിക്കപ്പെടുന്നു. ഡോക്ടേഴ്സ് ദിനം, ജനസംഖ്യ ദിനം, കാര്ഗില് വിജയ ദിവസം, അന്താരാഷ്ട്ര നീതിന്യായ ദിനം തുടങ്ങി നിരവധി ദിനങ്ങള് ജൂലൈ മാസത്തില് വരുന്നുണ്ട്. 2022 ജൂലൈയിലെ പ്രധാനപ്പെട്ട ദിവസങ്ങളുടെയും തീയതികളുടെയും ലിസ്റ്റ് ഇതാ.
Most
read:
2022
ജൂലൈ
മാസത്തില
ഉത്സവങ്ങളും
വ്രതാനുഷ്ഠാനങ്ങളും

ജൂലൈ 1, 2022- ദേശീയ ഡോക്ടേഴ്സ് ദിനം
മഹാനായ ഭിഷഗ്വരനും സ്വാതന്ത്ര്യ സമര സേനാനിയും രാഷ്ട്രീയ പ്രവര്ത്തകനുമായ ഡോ. ബിദാന് ചന്ദ്ര റോയിയെ അനുസ്മരിച്ചുകൊണ്ട് എല്ലാ വര്ഷവും ജൂലൈ 1 ന് ഇന്ത്യ ഡോക്ടേഴ്സ് ദിനം ആഘോഷിക്കുന്നു. ഈ ദിവസം അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കുന്നു. അതേ തീയതിയില് തന്നെയാണ് അദ്ദേഹം മരിച്ചതും. പശ്ചിമ ബംഗാളിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയുമായിരുന്നു അദ്ദേഹം

ജൂലൈ 7, 2022- ലോക ചോക്ലേറ്റ് ദിനം
ലോക ചോക്ലേറ്റ് ദിനം എല്ലാ വര്ഷവും ജൂലൈ 7ന് ആചരിക്കുന്നു. ഈ ദിവസം ആഘോഷിക്കാന്, ആളുകള് ചോക്കലേറ്റില് നിന്ന് വ്യത്യസ്തമായ ഇനങ്ങള് തയ്യാറാക്കുകയും ചോക്കലേറ്റിന്റെ രുചി ആസ്വദിക്കുകയും ചെയ്യുന്നു.
Most
read:ജൂലൈ
മാസത്തില്
5
ഗ്രഹങ്ങള്ക്ക്
സ്ഥാനമാറ്റം;
ജീവിതത്തില്
മാറ്റങ്ങള്

ജൂലൈ 11, 2022- ലോക ജനസംഖ്യാ ദിനം
വര്ദ്ധിച്ചുവരുന്ന ജനസംഖ്യയ്ക്കെതിരെയും അതുമൂലം ഉണ്ടാകുന്ന ദാരിദ്ര്യം, പാരിസ്ഥിതിക തകര്ച്ച മുതലായ പ്രശ്നങ്ങള്ക്കെതിരെയും അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വര്ഷവും ജൂലൈ 11 ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നു.

ജൂലൈ 12, 2022 മലാല ദിനം
ലോകത്തിന് മുന്നില് ഒരു മാതൃകയാകുന്നതിനായി മലാല യൂസഫ്സായി എന്ന പെണ്കുട്ടി നേരിട്ട പോരാട്ടത്തിന്റെയും പ്രയാസത്തിന്റെയും പ്രാധാന്യം മുന്നിര്ത്തി എല്ലാ വര്ഷവും ജൂലൈ 12 ന് ലോക മലാല ദിനം ആഘോഷിക്കുന്നു. പാകിസ്താന് വംശജയായ മലാല യൂസഫ്സായി എന്ന 16 കാരി, ഈ ദിവസമാണ് ഐക്യരാഷ്ട്രസഭയില് പെണ്കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് പ്രസിദ്ധമായ പ്രസംഗം നടത്തിയത്. അതിനുശേഷം ഐക്യരാഷ്ട്രസഭ ജൂലൈ 12 'മലാല ദിനം' ആയി പ്രഖ്യാപിച്ചു. ഈ ദിവസം തന്നെയാണ് അവരുടെ ജന്മദിനവും ആഘോഷിക്കുന്നത്.

ജൂലൈ 15, 2022- ലോക യുവജന നൈപുണ്യ ദിനം
യുവാക്കള്ക്ക് മികച്ച തൊഴിലവസരങ്ങള് സൃഷ്ടിക്കുന്നതിന് അവരുടെ കഴിവുകള് വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിയാനായി എല്ലാ വര്ഷവും ജൂലൈ 15 ന് ലോക യുവജന നൈപുണ്യ ദിനം ആചരിക്കുന്നു.
Most
read:വ്യക്തിത്വ
വികസനത്തിന്
വാസ്തുവിലുണ്ട്
ചെറിയ
ചില
വഴികള്

ജൂലൈ 17, 2022- അന്താരാഷ്ട്ര നീതിന്യായ ദിനം
ഇന്റര്നാഷണല് ക്രിമിനല് ജസ്റ്റിസ് ദിനം അല്ലെങ്കില് അന്താരാഷ്ട്ര നീതിന്യായ ദിനം എന്നും ഇത് അറിയപ്പെടുന്നു. ജൂലൈ 17ന് അന്താരാഷ്ട്ര നീതിക്കുവേണ്ടിയുള്ള ലോക ദിനം ആഗോളതലത്തില് ആചരിക്കുന്നു. അന്താരാഷ്ട്ര നീതിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഈ ദിവസം നിരവധി പരിപാടികള് സംഘടിപ്പിക്കാറുണ്ട്.

ജൂലൈ 26, 2022- കാര്ഗില് വിജയ് ദിവസ്
1999 മെയ് മുതല് ജൂലൈ വരെ നടന്ന കാര്ഗില് യുദ്ധത്തില് പാകിസ്ഥാനെതിരെ ഇന്ത്യന് സൈന്യം നേടിയ വിജയത്തെ അനുസ്മരിക്കുന്നതിനായി എല്ലാ വര്ഷവും ജൂലൈ 26 കാര്ഗില് വിജയ ദിവസമായി ആഘോഷിക്കുന്നു.

ജൂലൈ 28, 2022- ലോക ഹെപ്പറ്റൈറ്റിസ് ദിനം
ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിവയെക്കുറിച്ച് ആഗോള അവബോധം വളര്ത്തുക എന്ന ലക്ഷ്യത്തോടെ എല്ലാ വര്ഷവും ജൂലൈ 28 ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം ആചരിക്കുന്നു. ലോക ഹെപ്പറ്റൈറ്റിസ് ദിനം ലോകാരോഗ്യ സംഘടന നടത്തുന്ന പതിനൊന്ന് ഔദ്യോഗിക ആഗോള പൊതുജനാരോഗ്യ കാമ്പെയ്നുകളില് ഒന്നാണ്.
Most
read:വാസ്തു
പ്രകാരം
നിങ്ങളുടെ
ഉയര്ച്ചയ്ക്കായി
വീട്ടില്
സ്ഥാപിക്കാവുന്ന
പെയിന്റിംഗുകള്